tag:blogger.com,1999:blog-2128859103258265367.post8963625784160987301..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മനുഷ്യസാഗരം: നിര്‍ഭയമായി തൊഴിലെടുത്ത് ജീവിക്കാനുള്ള പോരാട്ടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-64686861591856285872012-04-26T23:18:56.361+05:302012-04-26T23:18:56.361+05:30സമീപകാലത്ത് കേരളത്തിന്റെ തീരസമുദ്രത്തില്‍ അഞ്ച് വി...സമീപകാലത്ത് കേരളത്തിന്റെ തീരസമുദ്രത്തില്‍ അഞ്ച് വിലപ്പെട്ട ജീവനുകള്‍ അപഹരിച്ച അനിഷ്ട സംഭവങ്ങളുയര്‍ത്തിയ ഭീതിയുടെയും ഉത്കണ്ഠയുടെയും നിഴലിലാണ് തീരദേശത്തെ ലക്ഷക്കണക്കിന് വരുന്ന മത്സ്യബന്ധനതൊഴിലാളികളും അവരുടെ കുടുംബങ്ങളും. ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ടുപേര്‍ മരിക്കാനിടയായത് കേരളത്തെയും രാജ്യത്തെയും നടുക്കി. അതിന്റെ ഞെട്ടലില്‍നിന്നും വിമുക്തമാകും മുമ്പ് മറ്റൊരു കപ്പല്‍ ഇടിച്ചുതകര്‍ത്ത മത്സ്യബന്ധന ബോട്ടിലെ അഞ്ചു തൊഴിലാളികള്‍ക്കാണ് ജീവന് നഷ്ടമായത്. ആ സംഭവങ്ങളാണ് കേരളത്തിന്റെ തീരസമുദ്രത്തില്‍ സമീപകാലത്തായി മത്സ്യതൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ സംബന്ധമായ അരക്ഷിതാവസ്ഥ പുറത്തുകൊണ്ടുവന്നത്. തീരസമുദ്രത്തുകൂടി വര്‍ധിച്ചുവരുന്ന കപ്പല്‍ഗതാഗതം മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലയും ബോട്ടുകളുമടക്കം ജീവനോപാധികള്ക്കുണ്ടാക്കുന്ന നാശനഷ്ടം ഇനിയും വേണ്ടവിധം കണക്കാക്കപ്പെട്ടിട്ടില്ലെന്നാണ് മനസിലാവുന്നത്. നിലവിലുള്ള നിയമങ്ങളുടെ നിരന്തരമായ ലംഘനവും ഉള്ള നിയമങ്ങള്‍ തന്നെ ഫലപ്രദമായി നടപ്പാക്കുന്നതിലുള്ള വീഴ്ചകളും പരിമിതികളും ലക്ഷക്കണക്കിനുവരുന്ന മത്സ്യബന്ധന തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തിനും ജീവനുതന്നെയും ഭീഷണിയായി മാറിയിരിക്കുന്നുവെന്നതാണ് വസ്തുത.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com