tag:blogger.com,1999:blog-2128859103258265367.post8154672961084293225..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പട്ടിണിയും പോഷകാഹാരക്കുറവും അരങ്ങു തകര്ക്കുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-60500195901410887822012-01-27T10:50:05.658+05:302012-01-27T10:50:05.658+05:30ചില സര്‍ക്കാരിതര സംഘടനകളും കോര്‍പ്പറേറ്റുകളും സംഘട...ചില സര്‍ക്കാരിതര സംഘടനകളും കോര്‍പ്പറേറ്റുകളും സംഘടിപ്പിച്ച, പട്ടിണിയെയും പോഷകാഹാരക്കുറവിനേയും സംബന്ധിച്ച സര്‍വെയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്മോഹന് സിങ് വിലപിച്ചത്, "പോഷകാഹാരക്കുറവിന്റെ പ്രശ്നം ദേശീയ അപമാനത്തിന്" ഇടയാക്കുന്നുവെന്നാണ്. ശരിയാണ്. അതൊരു ദേശീയ അപമാനം തന്നെയാണ്. വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുടെ പദവി ഇന്ത്യ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നുവെന്നുള്ള തെന്റ വമ്പന്‍ അവകാശവാദത്തെ സംബന്ധിച്ചും താന്‍ ആവിഷ്കരിച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി രാജ്യം കഴിഞ്ഞ 20 കൊല്ലത്തിന്നുള്ളില്‍ വമ്പിച്ച നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന അവകാശവാദത്തെ സംബന്ധിച്ചും ഈ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണുണ്ടായത്. അത് അപ്രതീക്ഷിതമല്ല താനും. ഈ നേട്ടങ്ങള്‍മൂലം ജനങ്ങളുടെ ഉപജീവനമാര്‍ഗം സ്വാഭാവികമായിത്തന്നെ മെച്ചപ്പെടും എന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. അതെന്തായാലും അഞ്ചുവയസ്സിനു താഴെയുള്ള നമ്മുടെ കുട്ടികളില്‍ 42 ശതമാനംപേരും വേണ്ടത്ര തൂക്കമില്ലാത്തവരാണെന്നും 59 ശതമാനംപേരും അവരുടെ വയസ്സിന് ആനുപാതികമായ ഉയരമില്ലാത്തവരാണെന്നും പ്രധാനമന്ത്രി പ്രസിദ്ധീകരണത്തിനു നല്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com