tag:blogger.com,1999:blog-2128859103258265367.post8321156909326851116..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആധുനിക കേരളത്തിനു ഒരു ആധുനിക ബജറ്റ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-33044626500575435822011-02-11T00:05:06.543+05:302011-02-11T00:05:06.543+05:30ഇങ്ങനെ ഒരു ജനപ്രിയ ബഡ്ജറ്റ് ഇടതുമുന്നണി സർക്കാർ അവ...ഇങ്ങനെ ഒരു ജനപ്രിയ ബഡ്ജറ്റ് ഇടതുമുന്നണി സർക്കാർ അവതരിപ്പിക്കാൻ പാടില്ലെന്നാണ് നമ്മുടെ പ്രതിപക്ഷവും മനോരമാദി ചാനലുകളും പറയുന്നത്.തെരഞ്ഞെടുപ്പ് അടുത്തു വരുന്ന അവസരത്തിൽ പ്രത്യേകിച്ചും. തികച്ചും ഒരു ജനവിരുദ്ധബഡ്ജറ്റ് അവതരിപ്പിച്ച് മാനം മര്യാദയ്ക്ക് ഭരണത്തിൽ നിന്ന് ഇറങ്ങി പോകണമായിരുന്നുവെന്നു വ്യംഗ്യം. ഇപ്പോഴത്തെ ബഡ്ജറ്റിന്റെ ബാദ്ധ്യത വരുന്ന സർക്കാരിനാണത്രേ! ഇത് സഹിക്കാൻ പറ്റില്ല. കാരണം അടുത്ത സർക്കാർ അവരുടേതെന്ന് അങ്ങ് ഉറപ്പിച്ചിരിക്കുകയാണ്. നമ്മുടെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഇപ്പോഴേ മുഖ്യമന്ത്രിയായ പോലെയാണ് സംസാരിക്കുന്നത്. നല്ല തമാശ! രണ്ട് മുൻ തെരഞ്ഞെടുപ്പുകളിലെ ജന വിധി ആവർത്തിക്കുമെന്ന് അവർ അങ്ങ് ഉറപ്പിക്കുകയാണ്. ഐസ്ക്രീമും ഇടമലയാറും സ്പെക്ട്രവുമൊന്നും അവരുടെ ആത്മവിശ്വാസത്തെ കെടുത്തുന്നതേയില്ല. ഇടതുപക്ഷം കൊണ്ടുവന്ന ജനക്ഷേമ പരിപാടികൾ നിയമസഭാ തെരഞ്ഞെടുപ്പിനെ തീരെ സ്വാധീനിക്കില്ലെന്നു തന്നെ അവർ വിശ്വസിക്കുന്നു. എന്തായാലും ഇപ്പോൾ പൊതുവേ യു.ഡി.എഫിന് ദോഷകാലമാണ്. അതിനിടയിലാണ് ഒടുക്കത്തെ ഒരു ജനപ്രിയ ബഡ്ജറ്റ്! കടി സഹിക്കാൻ പറ്റുന്നില്ല!ചുമ്മാ ചൊറിയെട്ടെന്നേ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-88438798774558002952011-02-10T22:57:17.946+05:302011-02-10T22:57:17.946+05:30ഒരു സര്‍ക്കാരിന്റെ ബജറ്റ് എന്ന് പറയുന്നത് ആ സര്‍ക്...ഒരു സര്‍ക്കാരിന്റെ ബജറ്റ് എന്ന് പറയുന്നത് ആ സര്‍ക്കാരിന്റെ പൊതു നയത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്. അതാതു കാലത്തെ സാമ്പത്തിക അവസ്ഥയോടുള്ള സര്‍ക്കാരിന്റെ സക്രിയമായിട്ടുള്ള പ്രതികരണവുമാണ് ഓരോ ബജറ്റും. അതിലുമുപരി, ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച "ബജറ്റ് 2010-11" 2006 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയായിരുന്നു. അങ്ങിനെ മൊത്തത്തില്‍, തന്റെ ആദ്യ ബജറ്റ് മുതല്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നടപടികള്‍ എത്ര മാത്രം പുരോഗമിച്ചു എന്ന പരിശോധനയും, ഒപ്പം നിലവിലുള്ള സാമ്പത്തിക അവസ്ഥയുടെ വീക്ഷണകോണില്‍ നിന്നും ഭാവിയിലേക്കുള്ള പ്രയാണത്തെ ഈ സര്‍ക്കാര്‍ എങ്ങിനെ നോക്കി കാണുന്നു എന്ന പ്രസ്താവനയും ബജറ്റില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പരിശോധിച്ചാല്‍, 2010-11 വര്‍ഷത്തേക്കുള്ള ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് രാഷ്ട്രീയപരമായും ആക്കാദമികപരമായും അങ്ങേയറ്റം ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com