tag:blogger.com,1999:blog-2128859103258265367.post7532632609990569058..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലോക സിനിമയിലെ പെണ്‍കരുത്ത് - സമീറാ മക്ബല് ബഫ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-89288448406133899502009-01-17T03:51:00.000+05:302009-01-17T03:51:00.000+05:30ഇറാനിയന്‍ സിനിമയെക്കുറിച്ചുള്ള സമീറയുടെ സ്വപ്നങ്ങള...ഇറാനിയന്‍ സിനിമയെക്കുറിച്ചുള്ള സമീറയുടെ സ്വപ്നങ്ങളില്‍, ഇറാന്റെ സാംസ്കാരികചരിത്രവും വര്‍ത്തമാനകാല രാഷ്ട്രീയവും ഇഴചേര്‍ന്നിട്ടുണ്ട്. ഇസ്ലാമിക യാഥാസ്ഥിതികത്തോട് ഏറ്റുമുട്ടി, പുതുലോകക്രമത്തിനുവേണ്ടി പ്രയത്നിച്ച ഒരു പഴയകാലം മക്ബല് ബഫിന്റെ കുടുംബത്തിനുണ്ട്. ഇസ്ലാമിക സാമ്രാജ്യത്വകാലത്തെ ആഡംബരത്തിനെതിരെ ഉയര്‍ന്നുവന്ന ധൈഷണികശബ്ദങ്ങള്‍ ശാസ്ത്രദര്‍ശനങ്ങളെ മാത്രമല്ല പ്രതിനിധീകരിച്ചത്; സിനിമയെക്കൂടിയായിരുന്നു. പഴയ ഇറാന്റെ പ്രക്ഷുബ്ധചരിത്രത്തെ ഈ സിനിമകള്‍ വിനിമയംചെയ്തു. മതനിയമത്തിനുകീഴെ വിനോദമെന്നത് വളരെയധികം പരിമിതികളെ വരച്ചുചേര്‍ത്തിരുന്നു. സ്ത്രീസ്വാതന്ത്ര്യമെന്നത് സ്വപ്നംമാത്രവും, അവര്‍ക്കിടയിലെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതുമായിരുന്നു. ഇറാനിയന്‍ ചലച്ചിത്രയുഗം കടപ്പെട്ടിരിക്കുന്ന മിര്‍സാ ഇബ്രാഹിംഖാന്‍ ബാഷയില്‍നിന്ന് ഇങ്ങേത്തലയ്ക്കലുള്ള സമീറാ മക്ബല് ബഫില്‍ എത്തിനില്ക്കുമ്പോള് ഇറാനിയന്‍ സിനിമ നേടിയ രാജ്യാന്തരപ്രശസ്തി നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com