tag:blogger.com,1999:blog-2128859103258265367.post8677427265428773847..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിദ്യാഭ്യാസം മനുഷ്യാവകാശംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-23213615506986496512011-02-10T10:00:09.600+05:302011-02-10T10:00:09.600+05:30ഉന്നതവിദ്യാഭ്യാസരംഗത്ത് മൊത്തം അടങ്കല്‍ത്തുകയുടെ എ...ഉന്നതവിദ്യാഭ്യാസരംഗത്ത് മൊത്തം അടങ്കല്‍ത്തുകയുടെ എട്ട് ശതമാനം മാത്രമാണ് കേന്ദ്രം വകയിരുത്തിയിട്ടുള്ളത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. കേരളംപോലുള്ള സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലുള്ള സാമൂഹ്യനീതിപോലും ഇല്ലാതെയാക്കുന്ന ന്യൂനപക്ഷവിദ്യാഭ്യാസ കമീഷന് ഭേദഗതിനിയമം, സ്ഥാപനങ്ങളുടെ അസസ്മെന്റിനും അക്രഡിറ്റേഷനുമുള്ള സംവിധാനം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുന്ന നാഷണല്‍ അക്രഡിറ്റേഷന് റഗുലേറ്ററി അതോറിറ്റി ബില്‍, സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ നടത്തുന്ന കൊള്ളകള്‍ക്ക് നിയമസാധുത നല്‍കുന്നതിനുള്ള ബില്‍, ഇന്നൊവേഷന് സര്‍വകലാശാലാ ബില്‍ എന്നിങ്ങനെ ജനവിരുദ്ധനിയമനിര്‍മാണങ്ങളുടെയും നടപടികളുടെയും കുത്തൊഴുക്കാണ് നടക്കുന്നത്. മുകളില്‍ പ്രസ്താവിച്ച ബില്ലുകളും നിയമങ്ങളും വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുന്നതാണ്. ഈ നിയമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം സാധാരണക്കാരെ ബോധ്യപ്പെടുത്തി അറിവിന് ഏറെ പ്രാമുഖ്യമുള്ള ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാകുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാനുള്ള പോരാട്ടത്തില്‍ അവരെയും പങ്കാളികളാക്കാനുള്ള കടമ എകെജിസിടിക്കുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com