tag:blogger.com,1999:blog-2128859103258265367.post7856060729597569143..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തൊഴിലാളികളുടെ ചോരപുരണ്ട കോണ്‍ഗ്രസ് കൈകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-54867089981181429572012-06-11T19:27:32.721+05:302012-06-11T19:27:32.721+05:301976 ജൂണ്‍ 5ലെ സായാഹ്നം. അടിയന്തരാവസ്ഥയുടെ കാര്മേ...1976 ജൂണ്‍ 5ലെ സായാഹ്നം. അടിയന്തരാവസ്ഥയുടെ കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തില്‍ കനംതൂങ്ങി നില്‍ക്കുന്നുണ്ടെങ്കിലും എന്നെത്തേയുംപോലെ ഒരു ദിവസം. പതിവുപോലെ നാലരമണിക്ക് സിലോണ്‍ റേഡിയോയില്‍നിന്ന് ഒഴുകിയെത്തുന്ന മലയാളം ചലച്ചിത്രഗാനങ്ങള്‍ക്ക് അവര്‍ കാതോര്‍ത്തു-പിണറായിയിലെ പന്തക്കപ്പാറ ദിനേശ്ബീഡിക്കമ്പനിയിലെ അന്‍പതോളം വരുന്ന തൊഴിലാളികള്‍. രാവിലെമുതല്‍ ബീഡി തെറുപ്പിനോടൊപ്പം നടന്നുവരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഗൗരവമേറിയ വായനയ്ക്കും താല്‍ക്കാലികമായി വിരാമമിട്ടുകൊണ്ട് മനസ്സും ശരീരവും ശാന്തിനേടുന്ന നിമിഷങ്ങള്‍. പാട്ട് തീര്‍ന്ന് ഒരു മണിക്കൂര്‍കൂടി കഴിഞ്ഞാല്‍ തൊഴിലാളികളുടെ ഒരു ദിവസം അവസാനിക്കുന്നു. തുടര്‍ന്ന് കഷ്ടപ്പാടുകളും നെടുവീര്‍പ്പുകളും നിറഞ്ഞ കുടുംബാന്തരീക്ഷത്തിലേക്ക് മടങ്ങിപ്പോകല്‍. ബീഡിക്കമ്പനിയുടെ മുന്‍വശത്തെ റോഡില്‍ രണ്ട് ജീപ്പുകള്‍ വന്ന് ബ്രേക്കിട്ടതില്‍ അസ്വാഭാവികമായി ഒന്നും ആര്‍ക്കും തോന്നിയില്ല. നിനച്ചിരിക്കാതെയാണ് ഒരു ഉഗ്രന്‍ സ്ഫോടനത്തിന്റെ ശബ്ദംകേട്ട് തൊഴിലാളികള്‍ ഞെട്ടിത്തരിക്കുന്നത്. ഒന്നിനുപിറകെ ഒന്നായി ബീഡിക്കമ്പനിയുടെ ചുമരില്‍തട്ടി ബോംബുകള്‍ പൊട്ടിത്തെറിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയവിഹ്വലരായ തൊഴിലാളികള്‍ നാലുപാടും പ്രാണഭയംകൊണ്ട് ഓടി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com