Tuesday, May 4, 2010

നമ്മുടെ കാലത്തെ തിന്മകള്‍

ഉള്ള കാര്യം ഉള്ളതുപോലെ പറയണം. കുറച്ചെങ്കിലും സാമാന്യബോധം ശേഷിച്ചിട്ടുള്ളവര്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ് ഇന്നത്തെ ലോകത്തിന് യാഥാര്‍ഥ്യബോധം കുറവാണെന്ന്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു''. ഈ പരിഹാസത്തിന്റെ മുന പലര്‍ക്കും ഇഷ്ടപ്പെട്ടു.

കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ കുടുങ്ങിയ ശക്തമായ സാമ്രാജ്യത്വത്തിന്റെ തലവനും മികച്ച പ്രഭാഷകനും ബുദ്ധിമാനായ രാഷ്‌ട്രീയക്കാരനുമായ പുതിയ പ്രസിഡന്റിനെ മഹത്വവല്‍ക്കരിക്കുകയെന്ന കഴമ്പില്ലാത്ത നടപടിയായി നോര്‍വീജിയന്‍ കമ്മിറ്റിയുടെ തീരുമാനത്തെ ഒട്ടേറെപ്പേര്‍ വിലയിരുത്തിയെങ്കിലും. മാനവരാശിക്കുതന്നെ ഭീഷണിയായ പരിസ്ഥിതിദുരന്തം തടയാന്‍ നിയമപരമായ ഉടമ്പടിക്കായി ലോകമനഃസാക്ഷിക്കൊപ്പം അമേരിക്കയും നിലയുറപ്പിക്കുമെന്ന പ്രതീക്ഷ കോപ്പന്‍ഹേഗന്‍ ഉച്ചകോടി തുടങ്ങുംമുമ്പ് ഒബാമ ജനിപ്പിച്ചിരുന്നു. എന്നാല്‍, സംഭവിച്ചത് നിരാശാജനകമായി; വേദനാജനകമായ ചതിക്ക് ലോകജനത ഇരയായി. അതേസമയം, ഈയിടെ ബൊളീവിയയില്‍ "കാലാവസ്ഥ വ്യതിയാനവും മാതൃരാജ്യത്തിന്റെ അവകാശവും''സംബന്ധിച്ച് സംഘടിപ്പിച്ച ജനകീയ ലോക സമ്മേളനത്തെ യൂറോപ്യന്‍ അധിനിവേശത്തില്‍ നശിച്ച പുരാതന തദ്ദേശീയ ജനതകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമ്പന്നമാക്കി. സ്വാര്‍ഥസംസ്‌ക്കാരത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട പടയോട്ടമാണ് ഈ ആദിസമൂഹങ്ങളെ നാമാവശേഷമാക്കിയത്.

'ജനാധിപത്യപരവും' 'സമാധാനപൂര്‍ണവും' 'സ്വാര്‍ഥരഹിതവും' 'സത്യസന്ധവും' ആണെന്ന് സ്വയം വിശ്വസിക്കുന്ന സാമ്രാജ്യത്വത്തിന്റെ തത്വചിന്ത കഴിഞ്ഞദിവസം വന്ന രണ്ടു പത്രവാര്‍ത്തകള്‍ തുറന്നുകാട്ടുന്നു. ലോകത്ത് എവിടെയും ഒരുമണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ കഴിയുന്ന ആണവായുധരഹിത മിസൈലുകളായ 'സൂപ്പര്‍ ബോംബുകള്‍' വികസിപ്പിക്കാനുള്ള ഒബാമയുടെ പദ്ധതിയാണ് ഒരു റിപ്പോര്‍ട്ടില്‍; അമേരിക്കന്‍ വ്യോമസേന രഹസ്യ സൈനിക ബഹിരാകാശപേടകം വിക്ഷേപിച്ചതാണ് മറ്റൊരു വാര്‍ത്ത. മറ്റ് എന്തെങ്കിലും അവര്‍ക്ക് വേണോ? ഇന്ന് അവര്‍ വന്‍വെല്ലുവിളികള്‍ നേരിടുന്നു. കാലാവസ്ഥ വ്യതിയാനം നിയന്ത്രണാതീതമായി. രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില ഉയരുമെന്നും ഇത് ഒഴിവാക്കാന്‍ കഴിയില്ലെന്നും ഇതിന്റെ ഫലം ദുരന്തങ്ങളായിരിക്കുമെന്നും നമ്മോട് പറഞ്ഞിട്ടുണ്ട്. 40 വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ 200 കോടി വര്‍ധിച്ച് 900 കോടിയാകും. ഒരു തലമുറയുടെ ആയുസ്സിന്റെ പകുതി സമയത്തിനുള്ളില്‍ തുറമുഖങ്ങളും ഹോട്ടലുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും റോഡുകളും വ്യവസായശാലകളും തീരത്തോട് ചേര്‍ന്നുള്ള മറ്റ് സൌകര്യങ്ങളും വെള്ളത്തില്‍ മുങ്ങും.

