Saturday, October 3, 2009

മനുഷ്യച്ചങ്ങല ചിത്രങ്ങള്‍

കൊച്ചിയില്‍ നിന്നും ചില ദൃശ്യങ്ങള്‍
ക്ലിക്കിയാല്‍ വലുതാകും
ചുവന്ന മോളു
അനുവദിക്കില്ല ഞങ്ങള്‍
ഒരു കുഞ്ഞു പ്രതിഷേധവും..
നമ്മുടെ നാടിനെ, നമ്മുടെ ജനതയെ, സംരക്ഷിക്കുമെന്ന്
ഇതെന്റെ കൂടി കൊടിയാ....
നമ്മുടെ പുഴകളെ, നമ്മുടെ കാടുകളെ, നമ്മുടെ മലകളെ, നമ്മുടെ ആകാശത്തെ....
പുത്തന്‍ കോളനീകരണത്തിന്റെ കഴുമരത്തിനു മുമ്പില്‍ വിലങ്ങണിയിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല
ഭരണകൂട നയത്തിനെതിരെ ഞങ്ങള്‍ മുഷ്ടിയുയര്‍ത്തും
ഈ മനുഷ്യച്ചങ്ങലകൊണ്ട്, നമ്മുടെ നാടിന് സംരക്ഷണമൊരുക്കുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞചെയ്യുന്നു.
ആസിയന്‍കരാറിന്റെ ദാസ്യം അറബിക്കടലിലെന്ന് ഞങ്ങള്‍ പ്രതിജ്ഞാപൂര്‍വം പ്രഖ്യാപിക്കുന്നു.
ഐക്യത്തിന്റെ ചെങ്കടല്‍...രാജ്‌ഭവന്‍ വീഥി
ഒരു തരി മണ്ണ് ചോരില്ല...
മനുഷ്യമഹാസമുദ്രം
ചിത്രങ്ങള്‍ക്ക് കടപ്പാട്: തുളസി കക്കാട്ട്, അനീഷ്, ഉന്മേഷ് ദസ്തക്കിര്‍

31 comments:

  1. മനുഷ്യച്ചങ്ങല
    കുറച്ച് കൂടി ചിത്രങ്ങള്‍...

    ReplyDelete
  2. ആദ്യത്തെ ഫോട്ടോ ഉഗ്രനായിട്ടുണ്ട്.

    ReplyDelete
  3. മനുഷ്യ ചങ്ങലയില് പങ്കെടുത്ത സാധാരണക്കാരായ ജനങ്ങളുടെ മാത്രം ചിത്രങ്ങള് കൊടുത്തതില് ഫോറത്തിന് അഭിനന്ദനങ്ങള്. നേതാക്കന്മാരുടെ പടം കാണിച്ചു പോസ്റ്റ് ജുഗുപ്സാവഹമാകാഞ്ഞതില് സന്തോഷം.
    അഭിവാദ്യങ്ങള് !

    ReplyDelete
  4. ഇന്ത്യക്കാരനെ ചങ്ങലയില്‍ നിന്നു സ്വതന്ത്റനാക്കിയ ഗാന്ധിജിയുടെ ജന്‍മദിനത്തില്‍ പിന്നെയും ചങ്ങല പിടിപ്പിക്കുക വഴി ഗാന്ധി നിന്ദയാണു ചെയ്തിരിക്കുന്നത്‌

    ഈ മനുഷ്യചങ്ങല കുറെ കൊല്ലമായി ആഗസ്റ്റ്‌ പതിനഞ്ചിനു കണ്ടു കൊണ്ടിരിക്കുന്നു എന്തു നേടീ ഇതുവരെ, ഇതിണ്റ്റെ പേരില്‍ പിരിവും മദ്യപാനവും അല്ലാതെന്തു കുന്തം?

    കേരള കറ്‍ഷകനെ രക്ഷിക്കാന്‍ ആണുപോലും ഈ ചങ്ങല, തെങ്ങില്‍ കയറാന്‍ തൊഴിലാളിക്കു തെങ്ങൊന്നിനു ഇരുപത്‌ രൂപ മിനിമം കൂലി

    കിട്ടുന്നത്‌ അഞ്ചു തേങ്ങ ആരും വാങ്ങനുമില്ല പൊതിച്ചു കടയില്‍ കൊണ്ടു കൊടുത്താല്‍ കിട്ടും നാലു രൂപ വീതം അതും ഗഡു ആയി കടക്കാരണ്റ്റെ ഔദാര്യം പോലെ?

