tag:blogger.com,1999:blog-2128859103258265367.post780190869142725739..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: "നിശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം"വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45341887896779744682012-03-20T21:51:42.838+05:302012-03-20T21:51:42.838+05:301982ല്‍ തൃശൂരിലെ ചുമട്ടുതൊഴിലാളികളുടെ സമരം രണ്ടാഴ്...1982ല്‍ തൃശൂരിലെ ചുമട്ടുതൊഴിലാളികളുടെ സമരം രണ്ടാഴ്ച പിന്നിട്ട് സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടം. കൂടിയാലോചനകളും ചര്‍ച്ചകളും കേസുകളും ഒരു ഭാഗത്ത് തുടരുമ്പോള്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാവാതെ വ്യാപാരികള്‍ . മന്ത്രിതലത്തിലടക്കം നടന്ന ചര്‍ച്ചകള്‍ വിജയം കണ്ടില്ല. നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലായതിനാല്‍ ചുമട്ടുതൊഴിലാളിസമരം സര്‍ക്കാര്‍വിരുദ്ധമാക്കാനായിരുന്നു വലതുപക്ഷ ശക്തികളുടെ നീക്കം. ഒടുവില്‍ പ്രശ്നം ഗുരുതരാവസ്ഥയിലേക്ക് കടന്നപ്പോള്‍ നാടിനോടുള്ള പ്രതിബദ്ധതയുടെ ആള്‍രൂപമായി ആ വിശുദ്ധ വസ്ത്രധാരി ഇറങ്ങിവന്നു. തൊഴിലാളികളുടെയും വ്യാപാരികളുടെയും സംഘര്‍ഷത്തിന്റെ തെരുവിലേക്ക്. കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പായിരുന്ന ഡോ. പൗലോസ് മാര്‍ പൗലോസ്. അദ്ദേഹം ഇരുകൂട്ടരെയും സര്‍ക്കാരിനെയും ചര്‍ച്ചയ്ക്ക് തന്റെ അരമനയിലേക്ക് വിളിച്ചു. തൊഴില്‍മന്ത്രിയടക്കം പങ്കെടുത്ത ആ ചര്‍ച്ച വിജയമായി. തൊഴിലാളികള്‍ക്ക് ന്യായമായ കൂലിവര്‍ധന നല്കാന് തൊഴിലുടമകള്‍തയ്യാറായി. ചരിത്രത്തിലാദ്യമായി ഒരു സഭയുടെ അരമന തൊഴില്‍സമരത്തിന് അനുരഞ്ജനവേദിയായപ്പോള്‍ വിമോചന ദൈവശാസ്ത്രത്തിന്റെ ശക്തനായ വക്താവിന് അതിന്റേതായ ന്യായീകരണമുണ്ടായിരുന്നു. നാട് കത്തിയെരിയാന്‍ സാധ്യതയുള്ള ഘട്ടത്തില്‍ , ചൂഷണത്തിന്റെ ശക്തികള്‍ സമൂഹത്തിനാകെ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്ക് എന്തധികാരം എന്ന ചോദ്യമാണ് വിമര്‍ശകര്‍ക്കുനേരെ അദ്ദേഹം ഉയര്‍ത്തിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com