tag:blogger.com,1999:blog-2128859103258265367.post7905892835770312244..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: "ക്വിസ്ലിങ്ങു"കള്‍ പെരുകുന്നു!വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-68225808736168692242011-05-25T07:17:49.116+05:302011-05-25T07:17:49.116+05:30ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വളരെ പ്രചാരമാ...ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വളരെ പ്രചാരമാര്‍ന്ന ഒരു പേരാണ് തലക്കെട്ടിലുള്ള ക്വിസ്ലിങ്. നോര്‍വേക്കാരനായ ഈ രാഷ്ട്രീയനേതാവ് അക്കാലത്ത് ചീത്തപ്പേര് നേടിയവരില്‍ ഒന്നാമനായിരുന്നു. നോര്‍വേയില്‍ ഇയാള്‍ ഹിറ്റ്ലറുടെ പാവഗവണ്മെന്റ് വന്നപ്പോള്‍ നായകനായി അധികാരത്തില്‍ നിന്നു. വര്ഗവഞ്ചകന് , നെടുംചതിയന് എന്നൊക്കെ പറയാം. വിഭീഷണന് ആ വര്‍ഗത്തില്‍പ്പെടുന്നു. വടക്കന്‍പാട്ടുകളില്‍ ആരോമല്‍ച്ചേകവരെ ചതിച്ചുകൊന്ന വിശ്വസ്തനായ ചന്തുവാണ് ഈ വംശത്തിലെ ഏറ്റവും മികച്ച കേരളീയമാതൃക. അതൊക്കെ പണ്ടായിപ്പോയി. ഇപ്പോള്‍ രാഷ്ട്രീയകക്ഷികളുടെ അധികാരപ്പോര് വീര്‍ക്കുമ്പോള്‍ താന്‍ വളരെക്കാലം പ്രവര്‍ത്തിച്ചുപോന്ന കക്ഷിയോടും അതിന്റെ വിശ്വാസപ്രമാണങ്ങളോടുമുള്ള കൂറു വെടിഞ്ഞ് തഞ്ചത്തില്‍ മറ്റൊരു കക്ഷിയിലേക്ക് മാറിപ്പാര്‍ക്കുന്ന വഞ്ചകവര്ഗം തടിച്ചു വളരുകയാണ്. ഭാഷയിലെ ഏറ്റവും മോശമായ വാക്കുവേണം ഇവരെ പരാമര്‍ശിക്കാന്‍ . ഇവരുടെ എണ്ണം പ്രതിദിനം കൂടിവരുന്നെങ്കിലും മലയാളത്തില്‍ ഇപ്പോഴും ഇവരെ വിളിക്കാന്‍ പറ്റിയ വാക്ക് ഇല്ലെന്നുള്ളത് ഒരു പോരായ്മതന്നെയാണ്. കൂറുമാറ്റക്കാരന് , ചതിയന്‍ , വഞ്ചകന് എന്നൊക്കെ പറഞ്ഞാല്‍ പലതിനും ചേരും. ഇന്ന് പരക്കെ കാണുന്ന രാഷ്ട്രീയകുടമാറ്റത്തെ നിര്‍ദേശിക്കാന്‍ അവയൊന്നും പോരെന്നു തോന്നുന്നു. എങ്കിലും ക്വിസ്ലിങ് ഇപ്പോഴും വാഴുന്നു. തല്ക്കാലം നമുക്ക് അതുപയോഗിക്കാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com