tag:blogger.com,1999:blog-2128859103258265367.post7917096966278449914..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഓള് ഇന്ത്യാ റാഡിയവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-82882176856293083372010-12-21T16:39:54.232+05:302010-12-21T16:39:54.232+05:30ഇത്തവണ പാര്‍ലമെന്റ് സമ്മേളനം പുതിയ അനുഭവമായിരുന്നു...ഇത്തവണ പാര്‍ലമെന്റ് സമ്മേളനം പുതിയ അനുഭവമായിരുന്നു. ഡല്‍ഹിയിലെ കൊടുംതണുപ്പുകാലത്തുതന്നെയാണ് ശൈത്യകാല സമ്മേളനം നടക്കാറുള്ളത്. ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇത്തവണ പതിവിലും നേരത്തെയായിരുന്നു സമ്മേളനം. എങ്കിലും തണുപ്പിനു വലിയ കുറവുണ്ടായിരുന്നില്ല. പക്ഷേ, സഭയ്ക്കകത്ത് കൊടുംചൂടായിരുന്നു. ഒരു ദിവസംപോലും നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ച നടപടിയില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിയെന്ന സിഎജി വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയാണ് സ്തംഭനത്തിലേക്ക് നയിച്ചത്. ഞെട്ടിപ്പിക്കുംവിധം ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ നിലവിലുള്ള സംവിധാനങ്ങള്‍ അന്വേഷണത്തിനു പര്യാപ്തമല്ലെന്ന് തെളിയിക്കുന്നതാണ്. സിഎജി റിപ്പോര്‍ട്ടിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ മാത്രം അധികാരമുള്ളതും കാലാവധി തീരാന്‍ ആറു മാസം മാത്രം സമയമുള്ളതുമായ പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിയുടെ അധികാരപരിധിയേക്കാളും ഏറെ വലുതാണ് അഴിമതിയുടെ ആഴം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com