tag:blogger.com,1999:blog-2128859103258265367.post7316586132217557745..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ദാരിദ്ര്യത്തിനും യുദ്ധത്തിനുമെതിരെ ട്രേഡ് യൂണിയന് ഇന്റര്നാഷണല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-14357969503465189022011-07-30T13:05:35.939+05:302011-07-30T13:05:35.939+05:301864 സെപ്തംബര്‍ 28ന് ലണ്ടനിലെ സെന്റ് മാര്ട്ടിന്സ...1864 സെപ്തംബര്‍ 28ന് ലണ്ടനിലെ സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ചേര്‍ന്ന സാര്‍വദേശീയ തൊഴിലാളിസമ്മേളനത്തിലാണ് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് ഒന്നാം ഇന്റര്‍നാഷണലിന് ജന്മം നല്‍കിയത്. ഇംഗ്ലീഷില്‍ "ഇന്റര്‍നാഷണല്‍" എന്ന പദംതന്നെ പ്രചാരത്തിലായത് ഈ സമ്മേളനത്തോടുകൂടിയാണ് എന്ന് ഒക്സ്ഫോര്‍ഡ് നിഘണ്ടുവിന്റെ വലിയപതിപ്പില്‍ എഴുതിയിട്ടുണ്ട്. അതിനുശേഷം 1889ല്‍ സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലും 1919ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും നിലവില്‍വന്നു. 1943ല്‍ ഫാസിസ്റ്റ്വിരുദ്ധ സാര്‍വദേശീയസഖ്യത്തിന് വിഘാതമാകാതിരിക്കാന്‍ സ്റ്റാലിന് അത് പിരിച്ചുവിട്ടു. രണ്ടാംലോകമഹായുദ്ധാനന്തരം (1939-1945) സാര്‍വദേശീയ തൊഴിലാളികളുടെ ഐക്യവേദിയായി വേള്‍ഡ് ഫെഡറേഷന് ഓഫ് ട്രേഡ് യൂണിയന് (ഡബ്ല്യുഎഫ്ടിയു) രൂപീകരിക്കപ്പെട്ടു. ശീതയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ ഡബ്ല്യുഎഫ്ടിയു ഭിന്നിപ്പിക്കുകയും ദുര്‍ബലപ്പെടുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടി അത് നാമാവശേഷമായി. ലോകമുതലാളിത്തം വീണ്ടും ശക്തിയാര്‍ജിക്കുകയും ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിനിരയാക്കാനും തൊഴിലില്ലായ്മ വര്‍ധിക്കാനും തുടങ്ങിയതോടെ സാര്‍വദേശീയ തൊഴിലാളി ഐക്യവും സംഘടനയും അനിവാര്യമായി. ഇപ്പോള്‍ അപ്രകാരമുള്ള ഒരു സംഘടന നിലവില്‍വന്നിട്ടുണ്ട്. അതിന്റെ പേര് ട്രേഡ്യൂണിയന്‍ ഇന്റര്‍നാഷണല്‍ എന്നാണ്. ഈ സംഘടനയുടെ ഒരാഴ്ച നീണ്ടുനിന്ന മൂന്നാം സമ്മേളനം ജൂണ്‍ 20 മുതല്‍ 26 വരെ പാരീസില്‍ നടക്കുകയുണ്ടായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com