tag:blogger.com,1999:blog-2128859103258265367.post7591308384236980133..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സത്യപരീക്ഷവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-84453464071922090552011-02-09T23:37:09.250+05:302011-02-09T23:37:09.250+05:30പണ്ടുകാലത്ത് കേരളത്തില്‍ കുറ്റം തെളിയിക്കുന്നതിന് ...പണ്ടുകാലത്ത് കേരളത്തില്‍ കുറ്റം തെളിയിക്കുന്നതിന് നാലുവിധം സത്യപരീക്ഷകള്‍ നിലനിന്നിരുന്നു. ബ്രാഹ്മണര്‍ക്ക് തൂക്കുപരീക്ഷ. ത്രാസിന്റെ ഒരു തട്ടില്‍ കുറ്റം ആരോപിക്കപ്പെട്ടവനെ ഇരുത്തി തൂക്കമെടുക്കും. പിന്നീട് കുറ്റത്തിന്റെ വിവരങ്ങള്‍ എഴുതിയ ഓല കെട്ടിയിട്ടു തൂക്കമെടക്കും. രണ്ടുവട്ടം ഒരേ തൂക്കമാണെങ്കില്‍ അയാള്‍ നിരപരാധി. തൂക്കം കൂടിയിട്ടുണ്ടെങ്കില്‍ അപരാധി.<br /><br />അഗ്നിപരീക്ഷ ക്ഷത്രിയര്‍ക്ക്. തിളച്ച എണ്ണയിലോ നെയ്യിലോ കൈ മുക്കുന്നു. പിന്നീട് കൈ കെട്ടുന്നു. മൂന്നു ദിവസം കഴിഞ്ഞ് കെട്ട് അഴിച്ചുനോക്കുന്നു. കൈ പൊള്ളിയിട്ടില്ലെങ്കില്‍ നിരപരാധി. പൊള്ളിയിട്ടുണ്ടെങ്കില്‍ അപരാധി. ശുചീന്ദ്രത്തെ കൈമുക്ക് പ്രസിദ്ധമായിരുന്നു. ജലപരീക്ഷ: ചീങ്കണ്ണിയും മുതലയും നിറഞ്ഞ ജലാശയത്തില്‍ കുറ്റക്കാരന്‍ നീന്തി മറുകരയില്‍ സുരക്ഷിതനായി എത്തിയാല്‍ നിരപരാധി. അല്ലെങ്കില്‍ കുറ്റവാളി. വൈശ്യര്‍ക്കാണ് ജലപരീക്ഷ. ശൂദ്രര്‍ക്ക് വിധിച്ചിട്ടുള്ളത് 'വിഷപരീക്ഷ'യാണ്. മൂന്നു നെല്ലിടവിഷം 32 ഇരട്ടി നെയ്യില്‍ കഴിക്കുക, വിഷസര്‍പ്പത്തെ ഇട്ടടച്ചിട്ടുള്ള കുടത്തില്‍ കൈയിടുക മുതലായവയാണത്്. വിഷബാധയേറ്റാല്‍ അപരാധി. അല്ലെങ്കില്‍ നിരപരാധി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com