Showing posts with label ഉല്‍സാ പട്നായിക്. Show all posts
Showing posts with label ഉല്‍സാ പട്നായിക്. Show all posts

Tuesday, September 3, 2013

ദാരിദ്ര്യരേഖ: തെറ്റായ രീതി, തെറ്റായ കണക്കുകള്‍

വികസ്വര രാജ്യങ്ങളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും നൂറുകണക്കിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്ക് തൊഴില്‍ നല്‍കുന്ന (പ്രത്യേകിച്ചും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍) വളരെ ആദായകരമായ ഒരു ബിസിനസ്സ് ആണ് ദാരിദ്ര്യത്തിന്റെ കണക്കെടുപ്പ് എന്നത്, ശ്രദ്ധേയമായ ഒരു വിരോധാഭാസമാണ്. പൊതുപണം ഇത്രയൊക്കെ ചെലവാക്കിയിട്ട്, ദാരിദ്ര്യത്തില്‍ മാറ്റമുണ്ടാകുന്നതെങ്ങനെയെന്നതു സംബന്ധിച്ച ശരിയായ ധാരണ ലഭിക്കുന്നുവെങ്കില്‍ അതിന് അര്‍ഥമുണ്ട്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്ന (അവര്‍ ലോകബാങ്കിലുള്ളവരായിരുന്നാലും ശരി, ഗവണ്‍മെന്‍റിലുള്ളവരായിരുന്നാലും ശരി, സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവരായിരുന്നാലും ശരി) തികച്ചും തെറ്റായ ദാരിദ്ര്യ നിര്‍ണയ രീതികളുടെ അര്‍ഥം, അവരുടെ ദാരിദ്ര്യ കണക്കുകളും ദാരിദ്ര്യം കുറയുന്നതിനെ സംബന്ധിച്ച അവരുടെ അവകാശവാദങ്ങളും തികച്ചും തെറ്റാണെന്നു തന്നെയാണ്. അവയ്ക്ക് അവ അച്ചടിക്കുന്നതിന് ഉപയോഗിച്ച പേപ്പറിന്റെ വിലപോലുമില്ല.

ഇന്ത്യയിലെ ഔദ്യോഗിക ദാരിദ്ര്യ നിര്‍ണയ കണക്കുകള്‍ പരിശോധിച്ചുകൊണ്ടുതന്നെ, നമുക്ക് ആരംഭിയ്ക്കാം. നഗരപ്രദേശങ്ങളില്‍ മാസത്തില്‍ 1000 രൂപ (ദിവസത്തില്‍ 33.3 രൂപ) എന്ന ദാരിദ്ര്യരേഖയും ഗ്രാമപ്രദേശങ്ങളില്‍ മാസത്തില്‍ 816 രൂപ (ദിവസത്തില്‍ 27.2 രൂപ) എന്ന ദാരിദ്ര്യരേഖയും ഉപയോഗപ്പെടുത്തിക്കൊണ്ട്, 2011-12 വര്‍ഷത്തില്‍ നഗരപ്രദേശങ്ങളിലെ ദരിദ്ര ജനങ്ങളുടെ ശതമാനം 13.7 ആണെന്നും ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യയില്‍ 25.7 ശതമാനം ദരിദ്രരാണെന്നും ഉള്ള, തികച്ചും യാഥാര്‍ഥ്യത്തിന് നിരക്കാത്ത കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട്, ആസൂത്രണ കമ്മീഷന്‍ ഈയിടെ ദാരിദ്ര്യം ഏറെ കുറഞ്ഞിട്ടുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് നമ്മെയെല്ലാം അമ്പരപ്പിയ്ക്കുകയുണ്ടായി. വളരെ താഴ്ന്ന ഇടത്തരക്കാര്‍ക്കുള്ള ബാര്‍ബര്‍ ഷാപ്പില്‍ ചെന്ന് ഒരാള്‍ക്ക് തലമുടി വെട്ടുന്നതിനു കഷ്ടി തികയുന്ന ഈ സംഖ്യകൊണ്ടാണ് ഒരാള്‍ ദിവസത്തില്‍ എല്ലാ ഭക്ഷണാവശ്യങ്ങളും ഭക്ഷണേതര ആവശ്യങ്ങളും നിര്‍വഹിയ്ക്കുന്നുവെന്ന് ആസൂത്രണ കമ്മീഷന്‍ അവകാശപ്പെടുന്നത്. 2009-10ല്‍ ഔദ്യോഗിക കണക്കനുസരിച്ച് നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ 20.9 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രര്‍ 33.8 ശതമാനവും ആയിരുന്നു. അത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളില്‍ 8 ശതമാനം കണ്ട് കുറഞ്ഞുവെന്നും നഗരപ്രദേശങ്ങളില്‍ 7 ശതമാനം കണ്ട് കുറഞ്ഞുവെന്നും ആണ് സര്‍ക്കാരിന്റെ കണക്ക്. അതേ അവസരത്തില്‍ത്തന്നെ കടുത്ത വരള്‍ച്ചയുടെയും കുറഞ്ഞ തൊഴില്‍ വളര്‍ച്ചാ നിരക്കിന്റെയും ദ്രുതഗതിയിലുള്ള ഭക്ഷ്യവിലക്കയറ്റത്തിന്റെയും ആഘാതം അനുഭവപ്പെട്ട വര്‍ഷങ്ങളായിരുന്നു ഇവ എന്നും നാം ഓര്‍ക്കണം.

ആസൂത്രണ കമ്മീഷന്‍ തുടര്‍ന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തെറ്റായ കണക്കെടുപ്പ് രീതിയുടെ അടിസ്ഥാനത്തില്‍, 2014 - 15 വര്‍ഷത്തിലെ സര്‍വെ ഫലങ്ങള്‍ ലഭ്യമാകുമ്പോഴേയ്ക്കും, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ ഏതാണ്ട് പൂജ്യത്തിലെത്തിയെന്നും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ ഏതാണ്ട് 12 ശതമാനത്തോളമേ വരൂ എന്നും ആസൂത്രണ കമ്മീഷന്‍ അവകാശപ്പെടാതിരിയ്ക്കുകയില്ല എന്നത് ഏതാണ്ട് ഉറപ്പുതന്നെയാണ്. യഥാര്‍ത്ഥ ദാരിദ്ര്യം എത്രമാത്രം തീക്ഷ്ണമായിരുന്നാലും, ദരിദ്രര്‍ വീണ്ടും എത്രമാത്രം കവര്‍ന്നെടുക്കപ്പെട്ടാലും, അതൊന്നും ഗൗനിയ്ക്കാതെ, ആസൂത്രണ കമ്മീഷന്‍ ഇങ്ങനെയുള്ള നിഗമനത്തിലെത്തിച്ചേരും!

ദാരിദ്ര്യം കുറഞ്ഞു, ദാരിദ്ര്യ നിലവാരം വളരെ താഴ്ന്നതാണ് എന്നൊക്കെയുള്ള എല്ലാ അവകാശവാദങ്ങളും കള്ളത്തരമാണ്; തെറ്റായ കണക്കെടുപ്പ് രീതിയുടെ മാത്രം ഫലമാണ്. യഥാര്‍ഥത്തില്‍ ദാരിദ്ര്യം ഉയര്‍ന്ന നിലവാരത്തിലാണ്; അത് വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയുമാണ്. ഭക്ഷണമൊഴിച്ചുള്ള മറ്റ് അനിവാര്യമായ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ (വാടക, യാത്രക്കൂലി, ആരോഗ്യം, വിദ്യാഭ്യാസം, നിര്‍മിത വസ്തുക്കള്‍, സേവനങ്ങള്‍ തുടങ്ങിയവ) 2009-10 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയിലെ 75.5 ശതമാനം ജനങ്ങള്‍ക്കും ദിവസത്തില്‍ 2200 കലോറി ഊര്‍ജ്ജം നല്‍കുന്നതിന് ഉതകുന്ന ഭക്ഷണം ഉപഭോഗം ചെയ്യാന്‍ കഴിഞ്ഞില്ല; അതേപോലെത്തന്നെ മറ്റെല്ലാ ആവശ്യങ്ങളും നിര്‍വഹിച്ചതിനുശേഷം നഗരപ്രദേശങ്ങളിലെ 73 ശതമാനം ജനങ്ങള്‍ക്കും ദിവസത്തില്‍ 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ഉതകുന്ന ഭക്ഷണം ഉപഭോഗം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുമായി താരതമ്യപ്പെടുത്താവുന്ന 2004-05ലെ കണക്കുകള്‍ ഗ്രാമപ്രദേശങ്ങളില്‍ 69.5 ശതമാനവും നഗരപ്രദേശങ്ങളില്‍ 64.5 ശതമാനവും എന്നതായിരുന്നു. അതായത് ഈ കാലയളവിനുള്ളില്‍ ദാരിദ്ര്യം വലിയ അളവില്‍ വര്‍ധിക്കുക തന്നെയാണ് ഉണ്ടായിട്ടുള്ളത്.

നാഷണല്‍ സാമ്പിള്‍ സര്‍വെ, 2011-12 വര്‍ഷത്തേയ്ക്കുള്ള പോഷകാഹാര ഉപഭോഗ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആ വര്‍ഷം വരെയുണ്ടായ മാറ്റം എന്താണ് എന്ന് നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ വളരെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും മുരടിച്ച തൊഴില്‍വളര്‍ച്ചയും പരിഗണിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളായിട്ടില്ലെങ്കില്‍ത്തന്നെ മുമ്പത്തെപ്പോലെ അത്ര തന്നെ മോശമാണെന്ന് വരാനാണ് സാധ്യത. ആസൂത്രണ കമ്മീഷെന്‍റ തന്നെ ദാരിദ്ര്യരേഖയെ സംബന്ധിച്ച ആദ്യത്തെ നിര്‍വചനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ കണക്കുകളില്‍ നാം എത്തിച്ചേര്‍ന്നിട്ടുള്ളത്.

സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, സേവനങ്ങള്‍ (വൈദ്യുതി, വെള്ളം, പെട്രോള്‍, യാത്രക്കൂലി തുടങ്ങിയവ) എന്നിവയും അതോടൊപ്പം ഭക്ഷ്യസാധന വിലകളുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും യഥാര്‍ഥത്തില്‍ ദരിദ്രരായവരില്‍ മഹാഭൂരിപക്ഷവും പൊതുവിതരണ സംവിധാനത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നതും കണക്കിലെടുക്കുമ്പോള്‍, ജനങ്ങളില്‍ മഹാഭൂരിഭാഗവും കൂടുതല്‍ പാപ്പരായിത്തീരുകയും അവരുടെ പോഷകാഹാര നിലവാരം മുമ്പത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ഇടിയുകയും ചെയ്താല്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല.

ദുരിതരേഖകള്‍

സമൂഹത്തിന്റെ അടിത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളൊന്നും പരിഗണിയ്ക്കാതെ ഇങ്ങനെ താഴ്ന്നതും താഴ്ന്നുകൊണ്ടിരിക്കുന്നതുമായ കണക്കുകള്‍ അവതരിപ്പിയ്ക്കുന്ന ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട മൗലിക പ്രശ്നം എന്താണ്? ദാരിദ്ര്യരേഖയെ സംബന്ധിച്ച സ്വന്തം നിര്‍വചനം ആസൂത്രണ കമ്മീഷന്‍ ഉപേക്ഷിച്ചിരിക്കുകയാണ്. 1973-74ല്‍ കണക്കുകള്‍ ഉണ്ടാക്കുന്നതിനുവേണ്ടി, ഒരിക്കല്‍ മാത്രമേ ആ നിര്‍വചനം ഉപയോഗപ്പെടുത്തുകയുണ്ടായുള്ളൂ. ഭക്ഷണം ഒഴിച്ചുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു വേണ്ടിവരുന്ന ചെലവ് മാറ്റിവെച്ചതിനുശേഷം, പോഷകാഹാരത്തിന്റെ അടിസ്ഥാനത്തില്‍ അതേ ജീവിത നിലവാരം നിലനിര്‍ത്തുന്നതിന് ആവശ്യമായ ചെലവ് എന്തായിരിക്കും എന്ന്,അപ്പോഴത്തെ യഥാര്‍ഥ ചെലവ് നിലവാരം അനുസരിച്ച്, കണക്കുകൂട്ടുന്നതിനും അതിനനുസരിച്ച് ദാരിദ്ര്യരേഖ നിര്‍ണയിയ്ക്കുന്നതിനും 1973 - 74നുശേഷം കഴിഞ്ഞ 40 വര്‍ഷക്കാലത്തിനുള്ളില്‍ ഒരൊറ്റത്തവണപോലും ആസൂത്രണ കമ്മീഷന്‍ തുനിയുകയുണ്ടായില്ല - അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ നാഷണല്‍ സാമ്പിള്‍ സര്‍വെ നടത്തുന്ന സര്‍വെകളില്‍നിന്ന് ഇതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നുവെങ്കിലും. അതിനുപകരം ആസൂത്രണ കമ്മീഷന്‍ ചെയ്തത്, 1973-74 അടിസ്ഥാന വര്‍ഷത്തിലെ പ്രതിമാസ ദാരിദ്ര്യരേഖയായ ഗ്രാമീണ മേഖലയിലെ 49 രൂപയിലും നഗരപ്രദേശങ്ങളിലെ 56 രൂപയിലും, അന്നന്നത്തെ വില സൂചികയനുസരിച്ചുള്ള വര്‍ധന കൂടി ഉള്‍പ്പെടുത്തി പുതിയ ദാരിദ്ര്യരേഖ നിര്‍ണയിയ്ക്കുക മാത്രമാണ്. ടെണ്ടുല്‍ക്കര്‍ കമ്മീഷനും ഈ രീതിയില്‍ മാറ്റം വരുത്തുകയുണ്ടായില്ല. പ്രത്യേക സൂചികയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് മാത്രം.

ദീര്‍ഘമായ കാലയളവിന്നുള്ളില്‍ ജീവിതച്ചെലവിലുണ്ടാകുന്ന യഥാര്‍ഥ വര്‍ധന, വില സൂചിക കണക്കാക്കുന്നതില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ശമ്പളത്തെ ഡിഎ വര്‍ധനയിലൂടെ മാത്രമാണ് വില സൂചികയുമായി ബന്ധപ്പെടുത്തുന്നതെങ്കില്‍ ആദ്യം പ്രതിഷേധിക്കുന്നവര്‍, ദാരിദ്ര്യത്തിന്റെ കണക്കെടുക്കുന്നവര്‍ തന്നെയായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് 1973-74ല്‍ 1000 രൂപ പ്രതിമാസ ശമ്പളം ലഭിച്ചുകൊണ്ടിരുന്ന ഗവണ്‍മെന്‍റ് ജീവനക്കാരന്‍ സാമാന്യം ഭേദപ്പെട്ട ശമ്പളം വാങ്ങിയിരുന്ന ആള്‍ തന്നെയാണ്. അയാളുടെ ശമ്പളം വിലസൂചികയുമായി മാത്രമാണ് ബന്ധിപ്പിക്കുന്നത് എങ്കില്‍ ഇന്നത് പ്രതിമാസം 18,000 രൂപയായിത്തീര്‍ന്നിരിയ്ക്കും. കാരണം നഗരപ്രദേശങ്ങളിലെ ശാരീരികാധ്വാനം ഇല്ലാത്ത ജീവനക്കാരെ സംബന്ധിച്ച ഉപഭോക്തൃ വില സൂചിക, ഈ കാലയളവിനുള്ളില്‍ 18 മടങ്ങായിട്ടാണ് വര്‍ധിച്ചത്. (എന്നാല്‍ ഈ സൂചിക ഈ അടുത്തകാലത്ത് വേണ്ടെന്ന് വെയ്ക്കപ്പെട്ടിരിക്കുന്നു.വ്യവസായ തൊഴിലാളികള്‍ക്ക് ബാധകമായ ഉപഭോക്തൃ വില സൂചികയ്ക്ക് ഏറെക്കുറെ തുല്യമായ സൂചികയാണ് ഇപ്പോള്‍ ഈ വിഭാഗത്തിനും ബാധകമാക്കിയിരിക്കുന്നത്).

