tag:blogger.com,1999:blog-2128859103258265367.post6919325498973622929..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അധികാര വികേന്ദ്രീകരണവും പ്രതിസന്ധിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-8908276357483832742011-01-28T07:17:50.656+05:302011-01-28T07:17:50.656+05:30തദ്ദേശഭരണ സ്ഥാപനങ്ങളെ കാര്യശേഷിയുള്ള പ്രാദേശിക സര്...തദ്ദേശഭരണ സ്ഥാപനങ്ങളെ കാര്യശേഷിയുള്ള പ്രാദേശിക സര്‍ക്കാരുകളാക്കുന്നതിന് ഇനിയും ധാരാളം നടപടികളും ഭരണപരമായ പരിഷ്കാരങ്ങളും ആവശ്യമാണ്. നേട്ടങ്ങള്‍ സ്ഥായീകരിക്കേണ്ടതുമുണ്ട്. ഇതിന് നിരവധി പ്രതിബന്ധങ്ങളെ അതിജീവിക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറിയ വിഷയങ്ങളില്‍ വകുപ്പുകള്‍ സമാന്തര സ്കീമുകള്‍ നടപ്പാക്കുന്നതാണ് ഇതില്‍ പ്രധാനം. കൈമാറിക്കിട്ടിയ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും വകുപ്പുതല സ്കീമുകള്‍ നടപ്പാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ഇവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കര്‍മസമിതി യോഗങ്ങളിലും സാങ്കേതിക ഉപദേശക സമിതികളിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ക്കും ജില്ലാ ആസൂത്രണ സമിതികള്‍ക്കും കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ നിയന്ത്രണം വകുപ്പുതലത്തില്‍തന്നെയാണ് എന്നതാണിതിനു കാരണം. ഇതവസാനിപ്പിച്ച് ഇവരുടെ നിയന്ത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാവുന്ന അവസ്ഥയുണ്ടായാല്‍ മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണം സുഗമമാകുകയുള്ളൂ. ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കാത്തതും വകുപ്പുതല ഇടപെടലുകളുടെ ഭാഗമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com