Friday, May 16, 2008

മദര്‍ തെരേസയും ജോണ്‍ പോള്‍ രണ്ടാമനും പിന്നെ ഫാസ്റ്റ് ട്രാക്ക് പുണ്യാളന്മാരും

കത്തോലിക്കാ സഭയുടെ തലവനായി തുടര്‍ന്ന 26 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 483 പേരെയാണ് വിശുദ്ധരായി ഉയര്‍ത്തിയത്. ഇത് അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന എല്ലാം മാര്‍പ്പാപ്പാമാരും ചേര്‍ന്ന് വിശുദ്ധരായി പ്രഖ്യാപിച്ചവരുടെ എണ്ണത്തേക്കാളും അധികമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അങ്ങനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് അദ്ദേഹം നാമകരണം ചെയ്ത ഒരു വിശിഷ്ട വ്യക്തിത്വമായിരുന്നു മദര്‍ തെരേസ. എന്നാല്‍ മദറിനെ വിശുദ്ധയായി അഭിഷിക്തയാക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം കാലം ചെയ്യുകയാണുണ്ടായത്.

അല്‍ബേനിയയില്‍ ജനിച്ച റോമന്‍ കത്തോലിക്കാ സന്യാസിനിയായിരുന്ന മദര്‍ തെരേസ അഗതികളുടെ അമ്മ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . എന്നാല്‍ അവര്‍ അതേസമയം തന്നെ കുത്തക മാദ്ധ്യമങ്ങളുടേയും പാശ്ചാത്യ ഉദ്യോഗസ്ഥവൃന്ദങ്ങളുടേയും ആരാധനാപാത്രവും കണ്ണിലുണ്ണിയും കൂടി ആയിരുന്നു. തെരേസ വര്‍ഷങ്ങളോളം ഈ ഭൂമിയിലെ ഏറ്റവും ആദരിക്കപ്പെട്ട വനിതയായിരുന്നു. അവര്‍ ലോകത്തിനു നല്‍കിയ “ആത്മീയമായ പ്രചോദനങ്ങളെയും” അവരുടെ “ മനുഷ്യത്വപരമായ കൃത്യങ്ങളെയും”കണക്കിലെടുത്തുകൊണ്ട് മദറിന് 1979 ല്‍ നോബല്‍ സമ്മാനം നല്‍കുകയുണ്ടായി.

ഇവയെക്കുറിച്ചൊക്കെ മാദ്ധ്യമങ്ങളില്‍ വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ചില കാര്യങ്ങളുണ്ട്. ഉദാരമതികളായ “ധനവാന്മാര്‍” നല്‍കിയിട്ടഉള്ള ദശലക്ഷക്കണക്കിന് ഡോളറുകളുടെ പിന്നാമ്പുറക്കഥകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ഒരു വായ്പാ തട്ടിപ്പു കേസില്‍ കുറ്റം ചെയ്തുവെന്നു തെളിഞ്ഞ ചാള്‍സ് കീറ്റിംഗ് എന്നയാളില്‍ നിന്നും ലഭിച്ച ഒരു മില്യണ്‍ ഡോളറിനു പ്രത്യുപകാരമെന്നോണം അയാളോട് കരുണ കാണിക്കണമെന്ന് മദര്‍ തെരേസ വിചാരണക്കോടതിയുടെ അദ്ധ്യക്ഷനോട് അഭ്യര്‍ത്ഥിച്ചതും മോഷ്ടിച്ച പണമായതിനാല്‍ കീറ്റിംഗില്‍ നിന്നും ലഭിച്ച പണം തിരിച്ചു നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതും മദര്‍ അത് തിരിച്ച് നല്‍കിയില്ല എന്നതും ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹെയ്ത്തിയന്‍ പൊതുഖജനാവ് കാലിയാക്കിയ ഡുവലിയര്‍ സേച്ഛാധിപതികളില്‍ നിന്നും മദര്‍ നിരന്തരം സംഭാവനകള്‍ സ്വീകരിച്ചിരുന്നു എന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി മദര്‍ തെരേസ ഇന്ത്യയിലും മറ്റിടങ്ങളിലും ഒരുക്കിയ “ആശുപത്രികള്‍” മിക്കപ്പോഴും ഒരു “ഹ്യൂമാന്‍ വേയര്‍ഹൌസിന്റെ” നിലവാരത്തില്‍ നിന്നും ഉയര്‍ന്നതായിരുന്നില്ല എന്നു കാണാം. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ പോലും പര്യാപ്തമായ വൈദ്യ ശുശ്രൂഷ ലഭിക്കാതെ പലപ്പോഴും കിടന്നിരുന്നത് പായയിലോ മറ്റോ ആയിരുന്നു. ഒരു റൂമില്‍ തന്നെ അന്‍‌പത് അറുപത് പേര്‍ വരെ തിങ്ങി ഞെരുങ്ങിക്കഴിഞ്ഞിരുന്നു. അവരുടെ രോഗമെന്താണെന്ന് പലപ്പോഴും നിര്‍ണ്ണയിക്കപ്പെട്ടിരുന്നു കൂടി ഇല്ല. ഭക്ഷണത്തിലാവട്ടെ പോഷകമൂലങ്ങളുടെ പ്രകടമായ അഭാവം ഉണ്ടായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷം അസഹനീയമായിരുന്നു. ആ പരിസരങ്ങളില്‍ ചികത്സകര്‍ ആയി അധികമാരും ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നവരില്‍ തന്നെ പരിശീലനം ലഭിച്ചിട്ടില്ലാത്ത കന്യാസ്ത്രീകളും ബ്രദേഴ്‌സുമായിരുന്നു കൂടുതല്‍. എന്നാല്‍ സ്വന്തം ചികിത്സയുടെ കാര്യം വന്നപ്പോള്‍ മദര്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള ആശുപത്രികളെ അഭയം പ്രാപിക്കുകയാണ് ചെയ്തത്.

വിവാഹമോചനം, ഗര്‍ഭച്ഛിദ്രം, ജനന നിയന്ത്രണം എന്നിവക്കെതിരായ സന്ദേശവുമായി മദര്‍ തെരേസ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. നോബല്‍ അവാര്‍ഡു ദാനച്ചടങ്ങില്‍ വച്ച് അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു “ ഗര്‍ഭച്ഛിദ്രമാണ് ലോകത്തിലെ സമാധാനം നശിപ്പിക്കുന്നത് ”. അനുചിതമായ ലൈംഗിക ആചരണത്തിനുള്ള ശിക്ഷയാണ് എയി‌ഡ്‌സ് എന്ന് ഒരിക്കല്‍ അവര്‍ സൂചിപ്പിച്ചു.

തന്നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ഊതിപ്പെരുപ്പിച്ച് പ്രചരിക്കുന്നതിന് തെരേസ നിരന്തരം ഇടയാക്കിയിട്ടുണ്ട്. കല്‍ക്കട്ടയിലെ തന്റെ ആശ്രമത്തില്‍ ദിനം‌പ്രതി ആയിരത്തിലേറെ പേര്‍ക്ക് ഭക്ഷണം നല്‍കി വരുന്നതായി അവര്‍ അവകാശപ്പെട്ടിരുന്നു. ചില അവസരങ്ങളില്‍ ആ സംഖ്യ ഉയര്‍ന്ന് നാലായിരവും ഏഴായിരവും ഒന്‍പതിനായിരവുമൊക്കെ ആകുമായിരുന്നു. വാസ്തവത്തില്‍ അവരുടെ അടുക്കളയില്‍ 150 പേര്‍ക്കാണ് ഭക്ഷണം ഒരുക്കിയിരുന്നത്, അതും ആഴ്‌ചയില്‍ ആറു ദിവസം. കല്‍ക്കട്ട ചേരിയിലെ തന്റെ സ്‌കൂളില്‍ അയ്യായിരത്തിലേറെ കുട്ടികള്‍ ഉണ്ടെന്നായിരുന്നു അവര്‍ അവകാശപ്പെട്ടിരുന്നത്, പക്ഷെ ആ സ്കൂളിന്റെ ഹാജര്‍ ബുക്കില്‍ നൂറില്‍ താഴെ കുട്ടികളുടെ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കല്‍ക്കട്ടയിലും പ്രാന്തപ്രദേശങ്ങളിലുമായി 102 കുടുംബ സഹായ കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് മദര്‍ തെരേസ അവകാശപ്പെട്ടിരുന്നത്. ദീര്‍ഘകാലം കല്‍ക്കട്ടയില്‍ താമസിച്ചിരുന്ന അരൂപ് ചാറ്റര്‍ജി പറയുന്നത് വളരെ വ്യാപകമാ‍യി അന്വേഷിച്ചിട്ടും അത്തരം കേന്ദ്രങ്ങളൊന്നും കണ്ടെത്താനായില്ല എന്നാണ്.

അവരുടെ ഒരു ഭക്തന്‍ വിശദീകരിച്ചതിങ്ങനെയാണ്, “ മദര്‍ ഒരിക്കലും സ്ഥിതിവിവരക്കണക്കുകളെക്കുറിച്ച് ബേജാറാവില്ല. എന്തു മാത്രം കാര്യങ്ങള്‍ ചെയ്തു തീര്‍ന്നു എന്നതല്ല അവയില്‍ എന്തു മാത്രം സ്നേഹം ചെലുത്താന്‍ കഴിഞ്ഞു എന്നതാണ് പ്രധാനം ”. എന്നാല്‍ വസ്തുത അതാണോ? മദര്‍ ഒരിക്കലും സ്ഥിതിവിവരക്കണക്കുകളെക്കുറിച്ച് ബേജാറായിട്ടില്ലേ? എപ്പോഴും തനിക്ക് ഗുണകരമായ രീതിയില്‍ , തന്റെ നേട്ടങ്ങളെ ഊതിപ്പെരുപ്പിക്കുമാറ് സ്ഥിതിവിവരക്കണക്കുകള്‍ ഒരു ദിശയില്‍ മാത്രം തെറ്റുമെന്നത് അവര്‍ ഉറപ്പുവരുത്തിയിരുന്നു.

വളരെക്കാലമായി മദര്‍ തെരേസയും അവരുടെ മിഷനറീസും കല്‍ക്കട്ടയിലുണ്ടായിരുന്നുവല്ലോ? ഇക്കാലയളവില്‍ ഒട്ടേറെ വെള്ളപ്പൊക്കങ്ങളുണ്ടായി, പല പ്രാവശ്യം നഗരത്തിലും സമീപ പ്രദേശങ്ങളിലും കോളറ പടര്‍ന്നു പിടിച്ചു, ആയിരങ്ങള്‍ മരണമടഞ്ഞു. ഓരോ ദുരന്തം വരുമ്പോഴും എത്രയോ ഏജന്‍സികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നു. ഒരിക്കലൊഴിച്ച് മറ്റെല്ലാ അവസരങ്ങളിലും മദര്‍ തെരേസയും അവരുടെ മിഷനറീസും അവരുടെ അസാന്നിദ്ധ്യം കൊണ്ട് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.

പണവും ശക്തിയുമില്ലാത്തവര്‍ക്ക് എങ്ങനെയാണ് ഈ ലോകത്തെ കൂടുതല്‍ മനോഹരമായ സ്ഥലമാക്കാന്‍ കഴിയുക എന്ന് ഒരിക്കല്‍ ആരോ മദര്‍ തെരേസയോടു ചോദിച്ചു. അവരുടെ മറുപടി ഇതായിരുന്നു, “അവര്‍ കൂടുതല്‍ മനോഹരമായി പുഞ്ചിരിക്കട്ടെ”, ഇതു കേട്ട് അവരുടെ ആരാധകരായിത്തീര്‍ന്നവരുമുണ്ട്. വാഷിംഗ്‌ടണ്‍ ഡി സി യില്‍ വച്ചു നടന്ന ഒരു പത്രസമ്മേളനത്തില്‍ മദര്‍ തെരേസയോട് ഒരു പത്രപ്രവര്‍ത്തകന്‍ ഈ ചോദ്യം ഉന്നയിച്ചു “ നിങ്ങള്‍ പാവപ്പെട്ടവരെ എല്ലാം സഹിക്കുവാന്‍ പഠിപ്പിക്കുകയാണോ? ”.അവരുടെ മറുപടി ഇതായിരുന്നു, “ എന്റെ അഭിപ്രായത്തില്‍ ദരിദ്രര്‍ അവരുടെ ഇല്ലായ്മയെ സ്വീകരിക്കുന്നത് എത്രയോ സുന്ദരമാണ്, അവര്‍ക്ക് തങ്ങളുടെ അവസ്ഥയെ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുമായി പങ്കിടാം. എന്റെ അഭിപ്രായത്തില്‍ ദാരിദ്ര്യമനുഭവിക്കുന്നവരുടെ ദുരിതങ്ങളില്‍ നിന്ന് ലോകത്തിന് എത്രയോ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്.”

എന്നാല്‍ അവര്‍ പലപ്പോഴും വളരെ ധാരാളിത്തത്തോടെയാണ് ജീവിച്ചിരുന്നത്. വിദേശ യാത്രകളില്‍ ആഡംബരപൂര്‍ണ്ണമായ താമസസൌകര്യങ്ങളാണ് അവര്‍ക്കായി ഒരുക്കപ്പെട്ടിരുന്നത്. ലോകമെങ്ങും അറിയപ്പെട്ടിരുന്ന ഒരു വിശിഷ്ട വ്യക്തിത്വം എന്ന നിലക്ക് അവര്‍ കൂടുതല്‍ സമയവും കല്‍ക്കട്ടയില്‍ നിന്നും അകന്ന് യൂറോപ്പിലും അമേരിക്കയിലുമുള്ള വിശാലമായ രമ്യഹര്‍മ്മ്യങ്ങളിലാണ് താമസിച്ചിരുന്നത് എന്നതും അല്ലാത്തപ്പോള്‍ റോമിലേക്കും ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കും സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ പറക്കുകയായിരുന്നു എന്നതും അധികമാരുടെയും ശ്രദ്ധയില്‍ വന്നിട്ടുണ്ടാവില്ല.

സമൂഹത്തിലെ ഉന്നതകുലജാതര്‍ക്ക് മേധാവിത്വമുള്ള ഒരു സംസ്ക്കാരം പ്രചരിപ്പിക്കുന്ന സ്വീകാര്യമായ ഒരു യാഥസ്ഥിതിക വിഗ്രഹത്തിന്റെ മാതൃകയാണ് മദര്‍ തെരേസ. ഒരിക്കലും സാമൂഹ്യ അനീതികള്‍ക്കെതിരായി ഒരു വാക്കുപോലും ഉച്ചരിക്കാത്ത, എന്നാല്‍ ധനികരോടും അഴിമതിക്കാരോടും പ്രബലന്മാരോടും ഊഷ്മളമായ ബന്ധങ്ങള്‍ നിലനിറുത്തിയ “വിശുദ്ധ”ആയിരുന്നു അവര്‍.

