Thursday, September 17, 2009

കൂടിയാട്ടം

(ഓണത്തിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. കോടികളുടെ മദ്യം നാല് ഓണദിവസങ്ങളിലായി വിറ്റഴിഞ്ഞു. ഓണം ആഘോഷിക്കലായിരുന്നില്ല ഓണം കൂടലായിരുന്നു പലേടത്തും. കൂടല്‍. പിന്നെ ലവല്‍കെട്ട് ആട്ടം. കൂടിയാട്ടം. കൂട്ടിന് കൂത്തുമുണ്ടാകും. അടിച്ചുഫിറ്റായി റോഡുനീളെ ഊഞ്ഞാലാട്ടം. വഴിയിലെ ഓടയിലേക്ക് ഒരു ചില്ലാട്ടം. വാളുവച്ച് വഴിയോരത്ത് പൂക്കളം. ഒന്നിലധികംപേര്‍ ചേര്‍ന്ന് പൂക്കളമത്സരം. അരയില്‍ ചുറ്റിയ ഓണക്കോടി വഴിയില്‍. ഇടയ്ക്ക് പൊലീസ് ജീപ്പ് കാണുമ്പോള്‍ ഒരു ഉത്രാടപ്പാച്ചില്‍. ഉപദേശിക്കാന്‍ വരുന്നവര്‍ക്ക് കാതുനിറച്ച് ഓണസദ്യ. ചുരുക്കത്തില്‍ ഓണക്കുടി കെങ്കേമമായി. കഴിഞ്ഞ വര്‍ഷത്തെ മദ്യവില്‍പ്പന നാണിച്ച് തലകുനിച്ച് ഓടിക്കളഞ്ഞു ഇത്തവണത്തെ വില്‍പ്പനക്കണക്കുവന്നപ്പോള്‍. ബാറില്‍ കുപ്പിപൊട്ടിക്കുമ്പോള്‍ വീടുകളില്‍ വീട്ടുകാരുടെ നെഞ്ചു പൊട്ടുകയാണെന്നും കണ്ണീര്‍ പൊട്ടിയൊലിക്കുകയാണെന്നും കൂടിയാട്ടക്കാര്‍ അറിയുന്നില്ല. ഇതാ ശിവന്‍കുട്ടിയുടെ ഓണദിവസം.)

ബാറിനു പുറത്ത്

"ശ്ശെ. ഇന്നുവേണ്ട വീട്ടില്‍ പോണം. പിള്ളേരുമൊത്ത് ഓണാഘോഷത്തിനൊക്കെ പോണം''

"ഹ! ഓണമായിട്ട് ഒന്നുകൂടാതെ പോയാലോ. വാടോ ശിവന്‍കുട്ടി''

"അതെ. ഓണത്തിന് ഒരുത്സാഹം വരണ്ടായോ. വന്നേടാ ശിവങ്കുട്ടി''

അങ്ങനെ ശിവന്‍കുട്ടിയും ജോണിച്ചനും പിന്നെ മൂന്നുനാലുപേരുംകൂടി ഓണമാഘോഷിക്കാന്‍ ബാറിനകത്തേക്ക്.

ബാറിനുള്ളില്‍

"ടോ ഷിവങ്കുട്ടീ''

"യെന്താ മനോഹരന്‍സാഴേ''

"താന്‍ പഴ, തനിയ്ക്കുഴനേ വീട്ടില്‍ പോണോ?''

"പിന്നേ - ഞാന്‍ കുഴേ പോവും. വീട്ടിപ്പോണോന്നൊക്കെ ഞാനാദ്യം ഒഴു നമ്പഴിട്ടതല്ലേ?''

"എന്റെ പെണ്ണുമ്പിള്ളയ്ക്ക് ഞാന്‍ മദ്യപിയ്ക്കുന്നതില് ഭയങ്കഴ കലിപ്പാ''

"അതൊക്കെ എന്റെ പെണ്ണുമ്പിള്ളേ കണ്ടുപഴിയ്ക്കണം''

"എങ്ങനാ''

"അവഴ് കഴയുക മാത്രമേ ചെയ്യൂ''

"തന്റെ ടൈം''

"ഇന്നലെ ഭയങ്കഴ കഴച്ചിലായിരുന്നു. അവളുടെ കെട്ടുതാലി പൊട്ടിച്ചെഴുത്തെന്നും പഴഞ്ഞ്''

"ഹാ! അതെന്നാകഴച്ചിലാ. കെട്ടിയശാര്‍ക്ക് പൊട്ടിക്കാനും അധികാഴമുണ്ട്''

"അതെ. താലിപൊട്ടിക്കാനും, കഴണക്കുറ്റിനോക്കി പൊട്ടിക്കാനും...''

