tag:blogger.com,1999:blog-2128859103258265367.post8326193035754754952..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വസന്തത്തിന്റെ ദലമര്മരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-85290447903005777782008-09-09T14:46:00.000+05:302008-09-09T14:46:00.000+05:30എന്തൊരു സമഭാവന! ഉജ്ജ്വലമായ സംസ്കാരത്തിന്റെ തിളക്...എന്തൊരു സമഭാവന! ഉജ്ജ്വലമായ സംസ്കാരത്തിന്റെ തിളക്കം ഒരു കാവ്യം പോലെ പ്രഭാഷണത്തിലുടനീളം.

"..........കുന്നിന്‍മുനപ്പിന്റെ കാഴ്ചകള്‍ ശബ്ദിക്കുന്ന കമ്പികളാല്‍ വികൃതമാക്കപ്പെടുമ്പോഴും ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാവുന്നില്ല. നിങ്ങള്‍ നേരിടാനൊരുങ്ങുന്ന വിധി ഞങ്ങള്‍ക്ക് ദുരൂഹമാണ്." ഈ പറഞ്ഞതു നമ്മോടല്ലേ?Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37629776237205077012008-09-09T02:24:00.000+05:302008-09-09T02:24:00.000+05:30ഭൂമിയുടെ ഊഷ്മളതയും കാറ്റിന്റെ പരിശുദ്ധിയും ജലകണങ്ങ...ഭൂമിയുടെ ഊഷ്മളതയും കാറ്റിന്റെ പരിശുദ്ധിയും ജലകണങ്ങളുടെ തിളക്കവും ആകാശവും സ്വന്തമല്ലാത്ത നമുക്കെങ്ങനെ അവയ്ക്കു വിലപറയാനാവും. തിളങ്ങുന്ന പൈന്‍ ഇലകളും മണല്‍ത്തീരങ്ങളും ഇരുണ്ട വനാന്തരങ്ങളിലെ മൂടല്‍മഞ്ഞും മൂളുകയും പാടുകയും ചെയ്യുന്ന കീടങ്ങളും എല്ലാമെല്ലാം എന്റെ ജനതയുടെ ഓര്‍മയിലും അനുഭവത്തിലും വിശുദ്ധമാണ്. ഒലിച്ചിറങ്ങുന്ന വൃക്ഷച്ചാറില്‍ റെഡ് ഇന്ത്യക്കാരന്റെ സ്മരണകളാണ് നിറഞ്ഞിരിക്കുന്നത്.

അമേരിക്കയിലെ വെള്ളക്കാരന്റെ അധിനവേശകാലത്ത് റെഡ്ഇന്ത്യന്‍ഗോത്രങ്ങളായ സുഖാമിഷ്, ഡുവാമിഷ് ഗോത്രങ്ങളുടെ തലവനായിരുന്നു ചീഫ് സീറ്റ്ള്‍. വെട്ടിയും കുരുക്കിയും സ്വന്തമാക്കുന്ന വെള്ളക്കാരന്റെ തന്ത്രം നിഷ്കളങ്കരായ റെഡ് ഇന്ത്യക്കാരെയും കുരുക്കി. തങ്ങളുടെ പ്രിയപ്പെട്ട മണ്ണ് വെള്ളക്കാരന്റെ കുടിലതയ്ക്കുമുന്നില്‍ അവന് തീറെഴുതേണ്ടിവന്നു.

1854ല്‍ പ്രവിശ്യാ ഗവര്‍ണറായ ഐസക് സ്റ്റീവന്‍സ് തദ്ദേശവാസികളായ ഗോത്രങ്ങളുമായി ഉടമ്പടികളുണ്ടാക്കാന്‍ തുടങ്ങി. 1854 മാര്‍ച്ച് 11 (ഡിസംബറിലാണെന്നും പറയുന്നു) നാണ് സീറ്റ്ള്‍ തന്റെ ജനങ്ങളോടൊപ്പം സ്റ്റീവന്‍സിനെ കാണുന്നത്. ഈസമയത്ത് അദ്ദേഹം നടത്തിയ പ്രഭാഷണമാണിത്.

വെള്ളക്കാരന്റെ ലക്ഷ്യവും എല്ലാം ചരക്കാക്കുന്ന അവന്റെ ആധുനികതയും അതിന്റെ ഭാവിയും ദൈവസങ്കല്പ്പത്തിലെ കാപട്യവും നൂറ്റാണ്ടുകള്‍ക്കുമുമ്പേ തിരിച്ചറിഞ്ഞ് പ്രവചിച്ച ഈ പ്രഭാഷണത്തിന് രാഷ്ട്രീയമാനവുമുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com