മനുഷ്യരാശിയുടെ നിലനില്‍പ്പിനായി തീരെ ചെറിയൊരു ത്യാഗം ചെയ്യാന്‍പോലും സമ്പന്നവും വികസിതവുമായ രാജ്യം തയ്യാറാകുന്നില്ല. കൃഷിസ്ഥലങ്ങളും കുടിവെള്ളശേഖരവും കുറഞ്ഞിരിക്കുന്നു. സമുദ്രം വിഷമയമായാല്‍ എല്ലാ സമുദ്രജീവികളും ഭക്ഷ്യഉറവിടങ്ങളും അപ്രത്യക്ഷമാകും. യുക്തിസഹമായ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍മാത്രംപറയുന്നതല്ല ഇത്, ശാസ്‌ത്രീയ ഗവേഷണത്തിന്റെ അടിത്തറയുമുണ്ട്. സ്വാഭാവിക പരിപാലനരീതികള്‍ വഴിയും ജീവജാലങ്ങളെ ഒരു ഭൂഖണ്ഡത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റിയും മനുഷ്യവംശത്തിന് ഭക്ഷ്യഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഗോതമ്പ്, ഉരുളക്കിഴങ്ങ്, ചണം, ചോളം എന്നിവയുടെ കുറവ് പരിഹരിക്കാനും കഴിഞ്ഞു. എന്നാല്‍,പിന്നീട് ജനിതകവിദ്യകളും രാസവളങ്ങളും ഉപയോഗിച്ച് ആവശ്യം നേരിടാന്‍ മുതിര്‍ന്നു, ഇപ്പോള്‍ മനുഷ്യര്‍ക്ക് ആരോഗ്യപരമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുടെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളില്‍ ഉപയോഗിച്ചുതീര്‍ത്തത് 400 വര്‍ഷംകൊണ്ടു രൂപംകൊണ്ട ഹൈഡ്രോകാര്‍ബൺ ശേഖരമാണ്. ലോകസമ്പദ്ഘടനയ്‌ക്ക് അനിവാര്യമായ മറ്റു ധാതുവിഭവങ്ങളും വീണ്ടെടുക്കാന്‍ കഴിയാത്തവിധം നശിപ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂഗോളത്തെ പലതവണ നശിപ്പിക്കാന്‍ കഴിയുന്നവിധത്തില്‍ ശാസ്‌ത്രം വളര്‍ന്നിട്ടുണ്ട്. സമകാലത്തെ ഏറ്റവും വലിയ വൈരുധ്യം നമ്മുടെ വംശത്തിന് സ്വയം നശിപ്പിക്കുവാന്‍ കഴിയുമെന്നതാണ്, സ്വയം നിയന്ത്രിക്കാനുള്ള ശേഷിയുമില്ല. ജീവിതനിലവാരം സര്‍വ അതിരും ലംഘിച്ച് മുമ്പുള്ള എല്ലാ കാലത്തേക്കാളും ഉയര്‍ന്നു, പക്ഷേ, ഇതിനുവേണ്ടിയുള്ള ശ്രമത്തില്‍ നാം ലഭ്യമായ എല്ലാ വിഭവങ്ങളും അതിവേഗം ധൂര്‍ത്തടിച്ചു. ദ്രവ്യത്തെ ഊര്‍ജമാക്കി മാറ്റാന്‍ ശാസ്‌ത്രം നമ്മെ പ്രാപ്‌തരാക്കി-വിലയേറിയ ആണവോര്‍ജ സാങ്കേതികവിദ്യ വഴി-എന്നാല്‍ ഈ പ്രക്രിയ വിപരീതദിശയിലാക്കാന്‍ കഴിയുമെന്നതിന്റെ സൂചനയില്ല. ഗവേഷണത്തിനായി അനന്തമായ നിക്ഷേപം നടത്തിയാലും കോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് പ്രപഞ്ചത്തില്‍ രൂപംകൊണ്ട വസ്‌തുക്കളെ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല. എന്ത് അത്ഭുതം കാട്ടുമെന്ന് ഒബാമയ്ക്ക് പറയാമോ? ശാസ്‌ത്രം വളരെയേറെ മുന്നേറി; പക്ഷേ, അതോടൊപ്പം അജ്ഞതയും ദാരിദ്ര്യവും. ഇത് ശരിയല്ലെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിയുമോ?


