tag:blogger.com,1999:blog-2128859103258265367.post7345163803968340308..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അസ്തിത്വവാദത്തിനുമപ്പുറംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-77643525005889451252010-08-07T19:57:46.483+05:302010-08-07T19:57:46.483+05:30ആഗോളവല്‍ക്കരണത്തിന്റെ ഇടപെടലുകളുടെ മൂര്‍ത്തമായ ചിത...ആഗോളവല്‍ക്കരണത്തിന്റെ ഇടപെടലുകളുടെ മൂര്‍ത്തമായ ചിത്രമാണ് 'നാട്ടുമ്പുറം' എന്ന കഥ. ദേശം ഇവിടെ മയ്യഴിയോ തലശ്ശേരിയോ കോടിയേരിയോ മനേക്കരയോ മലബാറിലെ ഏതെങ്കിലും ഗ്രാമമോ ആകാം. മനുഷ്യപ്പറ്റുകൊണ്ട് ദുരന്തം അനുഭവിക്കേണ്ടിവന്ന നാണുനായരും നിഷ്ക്കളങ്കതകൊണ്ട് തകര്‍ന്നുപോയ മകളും പിന്നെ നാട്ടുകാരും അവരോട് അനുഭാവം പുലര്‍ത്തുന്ന ഗവേഷകനായ ഗംഗാധരനും ചേര്‍ന്ന നാട്ടുമ്പുറം നന്മകളുടെ വിളനിലംതന്നെയാണ്. പക്ഷേ, ആല്‍ബി എന്ന സായിപ്പിന് പ്രേമ എന്ന ബാലവാടിടീച്ചര് ഒരു ലൈംഗികഉപകരണം മാത്രമായിരുന്നു. പ്രലോഭനങ്ങള്ക്കടിമപ്പെട്ട് ഗര്‍ഭിണിയായി ഉപേക്ഷിക്കപ്പെട്ട ഒരു നാടന്‍ പെണ്‍കുട്ടി, പുറംലോകം എന്തെന്നറിയാത്തവള്‍. ആല്‍ബിയെ തേടി ആംസ്റ്റര്‍ഡാമിലെത്തിയ ഗംഗാധരന്, തിന്നും കുടിച്ചും രമിച്ചും വ്യക്തിസ്വാതന്ത്ര്യമാഘോഷിക്കുന്ന സംസ്ക്കാരത്തില്‍ പരാജയപ്പെടേണ്ടിവരുന്നു. ചരിത്രപുസ്തകത്തില്‍ പഠിച്ച 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യം' ഏതാണെന്ന് അയാള്‍ സ്വയം തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഒന്നാം ലോകക്കാരുടെ മാലിന്യങ്ങള്‍ പേറുന്ന, ഉച്ചിഷ്ടങ്ങള്‍ തിന്നാന്‍ വിധിക്കപ്പെട്ട മൂന്നാം ലോകക്കാരുടെ ജീവിതമാണ് ഈ രചന. അക്രാമകവീര്യത്തോടെയല്ല പുതിയ കാലത്തെ ശത്രുക്കള്‍ ആധിപത്യമുറപ്പിക്കുന്നത്; വളരെ സുതാര്യമായാണ്. ഓരോ ഗ്രാമീണനും താന്‍ 'ആഗോള ഗ്രാമീണനാ'യി മാറി എന്ന് ഊറ്റംകൊള്ളുന്നവിധം സ്വാധീനം ദൃഢമാണ്. പ്രാദേശികമായ ഭാഷയും സംസ്ക്കാരവും ഗൃഹാതുരതയുടെ കാല്പനികത മുറ്റിയ മുഹൂര്‍ത്തങ്ങളായല്ല, തിരിച്ചിറവോടെ ശക്തമായ അറിവടയാളങ്ങളായാണ് മുകുന്ദന് കുറിച്ചുവയ്ക്കുന്നത്. കഥ പ്രതിരോധത്തിന്റെ കലയായിത്തീരുകതന്നെയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com