    ആരാ ഇവിടെ തേയില കറ്‍ഷകന്‍? കാപ്പികറ്‍ഷകന്‍ ? വീരേന്ദ്ര കുമാറ്‍ വല്ലതും കാണുമായിരിക്കും കാപ്പി കര്‍ഷകന്‍

    ഞാറു നടാന്‍ പെണ്ണാളിനു ഇരു നൂറ്റി എഴുപതി അഞ്ചു രൂപ കള പറിക്കാനും കൊയാന്‍ നാനൂറു രൂപ ചുമക്കാന്‍ ആളില്ല ചവിട്ടാനും ആരുമില്ല നെല്ലു കറ്‍ഷകന്‍ ഒരു സെണ്റ്റ്‌ പാടം ക്റ്‍ഷി ചെയ്യണമെങ്കില്‍ പതിനായിരം രൂപ വേണം നെല്ലു വാങ്ങാനും ആരുമില്ല

    കൊയ്യാന്‍ യണ്റ്റ്റം ഇറക്കാന്‍ പാറ്‍ട്ടിക്കു ഫണ്ടു കൊടുത്ത്‌ പുറകേ നടക്കണം ഈ ചങ്ങല്‍ പിടിക്കുന്നവന്‍മാരെല്ലാം കൂടി ഒരേക്കറ്‍ നെല്‍പാടം ഒന്നും ക്റ്‍ഷി ചെയ്തു കൊയ്തു മെതിച്ചു ഒന്നു കാണിക്കാമോ?

    ഇമ്മിണി പുളിക്കും. കറ്‍ഷക പ്റേമം ത്‌ ഫൂ!

    ReplyDelete
  5. lalsalam Comrades, good Pictures.

    ആരുഷിയുടെ ലോകം, has showed his/her culture, Ingane phffonnu thuppane thannepoulla anti-communists kazhiyu, ee thuppil olichu pokilla cpmnte samara veeryam.

    ReplyDelete
  6. പ്രതിരോധത്തിന്റെ ഈ മഹാപ്രവാഹത്തിൽ ഞാനും ഒരു കണ്ണീയായതിൽ അഭിമാനിക്കുന്നു.പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂ.
    ഇങ്കുലാബ് സിന്ദാബാദ്...............

    ReplyDelete
  7. അഭിവാദ്യങ്ങള്‍

    ReplyDelete
  8. ആരുഷിക്കു് നമോവാകം.
    ഇങ്ങിനെയും പറയാന്‍ കഴിയുമെന്നു് തെളിയിച്ചതിനു്. അദ്ദേഹം നമ്മുടെ പുതിയ യൂത്തു് കോണ്‍ഗ്രസു് പ്രസിഡണ്ടിന്റെ ചേട്ടനാണെന്നു് തോന്നുന്നു.അതോ അദ്ദേഹം തന്നെയോ ?

    "ഇന്ത്യക്കാരനെ ചങ്ങലയില്‍ നിന്നു സ്വതന്ത്റനാക്കിയ ഗാന്ധിജിയുടെ ജന്‍മദിനത്തില്‍ പിന്നെയും ചങ്ങല പിടിപ്പിക്കുക വഴി ഗാന്ധി നിന്ദയാണു ചെയ്തിരിക്കുന്നത്‌"

    ഗാന്ധിജി മോചിപ്പിച്ചവരെ വീണ്ടും ചങ്ങലയ്ക്കിടാന്‍ കോപ്പുകൂട്ടുന്ന ഗാന്ധി ശിഷ്യന്മാരെന്നു് മേനിനടിക്കുന്നവര്‍ക്കുള്ള താക്കീതാണു് പ്രതീകാത്മകമായ ഈ ചങ്ങല.വിറളി പിടിച്ചിട്ടു് കാര്യമില്ല സഹോദരാ.

    "ഈ മനുഷ്യചങ്ങല കുറെ കൊല്ലമായി ആഗസ്റ്റ്‌ പതിനഞ്ചിനു കണ്ടു കൊണ്ടിരിക്കുന്നു എന്തു നേടീ ഇതുവരെ, ഇതിണ്റ്റെ പേരില്‍ പിരിവും മദ്യപാനവും അല്ലാതെന്തു കുന്തം?"

