tag:blogger.com,1999:blog-2128859103258265367.post7504717858478869359..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തകര്‍ന്നുവീണ അപവാദഗോപുരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-41101932414855548942010-05-09T02:02:50.833+05:302010-05-09T02:02:50.833+05:30നുണനിര്‍മാണത്തിന്റെയും വ്യക്തിഹത്യയുടെയും ഏറ്റവും ...നുണനിര്‍മാണത്തിന്റെയും വ്യക്തിഹത്യയുടെയും ഏറ്റവും ഹീനമായ പ്രചാരവേലയുടെ അപമാനകരമായ ഉദാഹരണമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി കേരളത്തില്‍ ലാവലിന്റെ പേരില്‍ നടന്നത്. പിണറായി വിജയനും സിപിഐ എമ്മിനുമെതിരായി മാധ്യമനേതൃത്വത്തില്‍ ഒരു സംഘം നടത്തിയ പ്രചാരവേല പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഇത്രയും ഹീനമായി മാധ്യമങ്ങള്‍ ആക്രമിച്ച മറ്റൊരു നേതാവും പിണറായിയെപ്പോലെ കേരളത്തില്‍ ഉണ്ടാവില്ല. ഒന്നിനു പിറകെ ഒന്നായി മാധ്യമങ്ങള്‍ നുണകള്‍ തുടര്‍ച്ചയായി നിര്‍മിച്ചുകൊണ്ടിരുന്നു. ഒരു നുണ തകര്‍ന്നുവീഴുമ്പോള്‍ അങ്ങനെയൊന്നു തങ്ങളുടെ ശ്രദ്ധയില്‍പ്പോലുംപെട്ടില്ലെന്ന മട്ടില്‍ മറ്റൊന്നിന്റെ ആഘോഷം അവര്‍ തുടങ്ങിയിരിക്കും. മനുഷ്യന് മറവി അധികമാണ്. മലവെള്ളപ്പാച്ചില്‍പോലെ ഒന്നിനു പിറകെ ഒന്നായി കഥകള്‍ തുറന്നുവിടുമ്പോള്‍ പഴയതിനു എന്തു സംഭവിച്ചെന്ന് ഓര്‍ക്കാന്‍ ജനത്തിനു നേരമുണ്ടാകില്ലെന്ന ധാരണയാണ് അപവാദവ്യവസായികള്‍ക്ക്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com