*****

ഫിദല്‍ കാസ്‌ട്രോ

10 comments:

  1. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളില്‍ ഉപയോഗിച്ചുതീര്‍ത്തത് 400 വര്‍ഷംകൊണ്ടു രൂപംകൊണ്ട ഹൈഡ്രോകാര്‍ബണ്‍ ശേഖരമാണ്. ലോകസമ്പദ്ഘടനയ്‌ക്ക് അനിവാര്യമായ മറ്റു ധാതുവിഭവങ്ങളും വീണ്ടെടുക്കാന്‍ കഴിയാത്തവിധം നശിപ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂഗോളത്തെ പലതവണ നശിപ്പിക്കാന്‍ കഴിയുന്നവിധത്തില്‍ ശാസ്‌ത്രം വളര്‍ന്നിട്ടുണ്ട്. സമകാലത്തെ ഏറ്റവും വലിയ വൈരുധ്യം നമ്മുടെ വംശത്തിന് സ്വയം നശിപ്പിക്കുവാന്‍ കഴിയുമെന്നതാണ്, സ്വയം നിയന്ത്രിക്കാനുള്ള ശേഷിയുമില്ല. ജീവിതനിലവാരം സര്‍വ അതിരും ലംഘിച്ച് മുമ്പുള്ള എല്ലാ കാലത്തേക്കാളും ഉയര്‍ന്നു, പക്ഷേ, ഇതിനുവേണ്ടിയുള്ള ശ്രമത്തില്‍ നാം ലഭ്യമായ എല്ലാ വിഭവങ്ങളും അതിവേഗം ധൂര്‍ത്തടിച്ചു.

    ഫിഡൽ കാസ്ട്രോയുടെ കുറിപ്പ്

    ReplyDelete
  2. ദേശാഭിമാനിയുടെ മണ്ടന്‍പരിഭാഷയുടെ മറ്റൊരുദാഹരണം.
    The Insanities of Our Times
    എന്ന തലക്കെട്ടു പരിഭാഷിച്ചതേ വങ്കത്തരം
    When American President Barack Obama was nominated for the Nobel Peace Prize, Michael Moore said, "Now, earn it."
    അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു''
    Now earn it എന്നതിന് ഇപ്പോള്‍ അത് സമ്പാദിച്ചിരിക്കുന്നു. എന്തുമാതിരി വിവരദോഷികളാണ് ഈ പത്രത്തിനുവേണ്ടി പേനയുന്തുന്നതെന്റെ ഭഗവാനേ.

    ReplyDelete
  3. യഥാർത്ഥത്തിൽ ഇപ്പറഞ്ഞ വാക്കുകളെ
    “When American President Barack Obama was nominated for the Nobel Peace Prize, Michael Moore said, "Now, earn it."“

    ആണൊ ഇങ്ങനെ

    “ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു''“

    പരിഭാഷപ്പെടുത്തിയത്‌?

    ReplyDelete
  4. please give the exact translation

    ReplyDelete
  5. ഫിഡലിന്റെ ലേഖനം തന്നെയാണിത്. Now please earn it എന്നതിന്റെ ഭാഷാനതരത്തില്‍ പിശകുണ്ട്. എങ്കിലും, ലേഖനം കൈകാര്യം ചെയ്യുന്നത് തികച്ചും പ്രസകതമായ വിഷയമാണ്. അതിനാണ് കൂടുതല്‍ പ്രാധാന്യം. ചെറിയ തെറ്റുകള്‍ പെരുപ്പിക്കേണ്ടതില്ല. എങ്കിലും ചൂണ്ടിക്കാണിച്ചതിനു നന്ദി.

