tag:blogger.com,1999:blog-2128859103258265367.post7592575443552089951..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒരു മദ്ധ്യവേനല്‍ പ്രണയരാവ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-31647401328319875482008-05-21T22:49:00.000+05:302008-05-21T22:49:00.000+05:30വ്യത്യസ്ത കാലദേശങ്ങളില്‍ രചിക്കപ്പെട്ട കാളിദാസന്റെ...വ്യത്യസ്ത കാലദേശങ്ങളില്‍ രചിക്കപ്പെട്ട കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ഷേക്സ്പിയറുടെ 'മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം', ചങ്ങമ്പുഴയുടെ രമണന് എന്നിവ ഒരേ സ്ഥലകാല രാശിയില്‍ പരസ്പരം സംഗമിക്കുമ്പോള്‍ ഉരുത്തിരിഞ്ഞുവരുന്ന അസംബന്ധവും ഹാസ്യവും നിറഞ്ഞ കാഴ്ചകളുടെ രംഗപാഠമാണ് 'ഒരു മദ്ധ്യവേനല്‍ പ്രണയരാവ്'എന്ന നാടകം.

ഏറ്റവും മൃദുലവും ചേതോഹരവുമായ പ്രണയം എന്ന വികാരം തികച്ചും അപഹാസ്യമായിത്തീരുന്ന ക്രൂരമായ കാഴ്ചയാണ് നാടകം കാണിച്ചുതരുന്നത്.

നാം ജീവിക്കുന്ന ഈ കാലഘട്ടം മൂല്യങ്ങളെ തകിടം മറിക്കുന്നതും ഉന്മൂലനം ചെയ്യുന്നതും എങ്ങനെയെന്ന് പരിഹാസത്തോടെ കാണിച്ചുതരുന്ന നാടകമാണ്, പോസ്റ്റ് മോഡേണ്‍ പാരഡി എന്നു വിശേഷിപ്പിക്കാവുന്ന 'ഒരു മദ്ധ്യവേനല്‍ പ്രണയരാവ്'. നിശിതമായ ആക്ഷേപഹാസ്യത്തിലൂന്നിയ നാടകത്തിലെ സംഭാഷണങ്ങള്‍ വാചികത്തെ നാട്യപ്രയോഗത്തിന്റെ ദൃശ്യാനുഭവത്തിനൊപ്പം പ്രതിഷ്ഠിക്കുന്നു.

എം.ജി.യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലെറ്റേര്‍സില്‍ അദ്ധ്യാപകനായ പ്രസിദ്ധ നാടകപ്രവര്‍ത്തകന്‍ ശ്രീ പി ബാലചന്ദ്രന് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകം സ്കൂള്‍ ഓഫ് ലെറ്റേര്‍സിന്റെ തലവന്‍ ഡോ. വി.സി ഹാരിസ് അടക്കം ഇരുപത്തിയഞ്ചോളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വേദിയില്‍ അവതരിപ്പിച്ചത്.

നാടകത്തെക്കുറിച്ച് ശ്രീ എ എന്‍ രവീന്ദ്രന് എഴുതിയ ഒരു ചെറിയ കുറിപ്പ്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com