tag:blogger.com,1999:blog-2128859103258265367.post717993996485661427..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മലബാര്‍ കലാപവും മാധ്യമങ്ങളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-68780706143234500722010-11-25T12:45:58.744+05:302010-11-25T12:45:58.744+05:30അത് കലാപം ഒന്നും ആയിരുന്നില്ല, സ്വാതന്ത്ര്യ സമരം ആ...അത് കലാപം ഒന്നും ആയിരുന്നില്ല, സ്വാതന്ത്ര്യ സമരം ആയിരുന്നൂ എന്ന് ഏ കെ ജി പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ.....! :)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-39520412846841246042010-11-25T11:28:03.922+05:302010-11-25T11:28:03.922+05:30ദേശത്തിന്റെ ഒരു മുക്കില്‍ നടന്ന ഒരു സംഭവത്തെക്കുറി...ദേശത്തിന്റെ ഒരു മുക്കില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങളെയും മതഭ്രാന്തനെന്ന ഒറ്റ സംജ്ഞയിലേക്ക് ന്യൂനീകരിക്കുകയാണ് ചെയ്തത്. ഈ വ്യവഹാരങ്ങളിലൂടെ മതമെന്ന ഒറ്റ ഏകകത്തിലേക്ക് ന്യൂനീകരിക്കപ്പെട്ട മുസ്ലിങ്ങള്‍ ഏകശിലാരൂപത്തിലുള്ളതും കെട്ടുറപ്പുള്ളതും ഒരേ പ്രകൃതക്കാരുമാണെന്ന ധാരണയും കൂട്ടത്തില്‍ പ്രസരിപ്പിച്ചു. ഒപ്പം ഹിന്ദുക്കള്‍ ഏകസമൂഹമായും വിഭാവനം ചെയ്യപ്പെട്ടു. ഹിന്ദുവെന്ന കല്‍പ്പിതസമുദായത്തിലുള്‍പ്പെട്ട വലിയ വിഭാഗം ജനങ്ങള്‍ക്ക് ഹിന്ദു ആചാരങ്ങളിലും പുണ്യഗ്രന്ഥങ്ങളിലും ക്ഷേത്രങ്ങളിലും അവകാശം നിഷേധിക്കപ്പെട്ടിരുന്നുവെന്ന വസ്തുത മറച്ചുവെക്കപ്പെടുകയും അവരെ മുസ്ലിങ്ങള്‍ക്കെതിരെ അണിനിരത്തപ്പെടുകയും ചെയ്തു.<br /><br />ഇതിന് പ്രതികരണമെന്നോണം ഉത്തരേന്ത്യയിലെ ഉര്‍ദുപത്രങ്ങള്‍ നേര്‍വിപരീതമായ വസ്തുതകളാണ് വായനക്കാര്‍ക്ക് നല്കിക്കൊണ്ടിരുന്നത്. പഞ്ചാബില്‍നിന്നും ബോംബെയില്നിന്നും പ്രസിദ്ധീകരിക്കപ്പെട്ട മുസ്ലിംപത്രങ്ങളായിരുന്നു ഇവരില്‍ മുന്‍പന്തിയില്‍. ഇതേക്കുറിച്ച് മനോരമ എഴുതുന്നു: പുരുഷന്മാരുടെ (മുസ്ലിം) അഭാവത്തില്‍ ദക്ഷിണ മലബാറില്‍ ഹിന്ദുക്കള്‍ നിരാലംബരായ കുട്ടികളെയും അവരുടെ അമ്മമാരെയും പീഡിപ്പിക്കുന്നിന്റെ ഭീകരചിത്രങ്ങളാണ് ഈ ഉര്‍ദുപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47307574325142302482010-11-25T07:43:02.632+05:302010-11-25T07:43:02.632+05:30മലബാറിന്റെ സാമൂഹ്യ സ്വത്വരൂപീകരണത്തില്‍ ഏറ്റവും നി...മലബാറിന്റെ സാമൂഹ്യ സ്വത്വരൂപീകരണത്തില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചതും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഗതിയെ സ്വാധീനിച്ചതുമായ ചരിത്ര സംഭവമെന്ന നിലയില്‍ മലബാര്‍ കലാപം ഏറെ വിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ കലാപത്തെക്കുറിച്ച് ധാരാളം ആഖ്യാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവയെല്ലാംതന്നെ കലാപത്തിന്റെ സാമ്പത്തികമോ അല്ലെങ്കില്‍ മതപരമോ ആയ ഉള്ളടക്കത്തെ ഊന്നിക്കൊണ്ടുള്ളവയാണെന്ന് കാണാം. കലാപത്തിന്റെ സ്വഭാവത്തെയോ കാര്യകാരണ ബന്ധത്തെയോ വീണ്ടുമൊരു ചര്‍ച്ചക്ക് വിധേയമാക്കുകയല്ല, മറിച്ച് കലാപം അക്കാലത്തെ പത്രമാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട് ചെയ്തെന്നും ആ പത്രവ്യവഹാരങ്ങളിലടങ്ങിയ പ്രതിനിധാനത്തിന്റെ സാമൂഹ്യഫലങ്ങളെന്തായിരുന്നു എന്നും വിശകലന വിധേയമാക്കുകയാണിവിടെ. ഏതുതരത്തിലുള്ള പ്രതിനിധാനങ്ങളും ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ, ഒരു പ്രവണതയുടെ, സവിശേഷമായ ചരിത്ര, ബൌദ്ധിക സാമ്പത്തിക ഭൂമികയിലാണ് പ്രവര്‍ത്തനക്ഷമമാവുന്നത് എന്ന എഡ്വേഡ് സൈദിന്റെ നിരീക്ഷണം ഈ വിശകലനത്തിന്റെ അടിസ്ഥാന പ്രേരണയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com