    സിപിഐ(എം) ആദ്യമായാണല്ലോ ഇതേ പോലെ ചങ്ങല പിടിച്ചതു്. മുമ്പൊരിക്കല്‍ ഡിവൈഎഫു്ഐ ആയിരുന്നു ഇതേ പോലെ ചങ്ങല സംഖടിപ്പിച്ചതു്.
    ആരുഷിയെന്തോ, എല്ലാ വര്‍ഷവും സിപിഐ(എം) ചങ്ങല പിടിക്കുന്നതു് സ്വപ്നം കണ്ടു് ഞെട്ടാറുണ്ടെന്നു് തോന്നുന്നു.

    "കേരള കറ്‍ഷകനെ രക്ഷിക്കാന്‍ ആണുപോലും ഈ ചങ്ങല, തെങ്ങില്‍ കയറാന്‍ തൊഴിലാളിക്കു തെങ്ങൊന്നിനു ഇരുപത്‌ രൂപ മിനിമം കൂലി. കിട്ടുന്നത്‌ അഞ്ചു തേങ്ങ ആരും വാങ്ങനുമില്ല പൊതിച്ചു കടയില്‍ കൊണ്ടു കൊടുത്താല്‍ കിട്ടും നാലു രൂപ വീതം അതും ഗഡു ആയി കടക്കാരണ്റ്റെ ഔദാര്യം പോലെ?"

    മിനിമം കൂലിയല്ല കര്‍ഷകന്റെ ഗതികേടിനു് കാരണം. അവന്റെ വിളകള്‍ക്കു് ന്യായമായ വില കിട്ടുന്നില്ലെന്നതാണു്. വില ഇടിച്ചു് താഴ്ത്തി നിര്‍ത്തിപ്പോന്നതു് ഇന്ത്യന്‍ വ്യവസായികള്‍ക്കു് വേണ്ടി അഹോരാത്രം ഭരിക്കുന്ന കോണ്‍ഗ്രസും ഇടയ്ക്കു് വന്ന ബിജെപിയും തന്നെയാണു്.
    പക്ഷെ, കര്‍ഷക സംഘവും ഇന്‍ഫാമും കന്‍ഷീറാമിന്റെ സംഘവുമെല്ലാം സമരം ചെയ്തു് കുറെയേറെ ചെറുത്തു് നില്പു് നടത്തുന്നതു് പൊറുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ വ്യവസായികളുടെ പുതിയ തന്ത്രമാണു് കാര്‍ഷിക വിളകളുടെ ഇറക്കുമതി ഉദാരമാക്കുന്ന ആസിയന്‍ കരാര്‍. വ്യവസായത്തിനു് ആവശ്യമായ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ വില കുറച്ചു് ലഭ്യമാക്കുകയാണു് വ്യവസായ ലോബിയുടെ ലക്ഷ്യം. അതിനരു നില്‍ക്കുകയാണു് കേന്ദ്ര സര്‍ക്കാര്‍. മുന്‍ കാലത്തു് ഇടയ്ക്കിടെ ഇറക്കുമതി ചെയ്തു് പോന്നതു് കുറേക്കൂടി ഉദാരമാക്കുകയും സ്ഥിര സംവിധാനമാക്കുകയുമാണു് ഇതിലൂടെ നടക്കുന്നതു്. കര്‍ഷകന്റെ ശത്രു കുത്തക വ്യവസായികളും അവരെ പ്രീണിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരുമാണു്. പട്ടിണിക്കൂലിക്കു് വേണ്ടി സമരം ചെയ്യുന്ന കര്‍ഷക തൊഴിലാളികളല്ല, സുഹൃത്തേ.

    "ആരാ ഇവിടെ തേയില കറ്‍ഷകന്‍? കാപ്പികറ്‍ഷകന്‍ ? വീരേന്ദ്ര കുമാറ്‍ വല്ലതും കാണുമായിരിക്കും കാപ്പി കര്‍ഷകന്‍"

