tag:blogger.com,1999:blog-2128859103258265367.post8860926410638850112..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അടിസ്ഥാനമില്ലാത്ത അവകാശവാദംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-5476965491161773222012-10-06T09:20:57.996+05:302012-10-06T09:20:57.996+05:30കടക്കെണി സൃഷ്ടിച്ചത് രാജ്യത്തെ തൊഴിലാളികളോ കൃഷിക്ക...കടക്കെണി സൃഷ്ടിച്ചത് രാജ്യത്തെ തൊഴിലാളികളോ കൃഷിക്കാരോ അല്ല, കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെയാണ്. ഇറക്കുമതി സാധനങ്ങള്‍ രാജ്യത്തുതന്നെ നിര്‍മിക്കുന്ന ഇറക്കുമതി ബദല്‍നയം പ്രധാനമന്ത്രിപദമേറ്റ രാജീവ്ഗാന്ധിക്ക് സ്വീകാര്യമായില്ല. സാധനങ്ങള്‍ ഇറക്കുമതിചെയ്ത് അവ ഉപയോഗിച്ച് കയറ്റുമതിവസ്തുക്കള്‍ ഉണ്ടാക്കിവില്‍ക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. ഇലക്ട്രോണിക് സാധനങ്ങളും യന്ത്രസാമഗ്രികളും മറ്റും ധാരാളമായി ഇറക്കുമതിചെയ്തു. അതിനായി വിദേശവായ്പകള്‍ സ്വീകരിച്ചു. സര്‍ക്കാരുകളുമായി വിലപേശി കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാലവായ്പകള്‍ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മിനക്കെട്ടില്ല. ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും ടോക്യോയിലെയും സ്വകാര്യ മൂലധന കമ്പോളങ്ങളില്‍നിന്ന് ഉയര്‍ന്ന പലിശയ്ക്ക് ഹ്രസ്വകാലവായ്പ ധാരാളം വാങ്ങി. ഇറക്കുമതി കൂടി. വിദേശകടബാധ്യത ഏറി. രാജ്യം കടക്കെണിയിലായി. 1991ലെ സ്ഥിതിയില്‍നിന്ന് രാജ്യത്തെ രക്ഷിച്ചു എന്നുപറയുമ്പോള്‍ അത് രാജീവ് ഗാന്ധിക്കെതിരായ കുത്താണ്. ആ കുത്ത് മന്‍മോഹന്‍സിങ്ങിനെ തിരിഞ്ഞുകുത്തുന്നു എന്നതാണ് വൈപരീത്യം. വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com