tag:blogger.com,1999:blog-2128859103258265367.post8095573453165725824..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുകവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-80265774560102362522012-02-16T22:28:56.473+05:302012-02-16T22:28:56.473+05:30കള്ളപ്പണം എന്നത് കേവലം നികുതിവെട്ടിപ്പ് നടത്തി ആര്...കള്ളപ്പണം എന്നത് കേവലം നികുതിവെട്ടിപ്പ് നടത്തി ആര്‍ജിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സമ്പത്തുമാത്രമല്ല. ഇന്ന് ലോകത്ത് ഏറ്റവുമധികം കള്ളപ്പണനിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. സ്വിറ്റ്സര്‍ലന്‍ഡിലും മൗറീഷ്യസിലും മറ്റുമുള്ള നികുതിവെട്ടിപ്പ് നിക്ഷേപസങ്കേതങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണം കുമിഞ്ഞുകൂടുന്നു. വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 24.5 ലക്ഷം കോടിയുടെ രഹസ്യനിക്ഷേപമുണ്ടെന്ന് സിബിഐ ഡയറക്ടര്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. കള്ളപ്പണം വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി സംഘടിപ്പിച്ച അന്താരാഷ്ട്ര പരിശീലനപരിപാടി ഉദ്ഘാടനംചെയ്തുകൊണ്ടാണ് സിബിഐ ഡയറക്ടര്‍ എ പി സിങ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് വെളിപ്പെടുത്തിയത്. സ്വിസ് ബാങ്കുകളില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണെന്നും സിങ് പറയുന്നു. ഈ അവസ്ഥ എങ്ങനെ ഉണ്ടായി എന്നത് "യഥാ രാജ, തഥാ പ്രജ" എന്ന ചൊല്ലിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്. ഭരണം കൈയാളുന്നവര്‍തന്നെയാണ് യഥാര്‍ഥ പ്രതികള്‍ എന്നര്‍ഥം. അത് പറയുന്നത്, രാജ്യത്തിന്റെ സമുന്നത അന്വേഷണ ഏജന്‍സിയുടെ തലവനാകുമ്പോള്‍ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com