tag:blogger.com,1999:blog-2128859103258265367.post8844111479521219617..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ത്രീമൈല്‍ ഐലണ്ട്, ചെര്‍ണോബില്‍, ഫുകുഷിമ...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-76227507310940435152011-03-15T17:09:56.040+05:302011-03-15T17:09:56.040+05:30ഇതില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ട പാഠം എന്താണ്? അപകട...ഇതില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ട പാഠം എന്താണ്? അപകടം മറ്റു രാജ്യങ്ങളില്‍ ഉണ്ടായേക്കാം, പക്ഷേ ഇന്ത്യയില്‍ ഉണ്ടാവില്ല; എന്ന നിലപാട് ശാസ്ത്രീയമാണോ? അപകടം ഉണ്ടായാല്‍ കമ്പനിയും റിയാക്ടര്‍ വിറ്റവരും ഇന്‍ഷ്വറന്‍സുകാരും നല്‍കേണ്ട നഷ്ടപരിഹാരം പരിമിതപ്പെടുത്തിക്കൊണ്ട് ഇന്ത്യാ സര്‍ക്കാര്‍ നിയമം പാസാക്കിയതിന്റെ ഗുട്ടന്‍സ് ഇവിടെയാണ്. അപകടം ഉണ്ടാവില്ല എന്നൊന്നും ഉറപ്പു പറയാനാവില്ല. പക്ഷേ അപകടം ഉണ്ടായാലും നമുക്ക് റിയാക്ടര്‍ വില്‍ക്കുന്ന വിദേശ കമ്പനിക്കും അത് ഇന്‍ഷ്വര്‍ ചെയ്യുന്ന കമ്പനിക്കും നഷ്ടം വരരുത്! നമ്മുടെ സര്‍ക്കാരിന്റെ കൂറ് ജനങ്ങളോടാണോ വിദേശ യജമാനന്‍മാരോടാണോ എന്നതിന്റെ സൂചനയാണീ നിയമം എന്ന് അന്നേതന്നേ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് അത് ഒരു സാങ്കല്പിക പ്രശ്നം എന്നതില്‍ നിന്ന് നമ്മെ തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യം ആയിക്കൊണ്ടിരിക്കയാണ്.<br /><br />ആണവ റിയാക്ടറുകളുടെ അപകട സാധ്യത മാത്രമല്ല പ്രശ്നം; അവയുടെ ആയുസെത്തുമ്പോള്‍ സംസ്കരിക്കാനോ അതില്‍ നിന്നുണ്ടാകുന്ന വികിരണ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനോ ഉള്ള തൃപ്തികരമായ ഒരു പോംവഴിയും ഇന്നും കണ്ടെത്തിയിട്ടില്ല. അതെല്ലാം ഭാവി തലമുറകള്‍ക്കു വിടുകയാണു നാം. ഊര്‍ജമെല്ലാം നമുക്കും അതിന്റെ തലവേദനയെല്ലാം നമ്മുടെ കുട്ടികള്‍ക്കും!<br /><br />മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ദേശീയ ഊര്‍ജ സുരക്ഷയുടെ പ്രതീകമായിട്ടാണ് ആണവകരാറിനെയും തുടര്‍ന്ന് വന്‍തോതിലുളള ആണവ റിയാക്ടര്‍ ഇറക്കുമതിയെയും അവതരിപ്പിച്ചിട്ടുള്ളത്. ഇത് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമായും തലതിരിഞ്ഞ തീരുമാനമാണ് എന്നു പറഞ്ഞപ്പോള്‍ ബോധ്യമാകാതിരുന്ന ജനങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ ഈ പുതിയ ദുരന്തം നല്കുന്ന മുന്നറിയിപ്പെങ്കിലും സഹായകമായെങ്കില്‍!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com