ഈ സൂചികകള്‍ കണ്ട് വിഷമിയ്ക്കുകയൊന്നും വേണ്ട. 2010-11 വര്‍ഷത്തെ പ്രതിമാസ നഗര ദാരിദ്ര്യരേഖയായ 1000 രൂപയെ അടിസ്ഥാന വര്‍ഷമായ 1973-74ലെ പ്രതിമാസ നഗര ദാരിദ്ര്യരേഖയായ 56 രൂപ കൊണ്ട് ചുമ്മാ ഹരിച്ചാല്‍ മതി. 1973-74 വര്‍ഷത്തിനുശേഷം ഉപഭോക്തൃ വില സൂചികയിലുണ്ടായ വര്‍ധനയായ 17.8 മടങ്ങിനു തുല്യമായിരിക്കും അത് എന്ന് കാണാം. ഔദ്യോഗികമായി ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചികയും അതു തന്നെയാണല്ലോ. അതുപോലെത്തന്നെ ഗ്രാമീണമേഖലയ്ക്കുള്ള ഉപഭോക്തൃ വില സൂചികയുടെ കാര്യത്തില്‍ 816 രൂപയെ 49 രൂപ കൊണ്ട് ഹരിച്ചാല്‍ 16.7 എന്നു കിട്ടും. ഇക്കാലത്തിലുണ്ടായ വിലക്കയറ്റവും 16.7 മടങ്ങാണെന്ന് കാണാം. എന്നാല്‍ വിലക്കയറ്റത്തിന്റെ സൂചിക കണക്കാക്കുകയും ജീവനക്കാര്‍ക്ക് ഡിഎ അനുവദിക്കുകയും ചെയ്യുമ്പോള്‍ ജീവിതച്ചെലവില്‍ ഉണ്ടാകുന്ന യഥാര്‍ഥ വളര്‍ച്ച കണക്കിലെടുക്കപ്പെടുന്നില്ല എന്ന വസ്തുത ഗവണ്‍മെന്‍റ് തന്നെ അംഗീകരിക്കുന്നുണ്ടല്ലോ. കാലാകാലങ്ങളില്‍ ശമ്പളക്കമ്മീഷനെ നിയമിക്കുന്നത് ഇത് അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ. ആ ശമ്പളക്കമ്മീഷനുകള്‍ ശമ്പളഘടന മുഴുവനും ഉയര്‍ത്തി നിശ്ചയിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ 1973 - 74 വര്‍ഷത്തില്‍ പ്രതിമാസം 1000 രൂപ ശമ്പളം വാങ്ങിയിരുന്ന ഒരു ഗവണ്‍മെന്‍റ് ജീവനക്കാരെന്‍റ അതേ സ്ഥാനത്ത് ഇരിക്കുന്ന ജീവനക്കാരന് ഇന്ന് ലഭിക്കുന്ന ശമ്പളം അതിനാല്‍ 18000 രൂപയല്ല; മറിച്ച് അതിന്റെ നാലിരട്ടിയോളം വരുന്ന 70,000 രൂപയില്‍ അധികമായിരിക്കും.

എന്നിട്ടും ദാരിദ്ര്യരേഖ കണക്കാക്കുന്ന ഉദ്യോഗസ്ഥന്മാര്‍ വാദിക്കുന്നത്, 1973-74ലെ അതേ ജീവിതനിലവാരം നിലനിര്‍ത്തുന്നതിന്, പട്ടിണിപ്പാവങ്ങളുടെ അന്നത്തെ ദാരിദ്ര്യരേഖയുടെ കൂടെ വിലക്കയറ്റ സൂചികയനുസരിച്ചുള്ള വര്‍ധന കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ ദാരിദ്ര്യരേഖ കണക്കാക്കിയാല്‍ മതി എന്നാണ്. എന്നാല്‍ ഇന്നത്തെ ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട് അന്നത്തെ പോഷകാഹാര നിലവാരം നിലനിര്‍ത്താന്‍ കഴിയില്ല എന്ന കാര്യം അവര്‍ അംഗീകരിയ്ക്കുന്നതേയില്ല. അവര്‍ ഉണ്ടാക്കിയ ഇന്നത്തെ ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട് അന്നത്തേതിനേക്കാള്‍ എത്രയോ താഴ്ന്ന അളവിലുള്ള പോഷകാഹാര പ്രാപ്യതയേ സാധ്യമാകുന്നുള്ളൂ. അതിനാല്‍ ഈ രേഖകളെ നമുക്ക് ദുരിതരേഖകള്‍ എന്നു വിളിയ്ക്കാം.

ഔദ്യോഗികമായി നിശ്ചയിയ്ക്കപ്പെടുന്ന ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട്, ഓരോ കൊല്ലം കഴിയുംതോറും, കൂടുതല്‍ കൂടുതല്‍ താഴ്ന്ന ജീവിത നിലവാരമേ നിലനിര്‍ത്താന്‍ കഴിയുന്നുള്ളൂ എന്നതാണ് വസ്തുത. ജീവിത നിലവാരം അടിയ്ക്കടി കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും, ദാരിദ്ര്യരേഖയെ സംബന്ധിച്ച സൂചിക പ്രത്യക്ഷത്തില്‍ മെച്ചപ്പെടുന്നതായി തോന്നിയേയ്ക്കാം. എന്നാല്‍ ജനങ്ങളുടെ മേലുള്ള യഥാര്‍ഥ കവര്‍ച്ച, അഥവാ അവരുടെ ദുരിതങ്ങള്‍ അടിയ്ക്കടി രൂക്ഷമായിക്കൊണ്ടിരിക്കുക തന്നെയാണ്.

കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ പാസ്സായ കുട്ടികളുടെ ശതമാനത്തെ ഈ വര്‍ഷത്തെ പരീക്ഷയില്‍ പാസായവരുടെ ശതമാനവുമായി താരതമ്യപ്പെടുത്തണമെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും പാസ്മാര്‍ക്ക് ഒന്നു തന്നെയായിരിക്കണം എന്ന് ഏതൊരു സ്കൂള്‍ കുട്ടിയ്ക്കും അറിയാം. കഴിഞ്ഞ വര്‍ഷത്തെ പാസ്മാര്‍ക്ക് 100ല്‍ 50 ആയിരുന്നുവെന്നും അതിനനുസരിച്ച് പാസായവരുടെ ശതമാനം 75 ആയിരുന്നുവെന്നും ഇരിയ്ക്കട്ടെ. ഈ വര്‍ഷം രക്ഷിതാക്കളെയൊന്നും അറിയിയ്ക്കാതെ, സ്കൂള്‍ പ്രിന്‍സിപ്പല്‍ പാസ്മാര്‍ക്ക് 100ല്‍ 40 എന്നാക്കി കുറയ്ക്കുകയും അതനുസരിച്ച് 80 ശതമാനം കുട്ടികള്‍ പാസ്സായിയെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെന്നിരിയ്ക്കട്ടെ. കഴിഞ്ഞ വര്‍ഷം വിജയശതമാനം 75 ആയിരുന്നത് ഈ വര്‍ഷം 80 ആയി എന്നും സ്കൂളിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പാസ്മാര്‍ക്ക് ആയ 50 തന്നെയാണ് ഈ വര്‍ഷവും അവലംബിച്ചിരുന്നതെന്നും വിജയശതമാനം ഈ വര്‍ഷം 70 ആണെന്നും ഇരിയ്ക്കട്ടെ. അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയശതമാനം കുറഞ്ഞിരിയ്ക്കുകയാണ്. അതായത് സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനുപകരം മോശമാവുകയാണ് ചെയ്തിരിക്കുന്നത്. തെറ്റായ ഈ രീതിയനുസരിച്ച് പാസ്മാര്‍ക്ക് കുറയ്ക്കാന്‍ അടുത്ത വര്‍ഷവും അതിനടുത്ത വര്‍ഷവും അതിന്നടുത്ത വര്‍ഷവും അങ്ങനെ അനന്തമായി പാസ്മാര്‍ക്ക് കുറയ്ക്കാന്‍ ആ സ്കൂളിനെ അനുവദിയ്ക്കുകയാണെങ്കില്‍, ഒടുവില്‍ 100 ശതമാനം പാസ്സാവുന്ന, അഥവാ തോല്‍വി പൂജ്യം ശതമാനം ആകുന്ന, അവസ്ഥ എത്തിച്ചേരും.

മുകളില്‍ പാസ്മാര്‍ക്കിനെപ്പറ്റി പറഞ്ഞ കാര്യം, ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്കും ബാധകമാണ്. 40 കൊല്ലം മുമ്പത്തെ നിലവാരത്തില്‍നിന്ന് എത്രയോ താഴേയ്ക്ക്, ദാരിദ്ര്യരേഖ, ഇക്കഴിഞ്ഞ കാലയളവില്‍, തുടര്‍ച്ചയായി താഴ്ത്തി താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെപോയാല്‍, ദാരിദ്ര്യത്തെ ഇങ്ങനെ അളന്നാല്‍, അത് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവാതിരിക്കുകയില്ല - എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് വളരെ ഉയര്‍ന്ന തോതില്‍ ഇന്ത്യയില്‍ നിലനില്‍ക്കുകയായിരിക്കും; വര്‍ഷംപ്രതി കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയായിരിക്കും. ഡെല്‍ഹി എന്ന നഗര സംസ്ഥാനത്തിന് 2009-10 വര്‍ഷത്തിലേയ്ക്ക് ആസൂത്രണ കമ്മീഷന്‍ കണക്കാക്കിയ ദാരിദ്ര്യരേഖ പ്രതിമാസം 1040 രൂപയാണ്. എന്നാല്‍ ഭക്ഷണമൊഴിച്ചുള്ള മറ്റെല്ലാ ചെലവുകളും (അവ ദ്രുതഗതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്) നിറവേറ്റിക്കഴിഞ്ഞാല്‍, ഈ തുകകൊണ്ട് ഒരു ഉപഭോക്താവിന് ദിവസത്തില്‍ 1400 കലോറി ഊര്‍ജാവശ്യത്തിനുള്ള ഭക്ഷണമേ ഉപഭോഗം ചെയ്യാന്‍ കഴിയുന്നുള്ളൂ. (പട്ടിക കാണുക). 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായ ദാരിദ്ര്യരേഖ ഇന്ന് 5000 രൂപയായിരിക്കണം. അങ്ങനെ നോക്കുമ്പോള്‍, സംസ്ഥാനത്തെ ജനസംഖ്യയില്‍ 90 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴേയ്ക്ക് തള്ളി മാറ്റപ്പെടുന്നു.


2004-05 വര്‍ഷത്തില്‍ ഭക്ഷണമൊഴിച്ചുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റി കഴിഞ്ഞാല്‍ 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായിരുന്ന ശരിയായ ദാരിദ്ര്യരേഖ 1150 രൂപയായിരുന്നു; അതനുസരിച്ച് 57 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. ഭക്ഷ്യസാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള വിലക്കയറ്റവും പണപ്പെരുപ്പവും അതോടൊപ്പം സ്വകാര്യവല്‍കൃതമായ ആരോഗ്യപരിരക്ഷയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടിവരുന്ന ഉയര്‍ന്ന ചെലവും കൂടി കണക്കിലെടുക്കുമ്പോള്‍, ഭക്ഷണത്തിനുള്ള ചെലവ് വെട്ടിക്കുറയ്ക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നതില്‍ ആശ്ചര്യമില്ല - കാരണം മറ്റെല്ലാ ചെലവുകളും അവരുടെ നിയന്ത്രണത്തിനപ്പുറത്തുള്ളവയാണല്ലോ. ഒരു ഡല്‍ഹി നഗരവാസിയുടെ ശരാശരി ദിനംപ്രതി കലോറി ഉപഭോഗം 2004-05ല്‍ 2072 ആയിരുന്നത് ഇപ്പോള്‍ 1756 കലോറിയായി ഇടിഞ്ഞിരിക്കുന്നു (എക്കാലത്തേയും കുറഞ്ഞ കലോറി ഉപഭോഗമാണിത്). അതേ അവസരത്തില്‍ പ്രതിദിന പ്രോട്ടീന്‍ ഉപഭോഗം അഞ്ചുവര്‍ഷം മുമ്പ് 61.3 ഗ്രാം ആയിരുന്നത് ഇന്നിപ്പോള്‍ 54 ഗ്രാമായി ഇടിഞ്ഞിരിക്കുന്നു.

സ്ഥായിയായ വരുമാനമുള്ള വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന് (വളരെ പ്രകടമായി ഉയര്‍ന്ന രീതിയില്‍ ജീവിക്കുന്ന ഒരു ന്യൂനപക്ഷത്തിന്) ഒരു കുടുംബത്തിന് ഒന്നിലധികം കാറുകള്‍ തവണയടിസ്ഥാനത്തില്‍ കടമായി വാങ്ങാന്‍ കഴിയുന്നു; മറ്റ് വില പിടിച്ച, ഏറെക്കാലം നിലനില്‍ക്കുന്ന സാധനങ്ങള്‍ വാങ്ങിയ്ക്കാന്‍ കഴിയുന്നു; തിന്നു മദിയ്ക്കാനും ഒഴിവു ദിവസങ്ങള്‍ ആസ്വദിയ്ക്കാനും കഴിയുന്നു. അതേ അവസരത്തില്‍ അധ്വാനിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍, താഴെക്കിടയിലുള്ള ജനങ്ങള്‍, ജീവിതം നിലനിര്‍ത്തുന്നതിനായി അത്യധ്വാനം ചെയ്യുന്നു. അവര്‍, സമ്പന്നരുടെ കണ്ണില്‍ പെടുന്നതേയില്ല.

യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നു

ഡെല്‍ഹിയിലെ നഗരവാസികളായ ജനസംഖ്യയില്‍ 55 ശതമാനത്തിനും 2009-10 വര്‍ഷത്തില്‍ ദിനംപ്രതി 1800 കലോറി ഊര്‍ജ്ജം ആര്‍ജിയ്ക്കാനുള്ള കഴിവുണ്ടായിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് ആ അവസ്ഥയില്‍ ഉണ്ടായിരുന്നത് 25 ശതമാനത്തില്‍ താഴെ വരുന്ന ജനങ്ങളായിരുന്നുവെന്ന് നാം ഓര്‍ക്കണം. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ പ്രസക്തമായ കണക്കുകള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു. എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുംവേണ്ടിവരുന്ന പ്രതിമാസ- പ്രതിശീര്‍ഷച്ചെലവിന്റെ അടിസ്ഥാനത്തില്‍, ഏറ്റവും ദരിദ്രരായവര്‍ തൊട്ട് ഏറ്റവും ധനികരായവര്‍ വരെയുള്ള ഉപഭോക്താക്കളെ പത്ത് വിഭാഗങ്ങളാക്കി 2009-10ലെ എന്‍എസ്എസ് റിപ്പോര്‍ട്ടുകളില്‍ തരംതിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും ജനസംഖ്യയിലെ 10 ശതമാനം വീതം വരത്തക്കവിധത്തിലാണ് ഇതില്‍ ഓരോ വിഭാഗത്തിന്റെയും ചെലവ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം കോളത്തില്‍, ഓരോ വിഭാഗത്തില്‍പെട്ടവരും ചെലവാക്കുന്ന തുകയുടെ ഏറ്റവും ഉയര്‍ന്ന പരിധിയാണ് കൊടുത്തിരിക്കുന്നത്. ഈ ചെലവ് പരിധിയ്ക്ക് താഴെ വരുന്ന ജനങ്ങളുടെ ശതമാനമാണ് രണ്ടാം കോളത്തില്‍ കൊടുത്തിരിക്കുന്നത്. ഓരോ വിഭാഗത്തിലുംപെടുന്നവര്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി ചെലവാക്കുന്ന പ്രതിശീര്‍ഷത്തുകയാണ് മൂന്നാം കോളത്തില്‍ കൊടുത്തിരിക്കുന്നത്. ഓരോ വിഭാഗവും ഭക്ഷണത്തിനുവേണ്ടി ചെലവാക്കുന്ന തുകയില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പ്രതിശീര്‍ഷ പ്രതിദിന ശരാശരി കലോറി ഊര്‍ജമാണ് നാലാമത്തെ കോളത്തിലെങ്കില്‍, അവര്‍ക്ക് ലഭിക്കുന്ന പ്രോട്ടീന്‍ അളവാണ് അഞ്ചാമത്തെ കോളത്തില്‍ കൊടുത്തിരിക്കുന്നത്. വിപണിയില്‍നിന്ന് വാങ്ങിക്കുന്നതിനെ മാത്രമല്ല ചെലവിന്റെ കോളത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.കൃഷിക്കാര്‍ നേരിട്ട് ഉല്‍പാദിപ്പിക്കുന്നതും ഉപഭോഗം ചെയ്യുന്നതും കൂലിയായി കിട്ടുന്ന സാധനങ്ങളും എല്ലാം അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആസൂത്രണക്കമ്മീഷനിലെ ഉന്നത പരിശീലനം സിദ്ധിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയും അവരുടെ തെറ്റായ രീതി തുടരുകയും ചെയ്യുന്നത് എന്ന ചോദ്യം ഉയര്‍ന്നുവരാവുന്നതാണ്. അവരുടെ 1040 രൂപയുടെ ദാരിദ്ര്യരേഖ കൊണ്ട് കഷ്ടിച്ച് 1400 കലോറി ഊര്‍ജ്ജം നിലനിര്‍ത്താനേ ഉതകുന്നുള്ളൂ എന്ന് നമ്മെപ്പോലെ അവര്‍ക്കും അറിയാം എന്ന കാര്യം ഉറപ്പാണ്. അതിനുള്ള ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: തെറ്റായ രീതി ഉപയോഗിക്കുന്ന സമ്പ്രദായം ആഗോളതലത്തില്‍ത്തന്നെ വ്യാപിച്ചിട്ടുള്ളതാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ പ്രാദേശിക കറന്‍സികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട ഔദ്യോഗിക ദാരിദ്ര്യരേഖകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ലോകബാങ്കിലെ സാമ്പത്തിക വിദഗ്ദ്ധന്മാര്‍ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ദാരിദ്ര്യത്തെ സംബന്ധിച്ച അവരുടെ കണക്കുകള്‍ തയ്യാറാക്കുന്നത്. അതേ അവസരത്തില്‍ ഈ ദാരിദ്ര്യരേഖകള്‍ അതതു രാജ്യങ്ങളിലെ യഥാര്‍ഥ ജീവിതച്ചെലവില്‍നിന്ന് എത്രയോ താഴെയാണ് താനും.

