tag:blogger.com,1999:blog-2128859103258265367.post8902133843445093632..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചെറിയ സിനിമ വലിയ പ്രതിരോധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50951022645703354842011-08-01T22:51:51.877+05:302011-08-01T22:51:51.877+05:30നിയാംഗിരി ഒറീസയിലെ മലനിരകളാണ്. ദോംഗ്രിയ ജനവിഭാഗത്ത...നിയാംഗിരി ഒറീസയിലെ മലനിരകളാണ്. ദോംഗ്രിയ ജനവിഭാഗത്തിന്റെ വാസസ്ഥലം. 2006ല്‍ ബ്രിട്ടീഷ് മൈനിങ് കമ്പനിയായ വേദാന്ത മലകയറിവന്നപ്പോള് അത് മറ്റൊരു സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാകുകയായിരുന്നു. ബോക്സൈറ്റ് ഖനനത്തിനായി വേദാന്ത സ്ഥാപിച്ച റിഫൈനറികള്‍ തങ്ങളുടെ ദൈവമായ നിയാംരാജയുടെ അധിവാസസ്ഥാനം ഇല്ലാതാക്കിക്കളയുമെന്ന് തിരിച്ചറിഞ്ഞ ദോംഗ്രിയ വിഭാഗക്കാര്‍ അതിജീവനത്തിന്റെ പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിച്ചു.<br /><br />മലയാളിയായ സുമ ജോസന് സംവിധാനംചെയ്ത "നിയാംഗിരി, നീ ഇപ്പൊഴും ജീവിക്കുന്നു" എന്ന ഡോക്യുമെന്ററിയിലൂടെ ബഹുരാഷ്ട്രകുത്തക കമ്പനിക്കെതിരായി ഒരു ചെറുസമൂഹം നടത്തിയ വലിയ പ്രതിരോധത്തിന്റെ കഥയാണ് പറയുന്നത്. നാലാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നത് മേളയുടെ രാഷ്ട്രീയവും സാമൂഹ്യവുമായ നിലപാടുകളെത്തന്നെയാണ് വെളിവാക്കുന്നത്. ജൂലൈ 31 മുതല്‍ ആഗസ്ത് നാലുവരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 184 ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com