tag:blogger.com,1999:blog-2128859103258265367.post7616251167693604994..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വോട്ടെടുപ്പിന്റെ സന്ദേശംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51742819765105321812011-04-14T13:13:55.380+05:302011-04-14T13:13:55.380+05:30തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒഴുക്കിയ പണത്തിനും അളവില്‍...തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒഴുക്കിയ പണത്തിനും അളവില്ല. പ്രചാരണം പല മണ്ഡലങ്ങളിലും 'ക്വട്ടേഷന്‍' കൊടുത്തിരിക്കുകയായിരുന്നു. സ്വന്തം പാര്‍ടിനേതാക്കളെയും പ്രവര്‍ത്തകരെയും പല യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് പ്രചാരണത്തിന് ഇവര്‍ സ്വന്തം സംവിധാനമുണ്ടാക്കി. പ്രചാരണത്തിന്റെ മുഴുവന്‍ സന്നാഹവും പണത്തിന്റെ ബലത്തില്‍മാത്രം മുന്നോട്ടുകൊണ്ടുപോയി. മണ്ഡലംതലം മുതല്‍ ബൂത്തുവരെയുള്ള പ്രവര്‍ത്തകരെ ദിവസക്കൂലിക്ക് നിയമിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ യുഡിഎഫ് നടത്തിയ ഈ പരീക്ഷണം ഇക്കുറി കൂടുതല്‍ വ്യാപകമാക്കി. മുന്‍കാലങ്ങളിലും യുഡിഎഫ് പ്രചാരണത്തിന് പണം കരുത്ത് നല്‍കിയിരുന്നെങ്കിലും പൂര്‍ണമായും പണത്തെമാത്രം ആശ്രയിച്ചുള്ള പ്രചാരണം ഇതാദ്യമാണ്. ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്ന യുഡിഎഫ് പ്രചാരണം എ കെ ആന്റണിയുടെയും രാഹുല്‍ഗാന്ധിയുടെയും വരവിനുശേഷം ഊര്ജിതമായെന്നാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. യഥാര്‍ഥത്തില്‍ പറയേണ്ടിയിരുന്നത് പണം ഒഴുകിവന്നശേഷം യുഡിഎഫ് പ്രചാരണം സജീവമായെന്നാണ്. പേമെന്റ് സീറ്റ്, പെയ്ഡ് ന്യൂസ് എന്നിവയ്ക്കു പുറമെ പേമെന്റ് പ്രചാരണം എന്ന പ്രയോഗംകൂടി രാഷ്ട്രീയ നിഘണ്ടുവില്‍ ചേര്‍ക്കണം.<br /><br />അപവാദപ്രചാരണത്തിന്റെയും പണത്തിന്റെയും കുത്തൊഴുക്കിനെ മറികടക്കാന്‍ പതിനായിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആത്മബലം പകര്‍ന്നത് രാഷ്ട്രീയഇച്ഛാശക്തിയും ജനങ്ങളുടെ പിന്തുണയുമാണ്. നെറികെട്ട നുണകളുടെ പ്രവാഹത്തിലും സംയമനം വിടാതെ പതിനായിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോര്‍ക്കളത്തില്‍ നിലയുറപ്പിച്ചു. യുഡിഎഫ് അശ്ളീലവാരികയുടെ ഉള്‍പ്പെടെ സഹായം തേടിയപ്പോഴും മാതൃകാപരമായ രീതിയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. രണ്ട് രാഷ്ട്രീയപ്രവര്ത്തനശൈലികള് താരതമ്യംചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിച്ച അവസരംകൂടിയായി ഈ തെരഞ്ഞെടുപ്പ് മാറിയെന്ന് ചുരുക്കം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com