tag:blogger.com,1999:blog-2128859103258265367.post7043354892884183481..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അമേരിക്കന്‍ പ്രതിസന്ധിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-53698875236683446892008-03-27T23:36:00.000+05:302008-03-27T23:36:00.000+05:30ഡോളര്‍ വിലയിടിവ് ഇന്ത്യന്‍ കയറ്റുമതി മേഖലയെയും സേവ...ഡോളര്‍ വിലയിടിവ് ഇന്ത്യന്‍ കയറ്റുമതി മേഖലയെയും സേവന മേഖലയെ ഭാഗികമായും ബാധിച്ചു തുടങ്ങി.

ഇന്ത്യയുടെ കയറ്റുമതിയില്‍ ഇതര രാജ്യങ്ങളെയപേക്ഷിച്ച് അമേരിക്കയുടെ വിഹിതം കുറവാണ്. എങ്കിലും രൂപയുടെ മൂല്യവര്‍ദ്ധനവിനെ ഡോളറിന്റെ ഇടിവ് ഇനിയും ത്വരിതപ്പെടുത്തും. അമേരിക്കന്‍ കമ്പനികളെ ആശ്രയിക്കന്ന ചില മേഖലകളെ അത് കൂടുതല്‍ ദോഷകരമായി ബാധിക്കും.

വിദേശബാങ്കുകളെ അന്ധമായി അനുകരിക്കുമ്പോഴുണ്ടാകുന്ന സ്ഥല-ജല വിഭ്രാന്തിക്കിടയിലും റിയല്‍ എസ്റ്റേറ്റ് വായ്പകള്‍ക്കായി ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വാതില്‍ മലര്‍ക്കെ തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ. പകര്‍ച്ചവ്യാധിയെ ഒരളവ് വരെ പിടിച്ചു നിര്‍ത്താനായി. എന്നാല്‍ സോഫ്ട് വെയര്‍ കയറ്റുമതി, ബി.പി.ഒ, മറ്റ് സാമ്പത്തിക, വാര്‍ത്താവിനിമയ മേഖലകള്‍ എന്നിവ അമേരിക്കന്‍ കമ്പോളവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഭ്യന്തര സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും അധിഷ്ഠിതമായത് തീര്‍ച്ചയായും ആശ്വാസകരമാണ്. അമേരിക്കന്‍ മാതൃക അപ്പാടെ പകര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന നമ്മുടെ ഭരണാധികാരികള്‍ മുതലാളിത്ത പാതയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയുന്നില്ല. അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യയുള്‍പ്പെടെ എല്ലാവര്ക്കും, വേണ്ടത്ര പാഠങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ പ്രതീക്ഷ സഫലമാകണമെങ്കില്‍ സ്വന്തം ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നിക്ഷേപം നടത്തണം. സമത്വത്തിലും സാമൂഹ്യ നീതിയിലും ഊന്നിയ വളര്‍ച്ച നേടുവാനുള്ള ബദല്‍ പദ്ധതികള്‍ ആസുത്രണം ചെയ്ത് നടപ്പാക്കുകയും വേണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com