tag:blogger.com,1999:blog-2128859103258265367.post7544033553748139533..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മൗനം ആഗ്രഹിക്കുന്ന ഭരണകൂടങ്ങളും ചില കോടതി വിധികളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-61035228541667189922011-01-19T00:56:50.358+05:302011-01-19T00:56:50.358+05:30നവലിബറല്‍ നയങ്ങള്‍ വന്‍തോതില്‍ നടപ്പിലാക്കിക്കൊണ്ട...നവലിബറല്‍ നയങ്ങള്‍ വന്‍തോതില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉത്തരം മുട്ടുന്ന അനേകം ചോദ്യങ്ങള്‍ ഇനിയും ഉയര്‍ന്നുവരും. മാത്രമല്ല, സാധാരണക്കാരുടെ ന്യായമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയുടെയും അത് സ്ഥാപിച്ച സ്ഥാപന സ്വരൂപങ്ങളുടെയും (നീതിപീഠങ്ങളില്‍ തുടങ്ങി നിയമനിര്മാണസഭകള്വരെ ഇതില്‍പ്പെടും) ദൗര്‍ബല്യങ്ങള്‍ കൂടുതല്‍ വ്യക്തമായി തെളിഞ്ഞുവരും. വളരെ കണിശവും കര്‍ക്കശവുമായ നിയമങ്ങളുടെ അകമ്പടിയോടെ പലവിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും - അഭിപ്രായ പ്രകടനങ്ങളെ പോലും - ക്രിമിനല്‍ പ്രവര്‍ത്തിയായി ചിത്രീകരിക്കുവാനാണ് നമ്മുടെ ഭരണകൂടത്തിന്റെ വാസന. അഭിപ്രായ പ്രകടനം തന്നെ നിയമവിരുദ്ധമാവുമ്പോള്‍ അതിന്റെ പ്രചരണത്തിന് അവശ്യം ആവശ്യമായ വഴിയോര യോഗങ്ങളുടെയും ബന്ദുകളുടെയും ഹര്‍ത്താലുകളുടെയും പ്രകടനങ്ങളുടെയും കാര്യം പറയേണ്ടതുണ്ടോ? ആഴക്കടലിന്റെ മൗനമാണ് ജനങ്ങളില്‍ നിന്ന് ഭരണകൂടം ഇപ്പോള്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും. മറിച്ചാവുമ്പോള്‍ താഴെനിന്നുള്ള ചോദ്യങ്ങള്‍ക്ക് അത് മറുപടി പറയേണ്ടിവരും. ഇതാണ് കാതലായ പ്രശ്നം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com