tag:blogger.com,1999:blog-2128859103258265367.post7245016538387180245..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അമേരിക്കയ്ക്കെതിരെ ജപ്പാനില്‍ ജനരോഷംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-87166605689191369172010-06-20T01:04:22.990+05:302010-06-20T01:04:22.990+05:30ചൈനാ സമുദ്രത്തില്‍, ജപ്പാന്റെ ഭാഗമായുള്ള ഒരു ദ്വീപ...ചൈനാ സമുദ്രത്തില്‍, ജപ്പാന്റെ ഭാഗമായുള്ള ഒരു ദ്വീപസമൂഹത്തിലെ അല്പം വലിയ ഒരു ദ്വീപാണ് ഓകിനാവ. 112 കി.മീ. നീളവും 11 കി.മീ. വീതിയും 1199 ചതുരശ്ര കി. മീ. വിസ്തീര്‍ണ്ണവുമുള്ള ഈ കൊച്ച് ദ്വീപും അവിടത്തെ ജനങ്ങളും ഇന്ന് ജപ്പാന് രാഷ്ട്രീയത്തിലും ലോക രാഷ്ട്രീയത്തിലും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഏഷ്യന്‍ വന്‍കരയ്ക്ക് അഭിമുഖമായി ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന് തന്നെ ഒരു കൂട്ടം ദ്വീപുകള്‍ ചേര്‍ന്നതാണ്. ലോക ജനസംഖ്യയുടെ മൂന്ന് ശതമാനമേ ഈ ദ്വീപ സമൂഹത്തില്‍ ഉള്ളൂവെങ്കിലും ലോക സമ്പത്തിന്റെ 10 ശതമാനത്തിന്റെ ഉടമസ്ഥരാണ്. അടുത്ത കാലത്ത് ചൈന മുന്നിലെത്തുന്നതുവരെ ജപ്പാനായിരുന്നു അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തി. ലോകത്തിലെ അതിഭീമന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളില്‍ ചിലതിന്റെ ആസ്ഥാനവും ജപ്പാന് തന്നെ. എന്നാല്‍ കഴിഞ്ഞ അരനൂറ്റാണ്ടില്‍ ഏറെക്കാലമായി, കൃത്യമായി പറഞ്ഞാല്‍ രണ്ടാംലോക യുദ്ധാനന്തരം, ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചതിനുശേഷം, ജപ്പാന് അമേരിക്കയുടെ സൈനിക നിയന്ത്രണത്തില്‍ കഴിയുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com