ചൈനയില്‍ 1980കളില്‍ വിപണിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടുകൂടി, മേല്‍പറഞ്ഞ, സാര്‍വത്രികമായ തെറ്റായ രീതികള്‍ തന്നെ സ്വീകരിക്കാന്‍ തുടങ്ങി. പോഷകാഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യരേഖ ശരിയായ വിധത്തില്‍ കണക്കാക്കിയത് 1984 അടിസ്ഥാനവര്‍ഷമായിട്ടെടുത്തുകൊണ്ട്, ഒരിക്കല്‍ മാത്രമാണ്. പിന്നീടെല്ലാം വില സൂചികയ്ക്കനുസരിച്ച് അതില്‍ മാറ്റം വരുത്തുകയാണുണ്ടായത്. അതിന്റെ ഫലമായിട്ടാണ് 2011ല്‍ 3.5 യുവാന്‍ ആണ് (ദിവസത്തില്‍) ദാരിദ്ര്യരേഖ എന്ന നിഗമനത്തില്‍ ചൈന എത്തിച്ചേര്‍ന്നത്. അബദ്ധജടിലമായ ഈ തുക കൊണ്ട് ഏറ്റവും വില കുറഞ്ഞ അരി ഒരു കിലോ പോലും വാങ്ങിയ്ക്കാന്‍ കഴിയുകയില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന ലോകബാങ്കിന്റെ അവകാശവാദം, ഏഷ്യയിലെ അതതു രാജ്യങ്ങളുടെ അവകാശവാദം പോലെത്തന്നെ വഞ്ചനാപരമാണ്. കാരണം ഓരോ രാജ്യവും തയ്യാറാക്കുന്ന പ്രാദേശിക കറന്‍സിയുടെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യരേഖകള്‍ വെച്ച്, അതിന്റെ ശരാശരി കണ്ടാണ് ലോകബാങ്ക് അങ്ങനെ അവകാശപ്പെടുന്നത്.

ഇന്നത്തെ വിനിമയനിരക്ക് അനുസരിച്ച് ദിവസത്തില്‍ ഏതാണ്ട് അരഡോളര്‍ വരുന്ന തുകയാണത്. എന്നാല്‍ പ്രാദേശിക കറന്‍സികളുടെ അടിസ്ഥാനത്തിലുള്ള ഈ ദാരിദ്ര്യരേഖ തന്നെ നാം കണ്ടപോലെ, വളരെ വളരെ താഴ്ന്ന ജീവിത നിലവാരത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ ദാരിദ്ര്യരേഖകളുടെ ശരാശരി കണ്ട്, ഈ രാജ്യങ്ങളിലെ വാങ്ങല്‍ക്കഴിവും ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവും തമ്മിലുള്ള അന്തരം കണക്കിലെടുത്തുകൊണ്ട്, ഏഷ്യന്‍ ശരാശരിയെ ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവിനൊത്ത വിധത്തില്‍ മാറ്റിക്കണക്കാക്കുമ്പോള്‍ (അതിനായി 2.5 കൊണ്ട് ഗുണിയ്ക്കുകയാണ് ചെയ്യുന്നത്)

ആഗോള പ്രതിദിന ദാരിദ്ര്യരേഖയായ 1.25 ഡോളര്‍ എന്ന സംഖ്യയില്‍ ലോകബാങ്ക് ചെന്നെത്തുന്നു. ലോകബാങ്കിന്റെ ആഗോള ദാരിദ്ര്യരേഖയായ ഈ 1.25 ഡോളര്‍ എന്ന സംഖ്യ, വിനിമയനിരക്ക് ഒരു ഡോളറിന് 60 രൂപ എന്ന് കണക്കാക്കിയാല്‍, 75 രൂപയാവും. എന്നാല്‍ നേരെമറിച്ചാണ് അവര്‍ കണക്കുകൂട്ടുന്നത്. നേരിട്ടുള്ള വിനിമയനിരക്കില്‍ കണക്കാക്കുന്നതിനുപകരം ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവും ഇന്ത്യയിലെ വാങ്ങല്‍ക്കഴിവും തമ്മില്‍ വമ്പിച്ച അന്തരമുണ്ടെന്നതിന്റെ പേരില്‍ (1 : 0.4 എന്ന തോതില്‍) ഇന്ത്യയിലെ വാങ്ങല്‍ക്കഴിവിന്റെ തലത്തിലേക്ക് താഴ്ത്തി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. പുറത്ത് 1.25 ഡോളറിന് കിട്ടുന്ന സാധനം ഇന്ത്യയില്‍ അതിന്റെ 2/5 ഭാഗത്തിന് ലഭിക്കുമെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യരേഖ 2013ല്‍ 30 രൂപയായിരിക്കും എന്ന് താഴ്ത്തി നിശ്ചയിക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി ലോകബാങ്ക് തയ്യാറാക്കുന്ന ഈ ദാരിദ്ര്യരേഖ, ഇന്ത്യയിലെ ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്ക് വളരെ അടുത്തുവരുന്നുണ്ട്. അങ്ങിനെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന അവകാശവാദത്തില്‍ അവര്‍ എത്തിച്ചേരുന്നു.

തൊഴിലവസരങ്ങളുടെ വളര്‍ച്ച വളരെ നിസ്സാരമായതിന്റെയും ഉയര്‍ന്ന ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍ യഥാര്‍ഥത്തില്‍ ഏഷ്യയില്‍ ദാരിദ്ര്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം അംഗീകരിക്കുകയാണെങ്കില്‍, നൂറുകണക്കിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാരെ ജോലിയ്ക്കുവെച്ച് ലോകബാങ്ക് തയ്യാറാക്കിയ ദാരിദ്ര്യരേഖയെ സംബന്ധിച്ച കണക്കുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. തെറ്റായ രീതി തന്നെ ഉപയോഗിച്ചുകൊണ്ട് ദാരിദ്ര്യരേഖ കണക്കാക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അടുത്തഭാഗം ഇങ്ങനെയാണ്: അങ്ങനെയുള്ള രീതിയില്‍നിന്ന് ലഭിക്കുന്ന ദാരിദ്ര്യരേഖയെ സംബന്ധിച്ച വഞ്ചനാപരമായ കണക്കുകള്‍, ആഗോളവല്‍ക്കരണവും നവലിബറല്‍ നയങ്ങളും ജനങ്ങള്‍ക്ക് വളരെ ഗുണകരമാണ് എന്ന വാദം സൗകര്യപൂര്‍വം ഉന്നയിയ്ക്കുന്നതിന് ഉതകുന്നതാണ്. എന്നാല്‍ സത്യം എന്നായാലും പുറത്തുവരും. കാരണം കാര്യങ്ങള്‍ എങ്ങിനെയാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിയുന്നുണ്ടല്ലോ.

*
ഉല്‍സ പട്നായിക് ചിന്ത വാരിക 30 ആഗസ്റ്റ് 2013

Saturday, December 15, 2012

ബംഗാള്‍ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണം

സോവിയറ്റ് യൂണിയനുനേര്‍ക്ക് നാസി ജര്‍മ്മനി ആരംഭിച്ച ആക്രമണത്തിന്റെ, ഓപ്പറേഷന്‍ ബാബറോസ്സയുടെ എഴുപത്തിയൊന്നാമത് വാര്‍ഷികം 2012 ജൂണിലായിരുന്നു. റഷ്യന്‍ എണ്ണയുടെയും മറ്റ് പ്രാഥമിക വിഭവങ്ങളുടെയുംമേല്‍ നിയന്ത്രണമുണ്ടാക്കുന്നതിനുള്ള ജര്‍മ്മനിയുടെ ആഗ്രഹമാണ്, ഈ ആക്രമത്തിന് മുഖ്യ കാരണമായിത്തീര്‍ന്നത്. ജര്‍മ്മനിയുടെ സൈന്യത്തിന് ആകെയുണ്ടായ ആള്‍നാശത്തില്‍ പത്തില്‍ ഒമ്പതും സംഭവിച്ചത് യുദ്ധത്തിന്റെ കിഴക്കന്‍ മുന്നണിയിലാണെന്നും സോവിയറ്റ് യൂണിയന്റെ അതിശക്തമായ ചെറുത്തുനില്‍പിനെ നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് ഹിറ്റ്ലര്‍ക്ക് ആത്യന്തികമായി പരാജയം ഏറ്റുവാങ്ങേണ്ടിവന്നതെന്നും കണക്കാക്കപ്പെടുന്നു. ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന് 2 കോടിയോളം ആള്‍നാശമുണ്ടായെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപതാം വാര്‍ഷികവും 2012 ആഗസ്റ്റ്മാസത്തിലാണ്. (മരണശയ്യയിലെത്തിയിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം, ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഇന്ത്യന്‍ ജനതയ്ക്കുനേരെ കടുത്ത മര്‍ദ്ദനമാണ് അഴിച്ചുവിട്ടത്) ഇന്ത്യക്കാരുടെ സമ്മതമില്ലാതെതന്നെ, രണ്ടാം ലോക യുദ്ധത്തില്‍ ഇന്ത്യയെ പങ്കെടുപ്പിക്കുകയാണ് ബ്രിട്ടന്‍ ചെയ്തത്. ജപ്പാനെതിരായുള്ള സഖ്യകക്ഷികളുടെ കടന്നാക്രമണത്തിന് വേണ്ടിവന്ന ചെലവിന്റെ സിംഹഭാഗവും നിര്‍ബന്ധപൂര്‍വ്വം ഇന്ത്യയുടെ തലയില്‍ ബ്രിട്ടന്‍ കെട്ടിവെച്ചു. ഇങ്ങനെ കടുത്ത ഭാരം ഇന്ത്യയ്ക്കുമേല്‍ കെട്ടിയേല്‍പിച്ചതിന്റെ ഫലമായി ബംഗാളില്‍ 30 ലക്ഷത്തിലധികം പേര്‍ക്ക് പട്ടിണിമൂലം മരിക്കേണ്ടിവന്നു. ജപ്പാനുമേല്‍ വിജയം നേടിയതിന്റെ (വി ജെ ദിനം) അറുപത്തിയേഴാം വാര്‍ഷികമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കൂടിയായ 2012 ആഗസ്റ്റ് 15. സോവിയറ്റ് യൂണിയനുനേരെ ജര്‍മ്മനി നടത്തിയ കടന്നാക്രമണം, ലോകത്തൊട്ടാകെയുള്ള രാഷ്ട്രീയസഖ്യങ്ങളില്‍ മാറ്റംവരുത്തി. കോളണി രാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്തുകൊണ്ടിരുന്നവര്‍ക്ക് യുദ്ധത്തോടുള്ള സമീപനം, വളരെ വലിയ സൈദ്ധാന്തിക വ്യത്യാസങ്ങളെയാണ് പ്രതിഫലിപ്പിച്ചത്.

1941 ജൂണില്‍ സോവിയറ്റ് യൂണിയനുനേരെ ഹിറ്റ്ലര്‍ ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് അതുവരെ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ പല കമ്യൂണിസ്റ്റുകാരും ആദ്യം ജര്‍മ്മനിക്കെതിരെയും പിന്നീട് ജപ്പാനെതിരെയുമുള്ള ഫാസിസ്റ്റ്വിരുദ്ധ മുന്നണിക്ക് അസന്ദിഗ്ധമായവിധത്തില്‍ പിന്‍തുണ നല്‍കി. അതെന്തായാലും പല കമ്യൂണിസ്റ്റുകാരും, മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം, ജയിലില്‍ അടയ്ക്കപ്പെട്ടു. എന്നാല്‍ ""ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രു ഇന്ത്യയുടെ മിത്രം"" എന്നു കണക്കാക്കിയ സുഭാഷ് ചന്ദ്രബോസ്, ഇതിന് നേര്‍ വിപരീതമായ നിലപാടാണ് കൈക്കൊണ്ടത്. ആദ്യം ജര്‍മ്മന്‍ സഹായം തേടിയ അദ്ദേഹം, പിന്നീട് ജാപ്പനീസ് സഹായം നേടുന്നതില്‍ വിജയിക്കുകയും സ്വന്തമായി ഒരു സേന രൂപീകരിക്കുകയും ചെയ്തു. ഫാസിസ്റ്റ് അച്ചുതണ്ടുശക്തികളെ എതിര്‍ക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് സമ്മര്‍ദ്ദംചെലുത്താനുള്ള അവസരമായി അതിനെ കാണുകയും ചെയ്ത മറ്റ് കോണ്‍ഗ്രസുകാരുടേതില്‍നിന്ന് വ്യത്യസ്തമായിരുന്നു ബോസിന്റെ രാഷ്ട്രീയ നിലപാട്. 1942 ആഗസ്റ്റില്‍ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു. അതിനെതിരായി കടുത്ത അടിച്ചമര്‍ത്തലുകളും അറസ്റ്റുകളും നടന്നു. അത് ദേശീയവാദികളായ നേതാക്കളെ, ഫലത്തില്‍ ഏതാണ്ട് മൂന്നുകൊല്ലക്കാലം നിഷ്ചേഷ്ടരാക്കിത്തീര്‍ത്തു. കോണ്‍ഗ്രസിനുള്ളിലെ പല കമ്യൂണിസ്റ്റുകാരും അക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. ഈ കാലഘട്ടത്തിലെ രാഷ്ട്രീയ കഥ ഏറെക്കുറെ എല്ലാവര്‍ക്കും അറിവുളളതാണെങ്കില്‍ത്തന്നെയും, അക്കാലത്ത് ഇന്ത്യയില്‍നിന്ന് ബ്രിട്ടന്‍ അന്യായമായി ഊറ്റിയെടുത്ത അളവറ്റ വിഭവങ്ങളെപ്പറ്റിയും ജീവിതങ്ങളെപ്പറ്റിയും ഇന്നും അധികംപേര്‍ക്കും വേണ്ടത്ര അറിവില്ല. അക്കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കുപോലും, ബംഗാള്‍ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല.

ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പിന്നീട് എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ കിഴക്കന്‍ മേഖലയിലെ യുദ്ധത്തിന് പണം കണ്ടെത്തുന്നതിനുവേണ്ടി ഇന്ത്യയിലെ ജനങ്ങളില്‍നിന്ന് വമ്പിച്ച അളവില്‍ വിഭവങ്ങളും സമ്പത്തും ഊറ്റിയെടുക്കുന്നതിന് ബ്രിട്ടന്‍ ബോധപൂര്‍വ്വം കൈക്കൊണ്ട നടപടികളും ക്ഷാമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവര്‍ക്ക് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല എന്നതിനാല്‍, അവര്‍ ആ വിഷയത്തിന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുകയുണ്ടായില്ല. വളരെ ഹ്രസ്വമായ രീതിയിലാണെങ്കിലും ഈ ബന്ധത്തെപ്പറ്റി സൂക്ഷ്മാന്വേഷണം നടത്തിയ ഒരേ ഒരു പഠനം അമര്‍ത്യാസെന്നിന്റെ ""ദാരിദ്ര്യവും ക്ഷാമങ്ങളും"" എന്ന കൃതിയാണ്. യുദ്ധച്ചെലവ് വന്‍തോതില്‍ വികസിക്കുന്നതും ഭക്ഷ്യവിലക്കയറ്റവും തമ്മില്‍ ബന്ധമുണ്ടെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ബംഗാള്‍ ക്ഷാമത്തെ ""വമ്പിച്ച ക്ഷാമക്കുതിപ്പ്"" (ബും ഫാമിന്‍) എന്ന് ശരിയായ വിധത്തില്‍ വിശേഷിപ്പിക്കുന്ന അദ്ദേഹം, എന്നാല്‍ അതേയവസരത്തില്‍ത്തന്നെ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ബ്രിട്ടീഷ് കൊളോണിയല്‍ ഗവണ്‍മെന്റിനെ കുറ്റവിമുക്തമാക്കുന്നതായും തോന്നുന്നു. സാധാരണയുള്ള ബജറ്റിന്റെ വലിപ്പത്തിന്റെ മൂന്നിരട്ടിയോളം വരുന്ന തുക ഉണ്ടാക്കികൊടുത്തപ്പോള്‍ കൊളോണിയല്‍ ഗവണ്‍മെന്റിന്, തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ അതുവരെ തുടര്‍ന്നുവന്നിരുന്ന ധന യാഥാസ്ഥിതികത്വത്തിന് കടകവിരുദ്ധമായതും വളരെ കടുത്തതുമായ നയങ്ങള്‍ അനുവര്‍ത്തിക്കുമ്പോള്‍ അതിന്റെ ആഘാതത്തെക്കുറിച്ച് ബ്രിട്ടീഷ് കൊളോണിയല്‍ ഗവണ്‍മെന്റുകളിലെ കൂടുതല്‍ ബുദ്ധിമാന്മാരായ അംഗങ്ങള്‍ക്ക് അറിവുണ്ടാവാതിരിക്കാന്‍ സാദ്ധ്യതയില്ല. ബംഗാള്‍ ക്ഷാമത്തിനും യുദ്ധച്ചെലവിന് പണം കണ്ടെത്തിയതിനും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം. എന്നാല്‍ അതിനുമുമ്പ് സാമ്പത്തികശാസ്ത്രത്തെ സംബന്ധിച്ച് യാതൊരു വിവരവുമില്ലാത്ത നിരവധി എഴുത്തുകാര്‍ പ്രചരിപ്പിച്ച ഒരു വാദത്തെ നമുക്ക് ആദ്യംതന്നെ നിരാകരിക്കേണ്ടതുണ്ട്.

1942-ാമാണ്ടിന്റെ മധ്യത്തില്‍ ബംഗാളില്‍ വളരെ ശക്തമായ ഒരു ചുഴലിക്കൊടുങ്കാറ്റുണ്ടായി എന്നും അത് കിഴക്കന്‍ ബംഗാളിന്റെ 50 കിലോമീറ്ററിലധികം ഉള്ളിലേക്കുവരുന്ന കടല്‍ത്തീരപ്രദേശത്തെ മുഴുവനും തകര്‍ത്തെറിഞ്ഞുവെന്നും ബംഗാള്‍ ക്ഷാമം അതിന്റെ ഫലമാണെന്നും ആണ് അവരുടെ സിദ്ധാന്തം. സ്വാഭാവികമായ പ്രകൃതി ദുരന്തത്തെ സംബന്ധിച്ച ഈ സിദ്ധാന്തം ഇടയ്ക്കിടെ ഉന്നയിക്കപ്പെടാറുണ്ട്. യാതൊരു യാഥാര്‍ത്ഥ്യബോധവും ഇല്ലാത്ത വാദഗതിയാണത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഇതിനിടയില്‍ എത്രയോ ചുഴലിക്കൊടുങ്കാറ്റുകള്‍ കരയിലേക്ക് വീശിയടിച്ചിട്ടുണ്ട്; അതിനിയും ഉണ്ടാവുകയും ചെയ്യും. ഈ കൊടുങ്കാറ്റുകള്‍ തീരദേശത്തുവന്നു മുട്ടുമ്പോള്‍ വിളകളെ അടിച്ചുവഴ്ത്തും. ചിലപ്പോള്‍ വളരെ നാശംവരുത്തിയെന്നു വരാം. മരങ്ങള്‍ കടപുഴകിയെന്നു വരാം. എന്നാല്‍ മേല്‍പ്പറഞ്ഞവിധത്തില്‍ മൊത്തം കൃഷിഭൂമിയില്‍ ഇത്ര ചെറിയ ഒരു മേഖലയെ മാത്രം ബാധിക്കുന്ന കൊടുങ്കാറ്റിന്, ഇത്ര വലിയ അളവിലുള്ള ക്ഷാമവും ആള്‍നാശവും വരുത്താന്‍ കഴിയുകയില്ല. യഥാര്‍ത്ഥ കാരണം എന്നാല്‍ ക്ഷാമത്തിനുള്ള യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. ജപ്പാനുമായുള്ള യുദ്ധത്തിനുവേണ്ടിവന്ന അളവറ്റ സാമ്പത്തിക വിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള യഥാര്‍ത്ഥ ഭാരം, ബ്രിട്ടനും ഇന്ത്യയിലെ കോളണി ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് ഇന്ത്യയുടെ തലയില്‍ അന്യായമായി കെട്ടിവെച്ചതാണ് അതിനു കാരണം. യുദ്ധം എത്രകാലം നിലനിന്നാലും ശരി, അതിനു വേണ്ടിവരുന്ന ചെലവ് എന്തുതന്നെയായിരുന്നാലും ശരി, അതൊന്നും നോക്കാതെ അതിനുള്ള ബാദ്ധ്യത മുഴുവന്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവെയ്ക്കുന്ന ഏകപക്ഷീയമായ ഒരു കരാര്‍ ആയിരുന്നു അത്. ഇന്ത്യ വഹിക്കേണ്ടിവരുന്ന ചെലവിന്റെ ഒരു ചെറിയ ഭാഗം നഷ്ടപരിഹാരമായി പൗണ്ട്-സ്റ്റെര്‍ലിങ് ആയി ലഭിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും അത് യുദ്ധം കഴിഞ്ഞതിനുശേഷം മാത്രമേ ലഭിക്കു എന്നായിരുന്നു വ്യവസ്ഥ. അത് എന്നാണ് കിട്ടുക എന്ന് ആര്‍ക്കും അറിയുമായിരുന്നില്ലതാനും.

1937ലാണ് ജപ്പാന്‍ ചൈനയിലേക്ക് ആക്രമിച്ച് കടന്നുകയറിയത്. എങ്കിലും ജപ്പാന്റെ സൈനിക ഓപ്പറേഷന് അത്യാവശ്യമായ എണ്ണ അമേരിക്ക തുടര്‍ന്നും ജപ്പാന് നല്‍കിക്കൊണ്ടിരുന്നു. ജപ്പാനുമേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒടുവില്‍ അമേരിക്ക തയ്യാറായത് 1941 മധ്യത്തില്‍ മാത്രമാണ്. എന്നു മാത്രമല്ല, 1941 ഡിസംബറില്‍ അമേരിക്കയിലെ പേള്‍ഹാര്‍ബറിനുനേരെ ജപ്പാന്‍ ആക്രമണം നടത്തിയതിനുശേഷം മാത്രമാണ് സഖ്യകക്ഷികള്‍ ജപ്പാനെതിരായി തിരിഞ്ഞത്. സഖ്യകക്ഷികളുടെ ആയിരക്കണക്കിന് സൈനികരും വ്യോമസേനയും അന്നത്തെ ബംഗാള്‍ പ്രവിശ്യയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. ബര്‍മവഴിക്ക് ഇന്ത്യയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ജപ്പാന്‍ സൈന്യത്തിന് എതിരായ യുദ്ധമുന്നണിയായി അത് മാറി. ദക്ഷിണ ചൈനയിലേക്ക് സൈനികരേയും സാധനങ്ങളും വിമാനമാര്‍ഗം അയയ്ക്കുന്നതിനുള്ള കേന്ദ്രമായി ബംഗാള്‍ മാറി. ബാരക്കുകളും താല്‍ക്കാലിക വിമാനത്താവളങ്ങളും നിര്‍മിക്കുന്നതിനും സൈനികര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മറ്റവശ്യവസ്തുക്കളും ഏര്‍പ്പെടുത്തുന്നതിനും അവ വേണ്ട സ്ഥലത്ത് എത്തിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും എല്ലാം വേണ്ടിവരുന്ന ചെലവ് വഹിക്കേണ്ടിവന്നത് ഇന്ത്യയാണ്. ഇതോടൊപ്പമുണ്ടായ ""യുദ്ധ കുതിപ്പി""ന്റെ ഫലമായി യുദ്ധവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ (സിമന്റ്, ബൂട്ടുകള്‍, യൂണിഫോം, രാസപദാര്‍ഥങ്ങള്‍ തുടങ്ങിയവ) വളരെ വേഗത്തില്‍ വളര്‍ന്നു; ഈ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു. ദരിദ്രമായ രാജ്യത്ത് ഉപഭോഗം ചെയ്യപ്പെട്ട അധിക വരുമാനത്തിന്റെ തോത് വര്‍ദ്ധിച്ചു. അത് 80 ശതമാനംവരെ വരും എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ കണക്കാക്കിയിട്ടുള്ളത്. പട്ടാളക്കാരെ തീറ്റിപ്പോറ്റുന്നതിന് പ്രത്യക്ഷത്തില്‍ വേണ്ടിവരുന്ന ചെലവ് മാത്രമല്ല, തുറമുഖങ്ങളും മറ്റും ഉണ്ടാക്കുന്നതിനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ചെലവ് വര്‍ദ്ധിച്ചു; നിര്‍മ്മാണത്തൊഴിലാളികള്‍ അവരുടെ വരുമാനം ചെലവാക്കുന്നതും വര്‍ദ്ധിച്ചു. അവശ്യവസ്തുക്കളുടെ ചോദനം വളരെയേറെ വര്‍ദ്ധിച്ചു. എല്ലാംചേര്‍ന്ന് ദ്രുതഗതിയില്‍ ചെലവ് പലപല മടങ്ങായി വര്‍ധിക്കുന്ന ഫലമാണുണ്ടായത്. അതിനൊക്കെ ആവശ്യമായ സാധനങ്ങള്‍ ഗവണ്‍മെന്റ് സംഭരിച്ചത് ബംഗാളില്‍ത്തന്നെയുള്ള തൊട്ടടുത്ത സ്ഥലങ്ങളില്‍നിന്നാണ്; അധികവും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍നിന്നല്ല. 1943 മധ്യത്തിനുമുമ്പുള്ള 18 മാസക്കാലത്ത് അരിയുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു.

യുദ്ധവുമായി ബന്ധപ്പെട്ട ഉല്‍പാദനത്തില്‍ നേരിട്ട് ഏര്‍പ്പെട്ട എല്ലാവര്‍ക്കും വേണ്ടി ഭക്ഷ്യ സാധനങ്ങള്‍ സംഭരിച്ച് വിതരണം നടത്തുന്നതിനുള്ള വ്യവസ്ഥ കൊളോണിയല്‍ ഗവണ്‍മെന്റ് വളരെ വേഗത്തില്‍ നടപ്പാക്കി. അവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാകുമല്ലോ. എന്നാല്‍ ബംഗാളിലെ ഗ്രാമപ്രദേശങ്ങളിലെ കൃഷിക്കാരുടെയും മീന്‍പിടുത്തക്കാരുടെയും കൈവേലക്കാരുടെയും മറ്റും സ്ഥിതി ഗവണ്‍മെന്റ് ശ്രദ്ധിച്ചതേയില്ല. യുദ്ധത്തിന് മുമ്പുള്ള പതിറ്റാണ്ടില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ബജറ്റ്, സാധാരണഗതിയില്‍ 200 കോടി രൂപയ്ക്കും 250 കോടി രൂപയ്ക്കും ഇടയിലായിരുന്നു. മഹാമാന്ദ്യത്തിന്റെ മൂര്‍ധന്യത്തില്‍, സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിന് അത്യാവശ്യമായി ഗവണ്‍മെന്റ് ചെലവ് വര്‍ദ്ധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അത് ചെയ്തില്ലെന്നതോ പോകട്ടെ, യാഥാസ്ഥിതിക സാമ്പത്തിക നയം പിന്‍തുടരുന്നതിന്റെപേരില്‍, യഥാര്‍ത്ഥത്തില്‍, റവന്യു വരുമാനം കുറഞ്ഞപ്പോള്‍, അതുമായി സന്തുലനം ചെയ്യുന്നതിനായി ഗവണ്‍മെന്റ് ചെലവ് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. ഇന്ത്യയിലെ കൃഷിക്കാരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം ഇത് പ്രശ്നം രൂക്ഷമാക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയും വരുമാനഷ്ടം ഉണ്ടാക്കുകയുമാണ് ചെയ്തതെന്ന് പറയേണ്ടതില്ലല്ലോ.

