tag:blogger.com,1999:blog-2128859103258265367.post8747447280341662626..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വീരലക്ഷ്മിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-63119586970339649512012-04-08T21:16:14.972+05:302012-04-08T21:16:14.972+05:30തെരഞ്ഞെടുപ്പു സൂര്യന് ഉത്തര്‍പ്രദേശിനെ സാകൂതം വില...തെരഞ്ഞെടുപ്പു സൂര്യന് ഉത്തര്‍പ്രദേശിനെ സാകൂതം വിലയം ചെയ്ത ഒരു സായാഹ്നം. തണുപ്പിന്റെ മേലാടക്കുള്ളിലും ചൂടേറിയ കാലം. കാണ്‍പൂര്‍ കച്ചേരിക്കടുത്തുള്ള ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വീട്ടില്‍ ഞങ്ങള്‍ കയറിച്ചെന്നു. പടികള്‍ കയറി അകത്തു കടന്നാല്‍ ആദ്യം കാണുന്ന വിശാലമായ പൂമുഖം. നടുക്ക് ഇട്ടിരിക്കുന്ന കസേരയില്‍ പാലക്കാട്ട് ആനക്കര വടക്കത്ത് വീട്ടിലെ ഓമനപുത്രി ലക്ഷ്മി. കേരളത്തിന്റെ വീരപ്രസാദം. പ്രസരിപ്പിന്റെ സുവര്‍ണരേഖകള്‍ പ്രായത്തിന്റെ വടുക്കളെ അകറ്റി നിര്‍ത്തിയിരിക്കുന്നു. തോളറ്റംവരെ മുറിച്ചിട്ട വെള്ളിമുടി. ജീവിതവിജയവും സേവന തല്പരതയും ദൃശ്യമാക്കും തിളങ്ങുന്ന കണ്ണുകള്‍. ശിഞ്ജിതംപോലെ വാക്കുകള്‍ ഊര്‍ന്നു വീഴുന്നു. ഇടയ്ക്കിടെ തൊഴിലാളിപ്രവര്‍ത്തകര്‍ വന്ന് ആദരവോടെ വണങ്ങന്നുണ്ട്. മുഷ്ടിചുരുട്ടി വാനിലേക്കെറിഞ്ഞ് അഭിവാദ്യം ചെയ്യുന്നുണ്ട്. നടപ്പ് 98ലാണ്. പ്രായത്തിന്റെ അവശതകള്‍ ഏറെയുണ്ടെങ്കിലും കോഴിക്കോട് നടക്കുന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്ന അദമ്യമായ ആഗ്രഹം ആദ്യമേ പ്രകടിപ്പിച്ചു. പക്ഷേ, ഇത്രദൂരത്തേക്കുള്ള യാത്ര അവശതകള്‍ വര്‍ധിപ്പിക്കുകയേ ഉള്ളുവെന്നതിനാല്‍ സന്ദേശം കൊടുത്തുവിടാനാണ് ആലോചന. പാര്ടിക്കാരും മകള്‍ സുഭാഷിണി അലിയും അതു മതിയെന്നാണ് പറയുന്നത്. സമ്മേളനം നടക്കെ വീട്ടിലിരുന്ന് മുഷ്ടിചുരുട്ടി ഉറക്കെ ഒരഭിവാദ്യം. അതൊരു ആചാരമല്ല, ജീവനെപോലെ സ്നേഹിക്കുന്ന പാര്‍ടിയെ ഓര്‍ത്തുള്ള അഭിമാനമാണ്. ജീവിതത്തിലെ ലാളിത്യവും പാവങ്ങളോടുള്ള അനുകമ്പയും 98-ാം വയസ്സിലും ചൈതന്യം ചോരാതെ കാത്തുസൂക്ഷിക്കുന്ന ലക്ഷ്മി സൈഗാള്‍ എന്ന കമ്യൂണിസ്റ്റിന്റെ ചരിത്രം മലയാളികള്‍ക്ക് സുപരിചിതം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com