tag:blogger.com,1999:blog-2128859103258265367.post6882148860227354130..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിവാഹവും ഉദ്യോഗവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-2918303011555291082010-12-23T07:59:45.701+05:302010-12-23T07:59:45.701+05:301959ല്‍ പോളിടെക്നിക്കില്‍ ഒന്നാംവര്‍ഷ വിദ്യാര്ഥിയ...1959ല്‍ പോളിടെക്നിക്കില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഞാന്‍ വിവാഹിതനാകുന്നത.് ഞാനറിയാതെ എന്റെ വിവാഹാലോചന വീട്ടില്‍ നടക്കുന്നുണ്ടായിരുന്നു. ബാപ്പ ഒരു ബന്ധം അന്വേഷിച്ചു കൊണ്ടാട്ടിയില്‍ വന്നു. കൊണ്ടോട്ടിയിലെ തങ്ങള്കുടുംബവുമായി ഞങ്ങള്‍ മുമ്പേ സൌഹൃദബന്ധം ഉണ്ടായിരുന്നു. അതിനാല്‍ തങ്ങള്‍ കുടുംബത്തിലെ പ്രധാനിയായ ഉണ്ണിമാന്‍ (ഗുലാം സാഹിബ് തങ്ങള്‍) തങ്ങളെ ബാപ്പ വീട്ടില്‍ ചെന്നുകണ്ട് വന്ന കാര്യത്തെപ്പറ്റി സംസാരിച്ചു. അദ്ദേഹം ബാപ്പയെ ആദരിച്ചു, ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു, സല്ക്കരിച്ചു. മടങ്ങിപ്പോരുമ്പോള്‍ തങ്ങളുടെ കാര്യസ്ഥനായിരുന്ന വേലുനായര് ബസ്സ്റ്റാന്‍ഡ് വരെ ബാപ്പയെ അനുഗമിച്ചു. പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തില്‍ വേലുനായര് ബാപ്പയോട് പറഞ്ഞു,കല്യാണം വേറെ അന്വേഷിക്കണമെന്നില്ല, തങ്ങള്‍ക്കുതന്നെ ഒരു കുട്ടിയുണ്ട്, നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ അതു മതി എന്നാണ് എന്റെ തോന്നല്‍. ബാപ്പ ശരിക്കും ഞെട്ടിപ്പോയി. കാരണം, സാധാരണ തങ്ങള്‍ കുടുംബത്തില്‍നിന്ന് പെണ്‍കുട്ടികളെ മലബാറികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാറില്ല. അത് ആലോചിക്കാന്‍പോലും കഴിയുമായിരുന്നില്ല. ബാപ്പ അത്ഭുതം പ്രകടിപ്പിച്ചപ്പോള്‍ നായര്‍ പറഞ്ഞു, താന്‍ പറയുന്നത് തങ്ങളുടെ താല്‍പ്പര്യപ്രകാരമാണെന്ന്. പിന്നെ അദ്ദേഹത്തിന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അടുത്ത ആഴ്ച വരാമെന്നു പറഞ്ഞ് അവര്‍ പിരിഞ്ഞു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com