tag:blogger.com,1999:blog-2128859103258265367.post6893880306224191567..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സഖാവും സന്ന്യാസിനിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-30683645632321791352012-02-20T19:25:29.442+05:302012-02-20T19:25:29.442+05:30കൂട്ടക്കൊലകളും വിഭജനവും അഭയാര്‍ഥിപ്രവാഹവും കൊണ്ട് ...കൂട്ടക്കൊലകളും വിഭജനവും അഭയാര്‍ഥിപ്രവാഹവും കൊണ്ട് തളര്‍ന്ന ബംഗാളിന്റെ മണ്ണിലാണ് മദര്‍ തെരേസ തന്റെ മിഷണറീസ് ഓഫ് ചാരിറ്റിക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ കണ്ണീരൊപ്പാന്‍ ആരെങ്കിലും വരുമെന്ന് കാത്തിരുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിനിറഞ്ഞ കൊല്‍ക്കത്ത നഗരത്തില്‍ 1950ല്‍ മദര്‍ തെരേസ തന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ വളരെ ബൃഹത്തായ ഒരു പ്രവര്‍ത്തനം കമ്യൂണിസ്റ്റ്പാര്‍ടി നടത്തുകയായിരുന്നു. ബംഗാള്‍ ക്ഷാമകാലത്തും വിഭജനപൂര്‍വ കലാപങ്ങളുടെ കാലത്തും വിഭജനത്തിനുശേഷമുള്ള അഭയാര്‍ഥിപ്രവാഹ കാലത്തും ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് മുന്നോട്ടുവന്നത്. അശരണരായ വലിയൊരു ജനവിഭാഗവുമായുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയബന്ധമാണ് ബംഗാളിനെ കമ്യൂണിസ്റ്റ് കോട്ടയാക്കി മാറ്റിയത്. താല്ക്കാലികമായ തിരിച്ചടികളുണ്ടായെങ്കിലും വിപ്ലവാശയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നാടായിത്തന്നെയാണ് ബംഗാള്‍ അറിയപ്പെടുക.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com