tag:blogger.com,1999:blog-2128859103258265367.post803086833622051123..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എനിക്കിങ്ങനെയുള്ള ഒരു ‘അണ്ണാ’ആകേണ്ട...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-53341720208008225932011-08-24T12:13:48.760+05:302011-08-24T12:13:48.760+05:30തൊലി പുറമെയുള്ള ചികിത്സയാണ് അഴിമതി നിര്‍മാര്‍ജന ന...തൊലി പുറമെയുള്ള ചികിത്സയാണ് അഴിമതി നിര്‍മാര്‍ജന നിയമ നിര്‍മാണം. മാറേണ്ടത് രാജ്യത്തെ സിംഹഭാഗവും അധികാരവും ധനവും കയ്യാളുന്ന സവര്‍ണരുടെ നീതി ബോധമാണ്. ദൈവത്തിനു കൈകൂലി കൊടുത്തു മോക്ഷം വാങ്ങാം എന്ന് ബ്രാഹ്മണ്യം ഇന്നാട്ടുകാരെ പഠിപ്പിച്ചു കഴിഞ്ഞു. കൈകൂലി ഭാരതീയന്റെ ദിനേനയുള്ള ചര്യകളില്‍ ഇടം തേടിയത് അങ്ങിനെയാണ്. അഴിമതി ഇന്ത്യയില്‍ നിയമ വിധേയമാക്കിയ ബ്രാഹ്മണ്യത്തിന്റെ കൂട്ടി കൊടുപ്പുകാരന് ആണ് അണ്ണാ ഹസാരയും പട്ടിണി ഗുരു രാം ദേവും.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24311683506587565742011-08-24T00:40:35.326+05:302011-08-24T00:40:35.326+05:30സര്‍ക്കാരുകള്‍ തങ്ങളുടെ പരമ്പരാഗത ഉത്തരവാദിത്വങ്ങള...സര്‍ക്കാരുകള്‍ തങ്ങളുടെ പരമ്പരാഗത ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്മാറുകയും കോര്‍പ്പറേഷനുകളും എന്‍.ജി.ഒ കളും സര്‍ക്കാരിന്റെ ചുമതലകള്‍ ( ജലവിതരണം, വൈദ്യുതി, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, ഖനനം, ആരോഗ്യം, വിദ്യാഭ്യാസം) ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സമയത്ത്; കോര്‍പ്പറേറ്റുകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അവയുടെ ഭീഷണമായ അധികാരവും വ്യാപ്തിയും കൊണ്ട് പൊതുജനഭാവനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു സമയത്ത്, നാം കരുതുക ഈ സ്ഥാപനങ്ങളെല്ലാം - കോര്‍പ്പറേഷനുകള്‍, മാധ്യമങ്ങള്‍, എന്‍.ജി.ഒ കള്‍ - ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തപ്പെടുമെന്നാണ്. എന്നാല്‍, ഈ ബില്‍ ഇവരെയെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.<br /><br />അങ്ങനെ, മറ്റുള്ള എല്ലാവരെക്കാളും ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട്, 'സര്‍ക്കാര്‍തലത്തിലെ അഴിമതിയെയും ദുഷിച്ച രാഷ്ടീയക്കാരെയും' ആക്രമിക്കുന്ന ഒരു പ്രചരണപരിപാടി മുന്നോട്ട് വെച്ചുകൊണ്ട്, ഇവര്‍ സമര്‍ത്ഥമായി കുടുക്കില്‍ നിന്ന് സ്വയം ഊരിയെടുത്തിരിക്കുകയാണ്. സര്‍ക്കാരിനെ മാത്രം ഭീകരരൂപിയാക്കി പ്രതിഷ്ഠിക്കുന്നതിലൂടെ പൊതുമണ്ഡലത്തില്‍ നിന്നും സര്‍ക്കാരിനെ പിന്‍വലിക്കാനും രണ്ടാംവട്ട പരിഷ്കാരങ്ങള്‍ക്കും അതുവഴി കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനും പൊതുവിഭവങ്ങളുടെയും പൊതുസംവിധാനങ്ങളുടെയും മേല്‍ കൂടുതല്‍ അവകാശത്തിനും ശബ്ദമുയര്‍ത്താനുള്ള ഒരു നിലപാടുതറയാണ് ഇവര്‍ തങ്ങള്‍ക്കായി നിര്‍മ്മിച്ചെടുത്തിരിക്കുന്നത് - ഇതാണ് കൂടുതല്‍ വഷളായ കാര്യം. ഇനിയിപ്പോള്‍ കോര്‍പ്പറേറ്റ് അഴിമതി എന്നത് നിയമവിധേയമാകുകയും ഉപജാപ കൂലി (Lobbying Fee) എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com