മദര്‍ എപ്പോഴും അവകാശപ്പെട്ടിരുന്നത് അവര്‍ രാഷ്ട്രീയത്തിനതീതയാണെന്നായിരുന്നു, എന്നാല്‍ അവര്‍ ഏതു തരത്തിലുമുള്ള പുരോഗമനപരമായ പരിഷ്ക്കാരങ്ങളെയും എതിര്‍ത്തിരുന്നു എന്നതാണ് വാസ്തവം. തെരേസ റൊണള്‍ഡ് റീഗണിന്റെയും വലതുപക്ഷ ബ്രിട്ടീഷ് മാദ്ധ്യമ മുതലാളിയായ മാല്‍ക്കം മഗെറിഡ്‌ജിന്റെയും അടുത്ത സുഹൃത്തായിരുന്നു. ഹെയ്‌ത്തിയിലെ സ്വേച്ഛാധിപതിയായിരുന്ന “ബേബി ഡോക് ” ഡുവലിയറിനെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അതിഥി ആയിരുന്നു അവര്‍. ഡുവലിയര്‍ക്കൊപ്പം മറ്റു പല മദ്ധ്യ-ദക്ഷിണ അമേരിക്കന്‍ സ്വേച്ഛാധിപതികളും മദറിനെ ആദരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു.

തെരേസ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പക്ക് അനുയോജ്യമായ തരത്തിലുള്ള വിശുദ്ധയായിരുന്നു. 1997ല്‍ അവരുടെ മരണശേഷം വിശുദ്ധ ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നാമകരണം ചെയ്യപ്പെടുന്നതിലേക്ക് അഞ്ച് വര്‍ഷം ആവശ്യമാണെന്ന നിബന്ധനയില്‍ മാര്‍പ്പാപ്പ ഇളവ് നല്‍കി. 2003 ല്‍ , റിക്കാര്‍ഡ് സമയത്തിനുള്ളില്‍ അവരുടെ നാമകരണപ്രക്രിയ പൂര്‍ത്തിയായി. ഇനി ഒരു കടമ്പ കൂടിയേ ശേഷിച്ചിട്ടുള്ളൂ, മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍.

എന്നാല്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന പ്രക്രിയക്ക് 2007 ല്‍ അവിചാരിതമായി ചില തടസ്സങ്ങള്‍ നേരിട്ടു. മുകളില്‍ ചൂണ്ടിക്കാണിച്ച വൈരുദ്ധ്യങ്ങള്‍ മാത്രമല്ല മറ്റു ചില കാര്യങ്ങളും വെളിവാക്കപ്പെട്ടു. തെരേസ ആത്മീയമായ ആനന്ദത്തിന്റെ അഭയസ്ഥാനമായിരുന്നില്ലായെന്നും അവരുടെ വിശ്വാസം അചഞ്ചലമായിരുന്നില്ല എന്നുമായിരുന്നു ആ വെളിപ്പെടുത്തലുകള്‍. കല്‍ക്കത്തയിലെ കത്തോലിക്കാ അധികാരികള്‍ നടത്തിയ അന്വേഷണത്തില്‍ അവര്‍ സശയങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായി തെളിഞ്ഞു.”എനിക്ക് തോന്നുന്നത് ദൈവത്തിന് എന്നെ വേണ്ട എന്നാണ്. ദൈവം ദൈവമല്ലെന്നും ദൈവം എന്നൊന്നില്ലെന്നുമാണ്. എന്റെ വിശ്വാസവും പ്രത്യാശയും സ്നേഹവുമൊക്കെ കരകവിഞ്ഞൊഴുക്കുയാണെന്നും ദൈവവുമായുള്ള എന്റെ അടുപ്പവും അവന്റെ ഇച്ഛയുമായുള്ള എന്റെ ഐക്യവും മൂലം ഹൃദയം നിറഞ്ഞിരിക്കുകയാണെന്നുമാണ് ജനങ്ങള്‍ വിചാരിക്കുന്നത്. സ്വര്‍ഗ്ഗം എന്നെന്നൊന്നില്ല എന്ന് അവര്‍ മനസ്സിലാക്കിയെങ്കില്‍” അവര്‍ എഴുതി.

ഇത്തരം ചിന്തകളാല്‍ പീഡിപ്പിക്കപ്പെട്ട് നിദ്രാവിഹീനമായ രാത്രികളില്‍ അവര്‍ ഇങ്ങനെ കുറിച്ചിട്ടു: അവര്‍ പറയുന്നു, ദൈവം എന്നെ സ്നേഹിക്കുന്നുവെന്ന്- എന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ ഈ ഇരുട്ടും തണുപ്പും ശൂന്യതയും എത്രയോ അധികമാണ്. ഒന്നും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നേയില്ല. വളരെ അധികം പ്രചാരമുള്ള റോമന്‍ ദിനപത്രം ഇല്‍ മെസ്സെഗ്ഗെറോ (Il Messeggero) ഇങ്ങനെ പറഞ്ഞു, “യഥാര്‍ത്ഥ മദര്‍ തെരേസ തന്റെ ജീവിതത്തിലെ ഒരു വര്‍ഷം ദര്‍ശനങ്ങള്‍ ലഭിച്ചവളും അതിനുശേഷമുള്ള അന്‍പത് വര്‍ഷത്തോളം-അവരുടെ മരണം വരെ-സംശയങ്ങളാല്‍ വേട്ടയാടപ്പെട്ടവളുമാണ്. ” ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഫാസ്റ്റ് ട്രാക്കിലൂടെ പുണ്യാളന്മാരെ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ മറ്റൊരു ഉദാഹരണമാണ് 1992ല്‍ നടന്ന മോണ്‍സിഞ്ഞോര്‍ ജോസ് മരിയ എസ്ക്വിര ഡി ബലഗ്വേരെയുടെ നാമകരണം. സ്പെയിനിലെയും മറ്റിടങ്ങളിലുമുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്ന മോണ്‍സിഞ്ഞോര്‍, കത്തോലിക്കാ സഭയ്ക്കുള്ളിലെ ഒരു അപകടകാരികളായ വിഭാഗമെന്നു പലരും വിശേഷിപ്പിച്ചിരുന്ന “ഓപ്പസ് ഡെയ് ”(Opus Dei) എന്ന അതിയാഥാസ്ഥിതിക രഹസ്യ സംഘടനയുടെ സ്ഥാപകനായിരുന്നു. എസ്ക്വിരയുടെ മരണത്തിനു 17 വര്‍ഷം കഴിഞ്ഞ് നടന്ന നാമകരണം ഒരു സര്‍വകാല റിക്കാര്‍ഡ് ആയിരുന്നു, മദറിന്റെ കാര്യത്തിലാണത് ഭേദിക്കപ്പെട്ടത്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പള്ളി എന്ന സ്ഥാപനത്തേയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന പ്രക്രിയയേയും എല്ലാം വളരെ സമര്‍ത്ഥമായി ഉപയോഗിക്കുകയും തന്റെ രാഷ്ട്രീയ അജന്‍ഡ അനുസരിച്ച് അതി യാഥാസ്ഥിതികരായ എസ്ക്വിരയേയും തെരേസയേയും- അതിലൂടെ അവര്‍ പ്രതിനിധാനം ചെയ്യുന്ന എല്ലാത്തിനേയും- മഹത്വവല്‍ക്കരിക്കുകയാണ് ചെയ്തത്. ജോണ്‍ പോള്‍ രണ്ടാമന്‍ വിശുദ്ധനാക്കിയ മറ്റൊരു അതിയാഥാസ്ഥിതികനായിരുന്നു ഒന്നാം ലോകമഹായുദ്ധകാലത്ത് ഭരണം നടത്തിയിരുന്ന ആസ്ട്രോ-ഹംഗേറിയന്‍ രാജവംശത്തിലെ അവസാന ചക്രവര്‍ത്തിയായിരുന്ന കാള്‍ ചക്രവര്‍ത്തി.

ഇതു പോലെ കര്‍ദിനാള്‍ അലോഷ്യസ് സ്‌റ്റെപ്പിനാക്കും (Aloysius Stepinac) ക്കും ജോണ്‍ പോള്‍ രണ്ടാമനാല്‍ വിശുദ്ധനാക്കപ്പെട്ട ഒരു ‘പുണ്യദേഹ’മാണ്. ഈ കര്‍ദ്ദിനാള്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ നാളുകളില്‍ നാസിയും ഫാസിസ്റ്റുമായിരുന്ന ഉസ്‌റ്റാഷി (Ustashi) സംഘക്കാര്‍ ക്രൊയേഷ്യയെ ആക്രമിച്ച് കീഴടക്കിയപ്പോള്‍ അതിനെ സ്വാഗതം ചെയ്തിരുന്നു എന്നു മാത്രമല്ല ഉസ്‌റ്റാഷി പാര്‍ലമെന്റില്‍ അംഗമായി വലതുപക്ഷ വര്‍ണ്ണവെറിയന്‍ ഭരണകൂടത്തിന് സര്‍വ ഒത്താശയും ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്റെ സ്വര്‍ഗീയവൃന്ദത്തില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാ‍ന്‍ പരിഷ്ക്കരണവാദികളേക്കാള്‍ കൂടുതല്‍ സാദ്ധ്യത പിന്തിരിപ്പന്മാര്‍ക്കായിരുന്നു. നമുക്ക് എല്‍ സാല്‍‌വദോറിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഓസ്‌ക്കാര്‍ റൊമേറോയുടെ കാര്യം പരിശോധിക്കാം. എല്‍ സാല്‍‌വദോറിലെ സാധാരണക്കാര്‍ അനുഭവിച്ച കൊടിയ ദാരിദ്ര്യത്തെയും അവരോട് കാട്ടിയ അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെയും ശബ്ദമുയര്‍ത്തിയതിന് വലതു പക്ഷക്കാര്‍ വെടിവച്ചു കൊല്ലുകയായിരുന്നു അദ്ദേഹത്തെ. ആ കൊലപാതകത്തെയോ കൊലപാതകികളെയോ ജോണ്‍ പോള്‍ മാര്‍പ്പാപ്പ അപലപിച്ചില്ല, അദ്ദേഹം ആകെക്കൂടി പറഞ്ഞത് “ദു:ഖകരം”("tragic." ) എന്നു മാത്രമാണ്. ബിഷപ്പ് റൊമേറോ കൊല്ലപ്പെടുന്നതിന് ഒന്നു രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘത്തിന്റെ നിയമവിധേയ വിഭാഗമായ അറീനാ പാര്‍ട്ടിയുടെ (Arena party) ഒരു ഉന്നതതല പ്രതിനിധി സംഘം വത്തിക്കാന്‍ സന്ദര്‍ശിക്കുകയും ദരിദ്രര്‍ക്കുവേണ്ടി ആര്‍ച്ച് ബിഷപ്പ് ഓസ്‌ക്കാര്‍ റൊമേറോ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് പരാതി ബോധിപ്പിക്കുകയുമുണ്ടായി. പ്രതിനിധി സംഘത്തിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എല്‍ സാല്‍‌വദോറിലെ ദരിദ്രരായ സാധാരണക്കാര്‍ പലരും കരുതിയത് ബിഷപ്പ് റൊമേറോ വിശുദ്ധനാകുമെന്നാണ്. എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമനാകട്ടെ അത്തരമൊരു നാമകരണത്തിനുള്ള ചര്‍ച്ചകള്‍ക്കെല്ലാം 50 വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തുകയാണുണ്ടായത്. എല്‍ സാല്‍‌വദോറില്‍ നിന്നും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായതിനെത്തുടര്‍ന്ന് വത്തിക്കാന്‍ നിരോധനകാലാവധി 25 വര്‍ഷം ആയി കുറച്ചിരിക്കുകയാണ്. എന്തായാലും റൊമേറോ ഇപ്പോള്‍ സ്ലോ ട്രാക്കിലാണ്.

ജോണ്‍ പോളിന്റെ പിന്‍‌ഗാമിയായ ബെനഡിക്‍ട് പതിനാറാമനാകട്ടെ നാമകരണത്തിനാവശ്യമായ അഞ്ചുവര്‍ഷത്തെ വെയിറ്റിംഗ് പീരീഡില്‍ ഇളവു നല്‍കി സാക്ഷാല്‍ ജോണ്‍ പോള്‍ രണ്ടാമന് ഒരു സൂപ്പര്‍ ഫാസ്റ്റ് ട്രാക്ക് ഒരുക്കിക്കൊടുത്തിരിക്കുകയാണ്. അദ്ദേഹമിപ്പോള്‍ മദര്‍ തെരേസയോടൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്, ആരുടെ നാമകരണം ആദ്യം നടക്കും എന്ന കാര്യത്തില്‍. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ മാര്‍പ്പാപ്പയുടെ പേരില്‍, 2005 ല്‍ നടന്നതുള്‍പ്പെടെയുള്ള, അത്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.

അത്തരമൊരു വിവരണം നല്‍കുന്നത് കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക്കോ മാര്‍ക്കിസാനോ(Cardinal Francesco Marchisano) ആണ് .“ജോണ്‍ പോള്‍ രണ്ടാമനുമൊത്തു ഭക്ഷണം കഴിക്കവേ, ചില അസുഖങ്ങള്‍ കാരണം എനിക്ക് ശബ്ദം ഉപയോഗിക്കുവാനാകുന്നില്ല എന്നു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ , അദ്ദേഹം ഒരു സഹോദരനെപ്പോലെ, ഒരു പിതാവിനെപ്പോലെ എന്റെ തൊണ്ടയില്‍ തലോടി. അതിനുശേഷം ഞാന്‍ ഏഴുമാസം ചില ചികിത്സകള്‍ ഒക്കെ ചെയ്തു, എനിക്ക് വീണ്ടും സംസാരിക്കുവാന്‍ കഴിഞ്ഞു.” കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക്കോ മാര്‍ക്കിസാനോ വിശ്വസിക്കുന്നത് തന്റെ അസുഖം ഭേദമായതില്‍ പോപ്പിന്റെ കരമുണ്ടായേക്കാമെന്നാണ്. “അങ്ങനെ സംഭവിച്ചിരിക്കാം” അദ്ദേഹം പറഞ്ഞു, “അതൊരു അത്ഭുതമാണ് ! പാപ്പ വിജയിക്കട്ടെ !”(Un miracolo! Viva il papa! )

*

മൈക്കേല്‍ പാരന്റി എഴുതിയ Mother Teresa, John Paul II, and the Fast-Track Saints എന്ന ആംഗലേയ ലേഖനത്തിന്റെ നേരിട്ടുള്ള പരിഭാഷ.

