tag:blogger.com,1999:blog-2128859103258265367.post7258210963157175753..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-66094914499683606622012-06-10T21:59:04.589+05:302012-06-10T21:59:04.589+05:30പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിന്റെ പിറ്റ...പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിന്റെ പിറ്റേദിവസത്തെ മലയാളത്തിലെ പ്രധാനപത്രം എടുത്തുനോക്കി. സ്വാഭാവികമായും അന്നത്തെ ലീഡ് വാര്‍ത്ത അതായിരിക്കണമല്ലോ. കാരണം ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, കണക്കുകൂട്ടല്‍ തെറ്റി. ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതക അന്വേഷണം തന്നെ അന്നും ലീഡ്. പെട്രോള്‍ വില വര്‍ധനയുടെ വാര്‍ത്ത പേരിന് ഒന്നില്‍ നല്‍കിയിട്ടുണ്ട്. അതു വായിച്ചാല്‍ എണ്ണക്കമ്പനികളുടെ മാത്രം തീരുമാനമാണ് വില വര്‍ധനയിലേക്ക് നയിച്ചതെന്ന് തോന്നിപ്പോകും. പെട്രോള്‍ സംബന്ധിയായ വാര്‍ത്തകള്‍ ആ പത്രത്തിന് വലിയ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് എന്നു തെറ്റിദ്ധരിക്കേണ്ടതില്ല. ഇത് എഴുതുന്ന ദിവസം അതേ പത്രത്തിന്റെ ലീഡ് പെട്രോളിന്റെ വര്‍ധിപ്പിച്ച വിലയില്‍ ചെറിയ കുറവ് വരുത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന പ്രഖ്യാപിക്കുന്നത് ലീഡ് വാര്‍ത്തയാകാത്തതും അതില്‍ വരുത്താന്‍ പോകുന്ന ചെറിയ കുറവ് ലീഡായി നിറഞ്ഞുനില്‍ക്കുന്നതുമാണ് മഹത്തായ പത്രധര്‍മം. കുറവ് വരുത്തുന്ന വാര്‍ത്ത വായിച്ചാല്‍ പിന്നെയും അത്ഭുതപ്പെട്ടുപോകും. കുറയ്ക്കുന്നതിനുള്ള തീരുമാനം വൈകാന്‍ കാരണം പ്രതിപക്ഷത്തിന്റെ സമരമാണത്രേ. നിഷ്പക്ഷതയ്ക്ക് പുതിയ അര്‍ഥം ശബ്ദതാരാവലിയില്‍ ഉള്‍പ്പെടുത്തേണ്ടിവരും!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com