tag:blogger.com,1999:blog-2128859103258265367.post7693965778518697607..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എണ്ണയും അടുത്ത പ്രതിസന്ധിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-24819533086425532072012-03-24T10:54:35.266+05:302012-03-24T10:54:35.266+05:30മുതലാളിത്തത്തിന്റെയും അമേരിക്കയുടെയും ഡോളറിന്റെയും...മുതലാളിത്തത്തിന്റെയും അമേരിക്കയുടെയും ഡോളറിന്റെയും സ്ഥിരതയെ നിര്‍ണായകമായി സ്വാധീനിക്കുന്ന വിഭവമാണ് എണ്ണ എന്നത് 1970കളിലെ എണ്ണക്കുഴപ്പം മുതല്‍ തന്നെ അറിവുള്ളതാണ്. വലിയ എണ്ണപ്പാടങ്ങളും കയറ്റുമതിയുമുള്ള പശ്ചിമേഷ്യ സമീപ ദശകങ്ങളില്‍ സാമ്രാജ്യത്വ ഉപജാപത്തിനും കടന്നാക്രമണത്തിനും ഇരയാകുന്നുണ്ടെന്നതും അത്ഭുതമുളവാക്കുന്നതല്ല. തങ്ങള്‍ക്ക് സുലഭമായി എണ്ണ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ന്യായം പറഞ്ഞ് ഈ മേഖലയില്‍ സാന്നിധ്യവും ആധിപത്യവും ഉറപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിട്ടുണ്ട്. ഇറാഖ് വിനാശായുധങ്ങള്‍ നിര്‍മിക്കുകയാണെന്ന് തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് അമേരിക്ക ആ രാജ്യത്തെ കടന്നാക്രമിച്ചതുപോലും അന്തിമമായി എണ്ണശേഖരത്തില് നിയന്ത്രണം സ്ഥാപിക്കുന്നതിനും ഉയര്‍ന്ന എണ്ണവിലകളുടെ കാലം തിരിച്ചുവരില്ലെന്ന് ഉറപ്പിക്കാനുമായിരുന്നു. പല നിരീക്ഷകരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com