tag:blogger.com,1999:blog-2128859103258265367.post7178377880447062936..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സയ്യദ് പറഞ്ഞ അമേരിക്കന്‍ കഥവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-62495703358020482492011-10-30T13:04:54.141+05:302011-10-30T13:04:54.141+05:30കാര്‍ വീടിനടുത്തെത്തി. സയ്യദ് ചോദിച്ചു: 'ആരാണ്...കാര്‍ വീടിനടുത്തെത്തി. സയ്യദ് ചോദിച്ചു: 'ആരാണ് ഈ പ്രതിഷേധ റാലികള്‍ നടത്തുന്നത് എന്ന് സാര്‍ ശ്രദ്ധിച്ചോ?'

'ഉവ്വ്. കൂടുതലും യുവാക്കളാണ്.'

'കോളേജ് കുട്ടികളാണ് സാര്‍. അല്ലെങ്കില്‍ അടുത്തിടയ്ക്ക് കോളേജ് വിട്ടിറങ്ങിയവര്‍. അവരൊക്കെ പതിനായിരക്കണക്കിനു ഡോളര്‍ കടം എടുത്താണ് പഠിച്ചത്, അഥവാ പഠിക്കുന്നത്. അത് തിരിച്ചടക്കണമെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ജോലി സാധ്യത വേണ്ടേ? ഈ സാമ്പത്തിക മാന്ദ്യത്തിനിടയില്‍ അവര്‍ക്ക് എന്ത് ജോലി കിട്ടാനാണ്? അപ്പോള്‍ അവര്‍ തെരുവില്‍ ഇറങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.'

സയ്യദ് പരാതികള്‍ നിരത്തി തീര്‍ന്നില്ല. പക്ഷേ കാര്‍ ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നു.

കാശ് കൊടുക്കുന്നതിനിടയില്‍ മറ്റു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇരുപതു കൊല്ലം മുമ്പ് അമേരിക്കയില്‍ വന്നു. ഇന്ത്യാക്കാരും പാകിസ്ഥാനികളും ഒന്നിച്ചു പാര്‍ക്കുന്ന ഡിവോന്‍ സ്ട്രീറ്റിലാണ് താമസം.

കൈ വീശി വിട പറയുമ്പോള്‍ ഒന്ന് തോന്നി: വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും സയ്യദ് താന്‍ കുടിയേറി പാര്‍ത്ത രാജ്യത്തിന്റെ പ്രശ്നങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാക്കുന്നു, ചര്‍ച്ച ചെയ്യുന്നു. വലിയ ധനതത്വത്തിന്റെ കണക്കുകള്‍ നിരത്താതെ, ബുദ്ധിജീവി ജാടകള്‍ ഇല്ലാതെ. ഒരു പക്ഷെ ഓരോ അമേരിക്കക്കാരനും ഇന്ന് തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കുന്നുണ്ടാവാം. അതൊന്നും അറിഞ്ഞില്ലെന്ന് നടിക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആണ് ഇന്ന് സാധാരണക്കാരനെ തെരുവില്‍ ഇറക്കിയത്.

സയ്യദിനെ പോലെ പാവപ്പെട്ടവരും അധ്വാനിക്കുന്നവരും എല്ലാം അറിയുന്നുണ്ട്, എല്ലാത്തിനെയും പറ്റി പറയുന്നുണ്ട് എന്ന തിരിച്ചറിവ് കുത്തക മുതലാളിമാര്‍ക്കും ഭരണകൂടത്തിനും എത്രയും പെട്ടെന്നുണ്ടാകുന്നുവോ അത്രയും നല്ലത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com