    കാപ്പി കര്‍ഷകന്‍ വീരേന്ദ്ര കുമാര്‍ മാത്രമല്ല. കിഴക്കന്‍ മേഖലയിലേയ്ക്കു് പോയാല്‍ ഒരോ പുരയിടത്തിലും കാപ്പി കാണാം. തേയില പക്ഷെ, വന്‍ തോട്ടങ്ങളാണു്. അവര്‍ക്കു് വേണ്ടിക്കൂടിയാണു്, വീരേന്ദ്ര കുമാറിനും കൂടി വേണ്ടിയാണീ പ്രതിഷേധം. കാരണം ഏതു് വന്‍കിടക്കാരനായാലും അവനുണ്ടാകുന്ന നഷ്ടം കേരളത്തിന്റെ സമ്പദ് ഘടനയ്ക്കുണ്ടാകുന്ന നഷ്ടം കൂടിയാണു്.സിപിഐ(എം) പാവങ്ങളുടെ പാര്‍ടിയായതു കൊണ്ടു് കര്‍ഷകതൊഴിലാളികളുടെ കാര്യം മാത്രമേ പറയാവൂ എന്നില്ലല്ലോ ? പണ്ടു് തമ്പ്രാക്കന്മാര്‍ പറയുന്നതു് മാത്രമേ പാവങ്ങള്‍ ചിന്തിക്കാനും പറയാനും ചെയ്യാനും പാടുള്ളു എന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്. അവരതില്‍ നിന്നു് മോചിതരായി. പക്ഷെ, ഇന്നു് ആരുഷിയേപ്പോലെ ചിലര്‍ ബാക്കിയുണ്ടെന്നു് തിരിച്ചറിയുന്നു.

    "ഞാറു നടാന്‍ പെണ്ണാളിനു ഇരു നൂറ്റി എഴുപതി അഞ്ചു രൂപ കള പറിക്കാനും കൊയാന്‍ നാനൂറു രൂപ ചുമക്കാന്‍ ആളില്ല ചവിട്ടാനും ആരുമില്ല നെല്ലു കറ്‍ഷകന്‍ ഒരു സെണ്റ്റ്‌ പാടം ക്റ്‍ഷി ചെയ്യണമെങ്കില്‍ പതിനായിരം രൂപ വേണം നെല്ലു വാങ്ങാനും ആരുമില്ല"

    എത്ര നെല്ലും കിലോയ്ക്കു് 12 രൂപയ്ക്കു് എടുക്കാന്‍ കേരളത്തില്‍ ഇന്നു് ആളുണ്ടു്, ആരുഷീ.

    "കൊയ്യാന്‍ യണ്റ്റ്റം ഇറക്കാന്‍ പാറ്‍ട്ടിക്കു ഫണ്ടു കൊടുത്ത്‌ പുറകേ നടക്കണം ഈ ചങ്ങല്‍ പിടിക്കുന്നവന്‍മാരെല്ലാം കൂടി ഒരേക്കറ്‍ നെല്‍പാടം ഒന്നും ക്റ്‍ഷി ചെയ്തു കൊയ്തു മെതിച്ചു ഒന്നു കാണിക്കാമോ?"

    കൃഷി ചെയ്യുന്നണ്ടല്ലോ ? അവരും ചങ്ങല പിടിച്ചല്ലോ ?

    "ഇമ്മിണി പുളിക്കും. കറ്‍ഷക പ്റേമം ത്‌ ഫൂ!"

    പുളിക്കാനൊന്നുമില്ല. പണിയെടുത്തവരും അതിനു് തയ്യാറുള്ളവരും തന്നെയാണു് ചങ്ങല പിടിക്കുന്നതും. അല്ലാത്തവര്‍ക്കു് ചങ്ങല പിടിക്കാന്‍ പോലും കയ്യുയരില്ല, ആരുഷീ.

    ആരുഷിക്കെന്താണിത്ര കോപവും രോഷവും ?

    ReplyDelete
  9. "മനുഷ്യ ചങ്ങലയില് പങ്കെടുത്ത സാധാരണക്കാരായ ജനങ്ങളുടെ മാത്രം ചിത്രങ്ങള് കൊടുത്തതില് ഫോറത്തിന് അഭിനന്ദനങ്ങള്. നേതാക്കന്മാരുടെ പടം കാണിച്ചു പോസ്റ്റ് ജുഗുപ്സാവഹമാകാഞ്ഞ .."

    തന്നെയൊക്കെ ആരാ ഇതിന്റെയൊക്കെ കസ്റ്റോഡിയന്‍ ആക്കി വെച്ചത്. നേതാക്കള്ടെ പടം തനിക്കു വേണ്ടെങ്കില്‍ താന്‍ കാണണ്ടാ നോക്കേണ്ടാ അത്രന്നെ. നേതാക്കള് വേറെ പാര്‍ട്ടി വേറെ,ജനം വേറെ ..(ഈ വന്നതൊക്കെ ജനമല്ല ചൊവ്വാ ഗ്രഹത്തീന്നു വന്ന അന്യഗ്രഹ ജീവികളാണെന്നു പറഞെക്കല്ലേ.ഇത് കണ്ടു എലിക്കാട്ടന്റെ കണ്ണും തള്ളി.ഇപ്പൊ പുതിയ നമ്പര് ).ഈ അടവോക്കെ എത്ര കണ്ടതാ മോനെ. എന്തിനിങ്ങനെ പരിഹാസ്യനാകുന്നു.

