സുഹൃത്തുക്കളെ,
വര്‍ക്കേഴ്സ് ഫോറം എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങുന്നു.
ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല...മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..
നമുക്കു ചുറ്റും ഉള്ള സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം.
ഇതില്‍ കക്ഷി രാഷ്ട്രീയമില്ല...പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്.
സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം ആശയ സംവാദം നടത്താനുമുള്ള ഒരു വേദിയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം...
നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു..
8 comments:

ആശംസകള്‍....നല്ല ലേഖനങ്ങള്‍ പ്രസിദ്ദീകരിക്കുമല്ലോ....
സുഹ്ര്‌ത്തെ,
ബ്ലോഗ്ഗ് കണ്ടു. ഉദ്ദേശ്യലക്ഷ്യങ്ങള്‍ നന്ന്. ഇതിന്റെ പിന്നിലുള്ള പ്രവര്‍ത്തകരെക്കുറിച്ചും, സംഘടനയെക്കുറിച്ചും (അങ്ങിനെ ഒന്നുണ്ടെങ്കില്‍)ദയവായി കൂടുതല്‍ വിവരങ്ങള്‍ തരിക.(മെയില്‍ വഴി അയച്ചാല്‍ മതിയാകും)
തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്നവകാശപ്പെടുന്നവരാണ് ഒട്ടു മിക്ക പ്രവാസി സംഘടനകളും, അതിലെ ചില ഉശിരന്‍ (ആത്മാര്‍ത്ഥതയുള്ള)പ്രവര്‍ത്തകരും. എന്നാല്‍ അവരുടെ പ്രവര്‍ത്തനമാകട്ടെ,ഭംഗിയുള്ള, സ്ഥിരം ചട്ടക്കൂടിലുള്ള, മാമൂല്‍ അനുഷ്ഠാനങ്ങളില്‍ ഒതുങ്ങുകയും ചെയ്യുന്നു.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മനപ്പൂര്‍വ്വമല്ലാത്ത വര്‍ഗ്ഗവഞ്ചനയില്‍ അവസാനിക്കുന്നു എന്നര്‍ത്ഥം.
അങ്ങിനെ, ഇവിടുത്തെ (യു.എ.ഇ)രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിന്നു സാധാരണ തൊഴിലാളികളെ അകറ്റിനിര്‍ത്തുകയും, അവരുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടേണ്ടതിനു പകരം രാഷ്ട്രീയ കങ്കാണിപ്പണി നടത്തുകയും ‘മാത്രം’ ചെയ്യുന്ന ആദരണീയ പ്രവാസി സംഘടനാ സംസ്ക്കാരത്തിന്റെ കാലഘട്ടത്തിലൂടെയാണ് ഒരു സാമൂഹ്യപ്രവര്‍ത്തകന് ഇന്ന് സഞ്ചരിക്കേണ്ടിവരുന്നത്.
അതുകൊണ്ടുതന്നെ, ഇത്തരം ഏതൊരു കൂട്ടായ്മയേയും അല്‍പ്പമൊരു ഭയാശങ്കയോടെയാണ്‍് ഞാന്‍ കാണുന്നത്. ആ ഭയാശങ്കകള്‍ അസ്ഥാനത്താകട്ടെ എന്ന മോഹവും ഉള്ളില്‍ കൂട്ടായുണ്ട്.
ഏതായാലും ആശംസകള്‍ നേരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുക.
അഭിവാദ്യങ്ങളോടെ
ആശയം ഇഷ്ടമായി. ഉപയോഗപ്രദമായ വിവരങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.
എല്ലാ ഭാവുകങ്ങളും!
ഭാവുകങങള്!
ആശംസകള്‍....
ആശംസകള്‍.
Post a Comment