Michael Parenti's publications include: Contrary Notions: The Michael Parenti Reader (City Lights, 2007); Democracy for the Few, 8th ed. (Wadsworth, 2007); The Culture Struggle (Seven Stories, 2006). website: http://www.michaelparenti.org/

21 comments:

  1. ഇത് ഒരു പരിഭാഷയാണ്. മൈക്കള്‍ പേരന്റിയുടെ Mother Teresa, John Paul II, and the Fast-Track Saints എന്ന ലേഖനത്തിന്റെ പരിഭാഷ. പേരന്റിയുടെ വാക്കുകളിലൂടെ കടന്നു പോകുമ്പോള്‍ നമ്മളറിയുന്ന, നമുക്ക് പരിചിതമായ മദറിന്റെ ഒരു ചിത്രമല്ല തെളിഞ്ഞുവരുന്നത്. അതിനാല്‍ തന്നെ ഈ വാങ്‌മയ ചിത്രം പൂര്‍ണ്ണമായും ആധികാരികമാണെന്ന് പറയാനാവുന്നില്ല. എന്തായാലും വിഗ്രഹ ഭഞ്ജനം ഈ പരിഭാഷയുടെ ലക്ഷ്യമല്ല. ഇതിന്റെ ഊന്നല്‍ നാമകരണപ്രക്രിയയുടെ രാഷ്ട്രീയം പുറത്തു കൊണ്ടു വരിക എന്നതാണ്.

    അതു പോലെ തന്നെ മദറിന്റെ ഡയറിക്കുറിപ്പുകള്‍. ആ വാക്കുകളിലെ ആര്‍ജ്ജവം ശ്രദ്ധേയമെന്നു തന്നെ തോന്നുന്നു. നിങ്ങളെന്നെ പുണ്യാളത്തിയാക്കരുത് എന്ന് നമ്മോട് പറയുന്നപോലെ....

    ReplyDelete
  2. ഈ ലേഖനത്തിന്റെ പരിഭാഷയാണ്‍ പോസ്റ്റെന്നു തോന്നുന്നു. ഈ ലേഖനത്തില്‍ refer ചെയ്തിട്ടുള്ള ക്രിസ്റ്റഫര്‍ ഹിച്ചന്‍‌സിന്റെ ഒരു വര്‍ക്കിനെപ്പറ്റി ന്യൂ യോര്‍ക്ക് ടൈംസ് പറയുന്നത് ഇവിടെ വായിക്കുക. ഇത്തരക്കാരുടെ വിമര്‍ശനത്തിന്റെ ഗുണനിലവാരത്തെപ്പറ്റി ചെറിയ ധാരണ ഉണ്ടാവാന്‍ അതു ധാരാളമാണ്.

    കമ്യൂണിസ്റ്റുകാര്‍ക്ക് കല്‍‌ക്കത്തയില്‍ മദര്‍ തെരേസ ആതുരാലയങ്ങള്‍ നടത്തുന്നത് തീരെ ഇഷ്ടമായിരുന്നില്ല. ദരിദ്രരെയും അശരണരെയും രക്ഷിക്കേണ്ടിയിരുന്ന പ്രസ്ഥാനത്തിന് ലക്ഷ്യം തെറ്റിയപ്പോള്‍ ആ വകുപ്പില്‍ എന്തെങ്കിലുമൊക്കെ ചെയ്തിരുന്ന മദര്‍ അവരുടെ കോപത്തിന് ഇരയായില്ലെങ്കിലേ അത്ഭുതമുള്ളൂ.

    കാവി/ചുവപ്പ് ഫാഷിസ്റ്റുകള്‍ ഒന്നിക്കുന്ന അപൂര്‍വ്വം വിഷയങ്ങളിലൊന്നാണ് മദര്‍ തെരേസ ഭത്സനം.

    ഓടയില്‍ കിടക്കുന്ന്‍ ചീഞ്ഞളിയുന്നതിനെക്കാള്‍ പായയില്‍ കിടന്ന് മരിക്കുന്നതല്ലേ നല്ലത്, എന്നേ എനിക്ക് ചുരുക്കത്തില്‍ ഇതേക്കുറിച്ച് പറയാനുള്ളൂ.

    ReplyDelete
  3. തൊമ്മാ ആ ലിങ്കുകള്‍ക്ക് നന്ദി

    ReplyDelete
  4. "ജോണ്‍ പോളിന്റെ പിന്‍‌ഗാമിയായ ബെനഡിക്‍ട് പതിനാലാമനാകട്ടെ"

    ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍‌ഗാമി ബെനഡിക്ട് പതിനാറാമനാണു്. (തര്‍ജ്ജമയിലെ തെറ്റു്.) Joseph Ratzinger - Benedict XVI).

    കത്തോലിക്കാസഭയില്‍ ആര്‍ വിശുദ്ധനാവണം, ആര്‍ ആവരുതു് ഇതെല്ലാം സഭയുടെ ലൌകികനേട്ടങ്ങളില്‍ മാത്രം അധിഷ്ഠിതമാണു്. അതില്‍ മറ്റെന്തെങ്കിലും മാനദണ്ഡങ്ങള്‍ തേടുന്നവര്‍ വെറുതെ അവരുടെ സമയം പാഴാക്കുകയാണു് ചെയ്യുന്നതു്. സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രം അതിനു് തെളിവു് നല്‍കുന്നു. വിശ്വാസികള്‍ തേടുന്നതു് സഭാചരിത്രമല്ല എന്നതു് സഭയുടെ ഭാഗ്യം! അവര്‍ക്കു് വേണ്ടതെന്തെന്നു് കൃത്യമായി സഭക്കറിയാം. അടിസ്ഥാനപരമായി economics-ലെ തത്വം തന്നെയാണു് സഭയിലും: Demand and Supply! കുറെ വിശ്വാസികള്‍ എന്നും സഭകളില്‍ ഉണ്ടാവും, സംശയം വേണ്ട!

    മനുഷ്യന്റെ ചിന്തകള്‍ക്കു് പരിധി നിശ്ചയിക്കുക എന്നതു് ഏതു് totalitarian സിസ്റ്റത്തിന്റെയും ബലഹീനതയാണു്. നമുക്കു് ഇഷ്ടമായാലും ഇല്ലെ‍ങ്കിലും വിവരസാങ്കേതികവിദ്യയുടെയും അറിവിന്റെയും ലോകത്തില്‍ സമഗ്രാധിപത്യപ്രത്യയശാസ്ത്രങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ സാംഗത്യം നശിച്ചു് അപ്രത്യക്ഷമാവും. ബോധവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ അതു് മിക്കവാറും സംഭവിച്ചും കഴിഞ്ഞു. പലതും നമ്മള്‍ കാണുന്നില്ല. കാരണം കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല.

    കാഴ്ചപ്പാടുകള്‍ എപ്പോഴും biased ആയതിനാല്‍ പഠനവും വിമര്‍ശനവും വായനയും, എന്തും ഏതും subjective ആയി വിലയിരുത്തി നമ്മുടെ അച്ചില്‍ ഒതുക്കാനേ‍ നമുക്കു് ഓരോരുത്തര്‍ക്കും കഴിയൂ. പക്ഷേ ലോകചരിത്രത്തിനു് അതിന്റേതായ ഗതിയുണ്ടു്. അതു് കാലത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ മാറ്റങ്ങള്‍ ആവശ്യമില്ലാത്ത പൂര്‍ണ്ണതയില്‍ എത്തിച്ചേരും അല്ലെങ്കില്‍ എത്തിച്ചേരണം എന്നതു് അര്‍ത്ഥശൂന്യമായ നമ്മുടെ ഒരു പിടിവാശിയല്ലാതെ മറ്റെന്താവാന്‍ കഴിയും? Thesis-Antithesis-Synthesis എന്ന 'സംഭവം' ശരിയെങ്കില്‍, ഏതു് ചെകുത്താന്റെ പേരില്‍ അതു് ചരിത്രഗതിയില്‍ എവിടെയെങ്കിലും വച്ചു് വഴിമുട്ടിനില്‍ക്കണം?

    ReplyDelete
  5. ഓടയില്‍ കിടക്കുന്ന്‍ ചീഞ്ഞളിയുന്നതിനെക്കാള്‍ പായയില്‍ കിടന്ന് മരിക്കുന്നതല്ലേ നല്ലത്, എന്നേ എനിക്ക് ചുരുക്കത്തില്‍ ഇതേക്കുറിച്ച് പറയാനുള്ളൂ.
    എന്ന് ടി.കെ‍ പറഞ്ഞത് അത് മാത്രമായി എടുത്താല്‍‍ ശരി ആണ്.

    എങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്നവര്‍ കമ്മ്യൂണിസ്റ്റ്കാരാല്‍ എതിര്‍ക്കപ്പെടുന്നത് അത്തരം പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥിതിയില്‍ ഒരു പാച്ച് വര്‍ക്ക് മാത്രമായി അവശേഷിക്കുന്നു എന്നതിനാലാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും ശാശ്വതപരിഹാരം വ്യവസ്ഥാമാറ്റത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് വിശ്വസിക്കുന്നവര്‍ക്ക്, വ്യവസ്ഥയെ ഓട്ടയടച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരെ പൂര്‍ണ്ണമായും അംഗീകരിക്കുവാന്‍ ആവില്ലല്ലോ. ജീവകാരുണ്യപ്രവര്‍ത്തനമല്ല എതിര്‍ക്കപ്പെടുന്നത് മറിച്ച് വ്യവസ്ഥാമാറ്റത്തിനായി ശ്രമിക്കാത്ത അത്തരം പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയമാണ് എതിര്‍ക്കപ്പെടുന്നത്. അത് മദര്‍ ആയാലും അമ്മ ആയാലും സായിയോ ഫൌണ്ടേഷനുകളോ ആയാലും.

    ReplyDelete
  6. പ്രിയ ടി.കെ,

    ലേഖനത്തില്‍ തന്നെ പരിഭാഷയാണെന്നും പറയുകയും അവസാനത്തില്‍ ലിങ്ക് നല്‍കുകയും ചെയ്തിട്ടുണ്ടല്ലോ. ഈ ലേഖനം പൂര്‍ണ്ണമായും ആധികാരികമാണെന്ന് പറയാനാകുമോ എന്ന സംശയം കമന്റില്‍ പറയുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിലും ചര്‍ച്ച ആവശ്യം തന്നെ എന്ന് ഉത്തമബോധ്യമുള്ളതിനാലാണ് ഇത് പ്രസിദ്ധീകരിച്ചത്. എതിരഭിപ്രായങ്ങള്‍ തീര്‍ച്ചയായും വരണം. കാവി ഒരു വിഷയത്തില്‍ ഒരു അഭിപ്രായം പറഞ്ഞു എന്നത് കൊണ്ട് മാത്രം ചുവപ്പിന് അതില്‍ അഭിപ്രായം പറഞ്ഞുകൂടാ എന്നില്ലല്ലോ. വിശാലമായ വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ രൂപീകരിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് പോലും ഏതാണ്ട് സാമ്യമുള്ളത് എന്ന് തോന്നുന്നു അഭിപ്രായങ്ങള്‍ ഉണ്ടാവാം. അത് അവര്‍ തമ്മില്‍ യോജിപ്പിലെത്തി എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നു മാത്രമല്ല, ആ അഭിപ്രായങ്ങളുടെ അന്തഃസ്സത്ത മനസ്സിലാക്കാതിരിക്കാനും ഇടവരുത്തും. ഷാജിയുടെ കമന്റ് ഇക്കാര്യത്തില്‍ തികച്ചും പ്രസക്തം എന്ന് തോന്നുന്നു. കാവിക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം മറ്റൊരു തലത്തിലാണെന്നത് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.

    ഗുപ്താ,

    വായനക്ക് നന്ദി..

    ബാബു,

    വിശദമായ അഭിപ്രായത്തിനു നന്ദി...തെറ്റു തിരുത്തിയിട്ടുണ്ട്..

    ഷാജി,

    നന്ദി..തുടര്‍ന്നും ചര്‍ച്ചയില്‍ പങ്കെടുക്കുമല്ലോ

    ReplyDelete
  7. ടി കെ,
    മദര്‍ തെരേസയും അമൃതാനന്ദമയിയും തമ്മില്‍ എന്താണ്‌ വത്യാസം എന്ന് വിശദീകരിക്കാമോ?
    ഇരുവരും വിദേശ പണം സ്വീകരിച്ചിരുന്നു
    ഇരുവരും ചാരിറ്റി/ അനാധാലയങ്ങള്‍ നടത്തിയിരുന്നു
    ഇരുവരും മാന്ത്രിക ശക്തിയുള്ളവരെന്ന് വിശ്വസിക്കപ്പെട്ടിരുന്നു (മദറിനെ വാഴ്ത്തപ്പെടുത്തിയത് ചാരിറ്റിക്കല്ല, പ്രാര്‍ത്ഥനയാല്‍ കുടല്‍ ട്യൂമര്‍ രോഗിയെയും മറ്റും സുഖപ്പെടുത്തിയതിനാണ്‌. അമൃതയുടെ ഭക്തര്‍ അവര്‍ അനുഗ്രഹിച്ചാല്‍ സുഖമോ ക്ഷേമമോ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണ്‌)

    ഇരുവരും കോടികളുടെ ബാങ്ക് ട്രാന്‍സാക്ഷന്‍ നടത്തിയിരുന്നു

    ഇരുവരുടെയും അപദാനങ്ങള്‍ ശിഷ്യഗണത്തെക്കൊണ്ട് പാടിച്ചിരുന്നു

    ഇരുവരും പകര്‍ച്ചവ്യാധികളുണ്ടാകുന്ന സമയം സ്മൂത്തായി ഒഴിഞ്ഞിരുന്നു

    മദര്‍ കൃസ്തീയരല്ലാത്ത കുടുംബങ്ങള്‍ക്ക് കുട്ടികളെ ദത്തു നല്‍കാന്‍ വിസമ്മതിച്ചിരുന്നു. അമൃത കുട്ടികളെ ദത്തു നല്‍‌കുന്ന പരിപാടിയേ പ്രോത്സാഹിപ്പിച്ചിരുന്നില്ല


    ഇരുവരുമായി ബന്ധപ്പെട്ട് ദുരൂഹ മരണങ്ങളുണ്ട്.

    ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ മതബന്ധിതമല്ലാത്ത- ബാബ ആംതേയുടേതു പോലെയുള്ളവയുമായി താരതമ്യം ചെയ്തു നോക്കിയപ്പോള്‍ എനിക്കു തോന്നിയ കാര്യങ്ങള്‍ പറഞ്ഞെന്നേയുള്ളു.

    ReplyDelete
  8. ആദ്യം വ്യവസ്ഥാ മാറ്റത്തിന്റെ കാര്യം തന്നെയാവട്ടേ. കുറേ നാളായി ഇതു സഹിയ്ക്കുന്നു.

