tag:blogger.com,1999:blog-2128859103258265367.post8938132507390662710..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വേണ്ടത് സമഗ്രമായ ലോക്പാല്‍ : യെച്ചൂരിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-14588273061472543722011-08-28T10:17:50.943+05:302011-08-28T10:17:50.943+05:30സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് ലോക്...സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് ലോക്പാല്‍ ബില്‍ പിന്‍വലിച്ച് സമഗ്രമായ പുതിയ ബില്‍ കൊണ്ടുവരണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ തീര്‍ത്തും ദുര്‍ബലമാണ്. ജന്‍ലോക്പാല്‍ ബില്ലടക്കമുള്ള ബദല്‍ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ ബില്ലാണ് കൊണ്ടുവരേണ്ടത്-രാജ്യസഭയില്‍ ലോക്പാല്‍ ചര്‍ച്ചയില്‍ യെച്ചൂരി പറഞ്ഞു.1968ലാണ് ആദ്യ ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നത്. ലോക്സഭയുടെ കാലാവധി കഴിഞ്ഞതിനാല്‍ അന്ന്ബില്‍ പാസാക്കിയില്ല. 43 വര്‍ഷം കഴിഞ്ഞിട്ടും ഈ നിയമം പാസാക്കാനായില്ല. പ്രധാനമന്ത്രിയെ അടക്കം ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ വേണമെന്ന നിലപാടാണ് എന്നും ഇടതുപക്ഷ പാര്‍ടികള്‍ക്ക്. അഴിമതിക്കെതിരായ ജനവികാരമാണ് രാജ്യമെങ്ങും. അഴിമതികണ്ട് ജനങ്ങള്‍ അക്ഷമരായിരിക്കുകയാണ്. നിയമത്തിന്റെ കാര്യത്തില്‍ ഒമ്പത് നിര്‍ദേശങ്ങളാണ് മുന്നോട്ടുവയ്ക്കാനുള്ളത്.

1. ലോക്പാലിനെ തെരഞ്ഞെടുക്കുന്നത് വിശാലാടിസ്ഥാനത്തിലാകണം. സര്‍ക്കാരിന്റെ മാത്രം പ്രാതിനിധ്യമാകരുത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണം.

2. ചില മാനദണ്ഡങ്ങളോടെ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം.

3. അഴിമതിയുടെ നിര്‍വചനം മാറ്റണം. അഴിമതിക്ക് വഴിയൊരുക്കുംവിധം തീരുമാനമെടുക്കുന്നതിനെയും അഴിമതിയുടെ നിര്‍വചനത്തില്‍ കൊണ്ടുവരണം.

4. ജുഡീഷ്യറിയിലെ അഴിമതി തടയുന്നതിന് ദേശീയ ജുഡീഷ്യല്‍ കമീഷന് കൊണ്ടുവരണം.

5. പാര്‍ലമെന്റിനുള്ളിലെ എംപിമാരുടെ നടപടികള്‍ ലോക്പാല്‍ പരിധിയില്‍ വരണമോയെന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കു ശേഷം മാത്രം തീരുമാനമെടുക്കുക.

6. ലോക്പാലിന് സമാനമായി സംസ്ഥാനങ്ങളില്‍ ലോകായുക്തയ്ക്ക് രൂപം നല്കുന്ന കാര്യത്തില്‍ കേന്ദ്രം മാതൃകാനിയമത്തിന് രൂപം നല്കി സംസ്ഥാനങ്ങള്‍ക്ക് അയക്കണം. നിയമം എങ്ങനെ വേണമെന്നത് സംസ്ഥാനങ്ങള്‍ക്ക് വിടുക.

7 അഴിമതി പുറത്തുകൊണ്ടു വരുന്നവര്‍ക്ക് സംരക്ഷണം നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലവില്‍ കൊണ്ടുവന്ന നിയമം ഭേദഗതിവരുത്തി ശക്തമാക്കുക.

8 പരാതി സ്വീകരിക്കാന്‍ നിയമപരമായ സംവിധാനം കൊണ്ടുവരിക. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഒരുകരട് ബില്‍ ഇപ്പോള്‍ പൊതുജനാഭിപ്രായത്തിനായിവച്ചിട്ടുണ്ട്. ഈ ബില്ലില്‍ തന്നെ പരിഷ്കാരംവരുത്തുകയും ലോക്പാല്‍ ബില്ലില്‍ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്യണം.

9. ഇപ്പോഴത്തെ വന്‍കിട അഴിമതികള്‍ക്കെല്ലാം പിന്നില്‍ അഴിമതിക്കാരായ രാഷ്ട്രീയനേതാക്കളും കോര്‍പറേറ്റുകളും ബ്യൂറോക്രാറ്റുകളും കോര്‍പറേറ്റ് മാധ്യമങ്ങളുമാണ്. അതുകൊണ്ട് തന്നെ കോര്‍പറേറ്റുകളെയും കോര്‍പറേറ്റ് മാധ്യമങ്ങളെയും ലോക്പാലിന് കീഴില്‍ കൊണ്ടുവരിക.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com