നോട്ടടിച്ച് കമ്മി നികത്തല്‍

അതെന്തായാലും, യുദ്ധത്തിന്റെ ചെലവിനുള്ള തുക കണ്ടെത്തുന്നതിന്റെ ഭാരം ഇന്ത്യയുടെ തലയില്‍ വന്നുവീണപ്പോള്‍, മുമ്പത്തെ യാഥാസ്ഥിതിക ധനയത്തിന് കടകവിരുദ്ധമായി, ഏറ്റവും നിരുത്തരവാദപരവും അങ്ങേഅറ്റത്തുള്ളതുമായ ധനനയമാണ് അനുവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഗവണ്‍മെന്റിന്റെ ചെലവ് കുത്തനെ വര്‍ദ്ധിച്ചു. സഖ്യകക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നതിനായി, 1941നും 1946നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ 3800 കോടിയോളം രൂപ ഇന്ത്യാ ഗവണ്‍മെന്റ് ചെലവാക്കി. അതായത് സാധാരണനിലയില്‍ ബജറ്റില്‍ വകയിരുത്തുന്നതിന്റെ മൂന്നിരട്ടിയിലധികം തുക. അല്ലെങ്കില്‍ത്തന്നെ അമിതമായ നികുതിഭാരത്തിന് വിധേയമാക്കപ്പെട്ട ദരിദ്രരായ ജനതയില്‍നിന്ന് ഈ വമ്പിച്ച തോതിലുള്ള വിഭവങ്ങള്‍ (സാധാരണയേക്കാള്‍ അധികമായി 2600 കോടി രൂപ) എങ്ങനെ സ്വരൂപിക്കാം എന്നതായിരുന്നു പ്രശ്നം. അതിന് ഗവണ്‍മെന്റ് അവലംബിച്ച പരിഹാരമാര്‍ഗ്ഗം, വമ്പിച്ച അളവിലുള്ള ബജറ്റ് കമ്മിയെ ആശ്രയിക്കുക എന്നതായിരുന്നു. അതായത് കമ്മിക്ക് തുല്യമായ അളവിലുള്ള നോട്ട് അടിച്ചിറക്കുക എന്നതായിരുന്നു. യുദ്ധത്തിന്റെ വര്‍ഷങ്ങളില്‍ ശരാശരി കേന്ദ്ര ബജറ്റിന്റെ 60 ശതമാനത്തോളം വരുന്ന തുകയ്ക്കുള്ള നോട്ടാണ് അടിച്ചിറക്കിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. 1935ല്‍ സ്ഥാപിതമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രിട്ടീഷ് ഭരണത്തിന്റെ വിനീതവിധേയ ഉപകരണമായിട്ടാണ് പ്രവര്‍ത്തിച്ചത്. ഈ കാലത്ത് പണത്തിന്റെ സപ്ലൈ 500 ശതമാനം കണ്ടാണ് റിസര്‍വ്ബാങ്ക് വര്‍ദ്ധിപ്പിച്ചത്. സ്റ്റര്‍ലിംഗ് ശേഖരം വേണ്ടത്രയുണ്ട്, അതിനാല്‍ അതുവെച്ചുകൊണ്ട് നോട്ടടിച്ചിറക്കി പണത്തിന്റെ സപ്ലെ വര്‍ദ്ധിപ്പിക്കാം എന്ന കെട്ടുകഥയാണ് റിസര്‍വ്ബാങ്ക് പ്രചരിപ്പിച്ചത്. യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ യുദ്ധച്ചെലവില്‍ ഒരു ഭാഗം പിന്നീട് സ്റ്റെര്‍ലിങ്ങില്‍ ഇന്ത്യക്ക് തിരിച്ചുതരും എന്ന ബ്രിട്ടന്റെ വാഗ്ദാനത്തെയാണ് അത് ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെ പണത്തിന്റെ സപ്ലൈ വര്‍ദ്ധിപ്പിക്കുന്നതിന് ന്യായമായ പശ്ചാത്തലമെന്ന നിലയില്‍, യഥാര്‍ത്ഥത്തില്‍ കറന്റ് റിസര്‍വ് ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

വിഭവങ്ങള്‍ ഊറ്റിയെടുക്കുന്നതിന് ഉപയോഗിച്ച മാര്‍ഗ്ഗം, ""കൂലി ഉയരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ വില ഉയര്‍ത്തുക"" എന്നതാണ്. വ്യത്യസ്തമായ മറ്റൊരു സന്ദര്‍ഭത്തില്‍ ഇതേ മാര്‍ഗ്ഗം ബുദ്ധിപൂര്‍വ്വകമായ നയമാണെന്ന് ജെ എം കെയിന്‍സ്, തന്റെ ""ട്രീറ്റീസ് ഓണ്‍ മണി"" എന്ന കൃതിയില്‍ വാദിക്കുകയുണ്ടായി. ഈ മാര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ബംഗാളിന് ബാധകമാകത്തക്കവിധത്തില്‍ താഴെപറയുന്നവിധത്തിലുള്ള ഒരു ചെറിയ മാറ്റം വരുത്തുകയേ വേണ്ടൂ: ""സ്വയംതൊഴില്‍ ചെയ്യുന്ന കൈവേലക്കാരുടെയും കൃഷിക്കാരുടെയും വരുമാനവും കൂലിയും ഉയരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ വിലകള്‍ ഉയര്‍ത്തുക"". ആവശ്യമായ അളവിലുള്ള സമ്പാദ്യം തനിയെ ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട്, യുദ്ധത്തിനുവേണ്ടിവന്ന ചെലവിനുള്ള തുക ഇതിനുമുമ്പുതന്നെ പറഞ്ഞ ഏറ്റവും കടുത്ത ധന-പണ നടപടികളിലൂടെ ഊറ്റിയെടുക്കുകയാണ് ചെയ്തത്. അതിന്റെ ഫലമായിപണമായി ലഭിക്കുന്ന കൂലിയും വരുമാനവും വര്‍ദ്ധിക്കുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ വിലകള്‍ ഉയര്‍ന്നു; ഉപഭോഗം നിര്‍ബന്ധപൂര്‍വം കുറയ്ക്കുക എന്നതായിരുന്നു അതിന്റെ അനന്തരഫലം. വമ്പിച്ച ഭക്ഷ്യവിലക്കയറ്റത്തിനുസരിച്ച് യാതൊരു സംരക്ഷണവും ലഭിക്കാത്ത സാധാരണക്കാരായ ആളുകളുടെ വരുമാനം ബലംപ്രയോഗിച്ച് കവര്‍ന്നെടുക്കുന്ന നടപടിതന്നെയാണത്. ജനങ്ങളുടെ വാങ്ങല്‍ കഴിവും ഉപഭോഗനിരക്കും ഇങ്ങനെ വെട്ടിക്കുറയ്ക്കപ്പെട്ടത് വളരെ പെട്ടെന്നായതുകൊണ്ട്, വളരെ പൈശാചികമായ രീതിയിലായതുകൊണ്ട് ബംഗാളില്‍ 30 ലക്ഷത്തില്‍പരം ആളുകളാണ് പട്ടിണിമൂലം മരണപ്പെട്ടത്; 250 ലക്ഷത്തോളം ആളുകള്‍ തീര്‍ത്തും അഗതികളായിത്തീര്‍ന്നു.

ഇത്ര വമ്പിച്ച അളവിലുള്ള ബജറ്റ് കമ്മി നികത്തുന്നതിനായി പണം അടിച്ചിറക്കുന്നതിന്റെ ഫലം എന്തായിരിക്കും എന്നറിയാന്‍ മാത്രം ബുദ്ധിയുള്ളവര്‍തന്നെയാണ് സാധാരണനിലയില്‍ ധനപരമായ കാര്യങ്ങളില്‍ വളരെ കരുതലോടുകൂടി നീങ്ങിയിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരികള്‍. ബ്രിട്ടനില്‍ അത്ര മനുഷ്യത്വരഹിതമായ ഒരു നടപടി കൈക്കൊള്ളുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും സ്വപ്നം കണ്ടിട്ടുപോലുമുണ്ടാവില്ല. എന്നാല്‍ അവരുടെ കണ്ണില്‍ കോളണികളിലെ ദരിദ്ര ജനത അത് സഹിക്കാന്‍ കഴിവുള്ളവരാണ്. യൂറോപ്പിലെ രണ്ടാം ലോകയുദ്ധത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ""യുദ്ധത്തിന് എങ്ങനെ പണം കണ്ടെത്താം"" (How to pay for the war) എന്ന തന്റെ കൃതിയില്‍ കെയിന്‍സ് വാദിക്കുന്നത്, ഗവണ്‍മെന്റ് നികുതിചുമത്തുകയല്ല വേണ്ടത്, മറിച്ച് ബ്രിട്ടീഷ് ജനതയില്‍നിന്ന് കടംവാങ്ങുകയാണ് വേണ്ടത് എന്നാണ്.

ഗവണ്‍മെന്റ് വരുത്തിവെച്ച ബംഗാള്‍ ക്ഷാമത്തിനുപകരം മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടായിരുന്നോ? സംശയമൊന്നുമില്ല; ഉണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ബ്രിട്ടനിലെ ജനങ്ങളുടേതിന്റെ മുപ്പതില്‍ ഒരംശത്തിലും കുറവായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ തലയില്‍ ഇത്രയും അസഹ്യമായ ഭാരം ഒരിക്കലും കയറ്റിവെയ്ക്കരുതായിരുന്നു. യുദ്ധത്തിന്റെ അഞ്ചുവര്‍ഷങ്ങളില്‍ ബ്രിട്ടനില്‍ ഓരോരുത്തരില്‍നിന്നും പ്രതിവര്‍ഷം 5 പൗണ്ട് വീതം നികുതിയായി പിടിച്ചെടുത്താല്‍ മതിയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അത് താങ്ങാവുന്നതായിരുന്നുതാനും. ബ്രിട്ടനുവേണ്ടി ഇന്ത്യ നിര്‍ബന്ധപൂര്‍വ്വം ചെലവഴിക്കേണ്ടിവന്ന തുക അങ്ങനെ സംഭരിക്കാമായിരുന്നു. ഇത്രയേറെ മനുഷ്യര്‍ മരിക്കുകയും ദുരിതം അനുഭവിക്കുകയും ചെയ്തുകൊണ്ട് അന്ന് ഇന്ത്യ യുദ്ധച്ചെലവിനുവേണ്ടി നല്‍കിയ നിര്‍ബന്ധ സംഭാവനയുടെ മൊത്തം തുകയുടെ ഇന്നത്തെ വില 14,000 കോടി പൗണ്ട് വരും. 1943-44 കാലത്ത് ബംഗാള്‍ ക്ഷാമത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിച്ചവര്‍ക്കും വേണ്ടി, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യാ ഗവണ്‍മെന്റ്, അന്താരാഷ്ട്ര നിയമം അനുസരിച്ച് ബ്രിട്ടനില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടതായിരുന്നു. കാരണം 30 ലക്ഷം സിവിലിയന്‍മാരെ ആഹൂതി ചെയ്യത്തക്ക രീതിയില്‍ പൈശാചികമായി യുദ്ധച്ചെലവിന് പണം കണ്ടെത്തണമെന്നത് ആദ്യ കരാറിന്റെ ഭാഗമായിരുന്നില്ലല്ലോ.

*
ഉത്സാ പട്നായിക് ചിന്ത വാരിക

Saturday, August 25, 2012

Remembering Second World War & the Cause of Bengal Famine

JUNE 2012 marked the seventy-first anniversary of Operation Barbarossa, Nazi Germany’s invasion of the Soviet Union. Germany’s desire to control Russian oil and other primary resources was a major reason of its drive for conquest. It is estimated that about nine-tenths of all German army casualties occurred on the Eastern Front and Hitler’s ultimate defeat was assured by his inability to counter the fierce resistance of the Soviet Union which itself lost an estimated 20 million people in the anti-fascist war. August 2012 marks the seventieth anniversary of the Quit India movement which unleashed mass repression by the dying British colonial power against the Indian people. India had been involved by Britain in WW II without consulting Indian opinion. A large part of the financing of the Allied offensive against Japan had to be borne compulsorily by India and the way this burden was effectively imposed led to the death by starvation of over 3 million people in Bengal. August 15, 2012, India’s Independence Day also marked the sixty-seventh anniversary of Japan’s defeat, V - J Day on August 15, 1945.   

Germany’s invasion of the Soviet Union changed political alliances throughout the world. The attitude towards the War of those struggling for freedom in colonised lands came to reflect substantial theoretical differences. After Hitler’s invasion of the Soviet Union in June 1941, the Communists in India, many of whom were working within the Congress, unequivocally supported the anti-fascist front against Germany and later Japan. Many Communists however were nevertheless jailed along with other Congress workers. Subhas Chandra Bose adopted the opposite position of treating ‘the enemy of British imperialism as the friend of India’ and first sought German aid and later succeeded with Japanese help to raise his army. Bose’s political position was not that of other Congress leaders who opposed the fascist Axis powers and also saw an opportunity to press for independence. Gandhiji launched the Quit India movement in August 1942, which led to mass repression and arrests effectively immobilising the nationalist leadership for nearly three years.  Many communists within the Congress were also jailed at the same time.

While the political story of the period is reasonably well known there is very inadequate understanding even today, of the heavy cost in resources and lives that Britain unjustly exacted from India, and India’s political leaders of that period themselves seem to have had little inkling of the true cause of the Bengal famine. Many books and articles about the Bengal famine have been written since then, but they do not go to the heart of the matter since they see little or no connection between the famine and Britain’s deliberate measures to extract resources from the Indian people on a truly massive scale to finance the war in the eastern theatre. The only study which explored the connection albeit too briefly is Amartya K Sen’s Poverty and Famines which linked the sharp expansion of war financing to food price inflation and quite rightly described the Bengal famine as a ‘boom famine’, but at the same time seemed to exonerate the British and colonial government of any knowledge of what it was doing when it deficit financed to the tune of three times the normal budget size. However, it is not possible that the more intelligent members of the British and colonial governments were unaware of the impact of following policies which were so extreme and the exact opposite of the financial orthodoxy they had followed up to that time.

Let us see what the connection was between the Bengal famine and the financing of the War. But first we have to dispose of a red herring – the idea given currency by a number of writers who are quite innocent of any knowledge of economics, that the famine occurred owing to a severe cyclone in mid-1942 which caused output losses in East Bengal in a coastal belt up to 50 kilometres inland. This ‘natural disaster’ theory of famine keeps re-surfacing frequently and is quite unrealistic. To this day cyclones continue to originate regularly in the Bay of Bengal and will do so in the future as well. These cyclones do flatten crops when they hit coastal areas, and sometimes can be devastating, destroying a lot of tree cover. But cyclones cannot produce famine and mortality of such magnitude when the area affected is such a tiny fraction of total sown area.

REAL CAUSE

The real cause of the famine lay in the fact that the enormous burden of finding the real and financial resources for fighting the war against Japan, was unjustly placed on India through an agreement signed between Britain and the colonial Indian government. This was an open-ended agreement committing India to finding the resources regardless of how long the war lasted and how much it took to fight it. Only a part of the expenditure India was forced to make, was to be reimbursed in sterling but this re-imbursement was to take place only after the war ended and no-one knew when that would happen. Although Japan had invaded China in 1937, the US continued to supply oil to Japan on which its military operations were crucially dependent.  It was only in mid-1941 that an oil embargo was finally imposed by US and only after Japan’s attack on Pearl Harbour in December 1941 that the Allies swung into action.

Thousands of allied troops and air personnel started pouring into Bengal province, which became the front against Japan’s advance towards India through Burma, and the point from which supplies and personnel could be airlifted to Southern China. The resources for building barracks and airstrips, for clothing and provisioning the troops, of transporting them and providing all ancillary requirements, had to be met by India.  A war boom resulted where all war-related manufacturing – cement, boots, uniforms, chemicals, and so on grew fast as did employment in these industries. In a poor country, the proportion of additional income consumed is high, economists assume at least 80 per cent. Not only the spending directly on feeding the troops but the rising numbers of construction, port and manufacturing workers spending their wages, created through multiplier effects, fast expanding demand for necessities which were procured in the main by government from the nearby areas in Bengal rather than the rest of India. The price of rice trebled in the 18 months before mid-1943. The colonial government swiftly put in place a procurement and ration distribution system for all those directly involved in war related production so that they had access to food, but paid no attention to the plight of peasants, fisherfolk and artisans in village Bengal.

The normal size of the Indian central government budget had ranged between Rs 200 crores to Rs 230 crores in the decade before the War. During the depths of the great depression, far from raising its spending as a stimulus measure which was badly required, the government following orthodox financial policy had actually reduced public spending in order to balance the budget as revenues declined. Needless to say this deepened the problems of unemployment and income loss for Indian workers and peasants.

MONETISED DEFICIT

As soon as the burden of financing the war was put on India however, a fiscal and monetary policy which was the extreme and irresponsible opposite of earlier financial orthodoxy, started to be followed. Government spending shot up sharply. In order to finance Allied operations about Rs 3,800 crores ultimately were spent by the Indian government over the years 1941 to 1946 or more than three times the normal budgetary outlays. The question was how to obtain this huge increase of resources, an extra Rs 2,600 crores from a poor population which was already over-taxed, and the solution adopted by the government was simply to run mountainous deficits which were monetised, namely money was printed to an equivalent amount. I estimate the monetised deficit to have amounted to about 60 per cent of the central budget on average during the war years.  The Reserve Bank of India, established in 1935 acted as the pliant instrument of British rule and increased money supply by 500 per cent over the period. The fiction maintained by the RBI was that there were ‘sterling reserves’ against which money supply could increase, referring to the British promise to reimburse India in sterling for part of the spending later when the war ended. But the fact was that there were no actual current reserves in existence as legitimate backing for such an expansion. 

The mechanism through which resources were extracted was ‘to let prices rise faster than wages’ as J M Keynes had put it while advocating it as a wise policy in a different context in his Treatise on Money.  The only modification we need to make to the description of the mechanism as followed in Bengal is ‘to let prices rise faster than wages and income of the self employed peasants and artisans’. Since voluntary savings to the required extent simply did not exist, the increased war spending was met through the extreme fiscal and monetary measures already detailed which raised prices much faster than money wages and incomes, and thereby forced reduction of consumption, which is the same as extracting forced savings from large masses of people unprotected against food price inflation. So savage and sudden was this compression of purchasing power and consumption that over 3 million people starved to death in Bengal and some 25 million people were reduced to destitution.

