tag:blogger.com,1999:blog-2128859103258265367.post7106168258871874102..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മഹാദുരന്തത്തിന്റെ ഓര്മവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-68324344934402738762011-08-06T11:24:15.776+05:302011-08-06T11:24:15.776+05:30"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്..."ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക" ഹിരോഷിമ ആണവായുധ ആക്രമണത്തിന്റെ ഇര സഡോക്കോയെന്ന പന്ത്രണ്ടുകാരിയ്ക്കായി കെട്ടിയുയര്‍ത്തപ്പെട്ട സമാധാന സ്മാരകത്തിലെ വരികളാണിവ. യുദ്ധവിരുദ്ധ മുന്നേങ്ങളുടെ സത്യവാങ്മൂലമായി ഇത് വായിക്കാം. ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 66 വര്‍ഷം തികയുകയാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് ജീവന് നഷ്ടമായത്. ആണവവികിരണമേറ്റ സഡോക്കോ പത്ത് വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായ അമേരിക്ക ആറ്റംബോംബിന്റെയും ഭീകരതയുടെയും മേധാവിത്വം തങ്ങള്‍ക്ക് മാത്രമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു; അത് പ്രയോഗിക്കുകയും ചെയ്തു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com