    1) പാച്ച് വര്‍ക്കുകള്‍ നടത്തുന്നവരെ വ്യവസ്ഥാ മാറ്റത്തിനായി പ്രയത്നിയ്ക്കുന്നവര്‍ എതിര്‍ക്കുന്നത് എന്തിനു വേണ്ടിയാണ്?

    2) ഈ വ്യവസ്ഥാ മാറ്റത്തിനായി അക്ഷീണം പ്രയത്നിയ്ക്കുന്നത് ആരൊക്കെയാണ്? കമ്യ്യൂണിസ്റ്റുകാര്‍?? എങ്കില്‍ എന്ത്കൊണ്ട് റഷ്യയിലും ചീനയിലും ഈസ്റ്റേണ്‍ യൂറൊപ്പിലും, ക്യൂബയിലും, വിയറ്റ്നാമിലും ഒന്നും ഒന്നും പതിറ്റാണ്ടുകളായി യത്നിച്ചിട്ട് വ്യവസ്ഥാ മാറ്റമെന്തേ വന്നില്ല. ഇനി ഭാരതീ‍യ കമ്യൂണിസ്റ്റുകാരെങ്കില്‍ ബംഗാളും കേരളവും ഒക്കെ അവരുടേ ഭരണം മൂലം എന്ത് ഗുണഫലങ്ങളാണ് അനുഭവിയ്ക്കുന്നത്?ഈ കൊട്ടിഘോഷിയ്ക്കുന്ന വ്യവസ്ഥാ മാറ്റമെന്തേ ഇതുവരെ വന്നില്ല.ഈ കമ്യുണിസം വന്നയിടത്തൊക്കെ സ്വേച്ഛാധിപത്യം ഫാസിസ്റ്റുകളെക്കാള്‍ വേഗത്തില്‍ വന്ന് കൂടിയതെങ്ങനെ?

    3) ഈ വ്യവസ്ഥാ മാറ്റം എങ്ങനെയാണ് നിങ്ങള്‍ ഉദ്ദേശിയ്ക്കുന്നത്. ഇന്ന് നിലവിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഒറ്റമൂലി എന്ന നിലയിലാണൊ?ഈ വ്യവസ്ഥാ മാറ്റമുണ്ടായി ഇന്ന് നിങ്ങള്‍ അവകാശപ്പെടുന്ന പൊതു സമൂഹങ്ങളിലെ ഉദാഹരണങ്ങള്‍ എടുത്ത് കാട്ടി പറയാമൊ?

    4) ഈ വ്യവസ്ഥാ മാറ്റമുണ്ടാകുന്നതു‌ വരെ..(പ്രശസ്ത കമ്യൂണിസ്റ്റുകളുടെ അഭിപ്രായത്തിലെങ്കില്‍ നമ്മുടെ തലമുറയ്ക്കോ നമ്മുടേ മക്കളുടെ തലമുറയ്ക്കോ പറ്റിയേക്കില്ല എന്നാണല്ലോ:)..കാരുണ്യം,ദയ ഒക്കെ തോന്നുന്നവര്‍‍ എന്ത് ചെയ്യണം? വ്യവസ്ഥാ മാറ്റത്തിനായി കമ്യൂണിസ്റ്റുകളോടൊപ്പം പ്രയത്നിയ്ക്കണം എന്നാണോ? എവിടെ, ഡീ വൈ എഫ് ഐ യുടെ താലൂക്കാപ്പീസ് കളക്ട്രേറ്റ് ചുറ്റല്‍..ജാഥ നടത്തല്‍,മാര്‍ച്ചുകള്‍, ചങ്ങല എതിര്‍ക്കുന്നവരെ തല്ലിക്കൊല്ലല്‍ എന്നതൊക്കെ ചെയ്യണൊ? ഇതൊക്കെ ചെയ്തിട്ട് എന്തുണ്ടായി ഇന്നുവരെ? എന്തെന്ന്കിലും ഒരു ഗുണാഫലം എടുത്ത് കാണിയ്ക്കാമോ? ഒന്നെങ്കില്‍ ഒരു മുന്നോട്ട് പോക്ക്???


    --------------------------

    ഇനി മദറിന്റേയും പോപ്പിന്റേയും കാര്യം.

    കമ്യൂണിസ്റ്റ് റഷ്യ ഹിറ്റ്ലറുടെ പടയോട്ടം തുടങ്ങിയ കാലത്ത് എന്താണ് ചെയ്തുകൊണ്ടിരുന്നത്? ഹിറ്റ്ലറുമായി മൊലനോവ്- റിബന്‍റ്റ്രോപ്പ് സന്ധി പ്രകാരം ഈസ്റ്റേന്‍ യൂറൊപ്പിനേയും പോളണ്ടിനേയും രണ്ടായി പകുത്തെടുത്ത് സുഹൃത്തുക്കളായി കഴിയാം എന്നും പറഞ്ഞ് കമ്യൂണിസ്റ്റ് ആചാര്യന്‍ സ്റ്റാലിന്‍ ഹിറ്റ്ലറുടെ ചെയ്തികളെ നോക്കിയിരുന്നില്ലേ. അയാളെ ഒരു വിധത്തില്‍ അനുകരിയ്ക്കുകപോലും ചെയ്തു.എതിരാളികളെയും യുദ്ധത്തടവുകാരേയും ഉന്മൂലനം ചെയ്യുന്ന കാര്യത്തില്‍.(അതോ ഹിറ്റ്ലര്‍ സ്റ്റാലിനേയോ) . അവസാനം ഹിറ്റ്ലര്‍ റഷ്യ ആക്രമിച്ചപ്പോഴല്ലേ ലോകകമ്യൂണിസ്റ്റുകാര്‍ക്ക് ഫാസിസം വര്‍ഗ്ഗശത്രുവായി മാറിയത്. ഹിറ്റ്ലര്‍ക്ക് അങ്ങനെയൊരു ദുര്‍ബുദ്ധി തോന്നിയിരുന്നില്ലേല്‍ എന്തായിരുന്നേനേ? വര്‍ക്കേഴ്സ് ഫോറം ഇന്ന് ഹിറ്റ്ലറുടെ ജര്‍മ്മനി സ്റ്റാലിന്‍ ചേരിയോട് ചേര്‍ന്ന് നിന്ന് ലോകമുതലാളിത്തത്തെ തോല്‍പ്പിച്ച വീരകഥ എഴുതിയേനേ???
    പിന്നെ ഫാസിസ്റ്റിനെ വിശുദ്ധനാക്കിയ പോപ്പെന്താ വ്യത്യസ്തനാവുന്നത്?

    മദര്‍ തേരസ അവര്‍ക്കു കഴിയുന്ന രീതിയില്‍ ചെറുതെങ്കിലും നാലുപേരെയെങ്കില്‍ നാലുപേരെ ചികിത്സിച്ചു.നൂറുപേരെയെന്ന് കള്ളം പറഞ്ഞിട്ടുണ്ടെന്ന് നിങ്ങള്‍ പറയുന്നു. നിങ്ങളിപ്പോ എന്തു ചെയ്യുന്നു?(വ്യക്തിപരമായല്ല) ഒരാളെ കയ്യൊന്ന് പിടിച്ച് പൊക്കിയിട്ട് പോരേ ഗീര്‍വാണവും എതിര്‍പ്പും ഒക്കെ.

    തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജിലും ജനറല്‍ ആശുപത്രിയിലും എത്രയോ പേര്‍ തറയിലും പായപോലുമില്ലാതെ കിടക്കുന്നു. മാറിമാറി വരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പണവും ആള്‍ബലവും ഉണ്ടായിട്ടും എന്ത് ചെയ്തു. ജീവനില്‍ കൊതിയുള്ളവര്‍ക്ക് നാണം കെട്ടെങ്കിലും(അതേ നാണം കെട്ടെങ്കിലും..നട്ടെല്ലോ സാമാനമോ ഒക്കെ ഊരിവച്ചെന്നോ പല തന്തയ്ക്കുണ്ടായവനെന്നോ തെണ്ടിയെന്നോ പോഴനെന്നോ ആരെങ്കിലും പറഞ്ഞോട്ടേ..മാറാരോഗം വന്ന് ചാവാന്‍ പോയാല്‍ കാശില്ലേല്‍ മുട്ടു വിറയ്ക്കും.ധൈര്യം എങ്ങോട്ടോ പോവും.) ആരെയെങ്കിലും അച്ചാന്നോ അമ്മേന്നോ ഒക്കെ വിളിച്ചെങ്കിലും രോഗം വന്നാല്‍ ഓടിച്ചെല്ലാന്‍ അമൃതയോ സായിയോ ഒക്കെയുണ്ട്. നിങ്ങള്‍ കമ്യൂണിസ്റ്റൂകാര്‍ എന്തു ചെയ്തു ഇതുവരെ.?

    (ഡീ വൈ എഫ് ഐ യില്‍ ചോരനീരാക്കുന്ന സമയത്ത് ലുക്കേമിയ വന്ന എന്റെ പെങ്ങ‍ക്ക് എന്നും ച്ചിരി രക്തത്തിനു വേണ്ടി ഒരു സുഹൃത്ത് ഞങ്ങളുടെ എല്‍ സീ സെക്രട്ടറിയുടെ സഗാവ് ഉണ്ണികൃഷ്ണന്റെ കത്തുമായി ഏ കേ ജീ സെന്ററിലും സ്റ്റുഡന്‍സ് സെന്ററിലും കേറി നെരങ്ങി നെരങ്ങിയ കഥ ഓര്‍ക്കും ചിലപ്പോള്‍. പറഞ്ഞ അവനും കേട്ട ഞാനും ഇന്നും കരയും..കോപ്പ്..ഫാസിസ്റ്റ് മൂരാച്ചി സായിക്കാരാണ് പിന്നെ ആര്‍ സീ സീല്‍ വന്ന് എന്നും രക്തം തന്നുകൊണ്ടിരുന്നത്.സായി മാത്രമല്ല ക്രൈസ്തവ,മുസ്ലീം, ഹിന്ദു, മറ്റ് മത, ചാരിറ്റി സംഘടനകളൊക്കെ പല വഴിയ്ക്കും അത്തരം സഹായവുമായി മെഡിയ്ക്കല്‍ കോളെജുകളും ആശുപത്രികളും കയറിയിറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.കേന്ദ്രീകൃതമായ രീതിയില്‍ ഏത് കമ്യൂണിസ്റ്റ് യുവജന സംഘടന അത് ചെയ്യുന്നു.???)

    നാട്ടില്‍ ഞാന്‍ ഡീ വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി.ഡീ വൈ എഫ് ഐ യുടെ മെമ്പര്‍ഷിപ്പ് തെണ്ടല്‍ വരുന്നു. ഒരുരൂപാ മെമ്പര്‍ഷിപ്പിനെ കുറ്റി തരും കാണുന്ന എല്ലാവനും കീറി പേരെഴുതി കൊടുക്കും.ഒരു രൂപാ ആരും തരില്ല ഏതെങ്കിലും കച്ചവടക്കാരനേയോ, മണലുവാരലുകാരനേയോ കണ്ട് പത്തും നൂറും വച്ച് ഗുണ്ടാപ്പിരിവ് വാങ്ങിച്ച് മുന്നൂറെണ്ണം തെകച്ചെന്നും പറഞ്ഞ് കുറ്റി കൊടുക്കും. അതന്നെ പരിപാടി എല്ലാ വര്‍ഷവും. നാട്ടിലെങ്ങും പൊരിഞ്ഞ മഴ. എലിപ്പനി വന്ന് മാളൊരെല്ലാം ചത്തുകൊണ്ടിരിയ്ക്കുന്നു. എന്തായാലും കണ്ട വീട്ടിലെല്ലാം നടന്ന് തള്ളണം.കാശുകിട്ടിയില്ലേലും പേരും നാളുമെഴുതി രശീതെഴുതിക്കൊടുക്കണമല്ലോ യുവാക്കള്‍ക്ക്. എങ്കില്‍പ്പിന്നെ നടക്കുന്നതിന്റെ കൂട്ടത്തില്‍ നല്ലൊരു കാര്യം ചെയ്തുകളയാം എന്ന് ഞങ്ങളില്‍ ചിലര്‍ക്കു തോന്നി. നാട്ടില്‍ അമ്പതു ശതമാനം ആണുങ്ങളും മണലുവാരലുകാരാണ്. തുറന്നിട്ട ജലാശയങ്ങളില്‍ പണിയെടുക്കുന്നവര്‍. പെണ്ണുങ്ങളും കൂടുതലും ഓല അഴുക്കല്‍, കുളി ഒക്കെയായി കെട്ടിക്കിടക്കുന്ന കട്ടക്കളാത്തിലെ വെള്ളം ഉപയോഗിയ്ക്കുന്നവര്‍.എലിപ്പനിയ്ക്കെതിരേ ബോധവല്‍ക്കരണവുമായി മെമ്പര്‍ഷിപ്പ് വാരം ആഘോഷിയ്ക്കാം എന്ന് തീരുമാനിച്ചു. കയ്യിലിരുന്ന കാശുകൊണ്ട് എലിപ്പനിയ്ക്കെതിരേ ഒരു ലഘുലേഖ ഡീ വൈ എഫ് ഐ യുടെ പേരില്‍ അച്ചടിപ്പിച്ചു.(ജോലിയില്ലാത്തവനും കല്ലുവെട്ടുകാരനും ഒക്കെ വൈകിട്ട് നാലു പൂശാന്‍ വച്ചിരുന്ന കാശുതന്നെ). ഓരോ വീട്ടിലും നാപ്പത് വയസ്സില്‍ കുറയാത്തയാളുടെ പേരു നോക്കി രശീത് കീരിക്കൊടുക്കുന്നതിന്റെ സൈഡുവാരം ഒരു കെറു പ്രസംഗവും ഉണ്ടാകും . എലിപ്പനി എന്താണ്. എന്തുചെയ്യണം? എന്നൊക്കെ. ജനങ്ങള്‍‍ക്കും സന്തോഷം. ഞങ്ങള്‍ക്കും സന്തോഷം. ആദ്യമായി നാട്ടുകാര്‍ ചായയൊക്കെ തന്നു. ഇവന്മാര്‍ വെറും പോഴന്മാരല്ല എന്ന് അവര്‍ പറഞ്ഞു. ഒരു വലിയ ബോര്‍ഡ് ഒക്കെ ബോര്‍ഡെഴുതുന്ന ബിജു ഒരു ചായ മാത്രം പറ്റി എഴുതിത്തന്നു. ലഖുലേഖയുടേ ബോര്‍ഡ് പതിപ്പ്. അത് ചന്തയില്‍ സ്ഥാപിച്ചു.ഒരു പ്രാദേശിക കുട്ടിലേഖകന്‍ വാര്‍ത്ത ഏതോ പത്രത്തിന്റെ ഒരു കുഞ്ഞ് കോളത്തിലിടുകയും ചെയ്തു. സന്തോഷം.