The normally financially cautious rulers of British India were intelligent enough to know what the effects would be of monetising budget deficits of such a huge magnitude. They would never have dreamt of following such an inhuman policy in Britain, but in their eyes the colonised poor were dispensable. In ‘How to Pay for the War ‘(referring to the WW II in Europe) Keynes advocated that the government should borrow from the British public and not impose taxes. Was there an alternative to the government-made Bengal famine? Certainly there was. The Indian population had less than one-thirtieth of the per capita income of the British and should never have been subjected to such an impossible burden. An immediate tax, or borrowing from the British public to the extent of £5 per capita per year for the five years of the war, a very affordable sum for them, would have been enough to raise the amount India was forced to spend on Britain’s behalf, in the 1950s.

The current value today of the total sums India was forced to contribute at such a high cost in human lives and suffering would be about £140 billion. India after Independence should have demanded reparations from Britain under international law for those who died of starvation in 1943-44 in Bengal, for it was no part of the original agreement that resources should be raised for financing the war, in such a manner that the lives of over 3 million civilians were sacrificed.

*
 Utsa Patnaik People's Democracy 26 August 2012

Sunday, June 26, 2011

കാര്‍ഷിക മേഖലയിലെ സമകാലിക പ്രശ്നങ്ങള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പതിറ്റാണ്ടുമുമ്പ് ആരംഭിച്ചതും കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ ശക്തിപ്രാപിച്ചതും ചില സ്ഥലങ്ങളില്‍ വലിയ പ്രക്ഷോഭങ്ങളായി കലാശിച്ചതുമായ കൃഷിക്കാരുടെയും ഗ്രാമീണരുടെയും നീണ്ട സമര പരമ്പരകളുടെ - കൃഷി ഭൂമി കൃഷിക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനെതിരായി നടത്തപ്പെടുന്ന സമരങ്ങളുടെ - ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഉത്തര്‍പ്രദേശിലെ കൃഷിക്കാരുടെ ഈയിടത്തെ പ്രക്ഷോഭം. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്; അവയ്ക്ക് വളരെയേറെ മാനങ്ങളുമുണ്ട്. അവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനായി എല്ലാ തലങ്ങളിലുള്ള വിശകലനങ്ങളും ആവശ്യമാണ്. വികസന പദ്ധതികള്‍ക്കുവേണ്ടി സ്വാതന്ത്ര്യം ലഭിച്ച ആദ്യകാലത്ത് ഇങ്ങനെ കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ വലിയ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ , ഇപ്പോള്‍ ഇത്ര വലിയ എതിര്‍പ്പുണ്ടാകുന്നതെന്തുകൊണ്ടാണ്? ഇങ്ങനെ ഏറ്റെടുക്കപ്പെടുന്ന ഭൂമി എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയാണോ ഉപയോഗിക്കപ്പെടുന്നത് എന്നതിനെ ആസ്പദിച്ചാണോ എതിര്‍പ്പ് ഉയര്‍ന്നുവരുന്നത്? കാര്‍ഷിക ഉല്‍പാദനത്തില്‍ അതുണ്ടാക്കുന്ന ആഘാതം എന്താണ്? കൃഷിഭൂമി നഷ്ടപ്പെട്ട കൃഷിക്കാരും തൊഴിലാളികളും പിന്നീട് എങ്ങനെയാണ് ജീവിക്കുന്നത്? ഇന്നത്തെ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ അവയുടെ വ്യവസായവല്‍ക്കരണത്തിനുമുമ്പ് കൃഷിക്കാര്‍ വമ്പിച്ച തോതില്‍ കുടിയിറക്കപ്പെടുകയുണ്ടായി. ചരിത്രപരമായ ഈ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്, വികസനത്തിന് അനിവാര്യമായി കൊടുക്കേണ്ടിവരുന്ന വിലയാണ് ഇങ്ങനെയുള്ള കുടിയൊഴിപ്പിയ്ക്കല്‍ എന്ന് പലരും വാദിക്കുന്നത് ശരിയാണോ? അതോ അത്തരം ഉപരിതല സ്പര്‍ശിയായ സമാനതകള്‍ ഇല്ലാത്ത വിധത്തില്‍ ഇന്ത്യയിലെ പരിതഃസ്ഥിതി അത്രമാത്രം വ്യത്യസ്തമാണോ?

കൂടുതല്‍ വലിയ ഒരു പ്രശ്നത്തില്‍നിന്ന് നമുക്ക് ആരംഭിയ്ക്കാം. അതൊരു സവിശേഷമായ കാഴ്ചപ്പാടാണ്. ചരിത്രപരമായിപ്പറഞ്ഞാല്‍ മുതലാളിത്ത വ്യവസായവല്‍ക്കരണംകൊണ്ട് ഉദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്, ജനസംഖ്യയിലെ കൃഷിക്കാരുടെയും ഗ്രാമീണതൊഴിലാളികളുടെയും അനുപാതം കുറയ്ക്കുക എന്നതാണ്; ഈ പ്രക്രിയയില്‍ എല്ലായ്പ്പോഴും ബലം പ്രയോഗിച്ചുള്ള ഒഴിപ്പിയ്ക്കലും ഉള്‍പ്പെടുന്നുണ്ട്; ഈ പ്രക്രിയ "ആദിമ മൂലധനസഞ്ചയ"മാണ്; ഇത് വിപണിയിലെ സാധാരണ പ്രക്രിയകളിലൂടെയുള്ള ഒഴിപ്പിയ്ക്കലിന്, അഥവാ "ആദേശത്തി"ന് പുറമെയാണ് - ഇതാണ് അവരുടെ വാദം. അവരുടെ വാദം ഇങ്ങനെ തുടര്‍ന്നുപോകുന്നു - ഇങ്ങനെയുള്ള ഒഴിപ്പിയ്ക്കലും "ആദേശ"വും മൂലം തല്‍ക്കാലം ദുരിതമുണ്ടാകുന്നുണ്ടെങ്കിലും അതുവഴി ഉണ്ടാക്കപ്പെടുന്ന ഭൂരഹിതരായ തൊഴില്‍സേന, ക്രമേണ ഉല്‍പാദനപരമായ മറ്റ് തൊഴില്‍മേഖലകളില്‍ - പ്രധാനമായും വളര്‍ന്നുവരുന്ന ഉല്‍പാദനമേഖലകളിലും സേവനമേഖലകളിലും - ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് മുതലാളിത്തത്തിന്‍കീഴില്‍ സംഭവിക്കുന്ന "ആദിമ മൂലധന സഞ്ചയത്തി"ല്‍ അഥവാ "അപഹരണ"ത്തില്‍ അത്രയധികം അല്‍ഭുതപ്പെടാനൊന്നുമില്ല. ഭാവിയിലെ നന്മയ്ക്കുവേണ്ടിയാണത്.

ഉല്‍പാദനക്ഷമത കുറഞ്ഞ ഗ്രാമീണ തൊഴിലുകളില്‍നിന്ന്, കൂടുതല്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലുകളിലേയ്ക്ക് ആളുകള്‍ മാറുകയാണെങ്കില്‍ അതു നല്ലതല്ലേ എന്നാണ് ഇന്നത്തെ ഔദ്യോഗിക കാഴ്ചപ്പാട്. ഇന്നത്തെ സംഭവവികാസങ്ങളെ, മുതലാളിത്തത്തിന്റെ ചരിത്രവുമായി ഇങ്ങനെ തുലനം ചെയ്യുന്ന മേല്‍പ്പറഞ്ഞ വീക്ഷണം, രണ്ട് കാരണങ്ങളാല്‍ വികലമാണ്. ചരിത്രപരമായിപ്പറഞ്ഞാല്‍ , ഏറ്റവും ശക്തമായ മുതലാളിത്ത രാജ്യങ്ങളില്‍ , സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തിയ്ക്കുള്ളില്‍ത്തന്നെ ഇങ്ങനെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിച്ചവരുടെ സംഖ്യ, ഉള്ള തൊഴിലുകളില്‍നിന്ന് യഥാര്‍ത്ഥത്തില്‍ പുറത്താക്കപ്പെട്ടവരുടെ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ , എത്രയോ കുറവാണ്. വിപ്ലവകരമായ രാഷ്ട്രീയ കലാപങ്ങളില്‍നിന്ന് ആ രാജ്യങ്ങളെ രക്ഷിച്ചത്, വമ്പിച്ച തോതില്‍, വിദേശങ്ങളിലേക്കുണ്ടായ കുടിയേറ്റമാണ്. മുതലാളിത്ത രാജ്യങ്ങളില്‍ വ്യവസായവല്‍ക്കരണത്തിനുവേണ്ടി, ഉള്ള ഭൂമിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ വന്‍തോതില്‍ അമേരിക്കന്‍ വന്‍കര, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറി, അവിടെയുണ്ടായിരുന്ന തദ്ദേശീയരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് സ്വന്തമാക്കിയതില്‍നിന്ന് വ്യത്യസ്തമായി, ഇന്ന് ഈ രാജ്യത്ത് ഭൂമി പിടിച്ചെടുക്കപ്പെടുന്നതിന്റെ ഫലമായി ഒഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് പോകാന്‍ ഒരിടവുമില്ല - ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത്തെ കാര്യം ഇതാണ് - ശക്തമായ മുതലാളിത്ത രാജ്യങ്ങളിലെ ആഭ്യന്തര വിപണിയില്‍ ആവശ്യമായതിന്റെ ഇരട്ടിയിലധികം ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയത്തക്ക വിധത്തില്‍ , അവിടങ്ങളിലെ ഉല്‍പാദന മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇങ്ങനെ അധികമുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ അവയ്ക്ക്, തങ്ങള്‍ക്കുവേണ്ടി പൂര്‍ണമായും തുറന്നിടപ്പെട്ടിരുന്ന തങ്ങളുടെ കോളണി രാജ്യങ്ങളില്‍ കൊണ്ടുചെന്ന് തള്ളാന്‍ കഴിഞ്ഞു; അതേ അവസരത്തില്‍ തങ്ങളുടെ ആഭ്യന്തര വിപണികളെ മുതലാളിത്ത രാജ്യങ്ങള്‍ സംരക്ഷണ വ്യവസ്ഥകളിലൂടെ ശക്തമായി സംരക്ഷിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ , ഇന്ന് ഉള്ള ഭൂമിയില്‍നിന്നും തൊഴിലുകളില്‍നിന്നും പുറത്താക്കപ്പെടുന്ന കൃഷിക്കാരെ സംബന്ധിച്ചിടത്തോളം, മറ്റ് തൊഴിലവസരങ്ങള്‍ വര്‍ധിയ്ക്കുന്നില്ല - പ്രത്യേകിച്ചും ഇന്നത്തെ പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ . പുത്തന്‍ ഉദാരവല്‍ക്കരണത്തിന്‍കീഴില്‍ സര്‍ക്കാരിന്റെ പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതും ഫിനാന്‍സ് മൂലധനത്തെ സംബന്ധിച്ച (ഏറെക്കാലമായി അവമതിയ്ക്കിരയായിക്കൊണ്ടിരിക്കുന്ന) സിദ്ധാന്തങ്ങളുടെ മേധാവിത്വവും ആണതിന് കാരണം. തൊഴിലില്ലായ്മ എത്ര തന്നെ വര്‍ധിച്ചാലും ശരി, സന്തുലിതമായ ബജറ്റ് ഉണ്ടാവണം എന്നാണല്ലോ ആ നയം ശഠിക്കുന്നത്.

ഇതില്‍ ആദ്യത്തെ കാര്യമെടുക്കാം. കൃഷിയില്‍നിന്ന് കൃഷിക്കാരും തൊഴിലാളികളും പുറംതള്ളപ്പെടുന്നതിനുള്ള പരിഹാരമെന്ന നിലയില്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറ്റം നടന്നതാണത്. ഒന്നാമത്തെ വ്യവസായ രാഷ്ട്രമായ ബ്രിട്ടന്റെ കാര്യം തന്നെയെടുക്കാം. വ്യവസായാവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കപ്പെട്ടതിന്റെ ഫലമായി ഒഴിപ്പിയ്ക്കപ്പെട്ട ചെറുകിട കൃഷിക്കാരും യന്ത്രസാമഗ്രികള്‍ പ്രചാരത്തില്‍ വന്നതിന്റെ ഫലമായി തൊഴിലില്ലാതായിത്തീര്‍ന്ന കൈത്തൊഴില്‍ക്കാരും ഗതിയില്ലാതെ അലഞ്ഞുതിരിയേണ്ടിവന്നു. അവരില്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ, വളര്‍ന്നുവരുന്ന ഫാക്ടറിമേഖലയില്‍ തൊഴില്‍ ലഭിച്ചുള്ളൂ. രണ്ടു നൂറ്റാണ്ട് മുമ്പത്തെ യന്ത്രങ്ങള്‍ വളരെ ലഘുവും ലളിതവുമായവയായിരുന്നുവെങ്കിലും, അവ, വന്‍തോതില്‍ തൊഴിലാളികളെ പുറത്താക്കിക്കൊണ്ടിരുന്നു. ഉദാഹരണത്തിന് ഒരൊറ്റ സ്പിന്നിങ്ങ് "ജെന്നി"യില്‍ 80 സ്പിന്‍ഡിലുകള്‍ (തക്ലി) ഉണ്ടെന്നിരിയ്ക്കട്ടെ. അത് പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരൊറ്റ തൊഴിലാളി മതി. യൂറോപ്പില്‍ പരമ്പരാഗതമായി നൂല്‍നൂല്‍പില്‍ ഏര്‍പ്പെട്ടിരുന്ന 79 തൊഴിലാളികള്‍ അതോടെ തൊഴിലില്‍നിന്ന് പുറത്താക്കപ്പെട്ടു. ഇന്നത്തെ, കൂടുതല്‍ ഉയര്‍ന്ന സാങ്കേതികവിദ്യയും യന്ത്രവല്‍ക്കരണവും ഓട്ടോമേഷനും കാരണം തൊഴിലവസരങ്ങള്‍ വളരാതെ കണ്ടുള്ള സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടാകുന്നത്. ഈ "തൊഴിലില്ലാ വളര്‍ച്ച" തന്നെ പല മേഖലകളിലും, ഉള്ള തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയായി (തൊഴില്‍ നഷ്ട - വളര്‍ച്ച) മാറുന്നു.

തൊഴിലില്ലായ്മയും അതുപോലെത്തന്നെ തൊഴിലുള്ളവര്‍ക്കുതന്നെ ലഭിക്കുന്ന നിസ്സാരമായ കൂലിയും കാരണം ബ്രിട്ടനില്‍ 1840കളില്‍ സര്‍ക്കാരിനെതിരായി പ്രക്ഷോഭങ്ങളും കലാപങ്ങളും ഉയര്‍ന്നുതുടങ്ങി. അതൊരു വിപ്ലവമായി മാറുന്നതിനെ തടഞ്ഞത്, വിദേശങ്ങളിലേക്കുള്ള കുടിയേറ്റം ഒരു സേഫ്ടി വാള്‍വ് ആയി പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ബ്രിട്ടനില്‍ ജനസംഖ്യ വളരെ കുറവായിരുന്നു. 1821ല്‍ 120 ലക്ഷം മാത്രം. എന്നാല്‍ 1821നും 1915നും ഇടയ്ക്ക് 160 ലക്ഷം ബ്രിട്ടീഷുകാരാണ് വിദേശങ്ങളിലേക്ക് കുടിയേറ്റം നടത്തിയത്! വിദേശങ്ങളിലേക്ക് കുടിയേറ്റം നടത്തി, അവിടെയുള്ള തദ്ദേശീയരെ ആട്ടിപ്പായിച്ച് സ്ഥിരതാമസമാക്കിയ ആകെയുള്ള യൂറോപ്യന്മാരില്‍ അഞ്ചില്‍ രണ്ട് ഭാഗംവരുമിത്. (അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും നടന്നത്) ബ്രിട്ടനിലെ ജനസംഖ്യയില്‍ അക്കാലത്ത് പ്രതിവര്‍ഷം ഉണ്ടാകുന്ന വര്‍ധനയില്‍ ശരാശരി പകുതിപേര്‍ , ഇങ്ങനെ ഒരു നൂറ്റാണ്ടുകാലത്തേക്ക് അവിടെനിന്ന് പുറം രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം കുടിയേറ്റം നടത്തിയതായി കാണാം. ഇന്ത്യയില്‍ ഇങ്ങനെ ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുന്ന കൃഷിക്കാരേയും തൊഴിലാളികളേയും വിദേശങ്ങളിലേക്ക് ഇതേ നിരക്കില്‍ കയറ്റിയയയ്ക്കണമെങ്കില്‍ , ഓരോ വര്‍ഷവും ഓരോ കോടി ആളുകളെ സ്ഥിരമായി കയറ്റി അയയ്ക്കേണ്ടിവരും. ഇതിന്റെ പത്തിലൊന്നുപോലും സാധ്യമാകുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ.

