tag:blogger.com,1999:blog-2128859103258265367.post8232532425737781011..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മനസ്സും ശരീരവും അക്രമവാസനയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-84040511005209491522012-08-09T22:00:48.073+05:302012-08-09T22:00:48.073+05:30ലൈംഗികതയെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യാന്‍ കേരള...ലൈംഗികതയെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യാന്‍ കേരളസമൂഹം ഇന്നും പാകത കൈവരിച്ചിട്ടില്ല. കുടുംബത്തിനകത്തും വിദ്യാലയങ്ങളിലും ചെറിയ പ്രായത്തില്‍തന്നെ ഇതാരംഭിക്കേണ്ടതുണ്ട്. ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സമൂഹത്തില്‍ വേരൂന്നിയ ഉപഭോക്തൃസംസ്ക്കാരം കേരളീയ ജീവിതങ്ങളില്‍ മൂടിക്കിടന്ന പല സ്വഭാവവൈചിത്ര്യങ്ങളും രതിവൈകൃതങ്ങളും പുറംലോകത്തെത്തിച്ചതിനെ തുടര്‍ന്ന് അവ സാമൂഹ്യാന്തരീക്ഷം കൂടുതല്‍ അരക്ഷിതവും അസ്വസ്ഥജനകവുമാക്കുകയും ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സൃഷ്ടിച്ച അവബോധമാണ് ഇത്തരം അക്രമങ്ങള്‍ വെളിച്ചം കാണാന്‍ കാരണമായതും അവയ്ക്കെതിരെ പ്രതിരോധിക്കാന്‍ സ്ത്രീസമൂഹത്തെ പ്രാപ്തമാക്കിയതും. മുന്‍പ് എല്ലാം കുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അമര്‍ന്നു തീരാറാണ് പതിവ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും കുട്ടികള്‍ക്ക് നേരെയുള്ള അക്രമവും കൂടുതല്‍ പുറത്തുവരാന്‍ തുടങ്ങിയതും ഇതേതുടര്‍ന്നാണ്. സാങ്കേതികതയുടെ വളര്‍ച്ചയ്ക്ക് ധാരാളം അനുകൂലഘടകങ്ങളുണ്ടാകുമ്പോഴും അവ ഉണ്ടാക്കുന്ന ചില സാമൂഹ്യപ്രശ്നങ്ങള്‍ ഇത്തരമൊരു സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. സൈബര്‍ലോകം കാട്ടിത്തരുന്ന ലൈംഗിക അരാജകത്വം അത്തരത്തിലൊന്നാണ്. ബാലലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരേയും അമ്പരപ്പിക്കുന്നതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com