    ReplyDelete
  6. ഇതിനെക്കുറിച്ച് എന്‍റെ ബ്ലോഗില്‍ പോസ്റ്റുപോലും ഇട്ട ശേഷമാണ് രണ്ടു വരിക്കപ്പുറം വായിക്കുന്നത്. ചെറിയ തെറ്റുകളല്ല. മരമണ്ടത്തരങ്ങളാണ് ഇതു നിറയെ. പോരാത്തതിന് മൂലത്തെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ വളച്ചൊടിക്കലും, വിട്ടുകളയലും.
    ഇങ്ങനെയല്ലാത്ത ഒറ്റ വാക്യം പോലും ഇതിലുണ്ടെന്നു തോന്നുന്നില്ല.
    വങ്കത്തരങ്ങള്‍ വേറെ ഇഷ്ടം പോലെ.
    "കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളില്‍ ഉപയോഗിച്ചുതീര്‍ത്തത് 400 വര്‍ഷംകൊണ്ടു രൂപംകൊണ്ട ഹൈഡ്രോകാര്‍ബണ്‍ ശേഖരമാണ്."
    400 വര്‍ഷം കൊണ്ട് ഹൈഡ്രോകാര്‍ബണ്?

    "മനുഷ്യവംശത്തിന് ഭക്ഷ്യഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഗോതമ്പ്, ഉരുളക്കിഴങ്ങ്, ചണം, ചോളം എന്നിവയുടെ കുറവ് പരിഹരിക്കാനും കഴിഞ്ഞു."
    കൊള്ളാം, ചണം ഭക്ഷ്യവസ്തുവാണെന്ന് ഇപ്പോഴറിയുകയാണ്.

    "Thus, for some time, man suffered less from the shortage of such food as maize, potato, wheat, fiber"
    എന്നതിലെ ഫൈബറാണ് ചണമാക്കിയത്.

    "ദ്രവ്യത്തെ ഊര്‍ജമാക്കി മാറ്റാന്‍ ശാസ്‌ത്രം നമ്മെ പ്രാപ്‌തരാക്കി-വിലയേറിയ ആണവോര്‍ജ സാങ്കേതികവിദ്യ വഴി"

    ദ്രവ്യത്തെ ഊര്‍ജ്ജമാക്കാന്‍ ആണവോര്‍ജ സാങ്കേതികവിദ്യ തന്നെ വേണമെന്നില്ല ആസനം ചൊറിഞ്ഞാലും മതിയെന്ന് ഇതു പരിഭാഷ ചെയ്ത വിഡ്ഢിയോടു പറഞ്ഞേക്കൂ സഗാവേ.

    ഒരാളുടെ പ്രസംഗത്തെ ഇങ്ങനെ മുറിച്ചുതറച്ച് വളച്ചൊടിച്ച് കൊടുക്കാന്‍ ഇവനൊക്കെ ആരാണ് അനുവാദം കൊടുത്തത്?

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. അമേരിയ്ക്കയെ കുറ്റം പറയുക ഒരു ഫാഷനായ ഇക്കാലത്ത്‌ സത്യം പറയുക എന്നതാണ്‌ ഏറ്റവും ബുദ്ധിമുട്ട്‌...

    അമേരിയ്ക്കൻ പ്രസിഡെന്റിനെ കുറ്റം പറഞ്ഞ Mr.Michael Moore ഇപ്പോഴും അന്തസ്സായി പടം പിടിയ്ക്കുന്നുണ്ട്‌!!....

    ഇവിടെ കൊച്ചു കേരളത്തിൽ പടം പിടിയ്ക്കാനും വയ്യ...പിടിച്ചാലൊട്ടോടിയ്ക്കാനും വയ്യ?!!.....അത്രയ്ക്കുണ്ട്‌ സംഘടനകളുടെ ബാഹുല്യം.!!...