    ReplyDelete
  10. Aarushi,
    This reply is in reaction to ur cheap comment about problems in agri sector. Think with a peaceful mind. If u are not finding enough people for ploughing and making the field ready for planting seeds, harvest etc. it is not the fault of the poor agricultural workers who do all these things in the past. They became capable to educate their children when the Left Parties gave them some piece of land through land reforms. Unlike their counterparts in other states, Kerala agri workers (read the downtrodden) are working abroad with their brothers from any other caste / religion.

    Now.. do you expect those older generations to CALL back their kin and kith during YOUR harvest?

    th...FFFOOOOO

    ReplyDelete
  11. "നേതാക്കള്ടെ പടം തനിക്കു വേണ്ടെങ്കില്‍ താന്‍ കാണണ്ടാ നോക്കേണ്ടാ അത്രന്നെ."

    കൊമ്പും കിരീടവുന്‍ അണിഞ്ഞു നിന്ന പടം കണ്ടിട്ടുള്ള ഓക്കാനം ഇതുവരെ മാറിയിട്ടില്ല. അതാണ് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സന്തോസം തോന്നിയത്.
    പിന്നെ എന്നെ 'എലിക്കാട്ടന്‍' എന്ന് വിളിച്ചാല്‍ എനിക്ക് ഒരു ചുക്കും ഇല്ല. തന്‍റെ അല്ലെങ്കില്‍ തന്‍റെ പാര്‍ട്ടിയുടെ സമകാലിക സമസ്കാരം. അത്രതന്നെ!

    ReplyDelete
  12. കൊമ്പും കിരീടവുന്‍ അണിഞ്ഞു നിന്ന പടം കണ്ടിട്ടുള്ള ഓക്കാനം ഇതുവരെ മാറിയിട്ടില്ല എങ്കില്‍ വല്ല കാര്യമായ അസുഖത്തിന്റെ തുടക്കമാവാം.ദീര്‍ഘമായ ഓക്കാനം,ബീ കെയര്‍ ഫൂള്‍.വല്ല ഡാക്കിട്ടറെയും കണ്ടു നോക്ക്. ഒന്ന് പോടോ,കുറച്ചായില്ലേ,ഇനി രാഹുല്‍ കാന്ധിയെയോ,പ്രമോദ് മഹാജന്റെ മോനെയോ ഒക്കെ 'നന്നാക്കാന്‍' ശ്രമിക്കൂ ,ഫ്രീ ഉപദേശം കൊട്. 'യതാര്‍ത്ത'ഗാന്ധിയന്മാരായി, യഥാര്‍ത്ഥ 'ഏകത്വ' ഭാരതീയരായി, മാറ്റാന്‍ നോക്കൂ,അങ്ങനെ അവരെയും തന്റെ ഉപദേശം വഴി ജനപക്ഷക്കാരാക്കൂ. ഓവറാക്കല്ലേ.അല്ലെങ്കില്‍ ഭയങ്കര ബോറാവും ഈ പരിപാടി.

    ReplyDelete
  13. maareechan sakhave, namichirikkunnoo!

    iniyippol pinarayi vijyaneyum photoshopil kayatti onnu mukki eduthal lavlin dosham ellam maari kittumallo...!

    ningal pinarayi bhootha ganagale sammathichirikkunnoo!

    ReplyDelete
  14. മുന്‍സഖാവേ... ബൈജൂ...... തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു... ആള്‍ ഇന്ത്യാ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (എഐഎഡബ്ല്യൂയു) സില്‍വര്‍ ജൂബിലി ആഘോഷം 2008 ഡിസംബര്‍ 2ന് ഹൈദരാബാദില്‍ വെച്ച് നടന്നപ്പോള്‍ എടുത്ത പടമാണ് മുന്‍ സഖാവേ ഇത്... എഎഫ്‍പി ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ നോ സീലം (Noah Seelam) എടുത്ത ചിത്രമാണ് ഇവിടെ ലിങ്കിയത്. 2008ഡിസംബര്‍ മൂന്നിന്റെ മനോരമ എടുത്തു നോക്കിയാല്‍ മുന്‍പേജില്‍ ഈ ചിത്രം അച്ചടിച്ചു വെച്ചിരിക്കുന്നത് കാണാം...

