tag:blogger.com,1999:blog-2128859103258265367.post7535674039918391847..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: റഫറല്‍ സംവിധാനം: പ്രസക്തിയും വിവാദങ്ങളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-7051326192211340992009-11-26T21:24:25.165+05:302009-11-26T21:24:25.165+05:30കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത...കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രികളെ റെഫറല്‍ ആശുപത്രികളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. നവംബര്‍ 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. വൈദ്യവിദ്യാഭ്യാസ വിദഗ്ദ്ധര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ഉള്‍പ്പെടെ പൊതുസമൂഹത്തില്‍ നിന്നും നിരന്തരമായി ഉയര്‍ന്നുവന്ന ഒരാവശ്യമായിരുന്നു വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ റഫറല്‍ കേന്ദ്രങ്ങളാക്കുകയെന്നത്. മുന്‍സര്‍ക്കാരുകള്‍ (1982, 2004) ശ്രമിച്ച് പൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ കഴിയാഞ്ഞ ഒരു നടപടിയാണിത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ റഫറല്‍ സംവിധാനം ഇന്നും ഭാഗികമായി മാത്രം നിലനില്‍ക്കുന്നുവെന്ന് ഓര്‍ക്കുക. മതിയായ മുന്നൊരുക്കങ്ങളില്ലാതെ കേവലമായ ഒരു ഉത്തരവു മുഖേന റഫറല്‍ സംവിധാനം കൊണ്ടുവരുവാന്‍ ശ്രമിച്ചതാണ് മുന്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുവാനുള്ള പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഘട്ടം ഘട്ടമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഇപ്പോള്‍ സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തീര്‍ച്ചയായും ഇത്തവണ റെഫറല്‍ സംവിധാനം വിജയകരമായി നടപ്പിലാക്കപ്പെടുകതന്നെ ചെയ്യും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com