tag:blogger.com,1999:blog-2128859103258265367.post9196158283343828740..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മതത്തിന്റെ സ്വഭാവപരിണാമംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-60174647128875872132008-04-06T19:45:00.000+05:302008-04-06T19:45:00.000+05:30വര്‍ദ്ധിച്ചുവരുന്ന മതാധിപത്യം അപകടമാണ്. ഇന്ത്യയില...വര്‍ദ്ധിച്ചുവരുന്ന മതാധിപത്യം അപകടമാണ്. ഇന്ത്യയില്‍ മാത്രമാണ് ഇതുള്ളത് എന്ന ഒരു തോന്നല്‍ ഇത് വായിച്ചപ്പോള്‍ ഉണ്ടായി. നല്ല ആത്മീയ ചിന്ത മതാധിപത്യത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. അന്ധമായ വിശ്വാസം ഇല്ലാതെയാക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നു തോന്നുന്നു.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53385113062200270302008-04-05T23:30:00.000+05:302008-04-05T23:30:00.000+05:30ഇന്ന് മതത്തിന്റെ സ്വഭാവവും സ്വാധീനവും നവോത്ഥാന കാല...ഇന്ന് മതത്തിന്റെ സ്വഭാവവും സ്വാധീനവും നവോത്ഥാന കാലഘട്ടത്തില്‍നിന്ന് വ്യത്യസ്തമാണ്. വികസിത മുതലാളിത്തത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യന്റെ എല്ലാ വ്യവഹാരവും ചരക്കായി മാറുന്നു; വിശ്വാസമടക്കം. മതം ഇന്ന് ഒരു വ്യാപാരവസ്തുവാണ്. ദേവാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതസ്ഥാപനങ്ങളെല്ലാംതന്നെ വ്യാപാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. തീര്‍ഥാടനം വിനോദസഞ്ചാരമായി പുനര്‍ നിര്‍വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന് ആവശ്യമായ സൌകര്യങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ, സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ വളരെ വലിയ മുതല്‍മുടക്ക് നടന്നുകൊണ്ടിരിക്കുകയാണ്. തീര്‍ഥാടനത്തിനുപോകുന്നത് വിശ്വാസികളായി കൊള്ളണമെന്നില്ല. വിനോദസഞ്ചാരികളാകാം. ഏതായാലും തീര്‍ഥാടകരുടെ സംഖ്യ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ പത്തുമടങ്ങ് വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്ക്. ശബരിമലയും തിരുപ്പതിയും ഗുരുവായൂരും കാശിയും വേളാങ്കണ്ണിയുമൊക്കെ അഖിലേന്ത്യാ പ്രാധാന്യമുള്ള തീര്‍ഥാടകകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം വളര്‍ന്നുവന്ന കച്ചവട സാധ്യത ചില്ലറയൊന്നുമല്ല. ലാലുപ്രസാദ് യാദവിനുപോലും മതവിശ്വാസത്തില്‍ താല്‍പ്പര്യം ജനിച്ചിരിക്കുന്നു. മതാത്മകതയ്ക്കുപിറകില്‍ ഇന്നു പ്രവര്‍ത്തിക്കുന്നത് 19-ാംനൂറ്റാണ്ടിലെ, നവോത്ഥാന കാലഘട്ടത്തിലെ ശക്തികള്‍മാത്രമല്ല, മതം ഇന്നൊരു വ്യാപാരവസ്തുവാണ്. പുരോഹിതരും മതാധ്യക്ഷരും അതിന്റെ ഉപാസകന്മാര് മാത്രം.<BR/><BR/>ശ്രീ.കെ.എന്‍.പണിക്കര്‍ എഴുതിയ ലേഖനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com