    വിഎസ് അച്യുതാനന്ദന്റെ തലയില്‍ കിരീടം ചൂടാന്‍ ആന്ധ്രയിലെ കര്‍ഷകരെ പിണറായി വിജയന്‍ ചട്ടം കെട്ടിയിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത് ബൈജൂ എലിക്കാട്ടൂരേ........... തൊലിക്കട്ടി കൊള്ളാം... Keep it up...

    ReplyDelete
  15. ഒരു വഴിക്ക് പോകുന്നതല്ലേ... ഇതും കൂടി കിടക്കട്ടെ....

    ReplyDelete
  16. maareechan,

    ente tholikkatti alakkan muzhakkolumayi chaadan varatte.

    ee varthayum photoyum njan kandittillayirunoo, athu kondanu photoshoppile pani ano ennu samshayichadu. kshamikkuka. hindu pathrathinte linkinu prathyakam nandi.

    onnu chodichotte, anthrayile aadivasikal avarude paramparagatha shirochinham kerala mukhya manthriye aniyichu aatharichadine nava kerala yathrayil party secretary vedyil ketti ninna kathi veshathodu engane thulanam cheyyan kazhiyum? party secretary kettiya vesham ivduthe ethu thozhilali varggathinte allenkil enthu adhasthitha varggathinte chinham aayirunnoo? vaalum kireedavum ennum savarnna/janmi varggathinte adayalangal aayirunnoo ennu keralathinte charithram alpamenkilum vaayichittulla aarkku ariyaam! sakhavu p krishnapilla muthal ingothulla keralathile communist charithram parishodical immathiri oru vesham kettal eppozhenkilum, enthenkilum party vedil nadannathayi thaankalkku ariyaamo? undenkil paranju tharika. njan ithuvare kettittilla.

    PS: commentukal O.T. aayippokunnathil khedikkunnoo.

    ReplyDelete
  17. പിണറായി വിജയന്റെ ഭൂതഗണങ്ങളെ "നമിക്കാനും" "സമ്മതിച്ചു തരാനും" ഉപയോഗിച്ച അതേ മുഴക്കോലു മതി, വിഎസിന്റെ വൈതാളികരെ അളക്കാനും. ആ മുഴക്കോലു വെച്ച് ഈ പടം ഫോട്ടോഷോപ്പിലെ പണിയെന്ന് സംശയിക്കുകയല്ല ചെയ്തത്, തീരുമാനിക്കുകയായിരുന്നു.. കൊമ്പും കിരീടവും അണിഞ്ഞു നില്‍ക്കുന്ന എല്ലാ പടവും കണ്ടാല്‍ ഓക്കാനം വരുമോയെന്നേ ചോദിച്ചുളളൂ.. മറ്റുളള കാര്യങ്ങള്‍ വിശദീകരിക്കേണ്ട ബാധ്യതയൊന്നും എനിക്കില്ല... പ്രതീക്ഷിക്കാത്ത പടങ്ങള്‍ കാണുമ്പോള്‍ ഫോട്ടോഷോപ്പെന്നു കരുതി സമാധാനിക്കാനുളള അവകാശത്തിലും പരാതിയൊന്നുമില്ല... കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം താങ്കളില്‍ നിന്ന് പഠിക്കേണ്ട ഗതികേടും എനിക്കില്ല.. ഉണ്ടാകുമ്പോള്‍ അറിയിക്കാം...

    ReplyDelete
  18. "കൊമ്പും കിരീടവും അണിഞ്ഞു നില്‍ക്കുന്ന എല്ലാ പടവും കണ്ടാല്‍ ഓക്കാനം വരുമോയെന്നേ ചോദിച്ചുളളൂ"
    സന്ദര്‍ഭത്തിന് യോജിച്ചതണെങ്കില് തീര്‍ച്ചയായും ഇല്ല.

    "മറ്റുളള കാര്യങ്ങള്‍ വിശദീകരിക്കേണ്ട ബാധ്യതയൊന്നും എനിക്കില്ല"
    :) lalsalaam.

    ReplyDelete
  19. "സന്ദര്‍ഭത്തിന് യോജിച്ചതണെങ്കില് തീര്‍ച്ചയായും ഇല്ല"

    സന്ദര്‍ഭം 'തീരുമാനിക്കുന്നത്' ഈ ജാതി എട്ടുവീട്ടില്‍ പിള്ളമാരാ !! അതാണ്‌ നേരത്തെ ചോദിച്ചത്,തന്നെയൊക്കെ ആരാ ഇതിന്റെയൊക്കെ കസ്റ്റോഡിയന്‍ ആക്കി വെച്ചത് എന്ന്.