    അതുവഴി യാത്ര ചെയ്യുമ്പോ ആ ബോര്‍ഡ് കണ്ടിട്ടാവണം അന്ന് കൊല്ലം ജില്ലാ സെക്രട്ടറി (ഇപ്പൊ അങ്ങ് സംസ്സ്ഥാന കേന്ദ്രം വരെയെത്തിനില്‍ക്കുന്ന ഒരു സ്ഗാവാണ്) ഞങ്ങളുടെ വില്ലേജ് സെക്രട്ടറിയെ കണ്ടപ്പോള്‍ ചോദിച്ചത്രേ..മെമ്പര്‍ഷിപ്പ് വിതരണം പോലെ ഒരു വമ്പന്‍ ക്യാമ്പേന്‍ നടക്കുന്ന സമയത്ത് ആരോട് ചോദിച്ചിട്ടാണ് ഇവന്മാര്‍ ഈ ക്യാമ്പേന്‍ നടത്തിയതെന്ന്..

    വ്യവസ്ഥിതി മാറ്റം.

    ReplyDelete
  9. Ambi,
    ചുണ്ടില്‍ ചൊറിഞ്ഞു വന്നിരുന്ന കാര്യങ്ങള്‍ ഇത്ര വിശദമായ ഇവിടെ എഴുതിയതിന്ന് നന്ദി!

    ലെനിന്‍/സ്റ്റാലിന്‍ മുതല്‍ കിം ജോംഗ് ഇല്‍ വരെയുള്ള ഏകാധിപതികള്‍ക്ക് സ്വന്തം നാട്ടുകാരെയും, തക്കം കിട്ടിയാല്‍ അയല്‍‌രാജ്യക്കാരെയും, കൊല്ലാനും പട്ടിണിക്കിടാനുമുള്ള ലൈസന്‍‌സല്ലേ ഇതുവരെ നമുക്കറിയാവുന്ന കമ്യൂണിസത്തിന്റെ പ്രായോഗികവശം. ഏതു സംഘടിതമതത്തേക്കാളും സാമ്രാജ്യത്തേക്കാളും മനുഷ്യരെ ഉന്മൂലനം ചെയ്തിട്ടുണ്ടാവുക കമ്യൂണിസ്റ്റുകാരാണ്. അതിന്റെയൊക്കെ ഓമനപ്പേര്‍ വ്യവസ്ഥിതി മാറ്റമെന്നും.

    ഷാജി,അനോനി ആന്റണി,
    മദര്‍ തെരേസ/അമൃതാനന്ദമയി/സായിബാബ തുടങ്ങിയവര്‍ ‘പാച്ചു വര്‍ക്ക്’കാര്‍ ആയിരിക്കാം. കുറച്ചുപേര്‍ അതുകൊണ്ട് രക്ഷപ്പെട്ടുപോകുന്നതുകൊണ്ട് എന്താണ് കുഴപ്പം? സമൂഹത്തെ മൊത്തം മാറ്റി മറിയ്ക്കാന്‍ ശ്രമിക്കുന്നവരെ അവര്‍ തടുക്കുന്നില്ലല്ലോ. അവര്‍ ഉണ്ടാക്കുന്ന സമ്പത്തില്‍ നിന്ന് കുറച്ചെടുത്ത് ആവശ്യക്കാരെ സഹായിക്കുന്നു. കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ ഉണ്ടാക്കികൂട്ടുന്ന സമ്പത്തുകൊണ്ട് എന്താണ് അവര്‍ അവസാനം ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?

    സാമൂഹികപ്രവര്ത്തകരെന്ന നിലയില്‍ “ജീവിച്ചിരിക്കുന്ന ദൈവ“ങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടതു തന്നെ. പക്ഷേ, കമ്യൂണിസ്റ്റ് സഹയാത്രികര്‍ അവരെ വിമര്ശിക്കാന്‍ വേണ്ടി എടുത്തുകാണിക്കുന്ന കാര്യങ്ങള്‍ക്ക് (ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങളെപ്പോലെയുള്ളവ) പ്രചരണത്തിന്റെ വിലയേ (propagandist) ഞാന്‍ കാണുന്നുള്ളൂ.

    ReplyDelete
  10. സാമൂഹികപ്രവര്ത്തകരെന്ന നിലയില്‍ “ജീവിച്ചിരിക്കുന്ന ദൈവ“ങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടതു തന്നെ എന്ന് ടി.കെ പറഞ്ഞത് തന്നെയാണ് ഞാന്‍ പറഞ്ഞതിലും ഉള്ളത്. പല രീതിയിലും അത് വിലയിരുത്തപ്പെടാം. അതിലെ ഒരു കാഴ്ചപ്പാട് എനിക്കറിയാവുന്നത് പോലെ വിശദീകരിച്ചു. ആ കാഴ്ചപ്പാട് തെറ്റാണെന്നും കമ്മ്യൂണിസ്റ്റുകാരൊക്കെ കൂട്ടക്കൊലപാതകികളാണെന്നും, വ്യവസ്ഥിതിയൊന്നും മാറ്റില്ലെന്നോ മാറ്റിയാല്‍ തന്നെ കൊള്ളുകയില്ലെന്നോ പറയാനും വിശ്വസിക്കാനും ഉള്ള സ്വാതന്ത്യം നിങ്ങള്‍ക്കുണ്ട്..അതെന്റെ വിഷയമല്ല. പക്ഷെ കാഴ്ചപ്പാട് വിശദീകരിക്കാനുള്ള എന്റെ സ്വാതന്ത്യത്തെ പുച്ഛിക്കരുത്. :(

    എന്തുകൊണ്ട് മാധ്യമങ്ങള്‍ അവരെപ്പോലുള്ളവരെ സംരക്ഷിക്കുന്നു എന്നും വലിയവന്മാരുടെ ഓമനകളായി അവരെന്തുകൊണ്ട് നിലനില്‍ക്കുന്നു എന്നും മുന്‍‌വിധികള്‍ മാറ്റിവെച്ച് ആലോചിക്കുക. സംഭവം പിടികിട്ടും. അവര്‍ സമ്പാദിക്കുന്ന പൈസ കുറച്ചെടുത്ത് ചിലവാക്കുന്നു? നല്ല തമാശയായിരിക്കും സമ്പാദിക്കുന്നതിന്റെ കഥയൊക്കെ. ജീവകാരുണ്യപ്രവര്‍ത്തനം ഇല്ലാതെ ഇവര്‍ക്ക് നിലനില്‍ക്കാനാവില്ല എന്നും മനസ്സിലാക്കുക. അവരുടെ പ്രവര്‍ത്തനത്തിലെ ജീവകാരുണ്യത്തിന്റെ വശത്തെ എതിര്‍ക്കുന്നില്ല എന്ന് എന്റെ കമന്റില്‍ തന്നെ ഉണ്ടല്ലോ. സര്‍ക്കാരിനു നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ തുക ദുരിതാശ്വാസത്തിനായി അവര്‍ ചിലവഴിക്കുന്നതായി വാര്‍ത്ത വരുമ്പോള്‍ ആ പൈസ എവിടെ നിന്ന് ആരുടേത് എന്ന ചോദ്യം ഉയരും. അതിലൊന്നും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യവുമില്ല.

    അവര്‍ സമൂഹത്തെ മാറ്റിമറിക്കാന്‍ നോക്കുന്നവരെ തടയുന്നില്ല എന്നതും ഒറ്റ നോട്ടത്തിലെ ശരി ആകുന്നുള്ളൂ. മുകളില്‍ പറഞ്ഞ വ്യൂ പോയിന്റിലൂടെ നോക്കുമ്പോള്‍, അങ്ങിനെയുള്ള പ്രവര്‍ത്തനത്തില്‍ ഓരോരുത്തരും പങ്കാളികളാകണം. അതില്‍ പങ്കെടുക്കാതിരിക്കുകയോ അത്തരത്തിലുള്ള പ്രവര്‍ത്തനത്തിനു പിന്തുണ നല്‍കാതിരിക്കുകയോ ചെയ്യുന്നതും മാറ്റത്തെ തടയലാണ്. നോക്കിയാല്‍ കാണാം അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും അവരെപ്പോലുള്ളവരുടെ പിന്‍‌തുണ ഉണ്ടാകാറില്ല. മറിച്ച് അതിനെതിരായ കാര്യങ്ങള്‍ക്ക് അവരെപ്പോലുള്ളവരുടെ പിന്‍‌തുണയും ഉണ്ടാകും. അത് ആരെ സഹായിക്കും എന്ന് ആലോചിച്ചാല്‍ മതി.

    എനിക്ക് ഭിക്ഷ കൊടുക്കാന്‍ പിച്ചക്കാരന്‍ എന്നുമുണ്ടായിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നവനാണ് ഞാന്‍ എങ്കില്‍ എന്നെ വകക്ക് കൊള്ളുമോ? :)

    ReplyDelete
  11. >>ഇരുവരും മാന്ത്രിക ശക്തിയുള്ളവരെന്ന് >>വിശ്വസിക്കപ്പെട്ടിരുന്നു

    ഇത് സഭയുടേയും വിശ്വാസികളുടേയും കാഴ്ചപ്പാടാണ്. മദര്‍ തെരേസ ജീവിച്ചിരിക്കൂമ്പോള്‍ അങ്ങിനെയൊരു ശക്തിയും ഉണ്ടായിരുന്നതായി അവരോ അല്ലെങ്കില്‍ ആരും അവകാശപ്പെട്ടിട്ടില്ല. ലിവിങ്ങ് സെയിന്റ് എന്നാണ് പറഞ്ഞ് കൊണ്ടിരുന്നത് അവരെക്കുറിച്ച്.

    വിദേശ ഫണ്ടും കോടികളുടെ ബാങ്ക് ബാലന്‍സും ഉള്ളത് ചാരിറ്റിക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് ഫണ്ട് വരുന്നത് നിയമവിരുദ്ധമായി തെറ്റല്ലാത്തതുകൊണ്ടാണ്. മദര്‍ തെരേസ മിഷന്‍ ഇന്നു വരെ ചാരിറ്റിക്കായിട്ട് CRY യോ റെഡ്ക്രോസോ പോലുള്ള സംഘടനകള്‍ പോലെ ഒരു പരസ്യമോ അല്ലെങ്കില്‍ അങ്ങിനെ ഒരു ആഡ്വേര്‍ട്ടൈസിങ്ങോ നടത്തിയിട്ടില്ല. അവര്‍ക്ക് ചാരിറ്റി എന്ന പേരില്‍ ഓവര്‍ഹെഡ് ചിലവുകള്‍ ഇല്ല. ചാരിറ്റി വിറ്റ് കാശാക്കിയിരുന്നില്ല. കുട്ടികളുടെ മുഖം കാണിച്ച് കലണ്ടര്‍ ഇറക്കിയും മറ്റും ചാരിറ്റിക്ക് പൈസ വാങ്ങില്ലെന്ന് മദറിനു നിര്‍ബന്ധമുണ്ടായിരുന്നു. കൈ നീട്ടുകയില്ലായെന്ന് തന്നെ. മഠത്തിലെ കന്യാസ്ത്രീകള്‍ ഭിക്ഷ യാചിച്ചാണ് തുടക്കത്തില്‍ പലപ്പോഴും കാര്യങ്ങള്‍ നടത്തിക്കൊണ്ടിരുന്നത് അവിടെയുള്ളവര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

    പിന്നീട് മിഷന്‍ വളരുകയും അവര്‍ ഒരു വിദേശ വനിത ആയതുകൊണ്ടും ക്രിസ്ത്യന്‍ മിഷണറി ആയിരുന്നതുകൊണ്ടും ബാബാ ആംതേക്കാളും റീച്ചും പോപ്പുലാരിറ്റിയും ഉണ്ടായിരുന്നു. മാത്രമല്ല ഇന്ത്യയില്‍ മാത്രമല്ല മിഷണറീസ് ഓഫ് ചാരിറ്റിയുള്ളതും.ആഫ്രിക്ക മുതല്‍ അമേരിക്ക വരെ അവര്‍ക്ക് മിഷണറി പ്രവര്‍ത്തനങ്ങളുണ്ട്.

    അവരുടെ ഒരു മിഷനിലുംആരും ആഡംഭരമായ ജീവിതം ആരും നയിച്ചിരുന്നില്ല. ഒരു സാധാരണ ചാപ്പലും അതിനോടനുബന്ധിച്ചുള്ള തികച്ചും ലളിതമായ ഒരു കസേരയോ ബെഞ്ചോ ഉള്ള മുറികളും ഒരു ഫാനില്‍ കൂടുതലും ആരും ഉപയോഗിച്ചിരുന്നില്ല. ചാരിറ്റിക്ക് കിട്ടുന്ന പണം ഒട്ടും ദുരുപയോഗിച്ചിരുന്നില്ല. (ക്രിസ്റ്റഫര്‍ ഹിച്ചിന്‍സിനു ഇതൊരു പ്രധാന പരാതി ആയിരുന്നു അദ്ദേഹത്തിന്റെ ബുക്കില്‍. ഇത്രയും പൈസ കിട്ടിയിട്ടും മന:പൂര്‍വ്വം ദരിദ്രജീവിതം നയിക്കുന്നു എന്ന് തന്നെ)

    മിഷനു കിട്ടുന്ന ഫണ്ട് കൈകാര്യം ചെയ്യാന്‍ പോലും വലിയ ഏര്‍പ്പാടുകളില്ല. തിരിച്ച് കലണ്ടറോ അല്ലെങ്കില്‍ പിന്നീട് ഓര്‍മ്മപ്പെടുത്താനുള്ള ബെല്ലോ ലീഫ് ലെറ്റോ അങ്ങിനെ പൊതുവേ ചാരിറ്റികള്‍ ബിസിനസ്സ് ആവുമ്പോള്‍ നടത്തുന്ന സംഭവമോ ഒന്നുമില്ല. വെറുതെ ചെറിയ ഒരു റെസീപ്റ്റാണ് തരുക , വേണമെങ്കില്‍ ഒരു പ്രാര്‍ത്ഥനയും.

    പൈസ കൊടുത്ത് അഡ്മിഷന്‍ കിട്ടുന്ന സ്കൂളോ കോളേജോ ആശുപത്രികളോ ഒന്നും മിഷണറീസ് ഓഫ് ചാരിറ്റിക്കില്ല. അത് തന്നെ ഒരു പ്രധാന വ്യത്യാസം ആണ്. ചാരിറ്റിക്ക് കിട്ടുന്ന കാശ് കൊണ്ട് ഇതൊക്കെ വേണമെങ്കില്‍ തുടങ്ങമായിരുന്നു. മുഴുവന്‍ പണമും ചാരിറ്റിക്ക് വേണ്ടി തന്നെയാണ് അത് ചിലവാക്കിയത്.