അക്കാലത്ത് കോളണികള്‍ വെട്ടിപ്പിടിച്ചിരുന്ന യൂറോപ്പിലെ മുതലാളിത്ത രാജ്യങ്ങള്‍ , അഭൂതപൂര്‍വമായ തോതില്‍ ആഗോള ഭൂവിഭവങ്ങള്‍ കയ്യടക്കി; എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി വികസ്വര രാജ്യങ്ങളില്‍ ഭൂമിയില്‍നിന്ന് കുടിയിറക്കപ്പെടുന്ന കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും; ഇന്ന് പോകാന്‍ ഒരിടമില്ല. എന്നുതന്നെയല്ല, ഇങ്ങനെ ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുന്ന കൃഷിക്കാരും തൊഴിലാളികളും സമ്പദ് വ്യവസ്ഥയിലെ മറ്റെവിടെയെങ്കിലും സ്വാഭാവികമായും ജീവനോപാധി കണ്ടെത്തിക്കൊള്ളും എന്ന് അലംഭാവം കൊള്ളുന്നത് ശുദ്ധ ഭോഷ്കാണ്.

ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിത്തീരുന്നതുകൊണ്ട്, വ്യാപാര പാര്‍പ്പിട നിര്‍മാണ മേഖലകളും ടൂറിസം മേഖലയും മാത്രമാണ് വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിയ്ക്കുന്നത്, അവിടങ്ങളില്‍ മാത്രമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്, മറ്റിടങ്ങളിലെല്ലാം തൊഴില്‍രംഗം നിരാശാജനകമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ സര്‍ക്കാരിന്റെ ചെലവ് ചുരുക്കുന്ന പണനയങ്ങളുടെയും സാങ്കേതികവിദ്യാ മാറ്റത്തിന്റെയും സംയുക്ത ഫലമായിട്ടാണ്, നിരാശാജനകമായ ഈ അവസ്ഥ സംജാതമായിട്ടുള്ളത്.

പൊതുചെലവുകള്‍

സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ നാല് പതിറ്റാണ്ടുകളില്‍, പദ്ധതികളുടെ കീഴില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ചെലവിട്ടതു കാരണം വമ്പിച്ച വളര്‍ച്ചാ വര്‍ധനയുണ്ടായി. സാമൂഹ്യമായി വിശാലാടിസ്ഥാനത്തിലുള്ളതായിരുന്നു ആ വളര്‍ച്ച. വികസനോന്മുഖമായ പണനയമാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചത്. ഗ്രാമീണ വികസന പദ്ധതികളിലും പൊതുമേഖലയില്‍ നിര്‍മാണാടിത്തറ കെട്ടിപ്പടുക്കുന്നതിലും വളരെയേറെ പണം ചെലവിട്ടു.തൊഴില്‍മേഖലയില്‍ പങ്കെടുക്കുന്ന ജനസംഖ്യയിലെ വര്‍ധനയേക്കാള്‍ വളരെ കൂടിയ വേഗതയിലാണ് തൊഴിലവസരങ്ങള്‍ അക്കാലത്ത് വര്‍ധിച്ചിരുന്നതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. നിര്‍മാണ വ്യവസായങ്ങളില്‍പ്പോലും അക്കാലത്ത് ഉല്‍പാദനത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, ആ മേഖലയില്‍ തൊഴില്‍ ലഭിച്ചവരുടെ സംഖ്യയില്‍ 3 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എന്നാല്‍ , ഇന്നാകട്ടെ ഉല്‍പാദനം വര്‍ധിക്കുമ്പോഴും തൊഴിലാളികളുടെ സംഖ്യയിലെ വര്‍ധന ഏറെക്കുറെ പൂജ്യം തന്നെയാണ്. അതുകൊണ്ടാണ് വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആദ്യകാലത്ത്, ഇന്നത്തേതുപോലുള്ള കടുത്ത എതിര്‍പ്പ് ഉണ്ടാകാതിരുന്നത് എന്നാണ് എന്റെ അഭിപ്രായം. അന്ന് പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നല്ല അതിന്നര്‍ഥം. അന്നും ദുരിതങ്ങളുണ്ടായിരുന്നു - പ്രത്യേകിച്ചും ഗിരിവര്‍ഗക്കാരെ ഇറക്കിവിടുമ്പോള്‍, അവരുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ നടപ്പാക്കാതിരിക്കുമ്പോള്‍ . എന്നാല്‍ ഭൂമി നഷ്ടപ്പെട്ട മറ്റുള്ളവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ലഭിച്ചിരുന്നു - പ്രധാനമായും കൂലിവേലകളില്‍. സംഘടിതമേഖലയിലും പൊതുമേഖലയിലും ഉള്ള ജോലികള്‍ക്ക് കൂടുതല്‍വിലയുണ്ടായിരുന്നു.ഉദാഹരണത്തിന്, ആന്ധ്രപ്രദേശിലെ ലംബാഡ ഗോത്രവിഭാഗക്കാര്‍ തങ്ങളുടെ ഭൂമി വിറ്റ്, അതുവഴി കിട്ടുന്ന പണം ഇടനിലക്കാര്‍ക്ക് കൈക്കൂലിയായി നല്‍കി, റെയില്‍വെയില്‍ ഗാംങ്മെന്‍ ആയി ജോലി നേടിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഭൂമി വില്‍ക്കുന്നത്, ഇങ്ങനെ കൈക്കൂലി നല്‍കുന്നതിനു തന്നെയായിരുന്നു. കാരണം റെയില്‍വെയിലെ ജോലി വഴി അവര്‍ക്ക് താമസിയ്ക്കാന്‍ ക്വാര്‍ട്ടേഴ്സും ആരോഗ്യസേവനവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും ലഭിക്കുമായിരുന്നു. യാതൊരു വ്യവസ്ഥയും തീര്‍ച്ചയും ഇല്ലാത്ത കാര്‍ഷിക ഉപജീവനമാര്‍ഗത്തേക്കാള്‍ അവര്‍ മുന്‍ഗണന നല്‍കിയത്, ഗാംങ്മെന്‍ ജോലിയ്ക്കായിരുന്നു.

രണ്ടു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങളെ തുടര്‍ന്ന്, പൊതുവായ തൊഴില്‍ അവസരസാഹചര്യം കൂടുതല്‍മോശമായിത്തീര്‍ന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതും കമ്പ്യൂട്ടര്‍വല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും എല്ലാം, ജോലി നഷ്ടത്തിന് കാരണമായിത്തീര്‍ന്നു. ഇന്ത്യാ ഗവണ്‍മെന്റ് വികസനച്ചെലവുകള്‍ കുത്തനെ വെട്ടിക്കുറച്ചു - പ്രത്യേകിച്ചും ഗ്രാമീണമേഖലയിലെ ചെലവുകള്‍. അതിന്റെ ഫലം നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുകളില്‍ പ്രകടമായി കാണാം. തൊഴിലില്ലാത്ത സ്ത്രീ തൊഴിലാളികളുടെയും പുരുഷത്തൊഴിലാളികളുടെയും (ഗ്രാമീണമേഖലയിലും പട്ടണപ്രദേശങ്ങളിലും) അവസ്ഥ 1993-2005 കാലഘട്ടത്തില്‍ കൂടുതല്‍ പരിതാപകരമായിത്തീര്‍ന്നു. ഇങ്ങനെ ബദല്‍ തൊഴില്‍ അവസരങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇത്തരമൊരു സ്ഥിതിയില്‍, ഒരു തുണ്ടു ഭൂമിയുള്ള ഗ്രാമീണ ഉല്‍പാദകന്‍, സ്വാഭാവികമായും ആ ഭൂമിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും; അത് പിടിച്ചെടുക്കാനുള്ള ഏത് ശ്രമത്തേയും ചെറുക്കും. അവന്റെ തൊഴിലില്ലായ്മയ്ക്കും ദുരിതാവസ്ഥയ്ക്കും എതിരായ സുരക്ഷിതത്വം എന്ന നിലയ്ക്കാണ്, ആ തുണ്ടു ഭൂമിയെ അവന്‍ കാണുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ കൃഷിയ്ക്കുമേല്‍ ഉണ്ടാക്കുന്ന ആഘാതവും ആഗോള വിലവര്‍ദ്ധനയും സംയുക്തമായി കടുത്ത കാര്‍ഷികത്തകര്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൂടി, കൃഷിപ്പണി ആദായകരമല്ലാതായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൂടി, പ്രത്യേകിച്ചും കയറ്റുമതി പ്രധാനമായ വിളകള്‍ ലാഭകരമല്ലാതായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൂടി, അവന്‍ തന്റെ തുണ്ടു ഭൂമിയില്‍ കടിച്ചു തൂങ്ങിക്കിടക്കും. കടം കാരണം ലക്ഷക്കണക്കിന് കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിലും (ആത്മഹത്യയും പ്രതിഷേധത്തിന്റെ സഹനസമര രൂപമാണല്ലോ) അതാണ് സ്ഥിതി.

തെറ്റായ നയങ്ങള്‍ എന്നാല്‍ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം കൃഷിപ്പണി ആദായകരമല്ലാതായിത്തീരുന്നത്, അവര്‍ കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടോ, പെട്ടെന്ന് അവരുടെ ഭൂമിയുടെ ഫലഭൂയിഷ്ഠത കുറയുന്നതുകൊണ്ടോ അല്ല. മറിച്ച് തികച്ചും തെറ്റായ (സര്‍ക്കാരിനു ലഭിക്കുന്ന തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള) പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായിട്ടാണത്. അതു കാരണം സര്‍ക്കാരിന്റെ പൊതുനിക്ഷേപം കുത്തനെ കുറഞ്ഞു; വികസന സേവനങ്ങള്‍ പിന്‍വലിയ്ക്കപ്പെട്ടു; വായ്പ ലഭിയ്ക്കുന്നത് ഒട്ടുമില്ലാതായി; അല്ലെങ്കില്‍ അതിനുള്ള ചെലവ് കൂടി. വിപണി സംരക്ഷണവ്യവസ്ഥ സര്‍ക്കാര്‍ ഉപേക്ഷിയ്ക്കുകയും അതേ അവസരത്തില്‍ത്തന്നെ വില സ്ഥിരതാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കുകയും ചെയ്തതുവഴി (കമ്മോഡിറ്റി ബോര്‍ഡുകള്‍ താങ്ങുവിലയ്ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്ന സമ്പ്രദായം ഇല്ലാതാക്കപ്പെട്ടു) ആഗോള വിപണിയിലെ വിലകളുടെ കടുത്ത കയറ്റിറക്കത്തിന് കൃഷിക്കാര്‍ വലിച്ചെറിഞ്ഞുകൊടുക്കപ്പെട്ടു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഉപജീവനമാര്‍ഗങ്ങളെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന നയനിര്‍മാതാക്കളുടെ ശമ്പളം 80 ശതമാനംവരെ വെട്ടിച്ചുരുക്കുകയാണെങ്കിലേ, അവര്‍ വരുത്തിവെച്ചിട്ടുള്ള ദുരന്തത്തിന്റെ സ്വാദ് അവര്‍ക്ക് അനുഭവപ്പെടുകയുള്ളൂ.

കൃഷിക്കാരും ഗ്രാമീണരും ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നുവെന്നത് ഏറ്റവും ശ്രദ്ധേയമാണ്. ആത്മഹത്യ എന്ന സഹന സമരരൂപത്തില്‍നിന്ന് അവര്‍ സജീവമായ പ്രതിരോധ സമരരൂപത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട് എന്നാണതിന്നര്‍ഥം. ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക പ്രതിസന്ധി പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന്, ഒരു പതിറ്റാണ്ടുമുമ്പ് ഞാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ , സ്ഥിതി അത്രത്തോളം മോശമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൃഷിക്കാര്‍ പ്രതിഷേധരംഗത്തിറങ്ങേണ്ടതല്ലേ, അവര്‍ അങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് പലരും ചോദിയ്ക്കുകയുണ്ടായി. കാര്‍ഷിക മേഖലയിലെ ദുരിതങ്ങളെ അവഗണിക്കുന്നതിന്, അത്തരമൊരു വാദമുഖം ഇന്ന് ആര്‍ക്കും ഉന്നയിയ്ക്കാന്‍ കഴിയുകയില്ല. കൃഷിക്കാര്‍ സമരരംഗത്തേക്ക് നീങ്ങുന്നത് പതുക്കെയായിരിയ്ക്കാം; എന്നാല്‍ അവര്‍ അങ്ങനെ ഇറങ്ങിത്തുടങ്ങിയാല്‍പ്പിന്നെ, അവരെ പിടിച്ചുനിര്‍ത്താന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ല.

നാം ഒരു കാര്യം മനസ്സിലാക്കണം. ഭൂമിയ്ക്ക് ഒരു പ്രത്യേക സവിശേഷതയുണ്ട്. അത് മനുഷ്യാധ്വാനത്തിന്റെ ഉല്‍പന്നമല്ല. എല്ലാ മനുഷ്യ പ്രവര്‍ത്തനങ്ങളുടെയും തൊട്ടിലാണ് അതെങ്കിലും ഭൂമി വീണ്ടെടുക്കലിന്റെ അറ്റം കണ്ടു കഴിഞ്ഞാല്‍പ്പിന്നെ അതിന്റെ വ്യാപ്തി ഒരളവിന്നപ്പുറം വര്‍ധിപ്പിയ്ക്കാന്‍ കഴിയില്ല. മാത്രമല്ല, വനങ്ങള്‍ കൂടുതല്‍ വെട്ടിനശിപ്പിക്കുന്നത് മാനവരാശിക്കുതന്നെ വളരെയേറെ ദോഷകരമാണുതാനും. ഈ അര്‍ഥത്തില്‍ നിശ്ചിതമായ അളവില്‍ മാത്രമുള്ള പ്രാഥമിക സ്രോതസ്സാണ് ഭൂമി. കാള്‍ മാര്‍ക്സ് ശ്രദ്ധേയമായ വിധത്തില്‍ എടുത്തുകാണിക്കുന്നപോലെ, മനുഷ്യാധ്വാനത്തിന്റെ ഉല്‍പന്നമല്ല ഭൂമി എന്നതിനാല്‍ "ഭൂമിയുടെ വില അയുക്തിപരമായ വിഭാഗത്തില്‍പ്പെട്ടതാണ്". അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്: അധ്വാനത്തിന്റെ ഉല്‍പന്നമാണ് ചരക്ക് എന്നതിനാല്‍ ആ ചരക്ക് ഉണ്ടാക്കാനായി ഉപയോഗിച്ച പ്രത്യക്ഷവും പരോക്ഷവുമായ അധ്വാനത്തിന്റെ മൂല്യത്തില്‍ അധിഷ്ഠിതമായതാണ് ആ ചരക്കിന്റെ വില. എന്നാല്‍ ഭൂമി ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയാത്തതുകൊണ്ട്, അതിന്റെ വില വ്യത്യസ്തമാണ്. ഭൂമിയില്‍ നിന്നുണ്ടാക്കാന്‍ കഴിയുന്ന വരുമാനത്തിന്റെ വിപണിമൂല്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂമിയുടെ വില കണക്കാക്കപ്പെടുന്നത്. ഭൂമി എന്ത് ഉപയോഗത്തിനാണോ പ്രയോജനപ്പെടുത്തുന്നത്, ആ ഉപയോഗത്തിന്റെ പ്രത്യേകതയെ അടിസ്ഥാനപ്പെടുത്തിയാണ്, ആ ഭൂമിയില്‍നിന്നുള്ള വരുമാനം കണക്കാക്കപ്പെടുന്നത്. ഭൂമി ഏറ്റെടുക്കല്‍ കൃഷിക്കാരില്‍ അസംതൃപ്തി ജനിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഇതാണ് - അവരില്‍ ചിലര്‍ ആദ്യഘട്ടത്തില്‍ അതിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചതാണെങ്കില്‍ക്കൂടി.

