tag:blogger.com,1999:blog-2128859103258265367.post8358522108525314779..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അന്ധത ഒരു പകര്ച്ചവ്യാധിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-87637751103784037422010-06-28T22:41:24.886+05:302010-06-28T22:41:24.886+05:301969ല്‍ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അ...1969ല്‍ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ സരമാഗോ സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു. കടുത്ത നിരോധനത്തിന്റെ ഘട്ടങ്ങളിലും പരസ്യനിലപാടെടുക്കുകയുമുണ്ടായി. ഇക്കാലത്തെ ഓര്‍മിപ്പിച്ച് അദ്ദേഹമെഴുതിയത് ചെറുഫലിതത്തിന്റെ മേമ്പൊടിയോടെയാണ്. "ജനങ്ങള്‍ പറയുമായിരുന്നു ഞാന്‍ നല്ലവനാണ്. എന്നാല്‍ ഒരു കമ്യൂണിസ്റ്റായിപ്പോയി. ഇപ്പോഴത്തെ പ്രതികരണം- കമ്യൂണിസ്റ്റാണെങ്കിലും നല്ലവനാണ്.'' വലിയ വ്യത്യാസമില്ലെന്നു തോന്നുന്ന അതിന്റെ ഊന്നല്‍ തള്ളിക്കളയാനാകില്ല.<br /><br />കമ്യൂണിസ്റ്റ് ആഭിമുഖ്യം ആരോപിച്ച് സരമാഗോവിനു നേരെ പല പ്രതികാരനടപടിയും ഉണ്ടായി. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പത്രത്തില്‍നിന്ന് പുറത്താക്കിയാണ് തുടക്കം. ആ നടപടിയെ സരമാഗോ പിന്നീടു വിലയിരുത്തിയത് ശ്രദ്ധേയമായിരുന്നു: "ആ ചിന്ത ഉദയംചെയ്ത മനസ്സിനോട് ഏറെ നന്ദിയുള്ളവനാണ്. അന്നത്തെ പുറത്താക്കലാണ് എന്നെ ഉടച്ചുവാര്‍ത്തത്. അങ്ങനെ പുതിയ മനുഷ്യനായി. അത് എഴുത്തിന്റെ മണ്ഡലത്തിലും ശക്തി നല്‍കുന്നതായിരുന്നു''.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com