    മദര്‍ തെരേസ ഒരു ക്രിസ്ത്യന്‍ മിഷണറിയാണ്, ക്രിസ്തുമതത്തില്‍ മാത്രം വിശ്വസിച്ചിരുന്നവരാണ്, ക്രിസ്തുവില്ലെങ്കില്‍ ജീവിതമില്ല എന്ന് കരുതിയിരുന്നവരാ‍ണ്. ഇതില്‍ നിന്നു അഡോപ്ഷന്‍ പോലുള്ള തീരുമാനങ്ങള്‍ സ്വാധീനിക്കപ്പെട്ടേക്കാം. കല്ല്യാണം കഴിക്കാത്തവര്‍ക്കോ ഗേ കപ്പിള്‍സിനോ കുട്ടികളെ കൊടുക്കില്ലാന്നും മറ്റും മതസ്വാധീനമില്ലാത്ത നിരവധി ഓര്‍‌ഫനേജുകള്‍ക്കുണ്ട്. അതുപോലെ നിയമങ്ങള്‍ വെക്കാന്‍ ഓരോ ഓര്‍ഫനേജിനും ഉണ്ടാവും. തെരുവില്‍ കണ്ടെടുക്കുന്ന കുട്ടികളെ
    പിന്നെ എന്തു ചെയ്യണം? പാര്‍ട്ടി ഓഫീസില്‍ കൊണ്ടേല്‍പ്പിക്കണമോ?

    സിസ്റ്റര്‍ ആഗ്ന്‍സ് ചാരിറ്റി തുടങ്ങുമ്പോള്‍ എല്ലാത്തരം രോഗികള്‍ക്കിടയിലും പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണല്ലോ ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞത്. അവര്‍ മദറാ‍യപ്പോള്‍ അവരുടെ ആരോഗ്യം നോക്കേണ്ടത് അവരെ ജീവിപ്പിച്ചിരുത്തേണ്ടതും ഒരു കടമയാണ്. അല്ലാതെ
    ഓരോ രോഗികളേയും അവര്‍ തന്നെ ശുശ്രൂഷിക്കാന്‍ പിന്നീട് കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് സ്കൂട്ടായി എന്നെല്ലാം പറയുന്നത് എങ്ങിനെയാണാവോ. അല്ലാതെ മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മുഴുവന്‍ വാതിലുകള്‍ അടച്ചിരുന്നുവോ? ഇത് വെറും കന്യാസ്ത്രീകളാണ്, അല്ലാതെ വലിയ ഓര്‍ഗനൈസേഷന്‍ വിങ്ങല്ല.
    അവര്‍ക്ക് അതിന്റേതായ പരിമിതകളുമുണ്ട്.

    >>ജീവകാരുണ്യപ്രവര്‍ത്തനം ഇല്ലാതെ ഇവര്‍ക്ക് >>നിലനില്‍ക്കാനാവില്ല എന്നും മനസ്സിലാക്കുക

    ഇത് വളരെ ശരിയാണ്. ജീവിതം തന്നെ മറ്റുള്ളവരെ സേവിക്കാന്‍ ഉഴിഞ്ഞു വെക്കുന്നവരാണിവര്‍. എല്ലാവര്‍ക്കും ആവശ്യത്തിനു ആഹാരം ഉണ്ടാവുമ്പോഴും തെരുവില്‍ കിടന്ന് ചാവാതെ ഇരിക്കുമ്പോഴും നമുക്ക് ഇവരെയെല്ലാം പിടിച്ച് ജയിലില്‍ ഇടാം.

    മദര്‍ തെരേസ നല്ല നിലയില്‍ കഴിയുന്ന കൊല്‍ക്കൊത്താക്കാരെ തെരുവിലേയ്ക്ക് വലിച്ചിഴച്ച് ആളുകളെ അവരുടെ ആശ്രമത്തില്‍ ചേര്‍ക്കുകയാണല്ലോ!

    ReplyDelete
  12. കപടസ്വാമിമാരും ആള്‍ദൈവങ്ങളുമുള്ള ഇന്ന് ഈ ലേഖനം പ്രസക്തം. പക്ഷേ മദര്‍ തെരേസയെ ഈ ഗണത്തില്‍ നിന്നും ഒഴിവാക്കാനുള്ള സന്‍മനസ്സുണ്ടാകണം. ഈ ലേഖനമെഴുതിയ മൈക്കിള്‍ പേരെന്റി 1950 കളിലെ ഇന്ത്യയെ കണ്ടിട്ടുണ്ടായിരുന്നോ? കുഷ്ഠം പിടിച്ച കല്‍ക്കട്ടാ തെരുവുകളുടെ ദുര്‍ഗന്ധമറിഞ്ഞിരുന്നോ? പിന്നാമ്പുറ കഥകള്‍ വായിക്കാനവസരമുണ്ടാകിയതു പ്രശംസനീയം. അത്‌ ഇംഗ്ലീഷുകാര്‍ക്കു ആകാം. നമ്മള്‍ ഇന്ത്യക്കാര്‍ അതിനെ അത്രക്കങ്ങു നെഞ്ചിലേറ്റണോ? മദര്‍ തെരേസ ഇന്ത്യയിലെ അന്നത്തെ പാവങ്ങളോട്‌ കണിച്ച ദയാവായ്പ്പിന്‌ നമ്മള്‍ എല്ലാം ഇന്നും അവരോട്‌ കടപ്പെട്ടവരാണ്‌.

    മദര്‍ കല്‍ക്കട്ടയിലെ തെരുവുകളില്‍ അത്താഴപ്പട്ടിണിക്കാര്‍ക്കു കഞ്ഞി വിളമ്പുമ്പോള്‍ അന്നത്തെ നമ്മുടെ സ്വന്തം ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റു എന്തുചെയ്യുകയായിരുന്നു? അയാള്‍ അന്നു പഞ്ചനക്ഷത്ര ഫസിലിറ്റീസ്‌ ആസ്വദിച്ചതിനെക്കാണാതെ, അവിടെയും ഇവിടെയും നടന്നും, ഇരന്നും (ഇരക്കുമ്പോള്‍ പണക്കാരനോടല്ലേ ഇരക്കാന്‍ പറ്റൂ) പാവങ്ങള്‍ക്കു ആവുന്ന രീതിയില്‍ സഹായമെത്തിച്ചതിന്റെ പിന്നിലെ ലക്ഷ്യശുദ്ധി കാണാതെ, അതിന്റെ മാര്‍ഗ്ഗങ്ങളിലെ ദുരൂഹത തേടുന്നതു നന്മയാണോ? ആകാം... പക്ഷേ നമ്മുടെ കൈകള്‍ വളരെ ശുദ്ധമാണെങ്കില്‍ മാത്രമായിരിക്കണമത്‌. നമ്മള്‍ എവിടെയായിരുന്നു..എങ്ങനെയായിരുന്നു അന്ന്‌ ?

    നമ്മള്‍ മലയാളികള്‍ക്ക്‌ ഇതൊക്കെ ഏറ്റുപിടിക്കാന്‍ എന്നും ഇഷ്ടം തന്നെയാണ്‌...കാരണം കടലു കണ്ട മലയാളി എന്നു കേട്ടിട്ടില്ലേ. കടല്‍ ഇത്ര പോര, ഇത്തിരികൂടി വലുതാകാമായിരുന്നു, മാത്രമല്ല, വെള്ളത്തിനു ഉപ്പുരസവുമുണ്ട്‌..

    എന്നാല്‍ ഒരു കാര്യം കൂടി..(ഈ കാര്യം ഇന്നത്തെ ആള്‍ദൈവങ്ങള്‍ക്കു ബാധകമല്ല കെട്ടോ..ഇവരുടെയൊക്കെ പിന്നാമ്പുറക്കഥകള്‍ പുറത്തു വരിക തന്നെ വേണം..പക്ഷേ മദര്‍ ഒരിക്കലും ഒരു ആള്‍ദൈവമായിരുന്നില്ല, അങ്ങനെ ഒരു സൂചനപോലും നല്‍കിയിരുന്നുമില്ല,,അവര്‍ ഒരു സാമൂഹ്യസേവിക മാത്രമായിരുന്നു.. അവര്‍ കാലത്തിന്റെ ഒരു ആവശ്യം കൂടിയായിരുന്നു...)

    ReplyDelete
  13. അംബി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാനായാല്‍ മാത്രം ഇനിയൊരു കമന്റ്.

    ReplyDelete
  14. മദര്‍ തെരേസയെപ്പറ്റി ഇഞ്ചിയും ഗുരുജിയും പറഞ്ഞതു തന്നെ. വാഴ്‌ത്തപ്പെടലിന്റേയോ വത്തിക്കാന്റേയോ രാഷ്ട്രീയം എടുത്തു കാട്ടാന്‍ അവസാനത്തെ ഉദാഹരണമായിരിക്കണം മദര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. സെ‌യ്‌ന്റ് എന്ന് വിളിക്കാന്‍ അര്‍ഹതയുള്ള വേറാരും ജനിച്ചിരിക്കില്ല ഇരുപതാം നൂറ്റാണ്ടില്‍.

    മദര്‍ തെരേസക്ക് പണം ലഭിച്ചിരുന്നതിനെപ്പറ്റി വായിച്ചു കേട്ട വേറൊരു കാര്യം.

    എണ്‍പതുകളുടെ തുടക്കത്തിലെപ്പോഴോ അമ്മയെ സന്ദര്‍ശിച്ചൊരു പാശ്ചാത്യന്‍, അന്ന് മദര്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതിനെപ്പറ്റി ആരാഞ്ഞുവത്രേ. അന്ന് വെള്ളിയാഴ്ചയാണെന്നും, ആ ദിവസങ്ങളില്‍ ഉപവിയുടെ സഹോദരിമാര്‍ ഉപവാസത്തിലാണെന്നും മദര്‍ മറുപടി പറഞ്ഞു. അങ്ങിനെ ഭക്ഷണം കഴിക്കാതെധികം ശേഖരിക്കുന്ന പൈസ സാമൂഹ്യപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കാറുണ്ടെന്നും അവര്‍ അദ്ദേഹത്തോട് പറഞ്ഞു. മടങ്ങിപ്പോയ പാശ്ചാത്യനെപ്പറ്റി പിന്നീട് കുറേക്കാലത്തേക്ക് വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് പത്തോളം വര്‍ഷം കഴിഞ്ഞ് അമ്മക്ക് നല്ലൊരു തുക സംഭാവന കിട്ടിയത്രേ. ആ പാശ്ചാത്യ മനുഷ്യ സ്നേഹി, ഈ വിവരം തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും കര്‍ണ്ണാകര്‍ണ്ണയാ പ്രചരിപ്പിച്ച്, അങ്ങിനെ വലിയൊരു കമ്മ്യൂണിറ്റി ആഴ്ചയിലൊരിക്കല്‍ ഉപവാസമിരുന്ന് പത്ത് കൊല്ലത്തില്‍ സംഭരിച്ച തുകയായിരുന്നത്രേ അത്. ആ പൈസ കൊണ്ടാണ്‌ അമ്മ, മനോവിഭ്രാന്തിയുള്ള സ്ത്രീകള്‍ക്കായി നടത്തുന്ന സ്ഥാപനത്തില്‍ ഒരു നില കൂടി പണിഞ്ഞതെന്നും അങ്ങോട്ട് വേറെ കുറേ സ്ത്രീകളെക്കൂടി തമസിപ്പിക്കാന്‍ ആയതെന്നുമായിരുന്നു അത്.

    ഇനി ഓ.ടോ:

    ഈ പേറ്റന്റി കമ്മ്യൂണിസ്റ്റുകാരനാണോ? അതോ വര്‍ക്കേഴ്സ് ഫോറത്തിന്റെ ബ്ലോഗില്‍ ഈ പോസ്റ്റ് വന്നതു കൊണ്ടാണോ കമന്റുകള്‍ കൂടുതലും ആന്റി കമ്മ്യൂണിസ്റ്റ് ചുവയുള്ളതായത്? ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എന്നെങ്കിലും മദറിനേയോ ഉപവിയുടെ സഹോദരിമാരെയോ എതിര്‍ത്ത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ദശാബ്ദങ്ങളായി കൊല്‍ക്കൊത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയിരുന്ന് മദര്‍ എന്നെങ്കിലും അവിടെ എത്രയോ കാലമായി ഭരിക്കുന്ന സര്‍ക്കാരിനെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെക്കുറിച്ചോ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? മദറിന്റെ മരണത്തിനു ശേഷം പോലും, കൊല്‍ക്കൊത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി അവിടന്ന് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടോ? കൊല്‍ക്കൊത്തയുടെ ഹൃദയഭാഗത്ത് മിഷനറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തിക്കുന്ന സ്ഥലവും, അതിന്റെ പ്രധാന കെട്ടിടവും ജ്യോതിബസു സര്‍ക്കാര്‍ വെറുതെ കൊടുത്തതാണ്‌ എന്നറിയാമോ? സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയാതിരുന്ന പല സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും (ഉദാഹരണമായി കല്‍ക്കട്ടയിലെ ജയിലുകളില്‍ നിന്ന് വിമോചിതരായ സ്ത്രീ അന്തേവാസികളുടെ പുനരധിവാസം) അദ്ദേഹം ഓടിയെത്തിയിരുന്നത് മദറിന്റെ അടുത്തായിരുന്നെന്ന് വായിച്ചിട്ടുണ്ടോ? മദര്‍ തെരേസ ജ്യോതിബസുവിനെ സംബോധന ചെയ്തിരുന്നത് " My Brother" എന്നായിരുന്നുവെന്ന് അറിയാമോ?

    കാവിക്കും, ചുവപ്പിനും മദറിനെപ്പറ്റി ഒരേ അഭിപ്രായമാണ്‌ എന്ന പരാമര്‍ശം കണ്ട് എഴുതിപ്പോയതാണ്‌. കമ്മ്യൂണിസ്റ്റ് വിരോധം വരുമ്പോള്‍ എത്ര സ്വാഭാവികമായും എളുപ്പത്തിലുമാണ്‌ ഒറ്റ ശ്വാസത്തില്‍ മദര്‍ തെരേസ / അമൃതാനന്ദ മയി / സായിബാബ എന്ന് പറയാന്‍ പറ്റുന്നതെന്ന് ശ്രദ്ധിക്കൂ. അന്ധമായ വിരോധം കൊണ്ട് ശരിയായ പ്രയോജനം കിട്ടുക കള്ളനാണയങ്ങള്‍ക്കാണ്‌.