ഇക്കാര്യം മനസ്സിലാക്കുന്നതിന് നമുക്ക് വളരെ ലളിതമായ ഒരു ഉദാഹരണമെടുക്കാം. ഒരു കിലോഗ്രാം അരിയുടെ വില 20 രൂപ തൊട്ട് 2000 രൂപ വരെ വ്യത്യസ്തപ്പെട്ടതായിരിക്കാന്‍ വഴിയില്ല. എന്നാല്‍ , ഒരു ഹെക്ടര്‍ ഭൂമിയുടെ വില 2 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ വ്യത്യസ്തമായിരിയ്ക്കാന്‍ സാധ്യതയുണ്ടുതാനും - ഭൂമി എന്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അത്. ഒരു കൃഷിക്കാരന് ഒരു ഹെക്ടര്‍ ഭൂമിയുണ്ടെന്നും അതില്‍ അയാള്‍ കൃഷി ചെയ്യുന്നുവെന്നും അതില്‍നിന്ന് അയാള്‍ക്ക് വര്‍ഷത്തില്‍ 10,000 രൂപ അസ്സല്‍ വരുമാനമുണ്ടാകുന്നുവെന്നും കരുതുക. വിപണിയിലെ പലിശനിരക്ക് 5 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ , ആ ഒരു ഹെക്ടര്‍ ഭൂമിയ്ക്ക് 2 ലക്ഷം രൂപ വില കിട്ടുന്നത് ലാഭകരമാണെന്ന് ആ കൃഷിക്കാരന്‍ കരുതുന്നു. ഇങ്ങനെ ഹെക്ടറിന് 2 ലക്ഷം രൂപ വെച്ച് താന്‍ വില്‍ക്കുന്ന ഭൂമി വാങ്ങിച്ച ആള്‍ തുണ്ടം തുണ്ടമാക്കി മുറിച്ച്, പാര്‍പ്പിടാവശ്യത്തിനായോ വ്യാപാരാവശ്യത്തിനായോ പട്ടണങ്ങളിലെ നൂറുപേര്‍ക്ക് വില്‍ക്കുന്നതും അങ്ങനെ 2 കോടി രൂപ സമ്പാദിക്കുന്നതും ആണ് കൃഷിക്കാരന്‍ കാണുന്നത് - അതായത് നൂറിരട്ടി വിലയ്ക്ക് വില്‍ക്കുന്നു. തന്റെ വസ്തുവിന്റെ പേരില്‍ താന്‍ വഞ്ചിയ്ക്കപ്പെട്ടതായും തന്നെ പ്രേരിപ്പിച്ച് അത് വില്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയപ്പോള്‍ തനിക്ക് അതിന്റെ വില അറിയാമായിരുന്നില്ല എന്നും തനിക്ക് തുച്ഛമായ വിലയാണ് ലഭിച്ചതെന്ന് ഇപ്പോള്‍ തോന്നുന്നതായും കൃഷിക്കാരന്‍ മനസ്സിലാക്കുന്നു. പണം നിക്ഷേപിച്ച്, അതിന്റെ പലിശ കൊണ്ട് ജീവിക്കുന്ന സ്വഭാവം ഗ്രാമീണ ഉല്‍പാദകന്നില്ല. അവന്റെ ആസ്തി സര്‍ക്കാര്‍ ഉല്‍സാഹത്തോടുകൂടി ഏറ്റെടുക്കുന്നുണ്ടെങ്കിലും അവന് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശ്രമിക്കുന്നില്ല. അതിനാല്‍ കൃഷിക്കാരന് ലഭിക്കുന്ന 2 ലക്ഷം രൂപ നിസ്സാരമായ തുകയാണ്. ഒരു മോട്ടോര്‍ ബൈക്കും ടിവി സെറ്റും വാങ്ങിക്കഴിയുമ്പോള്‍ , അത്യാവശ്യ ജീവിതച്ചെലവുകള്‍ നിറവേറ്റുമ്പോള്‍ ആ തുക അപ്രത്യക്ഷമായിത്തീരുന്നു. ഉല്‍പാദനക്ഷമമായതോ സ്ഥിരമായ വരുമാനം ഉണ്ടാകുന്നതോ ആയ ആസ്തി അതില്‍നിന്നുണ്ടാകുന്നില്ല.

വിപണി അടിച്ചേല്‍പിക്കുന്ന വഞ്ചനയെക്കുറിച്ച്, ഒടുവില്‍ നമ്മുടെ കൃഷിക്കാര്‍ ബോധവാന്മാരായിത്തുടങ്ങിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ അവരുടെ വിലപ്പെട്ട ഭൂമി, അവരില്‍നിന്ന്, തുച്ഛമായ വിലയ്ക്ക് ബലം പ്രയോഗിച്ച് പിടിച്ചെടുക്കുമ്പോള്‍ അവര്‍ രോഷാകുലരായിത്തീരുന്നു - പ്രത്യേകിച്ചും അത്തരത്തിലുള്ള "വികസനങ്ങള്‍" അവര്‍ക്ക് തൊഴില്‍അവസരങ്ങള്‍ പ്രദാനം ചെയ്യുകയോ വ്യവസായങ്ങള്‍ കൊണ്ടുവരുകയോ ചെയ്യുന്നില്ലെങ്കില്‍ . പ്രത്യേക സാമ്പത്തിക മേഖലകളും (ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള) മറ്റ് ചെറുകിട പദ്ധതികളും ഫ്ളാറ്റ് നിര്‍മാണത്തിനും വ്യാപാരാവശ്യത്തിനും വേണ്ടിയുള്ള ഭൂമിയുടെ ഊഹക്കച്ചവടമല്ലാതെ മറ്റൊന്നുമല്ല. കോര്‍പ്പറേറ്റ് മേഖലയ്ക്കോ വളരെ സമ്പന്നരായ ന്യൂനപക്ഷ കുടുംബങ്ങള്‍ക്കോ മാത്രമേ അതിന്റെ വില താങ്ങാന്‍ കഴിയൂ. തങ്ങള്‍ എന്തു വിലയ്ക്കാണോ കൃഷിഭൂമി വിറ്റത്, അതിന്റെ നൂറുകണക്കിന് മടങ്ങ് ലാഭം കോര്‍പ്പറേറ്റുകളും "ഭൂമി വികസന"ക്കാരും ഉണ്ടാക്കുന്നതായി കൃഷിക്കാര്‍ കാണുന്നു. ഭൂമി ഏറ്റെടുക്കുന്നതിനും അത് കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നതിനും സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യവും പലപ്പോഴും കോര്‍പ്പറേറ്റുകള്‍ക്കും "ഭൂ വികസന"കാര്‍ക്കും മറ്റും സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും അതിനേക്കാള്‍ വലിയ പ്രശ്നമാണ്. തന്നെയല്ല, ഭൂമിയില്‍നിന്ന് ഒഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് അവ്യക്തമായ ചില വാഗ്ദാനങ്ങളൊഴിച്ച്, ഉപജീവനമാര്‍ഗ്ഗത്തിന് മറ്റൊന്നും ലഭിക്കുന്നുമില്ല. ഇതിനേക്കാളൊക്കെ മോശമായ മറ്റൊരു കാര്യം കൂടിയുണ്ട് - നല്ല വിള കിട്ടുന്ന കൃഷിഭൂമി ഏറ്റെടുത്ത് തുറമുഖങ്ങളും മറ്റും ഉണ്ടാക്കുന്നതിനായി കൈമാറുമ്പോള്‍ , അങ്ങനെ ഉണ്ടാക്കപ്പെടുന്ന തുറമുഖങ്ങളിലൂടെ വിദേശകമ്പനികള്‍ നമ്മുടെ അമൂല്യമായ ഖനിജ വിഭവങ്ങള്‍ കയറ്റുമതി ചെയ്തു കൊണ്ടുപോവുകയും ചെയ്യുന്നു - കൊറിയന്‍ കമ്പനിയായ പോസ്ക്കോ അതാണ് ചെയ്യുന്നത്. രണ്ട് തരത്തില്‍ വിലപ്പെട്ട, തിരിച്ചു പിടിയ്ക്കാന്‍ കഴിയാത്ത വിഭവങ്ങളാണ്, അതായത് ഖനിജങ്ങളും കൃഷിഭൂമിയും, ഇങ്ങനെ കൊള്ള ചെയ്യപ്പെടുന്നത്.
യാതൊരു വിവേചനവുമില്ലാതെ ഇങ്ങനെ കൃഷിഭൂമി ഏറ്റെടുക്കുന്നത് നമ്മുടെ കാര്‍ഷിക ഉല്‍പാദനത്തില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ ദോഷകരമായിരിക്കും. രാജ്യത്ത് ആകെ കൃഷി ചെയ്യപ്പെടുന്ന ഭൂമിയുടെ അളവ് 1990കളുടെ ആദ്യ വര്‍ഷങ്ങളോടെ വളര്‍ച്ചയില്ലാതെ മുരടിച്ചുപോയി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഗവണ്‍മെന്റിന്റെ പൊതുചെലവുകളും വികസനച്ചെലവുകളും വെട്ടിച്ചുരുക്കപ്പെട്ടതുകാരണം, വിളകളുടെ ഉല്‍പാദന - വര്‍ധനനിരക്ക് കുത്തനെ ഇടിഞ്ഞു. സുപ്രധാന വിളകളായ ഭക്ഷ്യധാന്യങ്ങളുടേതടക്കം പല വിളകളുടെയും പ്രതിശീര്‍ഷ ഉല്‍പാദനം കുറയുന്നതിനാണ് അതിടയാക്കിയത്. കൃഷിഭൂമി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റി ഉപയോഗിച്ചാല്‍ , പ്രശ്നം വീണ്ടും ഗുരുതരമാകും. ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈക്കൊണ്ടുവരുന്ന അവഗണനയാണ് ഇന്നത്തെ ഭക്ഷ്യവിലക്കയറ്റത്തിന് കാരണം. സര്‍ക്കാരിന്റെ പൊതുചെലവുകള്‍ വെട്ടിക്കുറച്ചതുകാരണം ഉണ്ടായ ചോദനക്കുറവ് വളരെ ഉയര്‍ന്നതായിട്ടും ഭക്ഷ്യവിലക്കയറ്റം ഉണ്ടായിരിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി തൊഴിലില്ലായ്മയും ചോദനക്കുറവും സംഭവിക്കുന്നു.

എന്നാല്‍ അതേ അവസരത്തില്‍ത്തന്നെ, തൊഴില്‍ പ്രധാനമായ ചില തരത്തിലുള്ള വ്യവസായങ്ങള്‍ക്ക് ഭൂമി ആവശ്യമാണുതാനും. അതിന് പ്രോല്‍സാഹനം നല്‍കുകയും വേണം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് എക്കാലത്തേക്കും നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുകയില്ല. കൃഷിക്കാരുടെ കുട്ടികളെല്ലാം കൃഷിക്കാരായിത്തന്നെ ജീവിയ്ക്കണം എന്ന് ആവശ്യപ്പെടാനും കഴിയില്ല. ഓരോ സംസ്ഥാനത്തും കൃഷിയ്ക്ക് യുക്തമല്ലാത്ത ഭൂമി കണ്ടെത്തി ലാന്‍റ് ബാങ്ക് ഉണ്ടാക്കുക, അത്തരം ഭൂമികളില്‍ നിര്‍മാണ സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നതാണ് പരിഹാരമാര്‍ഗ്ഗം. എന്നാല്‍ കൃഷിയോഗ്യമല്ലാത്ത ഭൂമി വേണ്ടത്ര കിട്ടാനില്ലാത്ത അവസ്ഥയില്‍ , കുറച്ച് കൃഷിഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഭൂമിമേലുള്ള അവകാശം നഷ്ടപ്പെടുന്നതിന് പകരം പണമായി മതിയായ നഷ്ടപരിഹാരം കൃഷിക്കാരന്ന് നല്‍കണം. അതിന്നുപുറമെ, നിര്‍ദ്ദിഷ്ട വ്യവസായസംരംഭത്തില്‍ കൃഷിക്കാരെ സഹകരണ പങ്കാളികളാക്കി കണക്കാക്കണം. ബന്ധപ്പെട്ട ആ സ്ഥാപനത്തില്‍ നേരിട്ട് ഓഹരി നല്‍കുകയും വേണം. പട്ടണ പ്രദേശങ്ങളില്‍ അത്തരം സമ്പ്രദായം പതിവുണ്ട്. ആ സമ്പ്രദായത്തിന്‍കീഴില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമിയില്‍ വികസനക്കാരെ കെട്ടിടം നിര്‍മിക്കുന്നതിന് അനുവദിച്ചതു വഴിയുണ്ടാകുന്ന മെച്ചത്തില്‍ ഒരു വിഹിതം തങ്ങള്‍ക്കു ലഭിക്കുന്നതായി കൃഷിക്കാരന് ബോധ്യപ്പെടുന്നു. കാരണം പണമായി ലഭിക്കുന്ന നഷ്ടപരിഹാരത്തിന്നുപുറമെ മൊത്തം നിര്‍മിത വിസ്തൃതിയില്‍ മൂന്നിലൊന്നിന്റെ വരെ ഉടമസ്ഥാവകാശവും കൃഷിക്കാരന് ലഭിക്കുന്നു. പ്ലാന്റേഷന്‍ മേഖലയില്‍ ഭൂമി ലഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയില്‍ നടന്ന ഗോത്രവര്‍ഗക്കാരുടെ സമരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഇവിടെ എടുത്തുപറയാവുന്നതാണ്. അന്തരിച്ച കെ ആര്‍ നാരായണന്റെ പേരിലുള്ള ഒരു പദ്ധതിയിന്‍കീഴില്‍ , ഒരു സഹകരണ പാര്‍പ്പിട -പ്രവര്‍ത്തന സമുച്ചയം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക്, സര്‍ക്കാര്‍ ചെലവില്‍ അവിടെ വീടുവെച്ചു കൊടുക്കുന്നതിനുപുറമെ ബദല്‍ തൊഴില്‍ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കും. ഇവിടെ സഹകരണ രീതി നിര്‍ണായകമാണ്. കാരണം തങ്ങള്‍ക്ക് ലഭിച്ച പുതിയ ആസ്തികള്‍ കയ്യൊഴിയാന്‍ വ്യക്തിഗത കുടുംബങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും അവര്‍ ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അങ്ങനെ വരുമാനം ഉണ്ടാക്കുന്നുവെന്നും ഉറപ്പുവരുത്തുന്നതിനും അത് ആവശ്യമാണ്. പുതിയ യുഡിഎഫ് ഗവണ്‍മന്റെ്, ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.
ഈ കേരള മാതൃക മറ്റെവിടെയും ആവര്‍ത്തിയ്ക്കാന്‍ കഴിയില്ല എന്നു കരുതാനുള്ള കാരണങ്ങളൊന്നുമില്ല. ഇവിടെ അടിസ്ഥാനപരമായ തത്വം ഇതാണ് : കൃഷിഭൂമി വളരെ വിലപ്പെട്ട ആസ്തിയാണ്. അത് ഏറ്റെടുക്കുന്നത് ആകാവുന്നത്ര ഒഴിവാക്കണം. അത് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ , ഉടമസ്ഥന് (അയാള്‍ക്ക് രേഖാമൂലമുള്ള അവകാശമുണ്ടായാലും പരമ്പരാഗതമായ കൈവശാവകാശമാണെങ്കിലും ശരി) നഷ്ടപരിഹാരമായി പണം മാത്രം നല്‍കിയാല്‍ പോര. മറിച്ച് അതേ സ്ഥലത്തുതന്നെ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള ആസ്തിയില്‍ ഒരു ഓഹരിയും നല്‍കണം.


*****


ഉല്‍സാ പട്നായിക്, കടപ്പാട് : ചിന്ത വാരിക