    ReplyDelete
  20. "തന്നെയൊക്കെ ആരാ ഇതിന്റെയൊക്കെ കസ്റ്റോഡിയന്‍ ആക്കി വെച്ചത് എന്ന്."

    i just ignore stupids!

    ReplyDelete
  21. ഈ ബ്ളോഗിണ്റ്റെ നല്ല ഒരു സപ്പോര്‍ട്ടര്‍ ആയിരുന്നു ബൈജു ഏലിക്കാട്ടൂരിനെ മറ്റൊറു സെബാസ്റ്റ്യന്‍ പോളാക്കാന്‍ പ്രേരിപ്പിച്ച കമണ്റ്റ്‌ എന്താണെന്നു ഒരു പിടിയും കിട്ടിയില്ല

    അമ്പും വില്ലും കുലച്ചുള്ള ഈ പടം പണ്ടത്തെ എം ഓ ജോസഫ്‌ മഞ്ഞിലാസിണ്റ്റെ ബാനര്‍ അല്ലായിരുന്നോ?

    എണ്റ്റെ പൊന്നു ബൈജൂ പാര്‍ട്ടി ഒക്കെ വളരെ മാറി ഓം പ്രകാശ്‌ ടൈപ്പ്‌ ആള്‍ ക്കാര്‍ക്കു മാത്രമേ ഇപ്പോള്‍ അവിടെ പ്രവേശനം ഉള്ളു കമാ എന്നു മിണ്ടരുത്‌

    ഇപ്പോള്‍ ഏതെങ്കിലു സാസ്കാരിക നയകണ്റ്റെ പൊടി ഉണ്ടോ? മുകുന്ദന്‍ ഒക്കെ കണ്ടില്ലേ പിണറായി കാര്‍ വാങ്ങിക്കൊടുത്ത്‌ അഴീക്കോടിനെ ഇപ്പോള്‍ സുകുമാര്‍ ഓം പ്രകാശ്‌ ആക്കി വച്ചിരിക്കുന്നു

    ReplyDelete
  22. if you really 'ignore' shut your stupid asss.
    ................

    "ബ്ളോഗിണ്റ്റെ നല്ല ഒരു സപ്പോര്‍ട്ടര്‍ ആയിരുന്നു ബൈജു ഏലിക്കാട്ടൂരിനെ മറ്റൊറു "

    സപ്പോര്‍ട്നു തൊരപ്പന്‍ പര്യായമുണ്ടോ.ഏതാ അംഗന്‍വാടി ?മലയാളത്തിന്റെ ഗതികേട്.

    ReplyDelete
  23. ആരുഷി, മനുഷ്യ ചങ്ങല കൊണ്ട്ട് എന്തുനേടി എന്ന ചോദ്യം പുതിയതല്ല. ഉപ്പുകുറുക്കിയാല് സ്വാതന്ത്ര്യം
    കിട്ടുമോ എന്നതുപോലെ പഴയ ചോദ്യം. മരിച്ചുമന്നടിഞ്ഞവര്‍ ചോദിക്കില്ല ഇത്ര പഴയ ചോദ്യം. ഒന്ന് സ്വയം തൊട്ടുനോക്കുക, ജീവനുണ്ടോ എന്നറിയാന്‍.
    ബൈജു എലിക്കാട്ടം തിന്നുമോ?
    നല്ല പേസ്റ്റ്‌ വാങ്ങി ഇടക്കിടെ പല്ല് തേക്കണം. ഭയങ്കര വായ്നാറ്റം

    ReplyDelete
  24. Spark , freeeevoice എന്നി കള്ള പ്രൊഫൈലുകളില്‍ വ്യക്തി ഹത്യ നടത്തുന്ന ക്വട്ടേഷന്‍ സംഘത്തെ മൌനമായി പ്രോത്സാഹിപ്പിക്കുന്ന വര്‍ക്കേഴ്സ് ഫോറത്തിന് ലാല്‍സലാം!