    അം‌ബീ, നിങ്ങള്‍ പറഞ്ഞ കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. പക്ഷേ ഒരു കാര്യമുണ്ട്. അം‌ബിക്ക് ഒരുപക്ഷേ ഒറ്റക്ക് ചെയ്യാന്‍ കഴിയാതിരുന്ന ഒരു കാര്യം (എലിപ്പനി ബോധവത്‌കരണം) നടത്താന്‍ കഴിഞ്ഞത് ഡിഫിയുടെ പ്ലാറ്റ്ഫോം ഉണ്ടായിരുന്നത് കൊണ്ടാണ്‌. അങ്ങിനെ ചില നല്ല കാര്യങ്ങള്‍ ചെയ്യാനായി ആയിരക്കണക്കിന്‌ ചെറുപ്പക്കാര്‍ ഇപ്പോഴും ഡിഫിയുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടാവും. (ഡിഫിയുടെ മാത്രമല്ല, മറ്റ് യുവജന സംഘടനകളുടേയും). എല്ലാ സംഘടനകളിലും തൊരപ്പന്മാര്‍ കാണും. ചിലര്‍ രാഷ്ട്രീയത്തില്‍ വരുന്നത് സാമൂഹ്യ പ്രവര്‍ത്തനം നടത്താനാണ്‌. മറ്റു ചിലര്‍ക്ക് അത് സംഘടനാ പ്രവര്‍ത്തനം മാത്രമാണ്‌. ഇവര്‍ തമ്മില്‍ ഈഗോ ക്ലാഷുകള്‍ ഉണ്ടാവുക സ്വാഭാവികം മാത്രം. ഇവര്‍ക്ക് അവരവരുടേതായ സ്പേസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നതാണ്‌ നല്ല ഒരു നേതൃത്വത്തിന്റെ ഏറ്റവും വലിയ ഗുണം. എ.കെ.ജിക്കും മറ്റും ശേഷം ഇടതുപക്ഷങ്ങളുടെ ജനങ്ങളിലേക്കുള്ള ഇറങ്ങിച്ചെല്ലല്‍ പടിപടിയായി കുറയുന്നതിന്‌ ഏറ്റവും വലിയ കാരണം അംബിയെപ്പോലുള്ളവരെ നഷ്ടപ്പെടുത്തിയ ഈ നേതൃത്വത്തിന്റെ കഴിവുകേടു തന്നെ.

    ReplyDelete
  15. കണ്ണൂസേ, നന്ദി...ഇത്ര കണ്ട് ആരോഗ്യകരമായ വിമര്‍ശനത്തിനു.....നല്ല അറിവുകള്‍ക്ക്‌

    ReplyDelete
  16. പരിഭാഷയാണ് എന്ന മുങ്കൂര്‍ ജാമ്യം ഉണ്ടെങ്കിലും മൈക്കല്‍ പേരന്റിയോട് പറയാനുള്ളത് -മറ്റുള്ളവരെ പോലെ- ഇവിടെ പറയുന്നു.

    പോസ്റ്റും കമെന്റും കണ്ടപ്പോള്‍ എല്ലാവരും പറയുന്നതില്‍ അല്‍പ്പം കാര്യം ഇല്ലാതില്ല എന്ന് തൊന്നി.(പ്രൊ ആയാലും ആന്റി ആയാലും)

    അംബിയുടെ രോഷത്തില്‍ കഴമ്പുണ്ട്. ഈയടുത്ത് നടന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു “എല്ലാരും പറയുന്നു ഈയിടെ നാം കമ്യൂണിസ്റ്റിനെമാത്രം വിമര്‍ശിക്കുന്നു എന്നാണ് ആരോപണം. അത് ചുമ്മാതെയല്ല വിമര്‍ശിച്ച് നന്നാക്കാം എന്ന് ചെറിയ പ്രതീക്ഷ ഉള്ളത് ആ കൂ‍ട്ടരാണ് അതിനാലാണ് കടുത്ത വിമര്‍ശനം” എന്ന്. ഒന്ന് നോക്കിയാല്‍ അതിലും അല്‍പ്പം കാര്യമുണ്ട്. അതിനാല്‍ അംബിയ്ക്ക്
    അല്‍പ്പം പരുഷമായി തന്നെ വിമര്‍ശിക്കാം.

    മദര്‍ തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ -ഇനിയത് സുതാര്യതാ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തന്നെ- മറ്റ് ജീവിക്കുന്ന ദൈവങ്ങളെ പോലെ അല്ലെന്നാണ് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. അനോണി ആന്റണിയുടെ കമ്പാരിസണ്‍ പെട്ടന്നങ്ങോട്ട് ദഹിക്കുന്നില്ല. ബാബാ ആംതെയെ പോലെ അവര്‍ മതത്തെ കൂട്ട് പിടിക്കാതിരുന്നില്ല, പകര്‍ച്ചവ്യാധികളില്‍ ഇരുവരും ഒഴിഞ്ഞുമാറി എന്നീ വാദങ്ങള്‍ ഒഴികെ.

    മദര്‍ ജീവിക്കുന്ന കാലത്ത് ദൈവമായിരുന്നില്ല.- സെയിന്റ് ഓഫ് ഗട്ടര്‍, മദര്‍ ഒഫ് സ്ലം- എന്നൊക്കെ വിളിക്കുമായിരുന്നെങ്കിലും ദൈവീക പരിവേഷം ഇല്ലായിരുന്നല്ലോ. ഭക്തി അല്ല ബഹുമാനം ആണ് ആളുകള്‍ക്ക് ഉണ്ടായിരുന്നത് എന്നാണ് മനസിലാകുന്നത്. പിന്നെ നിലനില്‍പ്പിനായി അല്‍പ്പം കൃസ്ത്യന്‍ പോളിറ്റിക്സ് -ഒരു പക്ഷേ- അവര്‍ ഉപയോഗിച്ചിരിക്കാം, ഉദ്ദേശശുദ്ധിയെ കരുതി അത് മറക്കാവുന്നതല്ലേ ഉള്ളൂ. അതുകൊണ്ട് തന്നെ കണ്ണൂ‍സ് പറഞ്ഞപോലെ ആ “ജെനറലൈസേഷന്‍ ടെക്നിക്” അല്‍പ്പം പ്രശ്നമുള്ളതാണ്.

    ഓഫ്ടോ
    കണ്ണൂസ്,
    പണ്ട് പഴയ ചുവപ്പന്മാര്‍ മദറിന് സ്ഥലം കൊടുത്തെങ്കില്‍ ഇന്ന് പുതിയ ചുവപ്പന്മാര്‍ അത് തിരിച്ചെടുക്കല്‍ ശ്രമവും ഉണ്ടെന്ന് കേട്ടു.
    http://www.tribuneindia.com/2002/20020527/nation.htm ല്‍ Kolkata, May 26
    The CPM and the Trinamool Congress are now locked in a “controversy”, over setting up of their respective party offices here, which has prompted Ms Mamata Banerjee to demand a CBI probe into the “CPM party building scandal”. The CPM party office, she alleged, was built on Mother Teresa’s land which had been forcibly occupied. എന്ന് ആരോപണം ഉണ്ട്. ശ്രീനിവാസനെ ഡിങ്കന്‍ വീണ്ടും ഓര്‍ക്കുകയാണ്.

    ReplyDelete
  17. ഞാന്‍ നേരില്‍ കണ്ടത്:
    ക്യാമ്പസില്‍ മദര്‍ തെരേസ പ്രസംഗിച്ചു. ചര്‍ച്ചാവേളയില്‍ ഒരു വിദ്യാര്‍ത്ഥി (ജെ. എന്‍. യു. ക്യാമ്പസ് ആണേ) ചോദിച്ചു. വ്യവസ്ഥിതി മാറ്റാന്‍ ശ്രമിയ്ക്കുകയല്ലെ വേണ്ടത്? മദറിന്റെ മറുപടി: തെരുവില്‍ രാത്രിയില്‍ തണുത്തുവിറച്ചു കിടക്കുന്ന വൃദ്ധന്റെ മേല്‍ ഒരു പുതപ്പ് ഇടാനാണ് എനിയ്ക്കു തോന്നുക. വ്യവസ്ഥിതി മാറട്ടെ അപ്പോള്‍ പുതപ്പ് ആരെങ്കിലും കൊണ്ടുവരും എന്നു പറയാന്‍ എനിയ്ക്കു പറ്റില്ല.

    ReplyDelete
  18. പ്രിയപ്പെട്ടവരേ.

    ഒന്നുരണ്ടാഴ്ചമുമ്പ് മലയാളത്തിലെ ഒരു ബ്ലോഗറാണ് മൈക്കള്‍ പേരന്റിയുടെ ലേഖനം ഫോര്‍വേഡ് ചെയ്ത് തന്നത്. പ്രഥമവായനയില്‍ തന്നെ ഇതിന്റെ മലയാളം പരിഭാഷ പോസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന കണ്‍‌ഫ്യൂഷന്‍ ഉണ്ടായി എന്നത് വാസ്തവം. കുറേ ചിന്തകള്‍ക്ക് ശേഷം പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു, താഴെ കൊടുത്തിരിക്കുന്ന മുന്‍‌കൂര്‍ജാമ്യത്തോടെ.

    “ഇത് ഒരു പരിഭാഷയാണ്. മൈക്കള്‍ പേരന്റിയുടെ Mother Teresa, John Paul II, and the Fast-Track Saints എന്ന ലേഖനത്തിന്റെ പരിഭാഷ. പേരന്റിയുടെ വാക്കുകളിലൂടെ കടന്നു പോകുമ്പോള്‍ നമ്മളറിയുന്ന, നമുക്ക് പരിചിതമായ മദറിന്റെ ഒരു ചിത്രമല്ല തെളിഞ്ഞുവരുന്നത്. അതിനാല്‍ തന്നെ ഈ വാങ്‌മയ ചിത്രം പൂര്‍ണ്ണമായും ആധികാരികമാണെന്ന് പറയാനാവുന്നില്ല. എന്തായാലും വിഗ്രഹ ഭഞ്ജനം ഈ പരിഭാഷയുടെ ലക്ഷ്യമല്ല. ഇതിന്റെ ഊന്നല്‍ നാമകരണപ്രക്രിയയുടെ രാഷ്ട്രീയം പുറത്തു കൊണ്ടു വരിക എന്നതാണ്. ” എന്നുവച്ചാല്‍ ഇവിടെ ചില കമന്റുകളിലൂടെ വന്ന വികാരം ഞങ്ങളും പങ്കു വച്ചിരുന്നു എന്നു സാരം.

    എങ്കില്‍ പിന്നെ എന്തുകൊണ്ടാണിത് പോസ്റ്റ് ചെയ്തത്? മൈക്കള്‍ പേരന്റിയെപ്പോലെ ലോകപ്രശസ്തനായ ഒരു എഴുത്തുകാരന്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതുമോ ? ഇതു വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ചില്ലേലും ആര്‍ക്കും അത് പോസ്റ്റ് ചെയ്യാമല്ലോ. ഇങ്ങനെ ഒരു പോസ്റ്റ് വരുകയാണെങ്കില്‍ള്‍ വസ്തുതാപരമായ പിശകുകള്‍ ഇതില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാട്ടാവുന്നതല്ലേ ഉള്ളൂ. അങ്ങനെ മാത്രമല്ലേ പിശകുകള്‍ തിരുത്തപ്പെടുകയുള്ളൂ.ഈ ചിന്തയാണ് പോസ്റ്റിനാധാരം.

    പ്രിയ ടി കെ,

    “കമ്യൂണിസ്റ്റുകാര്‍ക്ക് കല്‍‌ക്കത്തയില്‍ മദര്‍ തെരേസ ആതുരാലയങ്ങള്‍ നടത്തുന്നത് തീരെ ഇഷ്ടമായിരുന്നില്ല. ദരിദ്രരെയും അശരണരെയും രക്ഷിക്കേണ്ടിയിരുന്ന പ്രസ്ഥാനത്തിന് ലക്ഷ്യം തെറ്റിയപ്പോള്‍ ആ വകുപ്പില്‍ എന്തെങ്കിലുമൊക്കെ ചെയ്തിരുന്ന മദര്‍ അവരുടെ കോപത്തിന് ഇരയായില്ലെങ്കിലേ അത്ഭുതമുള്ളൂ.” താങ്കളുടെ ഈ വാദങ്ങള്‍ക്ക് മറുപടിയായി കണ്ണൂസിന്റെ കമന്റ് പര്യാപ്തമാണെന്ന് തോന്നുന്നു.

    ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ..വര്‍ക്കേഴ്‌സ് ഫോറം ചുവപ്പിന്റെ ആധികാരിക വക്താക്കളല്ല. സഹജീവികളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായി കണക്കാക്കാന്‍ ശ്രമിക്കുന്ന കുറച്ചു തൊഴിലാളികള്‍. ഞങ്ങള്‍ക്ക് സ്വാഭാവികമായും ചുവപ്പിനോടും അത്തരം പ്രത്യയശാസ്ത്രങ്ങളോടും പ്രതിപത്തിയുണ്ടെന്നുള്ളത് മറച്ചുവയ്ക്കുന്നില്ല. അത് ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയോടും ലൈനിനോടുമുള്ള താല്‍പ്പര്യമല്ല. ലെഫ്‌റ്റ് ഓഫ് സെന്റര്‍ ആയ എല്ലാ വിചാരധാരയേയും പാര്‍ട്ടിലൈന്‍ ഏത് എന്നൊന്നും നോക്കാതെ പരിചയപ്പെടാനും പരിചയപ്പെടുത്താനും ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഓരോ പോസ്റ്റിടുമ്പോഴും ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുകയാണ്.

