tag:blogger.com,1999:blog-2128859103258265367.post7644553531088945878..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ്വാശ്രയ പ്രവേശനവും കോടതി വിധികളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-48035922515697919372011-08-30T14:43:46.104+05:302011-08-30T14:43:46.104+05:30എന്തിനാണ് സ്വന്തമായി പ്രവേശന പരീക്ഷ നടത്തണം എന്ന് ...എന്തിനാണ് സ്വന്തമായി പ്രവേശന പരീക്ഷ നടത്തണം എന്ന് മാനേജ്മെന്റുകള്‍ക്ക് ഇത്ര നിര്‍ബന്ധം? ഈ ചോദ്യം വളരെ പ്രസക്തമാണ്. ഏതു ക്വാട്ടയിലേയ്ക്കായാലും ആ വിഭാഗത്തിനകത്ത് യോഗ്യത അനുസരിച്ചേ പ്രവേശനം നടത്താനാവൂ എന്നുള്ള സുപ്രിം കോടതിവിധി മാനിക്കുന്നു എങ്കില്‍, ആ യോഗ്യത നിര്‍ണയിക്കാനായി സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉപയോഗിക്കുന്നതിന് എന്താണു തടസ്സം? രണ്ടു കാരണം ഉണ്ടാകാം. മാനേജ്മെന്റുകളോട് അനുഭാവം ഉണ്ടെങ്കില്‍ പറയാവുന്ന കാരണം ഇതാണ്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനയനുസരിച്ച് എം ബി ബി എസ് പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയില്‍ മാത്രമല്ല പ്രവേശന പരീക്ഷയിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കു കിട്ടിയിരിക്കണം. സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയില്‍ 50% മാര്‍ക്ക് കിട്ടിയവരുടെ എണ്ണം പരിമിതമാണ്. അവരുടെ കൂട്ടത്തില്‍ മാനേജ്മെന്റ് ആവശ്യപ്പെടുന്ന ഉയര്‍ന്ന ഫീസ് കൊടുക്കാന്‍ ശേഷിയുള്ളവര്‍ അധികമൊന്നും ഉണ്ടാവില്ല. അവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നു വന്നാല്‍ പാതിയിലേറെ മാനേജ്മെന്റ് സീറ്റും ഒഴിഞ്ഞു കിടക്കും. അതേസമയം എത്ര ഫീസുവേണമെങ്കിലും കൊടുക്കാന്‍ തയ്യാറായി പണച്ചാക്കുമായി ആളുകള്‍ ക്യൂ നില്‍ക്കുകയാണ്; പക്ഷേ അവര്‍ക്ക് മിനിമം യോഗ്യത ഇല്ല! ഈ പ്രതിസന്ധി തരണം ചെയ്യാനാണ് സ്വന്തമായി പരീക്ഷ നടത്താന്‍ മാനേജ്മെന്റിനു നിര്‍ബന്ധം. സ്വന്തം പരീക്ഷയും സ്വയം മാര്‍ക്കിടലുമാകുമ്പോള്‍ നിലവാരമൊക്കെ ''അഡ്ജസ്റ്റ്''ചെയ്ത് വേണ്ടപ്പെട്ടവരെയൊക്കെ 50 ശതമാനത്തിനു മുകളില്‍ കയറ്റാന്‍ പറ്റുമല്ലോ.<br /><br />രണ്ടാമത്തെ വ്യാഖ്യാനം മാനേജ്മെന്റുകളോട് ഒട്ടും അനുഭാവം ഇല്ലാത്തവരുടേതാണ്. മാനേജ്മെന്റ് സീറ്റൊക്കെ ആദ്യമേ തന്നെ ലേലം ചെയ്തു വിറ്റിട്ടുണ്ടാകും. അവരെ റാങ്കുലിസ്റ്റിന്റെ തലപ്പത്തു കൊണ്ടുവരണമെങ്കില്‍ സ്വന്തം പരീക്ഷ നടത്തിയേ മതിയാവൂ. രണ്ടായാലും ഒരു കാര്യം ഉറപ്പ്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ച മിനിമം യോഗ്യത ഇല്ലാത്തവരെ പ്രവേശിപ്പിക്കാനാണ് സ്വയം പരീക്ഷ നടത്തണമെന്ന് സ്വാശ്രയ മാനേജ്മെന്റുകാര്‍ വാശിപിടിക്കുന്നത്. ഭാവിയില്‍ നമ്മുടെയൊക്കെ ജീവന് കൈകാര്യം ചെയ്യേണ്ട ഡോക്ടര്‍മാരെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാനാണ് ഈ കളി എന്നത് നമ്മെ ഭയപ്പെടുത്തേണ്ടതല്ലേ? പക്ഷേ അതിനു പകരം സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിലും മാനേജ്മെന്റുകള്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കുന്നതിലും ഒക്കെയാണ് മാധ്യമങ്ങളുടെപോലും ഉത്കണ്ഠ!<br /><br />അറിഞ്ഞുകൊണ്ടല്ലെങ്കിലും കോടതി വിധികളും അതിനു നിമിത്തമാകുന്നു എന്നത് ദൗര്‍ഭാഗ്യകരം തന്നെ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com