പരല്‍മീനുകള്‍ പുഴയിലെ
കണ്ണെഴുത്തുള്ള കിളികളാണ്.
വെയിലേറുകൊണ്ട് തുടുക്കുമ്പോള്‍
സ്ഫടികമേനി നിറയെ നക്ഷത്രമുദിക്കുമ്പോള്‍
ഓളങ്ങളില്‍ വാല്‍ത്തുമ്പ് ഉലയുമ്പോള്‍
ആഴങ്ങളെ അറിയാത്ത കുഞ്ഞുകൂട്ടങ്ങള്‍ പരല്‍മീനുകള്‍.
ഒരിക്കല്‍ ചില നേര്‍ത്ത നിറങ്ങള്‍
ചുറ്റും പരക്കുന്നത് കണ്ടു
ആദ്യമാദ്യം ഒട്ടും മടുപ്പിക്കാത്ത
നേര്‍ത്ത മണങ്ങളും.
ഇപ്പോള്‍ പുഴ മുകളില്‍ വന്നു ചുംബിക്കാറില്ല
ഒഴുക്കില്‍ തെന്നി നീങ്ങാറില്ല
കൂട്ടത്തോടെ പോയൊളിച്ചാല്‍-
തിരിച്ചുവരാറുമില്ല.
പരല്‍മീനുകള്‍ പുഴയിലെ കണ്ണെഴുത്തുള്ള-
കിളികളായിരുന്നു.
*
എ.എസ്.സുമേഷ്
ദേശാഭിമാനി കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത
കണ്ണെഴുത്തുള്ള കിളികളാണ്.
വെയിലേറുകൊണ്ട് തുടുക്കുമ്പോള്‍
സ്ഫടികമേനി നിറയെ നക്ഷത്രമുദിക്കുമ്പോള്‍
ഓളങ്ങളില്‍ വാല്‍ത്തുമ്പ് ഉലയുമ്പോള്‍
ആഴങ്ങളെ അറിയാത്ത കുഞ്ഞുകൂട്ടങ്ങള്‍ പരല്‍മീനുകള്‍.
ഒരിക്കല്‍ ചില നേര്‍ത്ത നിറങ്ങള്‍
ചുറ്റും പരക്കുന്നത് കണ്ടു
ആദ്യമാദ്യം ഒട്ടും മടുപ്പിക്കാത്ത
നേര്‍ത്ത മണങ്ങളും.
ഇപ്പോള്‍ പുഴ മുകളില്‍ വന്നു ചുംബിക്കാറില്ല
ഒഴുക്കില്‍ തെന്നി നീങ്ങാറില്ല
കൂട്ടത്തോടെ പോയൊളിച്ചാല്‍-
തിരിച്ചുവരാറുമില്ല.
പരല്‍മീനുകള്‍ പുഴയിലെ കണ്ണെഴുത്തുള്ള-
കിളികളായിരുന്നു.
*
എ.എസ്.സുമേഷ്
ദേശാഭിമാനി കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത
No comments:
Post a Comment