    അംബീ,

    എത്രയൊക്കെ തിയറി കേട്ടാലും സ്വന്തം അനുഭവത്തേക്കാള്‍ വലുതാകില്ല അതൊന്നും. അംബിക്കുണ്ടായതായി വിവരിച്ച അനുഭവങ്ങള്‍ ഉണ്ടാകരുതായിരുന്നു. ഒന്നുമാത്രം ചൂണ്ടിക്കാണിക്കട്ടെ..സ്വന്തം കാര്യം നോക്കാതെ സമൂഹത്തിനുവേണ്ടി ജീവിച്ചിരുന്ന ഒരു പഴയ തലമുറ തന്ന ദാനമാണ് നമ്മുടെയെല്ലാം ഈ ജീവിതം. കാടടച്ചുവെടി വയ്ക്കുന്നതിലൂടെ അവരുടെ ത്യാഗത്തിന്റെ മുഖത്തേക്കാണ് അറിയാതെയെങ്കിലും നമ്മള്‍ കാര്‍ക്കിച്ചു തുപ്പുക. ഒരു കാര്യം മാത്രം ആലോചിച്ചു നോക്കൂ..ഇന്നൊരു വീട്ടില്‍ ഒരാള്‍ക്ക് അസുഖം വന്നാല്‍ അത് ആ വീട്ടുകാരുടെ മാത്രം പ്രശ്നമാണ്. മറ്റാര്‍ക്കും ഒരു ഉത്തരവാദിത്വമില്ല. അത് മിക്കവാറും ആ വീടിന്റെ കുളം തോണ്ടും. ഈ അവസ്ഥ (വ്യവസ്ഥ എന്ന് പറഞ്ഞാല്‍ ദേഷ്യം വന്നാലോ?)മാറണമെന്ന് ചിന്തിച്ചാല്‍ തെറ്റാണോ? എന്തൊക്കെ കുഴപ്പങ്ങളുണ്ടായിരുന്നുവെങ്കിലും ( ആ കുഴപ്പങ്ങളും പരിഹാരങ്ങളും ഒന്നും ഈ പോസ്റ്റില്‍ ഒതുങ്ങില്ല, തീര്‍ച്ചയായും നമുക്ക് ചര്‍ച്ച ചെയ്യാം) സോവ്യറ്റ് യൂണിയനിലും മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴില്‍,വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം എന്നിവയിലൊക്കെ സുരക്ഷിതത്വമുണ്ടായിരുന്നില്ലേ? എന്തിനേറെ വികസിത മുതലളിത്ത നാടുകളില്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും, സേവന വേതന വ്യവസ്ഥകളും ഉറപ്പുവരുത്തിയിരുന്നതും ദ് സോ കോള്‍ഡ് സോഷ്യലിസ്റ്റ് ചേരി ഉണ്ടായിരുന്നത് കൊണ്ടല്ലേ?

    “നാട്ടില്‍ ഞാന്‍ ഡീ വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി.ഡീ വൈ എഫ് ഐ യുടെ മെമ്പര്‍ഷിപ്പ് തെണ്ടല്‍ വരുന്നു. ഒരുരൂപാ മെമ്പര്‍ഷിപ്പിനെ കുറ്റി തരും കാണുന്ന എല്ലാവനും കീറി പേരെഴുതി കൊടുക്കും.ഒരു രൂപാ ആരും തരില്ല ഏതെങ്കിലും കച്ചവടക്കാരനേയോ, മണലുവാരലുകാരനേയോ കണ്ട് പത്തും നൂറും വച്ച് ഗുണ്ടാപ്പിരിവ് വാങ്ങിച്ച് മുന്നൂറെണ്ണം തെകച്ചെന്നും പറഞ്ഞ് കുറ്റി കൊടുക്കും. ” ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ ഒരു മുന്‍ ഡീ വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് എങ്ങനെ കഴിയും? ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

    താങ്കള്‍ ചോദിച്ചു

    “തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജിലും ജനറല്‍ ആശുപത്രിയിലും എത്രയോ പേര്‍ തറയിലും പായപോലുമില്ലാതെ കിടക്കുന്നു. മാറിമാറി വരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പണവും ആള്‍ബലവും ഉണ്ടായിട്ടും എന്ത് ചെയ്തു. ജീവനില്‍ കൊതിയുള്ളവര്‍ക്ക് നാണം കെട്ടെങ്കിലും(അതേ നാണം കെട്ടെങ്കിലും..നട്ടെല്ലോ സാമാനമോ ഒക്കെ ഊരിവച്ചെന്നോ പല തന്തയ്ക്കുണ്ടായവനെന്നോ തെണ്ടിയെന്നോ പോഴനെന്നോ ആരെങ്കിലും പറഞ്ഞോട്ടേ..മാറാരോഗം വന്ന് ചാവാന്‍ പോയാല്‍ കാശില്ലേല്‍ മുട്ടു വിറയ്ക്കും.ധൈര്യം എങ്ങോട്ടോ പോവും.) ആരെയെങ്കിലും അച്ചാന്നോ അമ്മേന്നോ ഒക്കെ വിളിച്ചെങ്കിലും രോഗം വന്നാല്‍ ഓടിച്ചെല്ലാന്‍ അമൃതയോ സായിയോ ഒക്കെയുണ്ട്. നിങ്ങള്‍ കമ്യൂണിസ്റ്റൂകാര്‍ എന്തു ചെയ്തു ഇതുവരെ.?”

    ജീവകാരുണ്യപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും വ്യത്യസ്തമാണെന്ന് അംബി മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു. കണ്ണ് തുറന്നു ചുറ്റും നോക്കിയാല്‍ ജീവകാരുണ്യത്തിന്റെ മേഖലയിലുള്‍പ്പെടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്തുന്ന എത്രയോ ഗ്രാസ് റൂട്ട് ലെവല്‍ രാഷ്ട്രീയപ്രവര്‍ത്തകരെ നമുക്ക് ചുറ്റും കാണാനാകും. ജനനത്തിനും മരണത്തിനും വഴിവെട്ടിനും പെണ്ണുകാണാനും ആശുപത്രിയില്‍ കൂട്ടിരിക്കാനും ഒക്കെ പോകുന്ന എത്രയോ “സഖാക്കള്‍” .
    എന്നാല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും രാഷ്ട്രീയമായ മാറ്റം കൊണ്ടേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയവര്‍ കൈക്കൊണ്ട നടപടികളുടെ ഗുണഫലങ്ങള്‍ നാം ഓരോരുത്തരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനുഭവിക്കുന്നില്ലേ? ജീവകാരുണ്യപ്രവര്‍ത്തനത്തെ എതിര്‍ക്കുന്നില്ല, എതിര്‍ക്കേണ്ടതുമില്ല. പക്ഷെ ദാരിദ്ര്യത്തെ മഹത്വവല്‍ക്കരിക്കുന്നതില്‍ തീര്‍ച്ചയായും രാഷ്ട്രീയമുണ്ടെന്നു നാം മനസ്സിലാക്കണ്ടെ?

    എല്ലാ രോഗികള്‍ക്കും കിടക്കാന്‍ കട്ടില്‍ കൊടുക്കാന്‍ സാധ്യമാകുന്ന അവസ്ഥ വരണമെന്ന് ചിന്തിക്കാന്‍ പോലും പാടില്ലേ? മൈക്കള്‍ പേരന്റി അയാളുടെ നാട്ടിലെ കാര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടല്ലേ പായില്‍ കിടക്കുന്ന കഥ വിവരിക്കുന്നത്‍. അല്ലാതെ കോട്ടയം മെഡിക്കല്‍ കോളേജിലെ അവസ്ഥയുമായല്ലല്ലോ താരതമ്യം ചെയ്യുന്നത്. താങ്കള്‍ അറിയാതെയാണെങ്കിലും ആ സത്യം പറഞ്ഞു, “മാറാരോഗം വന്ന് ചാവാന്‍ പോയാല്‍ കാശില്ലേല്‍ മുട്ടു വിറയ്ക്കും”. ഈ അവസ്ഥ മാറണ്ടേ അംബീ..

    ഡിങ്കന്‍ പറഞ്ഞപോലെ, അംബിയുടെ വിമര്‍ശനങ്ങള്‍ നന്നാകുമെങ്കില്‍ നന്നായിക്കോട്ടെ എന്ന ഉദ്ദേശശുദ്ധിയില്‍ നിന്നും ഉണ്ടായതാണെന്ന് വിശ്വസിക്കുന്നു.

    താങ്കളുടെ കുറേ നാളായി സഹിയ്ക്കുന്ന വികാരം പുറത്ത്‌ കൊണ്ടുവരാന്‍ ഇടയാക്കിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഇടയ്ക്കിടെ ഒരു പ്രെഷര്‍ റിലീസിംഗ് നല്ലതാണ് . വല്ലപ്പോഴുമൊക്കെ ഈ ബ്ലോഗ് സന്ദര്‍ശിക്കുമല്ലോ? :)

    അനോണി ആന്റണി
    താങ്കളുടെ ബോള്‍ഡ്‌നസ് ഇഷ്ടപ്പെട്ടു.

    ഇഞ്ചിപ്പെണ്ണ്,
    താങ്കളുടെ കണ്‍സേണുകള്‍ മനസ്സിലാകുന്നു. ഡുവലിയര്‍ ബ്രദേഴ്‌സുമായുള്ള ബന്ധവും ചാള്‍സ് കീറ്റിംഗ് സംഭവവുമൊന്നും ആരും നിഷേധിച്ചു കണ്ടില്ല. വിമാനത്തില്‍ പറന്നു നടന്നു, രമ്യഹര്‍മ്മ്യങ്ങളില്‍ താമസിച്ചു, സ്റ്റാര്‍ ഹോസ്പിറ്റലില്‍ ചികത്സിച്ചു എന്നിങ്ങനെയുള്ള മൈക്കള്‍ പേരന്റിയുടെ ആരോപണങ്ങളില്‍ വലിയ കഴമ്പുണ്ടെന്നു അഭിപ്രായമില്ല

    ഗുരുജി, കാവാലന്‍,
    വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

    എതിരന്‍ കതിരവന്‍
    വൃദ്ധനു പുതപ്പുകൊടുക്കണം, സ്വന്തം പുതപ്പൂരി കൊടുക്കാമെങ്കില്‍ അതും വേണം..പക്ഷെ എന്തുകൊണ്ടു ഈ കൊടുംതണുപ്പില്‍ പുതപ്പില്ലാതെ വൃദ്ധജനങ്ങള്‍ തെരുവുകളില്‍ കഴിയേണ്ടി വരുന്നു എന്നു കൂടി അന്വേഷിക്കണ്ടേ? അതു അന്വേഷിക്കുന്നില്ല എന്നതാണ് ജീവകാരുണ്യപ്രവര്‍ത്തകരെ വിപ്ലവപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത് എന്ന് തോന്നുന്നു.

    പണ്ട് എ.കെ.ജി തോട്ടങ്ങളിലെ ദുരിതം കണ്ട് ആദ്യം ചെയ്തത് അരി സംഘടിപ്പിച്ച് കഞ്ഞിവെച്ച് കൊടുക്കുക എന്നതായിരുന്നു. ആ കഞ്ഞി കൊടുത്തതിനുശേഷം അദ്ദേഹം എല്ലാവര്‍ക്കും കഞ്ഞി ലഭിക്കുന്ന ഒരു സാഹചര്യം ഉണ്ടാവുന്ന അവസ്ഥക്കായി തന്റെ പോരാട്ടം തുടര്‍ന്നു. അതിന്റെ വ്യത്യാസം മൊത്തം സമൂഹത്തില്‍ പ്രതിഫലിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

    കണ്ണൂസേ

    ആ കമന്റിനൊരു സ്പെഷ്യല്‍ താങ്ക്സ്. താങ്കള്‍ക്ക് ഞങ്ങളുടെ പൊസിഷന്‍ മനസ്സിലാക്കുമെന്നാണ് വിശ്വാസം.

    ഡിങ്കാ

    ആ ലിങ്ക് 2002 ലേയാണ്. ഇപ്പോഴത്തെ അവസ്ഥയെന്താണാവോ?

    ReplyDelete
  19. ഇഞ്ചിപ്പെണ്ണ്‍,
    മദര്‍ ലളിതജീവിതം നയിച്ചിരുന്നവരും അമൃത ആര്‍ഭാടജീവിതം നയിക്കുന്നവരുമാണെന്ന പോയിന്റ്‌ മനസ്സിലായി. ബാക്കിയൊന്നും എനിക്കിപ്പഴു8ം തിരിഞ്ഞില്ല.

    അമൃതയും പറയുന്നത്‌ ഞാന്‍ സാധാരണ സ്ത്രീയാണെന്നാണ്‌, ആരാധകര്‍ അവരുടെ കാലില്‍ തൊട്ടുി വന്ദിക്കുന്നു.

    അമൃതയും പരസ്യം ചെയ്ത്‌ പണമുണ്ടാക്കുന്നില്ല.

    അമൃതയും വ്രണം വന്നു നശിച്ച രോഗികളേ ശുശ്രൂഷിച്ചും കുളിപ്പിച്ചുമാണ്‌ സാമൂഹ്യസേവനം തുടങ്ങിയത്‌ (ഡെങ്കിപ്പനിയും ജപ്പാന്‍ ജ്വരവും വന്നപ്പോള്‍ അവരെവിടെയായിരുന്നു എന്നേ ഞാന്‍ ചോദിച്ചുള്ളു) പ്ലേഗിന്റെ സമയത്ത്‌ മിഷണറീസ്‌ ഓഫ്‌ ചാരിറ്റി എവിടെയായിരുന്നെന്നും ഞാന്‍ ചോദിച്ചതുപോലെ.

    സത്യത്തില്‍ മനസ്സിലാവാത്തതുകൊണ്ട്‌ ചോദിച്ചതാണ്‌, അല്ലാതെ ഞാന്‍ ചാരിറ്റി വിരുദ്ധനൊന്നുമല്ല. ചാരിറ്റിയെക്കുറിച്ച്‌ എന്റെ വീക്ഷണം ഇവിടെ

    അനോണി ആന്റണി: ദാനം, വിശപ്പ്, പുരോഗതി

    ReplyDelete
  20. മദര്‍ തെരേസയുടെ ഉള്ളുകള്ളികള്‍ അറിയാന്‍ മിഷനറി പൊസിഷന്‍ എന്ന കിത്താബ് കാണുക. http://en.wikipedia.org/wiki/The_Missionary_Position_(book). പേരിലെ പരിഹാസം പുസ്തകത്തിലുമുണ്ട്.

    ഇതുപോലെ ഒരു ഇന്ത്യക്കാരനും മദറിനെ തൊലിയുരിച്ച് എഴുതിയിട്ടുണ്ട്. ബുക്കിന്റെ പേര് മറന്നു.

    ReplyDelete
  21. മൈക്കിള്‍ പേരന്റിയുടെ ലേഖനം പരിഭാഷപ്പെടുത്തിയാലും തെറി മുഴുവന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു തന്നെ ! ലേബലടിയെക്കുറിച്ച് ഈയിടെയല്ലേ ആരൊക്കെയോ ഉപന്യാസമെഴുതിയത്; ഭാഗ്യം !

    അംബി ജീ,
    താ‍ങ്കള്‍ക്കുണ്ടായ ‘ഡിഫി’ അനുഭവങ്ങളില്‍ സഹതപിക്കുന്നു. പക്ഷേ തികച്ചും വ്യത്യസ്ഥമായ ചിത്രങ്ങള്‍ കാണാന്‍ ഭാഗ്യമുണ്ടായ സ്ഥിതിക്ക് ഡിഫിയും സേവാ ദളും അടക്കമുള്ള പല രാഷ്ട്രീയ സംഘടനകളെക്കുറിച്ചും പോസിറ്റീവായിതന്നെ ഈയുള്ളവന്‍ ചിന്തിക്കുന്നു.

    ReplyDelete