    ഇവിടെ, state secretery-ടെ വീടെന്നും പറഞ്ഞ്‌ ഇ മെയിൽ അയച്ചവനെ ഒമാനിൽ ചെന്നു പൊക്കി..അവനും അവന്റെ മെയിൽ നിർദ്ദോഷം ഫോർവർഡ്‌ ചെയ്ത പിള്ളേരുടെയും സ്തിതി എന്താണിവ്ടെ?..ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ..

    അവന്റെ ജോലി..അവന്റെ ജീവിതം...?

    വിലക്കയറ്റം കൂടിയതിന്‌ ഹർത്താലും ബന്ദും നടത്തിയ നമ്മൾ....അതിനു പിറ്റേന്ന്‌ പച്ചക്കറി വില ഇരട്ടിയായത്‌ അറിഞ്ഞില്ല എന്നുണ്ടോ?...

    ഝാർഖണ്ടിലും മറ്റും ധാതു നിക്ഷേപങ്ങൾ കാശുകാരന്മാർ കൊണ്ടു പോവുമ്പൊൾ ദില്ലിയിൽ മോശമല്ലാത്ത അധികാരമുള്ള എത്ര ഇടതു പക്ഷക്കാർ അതിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്‌?...

    സ്വന്തം വീട്ടിലെ കുറ്റങ്ങൾ മറയ്ക്കാൻ അന്യന്റെ വീട്ടിലെ കുറ്റങ്ങൾ പറയുന്നത്‌ എന്തിനാണ്‌....

    ഈ പറയുന്ന അമേരിയ്ക്കയിൽ നിന്നും ഏതെങ്കിലും ഒരു കാശുകാരൻ AKG centre പുതിക്കിപ്പണിയാനൊള്ള കാഷു തരാം എന്നു പറഞ്ഞാൽ ഏതു സഖാവാണ്‌ വേണ്ടെന്നു പറയുക?.....

    ഞാൻ അമേരിയ്ക്കയുടെ ആളൊന്നുമല്ല...അവർക്കും കുറ്റങ്ങൾ ഉണ്ട്‌....പക്ഷെ നമ്മൾ എന്തിനാണ്‌ അവരെക്കുറിച്ചാലോചിച്ചു തല പുകയ്ക്കുന്നത്‌?...

    സ്വന്തം വീട്‌ നന്നായി നടത്തിയല്ലേ അവരോടു പകരം ചോദിയ്ക്കേണ്ടത്‌?....

    പിന്നെ..ദേശാഭിമാനിയുടെ പരിഭാഷയുടെ കാര്യം....അമേരിയ്ക്കയിൽ ഏതോ ഒരുത്തൻ അവരുടെ പ്രിയ ഭക്ഷണമായ Hot dogs കഴിച്ചു റെക്കോർഡിട്ടപ്പോൾ ചൂടു പട്ടിയെ തിന്നു എന്നു പരിഭാഷപ്പെടുത്തിയ ആൾകാരാണ്‌!...

    പ്രവാസികളായി വല്ലയിടത്തും കിടന്നു തെണ്ടുന്ന എന്നെപ്പോലെയുള്ളവരുടെ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞൂന്നു മാത്രം....
    ക്ഷമിയ്ക്കുക...

    ReplyDelete
  9. പ്രസക്തമായ ലേഖനം. നന്ദി വർക്കേഴ്സ് ഫോറം. കാലിക്കോ, ആസനം‍ ചൊറിയുമ്പോ ദ്രവ്യമല്ല പ്രവർത്തിയാണു ഊർജമാകുന്നത്. ഒരു തെറ്റൊക്കെ ആർക്കും പറ്റാം.. അല്ലെ?

    ReplyDelete
  10. "ഇതിനെക്കുറിച്ച് എന്‍റെ ബ്ലോഗില്‍ പോസ്റ്റുപോലും ഇട്ട ശേഷമാണ് രണ്ടു വരിക്കപ്പുറം വായിക്കുന്നത്"

    രണ്ടു വരി വായിച്ചപ്പോള്‍ പോസ്റ്റിടുന്നവന്‍ ആരാണ്..അവനാണ് ജഗജില്ലി കില്ലാഡി..അവന്റെ പാദുകങ്ങള്‍ ചുമക്കാന്‍ പോലും ആരും യോഗ്യരല്ല തന്നെ.

    നീണാള്‍ വാഴട്ടെ അവന്റെ മഹത്വം!

    ReplyDelete