tag:blogger.com,1999:blog-2128859103258265367.post8112808948064353829..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭക്ഷ്യ സുരക്ഷയും പച്ചക്കറി കൃഷി വികസനവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45397708423948816022011-01-12T12:22:22.143+05:302011-01-12T12:22:22.143+05:30കേന്ദ്രസര്‍ക്കാരിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സ് കഴി...കേന്ദ്രസര്‍ക്കാരിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സ് കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിനുശേഷവും ഭക്ഷ്യസുരക്ഷയെക്കുറിച്ച് വാചാലമായി പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യ സുരക്ഷയ്ക്കായി ഒരു കരട് നിയമത്തിന് രൂപം നല്കി. പക്ഷേ, ഇന്നുവരെ ആ നിയമം വെളിച്ചം കണ്ടിട്ടില്ല. ഇപ്പോള്‍ ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് പ്രധാനമന്ത്രി തന്നെ സംശയം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയ്ക്കായി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ പ്രതിമാസം ഇരുപത്തി അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം നടത്താമെന്നാണ് ആദ്യം സ്വീകരിച്ചിരുന്ന നയം. രാജ്യത്തെ ജനസംഖ്യയില്‍ ഇരുപത്തിയേഴ് ശതമാനംപേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് ആസൂത്രണ കമ്മിഷന്റെ കണക്ക്. എന്നാല്‍ ഈ കണക്ക് ആരും അംഗീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റികള്‍ തന്നെ ഈ കണക്ക് തള്ളിക്കളഞ്ഞിരിക്കുകയാണ്. കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ നല്കാന് 84,399 കോടി രൂപയാണ് അധികചെലവായി പ്രവീണ്ഝായും നിശ്ചല്‍ ആചാര്യയും കണക്കാക്കിയിരിക്കുന്നത്. ഇതിന് പണമില്ലെന്ന് പറയുമ്പോള്‍ തന്നെ കഴിഞ്ഞ കേന്ദ്രബജറ്റില്‍ നികുതി ഇളവായി കോര്‍പ്പറേറ്റുകള്‍ക്കായി എഴുതിതള്ളിയത് അഞ്ച് കോടി രൂപയാണ്. 2-ജി സ്പെക്ട്രം അഴിമതിയില്‍ പൊതുഖജനാവിന് നഷ്ടം 1.76 ലക്ഷം കോടിയുമാണെന്ന് തിരിച്ചറിയണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com