"നമുക്ക് ഒഴു ബോട്ടിലുംകൂഴിവഴുത്താം''

"അതെ.. പക്ഷേ ഭാര്യ വീട്ടില്‍ കാത്തിഴിയ്ക്കുകല്ലേ ആലോചിയ്ക്കുമ്പൊ....''

"കാത്തിഴിയ്ക്കണം. അവഴ്മാര് കാത്തിഴിയ്ക്കണം. ടേയ് ബോയ്... ഒരു ബോട്ടില്‍ കൂഴിപ്പോഴട്ടെ''

ശിവന്‍കുട്ടിയുടെ വീട്

ശിവന്‍കുട്ടിയുടെ ഭാര്യ ശ്രീകല ക്ളോക്കില്‍ നോക്കി. മണി ഒമ്പത്. ഭര്‍ത്താവ് ഓഫീസില്‍നിന്ന് ഇതുവരെ എത്തീട്ടില്ല. ഇന്നും മദ്യപിച്ച് ലക്കു കെട്ടാണോ, ഈശ്വരാ, വരാന്‍ പോകുന്നേ. ബിഎ സെക്കന്‍ഡിയറായ മകന്‍ അരുണും ഇതുവരെ വന്നിട്ടില്ല. ശ്രീകലയ്ക്ക് ആകെ ആധിയായി. അവര്‍ അരുണിന്റെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചു.

ബാര്‍ - എസി റൂം

ബാറിലെ എസി റൂമില്‍ ശ്രീകലയുടെ ഫോണ്‍ മുഴങ്ങി. മകന്‍ അരുണ്‍ ഫോണെടുത്തു.

"അയ്യോ അമ്മ വിളിക്കുന്നെടാ''

"വിളിക്കെട്ടടാ. ഞങ്ങള്‍ക്കും അമ്മമാരുണ്ട്. അമ്മമാരാകുമ്പോ വിളിക്കും''

"അല്ല. നിനക്ക് അത്ര ധൃതിയാണെങ്കില്‍ പൊക്കോ''

"അല്ല, ഞാന്‍ പോകുന്നില്ല. പക്ഷേ ഇതാദ്യമായിട്ടാ ഞാനിങ്ങനെ...''

"എടാ ഇതൊക്കെ ഒരെന്‍ജോയ്മെന്റല്ലേ. നമ്മുടെ അപ്പമ്മാര് കുടിക്കുന്നു. പിന്നെന്താ നമുക്ക് കുടിച്ചാല്‍''

"അതെ, നമുക്ക് ലിക്കര്‍ ഓര്‍ഡര്‍ ചെയ്യാം'' അരുണ്‍ ടെന്‍ഷനോടെ ആദ്യഗ്ളാസ് എടുത്തു.

ബാര്‍ - ഓര്‍ഡിനറി മുറി

"അപ്പൊ ജോണിച്ചന്‍ ഷാറേ മണി പത്തഴയായി''

"കുറച്ചുകഴിയുമ്പൊ പതിനൊന്നാവും. ഷമയത്തെ നമുക്ക് പിഴിച്ചുനിഴുത്താന്‍ പറ്റുമോ?

"ആദയദെ അതുമല്ല ഞാന്‍ താമഷിച്ചാലും കുഴപ്പമില്ല. വീട്ടില്‍ മോനുണ്ട്. അഴുണ്‍''

"എന്റെ വീട്ടിലും അതുപോലെ തന്നെ''

"ങാ പിന്നെ വത്സന്‍സാറേ, നമ്മളെ ചിലഴ് വിളക്കുന്നതെന്താണെന്നഴിയാമോ പാമ്പെന്ന്, പാമ്പ്''

"കൊത്തണം അങ്ങനെ വിളിക്കുന്നവരെ ഓടിച്ചിട്ട് കൊത്തണം''

"എനിക്ക് പക്ഷേ ഓടാന്‍ പോയിട്ട് ചീറ്റാന്‍പോലും ഷക്തി കാണില്ല. ചുരുണ്ടു കിഴക്കാനേ തോന്നൂ...''

"കിഴക്കാം. ചുഴുണ്ടു കിഴക്കാം. നമുക്ക് ഒഴു ബോട്ടില്‍കൂടി ഓര്‍ഡര്‍ ചെയ്യാം.''

