tag:blogger.com,1999:blog-2128859103258265367.post6997999345723551960..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജീവനാശിനിയുടെ സ്തുതിപാഠകര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-17993847075623320872011-08-18T06:55:06.104+05:302011-08-18T06:55:06.104+05:30സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ...സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടെടുത്ത കാസര്‍കോട് എന്‍ആര്‍എച്ച്എം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് അഷീലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി അടൂര്‍ പ്രകാശും ഇടപെട്ടിരിക്കുന്നു. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണിത്. മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചതിന്റെപേരില്‍ മികച്ചസേവനം നടത്തിയ ഡോക്ടറെ ബലിയാടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശിരസാവഹിക്കുകയാണ് സംസ്ഥാനസര്‍ക്കാരും. വേട്ടക്കാരെ പുണരുകയും ഇരകള്‍ക്കൊപ്പമാണെന്ന് നടിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊയ്മുഖം തിരിച്ചറിയാന്‍ ഇനിയും നാം വൈകരുത്. കരളലിയിപ്പിക്കുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ ലോകത്തൊരിടത്തും ആവര്‍ത്തിക്കരുത്. ഒരു നാടിന്റെ ചൈതന്യത്തെ കവര്‍ന്നെടുത്ത മരണവ്യാപാരത്തിനെതിരെ പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്. "ഒരു ജീവനെങ്കിലും അപകടത്തിലാകുന്നെങ്കില് അത്തരം കീടനാശിനി നിരോധിക്കാന്‍ എന്താണ് കാലതാമസ"മെന്ന പരമോന്നത നീതിപീഠത്തിന്റെ പരാമര്‍ശത്തില്‍ നമുക്ക് പ്രത്യാശിക്കാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com