tag:blogger.com,1999:blog-2128859103258265367.post8644125540637542419..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വൈകിവരുന്ന നീതി നീതിനിഷേധംതന്നെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-81500913501782615282012-12-07T23:36:04.156+05:302012-12-07T23:36:04.156+05:30അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ എന്നു പറയുന്ന...അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ എന്നു പറയുന്ന ആര്‍എസ്എസ്- ബിജെപി സംഘം ഇടിച്ചുതകര്‍ത്തിട്ട് 20 വര്‍ഷം പൂര്‍ത്തിയായിട്ടും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്കാന് കഴിയാത്തത് സിബിഐയുടെമാത്രം കുറ്റമായി കാണാന്‍ കഴിയുന്നതല്ല. കേവലം ഒരു പള്ളി തകര്‍ത്ത സംഭവമല്ല അയോധ്യയില്‍ നടന്നത്. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ വളരെ പ്രാധാന്യത്തോടെ ആലേഖനംചെയ്ത മതനിരപേക്ഷതയുടെ അടിവേരാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ഗാന്ധിവധത്തിനുശേഷമുള്ള ഏറ്റവും കടുത്ത കുറ്റകൃത്യമാണ് ബാബറി മസ്ജിദ് തകര്‍ക്കല്‍. രാജ്യദ്രോഹകുറ്റംതന്നെയാണത്. നരസിംഹറാവു പ്രധാനമന്ത്രിയായ കാലത്താണ് സംഭവം നടന്നത്. ഭരണപക്ഷവും ബിജെപി ഒഴികെയുള്ള പ്രതിപക്ഷവും പള്ളി സംരക്ഷിക്കുന്നതിന് കലവറയില്ലാത്ത പിന്തുണ നരസിംഹറാവുവിന് നല്‍കിയിരുന്നു. എന്നിട്ടും പ്രധാനമന്ത്രി നിര്‍വികാരനായി ഈ കുറ്റകൃത്യം നോക്കി നില്‍ക്കുകയാണ് ചെയ്തത്. യുപി ഭരിച്ചത് ബിജെപിയായിരുന്നു. അതുകൊണ്ടുകൂടിയാണ് ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിന് ഹിന്ദുവര്‍ഗീയ കോമരങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിഞ്ഞത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com