tag:blogger.com,1999:blog-2128859103258265367.post6954556506035362999..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാര്‍ടികോണ്‍ഗ്രസും മാധ്യമ കൗശലവും 1വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-17977053220891797962011-12-22T08:43:43.400+05:302011-12-22T08:43:43.400+05:30പ്രത്യാശയും ഒപ്പം വൈഷമ്യവും നിറഞ്ഞ ഒരു രാഷ്ട്രീയ പ...പ്രത്യാശയും ഒപ്പം വൈഷമ്യവും നിറഞ്ഞ ഒരു രാഷ്ട്രീയ പരിതസ്ഥിതിയിലാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഏപ്രിലില്‍ കോഴിക്കോട്ട് ചേരുന്നത്. ലോകം കാള്‍ മാര്‍ക്സിനെ തിരിച്ചുവിളിക്കുന്നു, അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായ വാള്‍സ്ട്രീറ്റിലെ പ്രക്ഷോഭകൊടിക്കൂറയില്വരെ ചെ ഗുവേരയുടെ ചിത്രം ആലേഖനംചെയ്യുന്നു, അറബ് വസന്തം പടരുന്നു- ഇതെല്ലാം പുരോമനചിന്താഗതിക്കാരെ ആവേശംകൊള്ളിക്കുന്നതാണ്. വിപ്ലവകരമായ അന്തരീക്ഷത്തെ തട്ടിയെടുക്കാന്‍ വലതുപക്ഷവും വര്‍ഗീയതീവ്രവാദികളും സാമ്രാജ്യത്വചട്ടുകങ്ങളും കിണഞ്ഞ പരിശ്രമത്തിലാണ്. പശ്ചിമബംഗാളിലെ ഇടതുപക്ഷ തോല്വിക്കുപിന്നില്വരെ സാമ്രാജ്യത്വ നീരാളിക്കൈയുണ്ട്. ഇന്ത്യയില്‍ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ദേശീയമായി ജനരോഷം വളരുകയാണ്. ഈ പരിതസ്ഥിതിയില്‍ കേരളരാഷ്ട്രീയവും ദേശീയരാഷ്ട്രീയവും ഇടതുപക്ഷത്തിന് അനുകൂലമായാണോ പ്രതിലോമകാരികള്‍ക്ക് ഗുണകരമായാണോ തിരിയാന്‍ പോകുന്നതെന്നത് ഗൗരവമായ വിഷയമാണ്. ഈ പശ്ചാത്തലത്തില്‍ സിപിഐ എം 20-ാം പാര്ടികോണ്ഗ്രസിനും അതിന് മുന്നോടിയായ സമ്മേളനങ്ങള്‍ക്കും അതിലെ തീരുമാനങ്ങള്‍ക്കും അതീവപ്രാധാന്യം നാട് നല്‍കുന്നുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com