    ReplyDelete
  25. എലിയെ പിടിക്കാന്‍ പൂച്ച. പാമ്പിനെ പിടിച്ച് നാട് വൃത്തിയാക്കാന്‍ കീരി. ഇങ്ങനെയൊക്കെയാന്‍ ലോകം. എലിക്കാട്ടത്ത്തെ മാറ്റുന്ന പണി ആരെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കും . സ്പാര്‍ക്കെന്നോ ഫ്രീ വോയ്സെന്നോ ഒക്കെ പേരില്‍ ആരെങ്കിലും വന്നുകൊണ്റ്റേയിരിക്കുമ്.
    പഴമുറം കൊണ്ട്ട് സൂര്യനെ മറച്ചുപിടിക്കാന്‍ പറ്റുകയില്ല.
    വെറുതെ ക്വട്ടേഷന്‍ സംഘമെന്നോന്നും പറഞ്ഞിട്ട കാര്യമില്ല.
    ക്വോട്ടേഷന്‍ സംഘം കൊന്ന ആദ്യത്തെ നേതാവ്‌ സി പി എമ്മിന്റെ അഴീക്കോടന്‍ ആയിരുന്നു.

    ഇന്നും പ്രതികളെ പിടിച്ചിട്ടില്ല.
    കരുണാകരന്‍ ക്വോട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊന്ന തട്ടില്‍ എസറെറ്റിലെ ഒരാളുടെ വിവരങ്ങള്‍ അഴീക്കോടന്റെ കയ്യിലുണ്റ്റെന്ന് നവാബ് രാജേന്ദ്രന്‍ ജയറാം പടിക്കല്‍ എന്ന പോലീസിനോട്ട് പറഞ്ഞു. കരുണാകരന്‍ അന്ന് തന്നെ ക്വോട്ടേഷന്‍ സംഘം വഴി അഴീക്കോടനെ കൊന്നു. മുഖ്യനായ കരുണന്‍ കൊള്ളിച്ചാല്‍ ഇതു പോലീസ്‌ ആണ് പ്രതിയെ പിടിക്കുക?
    അതുകൊണ്റ്റ് വലിയ വര്‍ത്തമാനം ഒന്ന് പറയണ്ട.

    ReplyDelete
  26. See the trail of comments,Elikkaattan, you started opening... by using the word "stupid"

    What you thought,എല്ലാവരും തന്റെ പ്രസംഗം കേട്ട് റാന്‍ മൂളുമെന്നോ.

    സ്വയം കണ്ട്രോള്‍ വിട്ടു വിവരക്കേട് പറഞ്ഞ ശേഷം 'കൊട്ടേഷന്‍' ന്നും മൌനാനുവാദം ന്നും ഒക്കെ കാച്ചിയാ തന്റെ ശ്വാനന്‍ പോലും തന്നെ വക വെക്കില്ല.
    പിന്നെ നല്ല പ്രൊഫയില്‍,കള്ള പ്രോഫയില് എന്നൊന്നും വിളംബല്ലേ . ഹൈമാവാത ഭൂവും,ഗോട്ടും ഗാണാ ച്ഛരടും,യാത്രാവിവരണങ്ങളും പോലും കൂലിക്ക് എഴുതാന്‍ ആളെ കിട്ടും എന്നിട്ടാ തന്റെ ഒരു പ്രോഫയില് വര്‍ണന.

    ReplyDelete
  27. എലിക്കാട്ടം ബൈജു . നാണം ഇല്ലാല്ലൊ ഇത്തരം കൊണ അടിക്കാൻ.. ഒന്നു പോയി പണി നൊക്ക്

    പിന്നെ ആരുഷി ഹഹഹഹഹഹഹ….. തന്റെ ഒരു കാര്യം. തന്റെ പാർട്ടിയുടെ കാര്യം..
    ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല അല്ലെ? ഉള്ള പത്തോ ആയിരമോ വോട്ട് നല്ല വിലയ്ക്ക് വിറ്റ് കാശാക്കാൻ ഉള്ള ശ്രമമാണല്ലെ. കൊള്ളാം മുങ്ങി ചാകാൻ പോകുന്നവൻ വൈക്കോൽ തുരുമ്പിൽ പിടിച്ച് ആടുന്നത് പോലെ. ശശി തരൂറിന്റെ ആരാധകനായ ഈ മുഷിഞ്ഞ കാവിധാരി പറഞ്ഞു കൂട്ടുന്ന വിഡ്ഡിത്തങ്ങൾ കണ്ട് ജനം ചിരിച്ച് വശം കെടുന്നു. തന്റെ പാർട്ടിയെ പറ്റി ഏതോ രസികൻ നാല് നല്ല വാക്ക് പറഞ്ഞിട്ടുണ്ട് ഇവിടെ http://pathirakhathakan.blogspot.com/2009/10/blog-post.html

    ReplyDelete