ശിവന്‍കുട്ടിയുടെ വീട്

രാത്രി പതിനൊന്നുമണിയാകുന്നു. ശ്രീകലയുടെ കണ്ണില്‍ കണ്ണീര് - ഇരുട്ട്...

ആ ഇരുട്ടിലേക്ക് അതാ ശിവന്‍കുട്ടി. "നിന്നാണെ ശീകഴേ.. നിഴുത്തി.. സര്‍വത്ര നിഴുത്തി. ഇനി ഇല്ല. നിന്നാണെ എന്റെ അഴുണ്‍ മോനാണെ ഷത്യം. ഇനി ഇല്ല. ഒഴിക്കലുമില്ല... അതിഴിയ്ക്കട്ടെ അഴുണ്‍ മോനെവിഴെ... അവനെ വിഴി....!!

അതാ മുറ്റത്ത് മറ്റൊരു രൂപം. കുഴഞ്ഞുമറിഞ്ഞിട്ടാണ്. ശ്രീകലയും ശിവന്‍കുട്ടിയും നോക്കുന്നു അരുണ്‍.

അവന്‍ ആടിയാടി അകത്തേക്ക്...

മകന് വഴികാട്ടിയായതിന്റെ തകര്‍ച്ചയില്‍ ശിവന്‍കുട്ടി.

ശ്രീകലയുടെ കണ്ണില്‍ കണ്ണീര്‍ വറ്റാന്‍ തുടങ്ങുകയായിരുന്നു.

*
കൃഷ്ണ പൂജപ്പുര ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

3 comments:

  1. ഓണത്തിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. കോടികളുടെ മദ്യം നാല് ഓണദിവസങ്ങളിലായി വിറ്റഴിഞ്ഞു. ഓണം ആഘോഷിക്കലായിരുന്നില്ല ഓണം കൂടലായിരുന്നു പലേടത്തും. കൂടല്‍. പിന്നെ ലവല്‍കെട്ട് ആട്ടം. കൂടിയാട്ടം. കൂട്ടിന് കൂത്തുമുണ്ടാകും. അടിച്ചുഫിറ്റായി റോഡുനീളെ ഊഞ്ഞാലാട്ടം. വഴിയിലെ ഓടയിലേക്ക് ഒരു ചില്ലാട്ടം. വാളുവച്ച് വഴിയോരത്ത് പൂക്കളം. ഒന്നിലധികംപേര്‍ ചേര്‍ന്ന് പൂക്കളമത്സരം. അരയില്‍ ചുറ്റിയ ഓണക്കോടി വഴിയില്‍. ഇടയ്ക്ക് പൊലീസ് ജീപ്പ് കാണുമ്പോള്‍ ഒരു ഉത്രാടപ്പാച്ചില്‍. ഉപദേശിക്കാന്‍ വരുന്നവര്‍ക്ക് കാതുനിറച്ച് ഓണസദ്യ. ചുരുക്കത്തില്‍ ഓണക്കുടി കെങ്കേമമായി. കഴിഞ്ഞ വര്‍ഷത്തെ മദ്യവില്‍പ്പന നാണിച്ച് തലകുനിച്ച് ഓടിക്കളഞ്ഞു ഇത്തവണത്തെ വില്‍പ്പനക്കണക്കുവന്നപ്പോള്‍. ബാറില്‍ കുപ്പിപൊട്ടിക്കുമ്പോള്‍ വീടുകളില്‍ വീട്ടുകാരുടെ നെഞ്ചു പൊട്ടുകയാണെന്നും കണ്ണീര്‍ പൊട്ടിയൊലിക്കുകയാണെന്നും കൂടിയാട്ടക്കാര്‍ അറിയുന്നില്ല. ഇതാ ശിവന്‍കുട്ടിയുടെ ഓണദിവസം...

    കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന.

    ReplyDelete
  2. Dear വര്‍ക്കേഴ്സ് ഫോറം

    Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of sep 2009.

    we wish to include your blog located here

    http://workersforum.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

    pls use the following format to link to us

    Kerala

    hoping to hear from you soon.

    warm regards

    Biby Cletus

    ReplyDelete
  3. Dear വര്‍ക്കേഴ്സ് ഫോറം

    Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of sep 2009.

    we wish to include your blog located here

    http://workersforum.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

    pls use the following format to link to us

    Kerala

    hoping to hear from you soon.

    warm regards

    Biby Cletus

    ReplyDelete